ഓല കണ്ടുപഠിക്കട്ടെ! ഇലക്‌ട്രിക് സ്‌കൂട്ടറുകൾ ഫ്രീയായി പരിശോധിക്കാം, പുതിയ സർവീസ് ക്യാമ്പയിനുമായി ഏഥർ

ഇന്ത്യൻ ഇലക്‌ട്രിക് സ്‌കൂട്ടർ രംഗത്തെ മിടുമിടുക്കൻമാരാണ് ഏഥർ എനർജി (Ather Energy). സാക്ഷാൽ ഓലയ്ക്കും മുമ്പേ ഇന്ത്യക്കാരെ ഇവിയെന്താണെന്ന് കാണിച്ചുകൊടുത്ത ബെംഗളൂരു ആസ്ഥാനമായുള്ള ബ്രാൻഡ് ഇന്നും മുൻപന്തിയിൽ നിൽപ്പുണ്ട്. ടിവിഎസ്, ബജാജ്, ഹീറോ പോലുള്ള മുൻനിര നിർമാതാക്കൾ വൈദ്യുത വാഹന രംഗത്തേക്ക് കടന്നിട്ടും കാര്യമായ ക്ഷീണം ഒന്നുമില്ലാതെ ഏഥർ കുതിച്ചുപായുകയാണ്. ആളുകളുടെ പൾസറിഞ്ഞ് പ്രവർത്തിക്കാൻ കമ്പനിക്കുള്ള മിടുക്ക് തന്നെയാണ് ഇതിന്റെ പിന്നിലുള്ള പ്രധാന കാരണം. ഒപ്പം വിശ്വാസ യോഗ്യമായ ഉൽപ്പന്നങ്ങളും സർവീസ് സെന്ററുകളും ഏഥറിന്റെ മറ്റൊരു ശക്തിയാണ്.

ഇപ്പോഴിതാ ഉത്സവ സീസണിന്റെ ഭാഗമായി വലിയൊരു പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് ഏഥർ. മറ്റൊന്നുമല്ല നിലവിലെ ഇലക്ട്രിക് സ്‌കൂട്ടർ ഉടമകൾക്ക് സന്തോഷം നൽകുന്ന കാര്യമാണ് കമ്പനി കൈക്കൊണ്ടിരിക്കുന്നത്. 2025 ഒക്ടോബർ 9 മുതൽ 18 വരെ നീണ്ടുനിൽക്കുന്ന പുതിയ സർവീസ് കാർണിവൽ പ്രഖ്യാപിച്ചിരിക്കുകയാണ് ഏഥർ എനർജി. തങ്ങളുടെ ഇ-സ്കൂട്ടറുകൾ മികച്ച പ്രവർത്തന നിലയിലാണെന്ന് ഉറപ്പാക്കാൻ ഏഥർ ഇവി ഉടമകൾക്ക് അവസരം നൽകുന്നതിനാണ് ഈ ക്യാമ്പയിൻ അവതരിപ്പിച്ചിരിക്കുന്നത്.

Ather Service Carnival Announced Free Check Ups For Electric Scooter Owners

ബെംഗളൂരു ആസ്ഥാനമായുള്ള കമ്പനിയുടെ സർവീസ് ക്യാമ്പയിൻ ക്യൂറേറ്റഡ് സേവനങ്ങളും എക്സ്ക്ലൂസീവ് ആനുകൂല്യങ്ങളും വരെ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് പതിവ് മെയിന്റനെൻസുകൾ കൂടുതൽ ചെലവ് കുറഞ്ഞ രീതിയിൽ ഉപഭോക്താക്കൾക്ക് ഉപയോഗപ്പെടുത്താനാവും. നിങ്ങളുടെ അടുത്തുള്ള സർവീസ് സെന്റർ സന്ദർശിച്ചാൽ 15 പോയിന്റ് വെഹിക്കിൾ ഹെൽത്ത് ചെക്കപ്പ് സൗജന്യമായി ഉപയോഗപ്പെടുത്താനുമാവും.

ബ്രേക്കുകൾ, ടയറുകൾ, സസ്‌പെൻഷൻ, ഇലക്ട്രോണിക് സിസ്റ്റങ്ങൾ എന്നിവയുൾപ്പെടെയുള്ള പ്രധാന സ്‌കൂട്ടർ ഘടകങ്ങൾ ഈ സമഗ്ര വിലയിരുത്തലിൽ ഉൾപ്പെടും. ഇത് തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടറിന് എന്തെങ്കിലും തകരാറുണ്ടേയെന്ന് തിരിച്ചറിയാനും സമയത്ത് നന്നാക്കാനും സഹായിക്കുകയും ചെയ്യും. ഹെൽത്ത് ചെക്കപ്പിന് പുറമേ ഒന്നിലധികം മെയിന്റനൻസ് സർവീസുകളിൽ ഉത്സവകാല ഡിസ്കൌണ്ടുകളും ഈ ക്യാമ്പയിനിലൂടെ വാഗ്ദാനം ചെയ്യുന്നുണ്ട്.

Ather Service Carnival Announced Free Check Ups For Electric Scooter Owners

ഉപഭോക്താക്കൾക്ക് ലേബർ ചാർജിനും, ബ്രേക്ക് പാഡുകൾ മാറുന്നതിനും 10 ശതമാനം കിഴിവ്, പെയിന്റ്ഡ് ബോഡി പാർട്‌സുകൾക്ക് 15 ശതമാനം കിഴിവ്, പോളിഷ് സർവീസുകൾക്ക് 20 ശതമാനം കിഴിവ് എന്നിവയെല്ലാമാണ് ഉത്സവകാല ഡിസ്കൌണ്ടുകളിൽ ഒരുക്കിവെച്ചിരിക്കുന്നത്. മെയിന്റനെൻസിന്റെ മൊത്തത്തിലുള്ള ചെലവ് കുറയ്ക്കാൻ ഈ ഓഫറുകൾ സഹായിക്കും.

ഇക്കഴിഞ്ഞ ദിവസം രു ചരിത്രപരമായ നാഴികക്കല്ല് പിന്നിട്ട് വാർത്തകളിൽ ഏഥർ എനർജി ഇടംനേടിയിരുന്നു. തമിഴ്നാട്ടിലെ ഹൊസൂരിലുള്ള പ്ലാന്റില്‍ നിന്ന് 5 ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കിയാണ് സ്റ്റാര്‍ട്ടപ്പ് കമ്പനി സുപ്രധാനമായിട്ടുള്ള പ്രൊഡക്ഷൻ നാഴികക്കല്ല് താണ്ടിയതാണ് സംഗതി. 2025 സെപ്റ്റംബര്‍ മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്തുവന്നപ്പോള്‍ ഓല ഇലക്ട്രിക്കിനെ പിന്തള്ളി മൂന്നാം സ്ഥാനം കൈയടക്കിയതിന് പിന്നാലെയാണ് ഈയൊരു നേട്ടവും തങ്ങളുടെ പേരിലാക്കിയത്.

2013-ല്‍ സ്ഥാപിതമായ ഏഥര്‍ എനര്‍ജി 2018 ജൂണിലാണ് തങ്ങളുടെ ആദ്യ ഉല്‍പ്പന്നം ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ട് പെര്‍ഫോമന്‍സ്, ഫാമിലി ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വലിയ നിര സൃഷ്ടിച്ചാണ് ഏഥര്‍ ഇന്ത്യന്‍ ഇലക്ട്രിക് ടൂവീലര്‍ വിഭാഗത്തിലെ മുന്‍നിരക്കാരായി മാറിയത്. ഇതില്‍ സ്റ്റാർട്ടപ്പ് ബ്രാൻഡിന്റെ വളര്‍ച്ചയുടെ പ്രധാന കാരണമായി മാറിയത് റിസ്ത ഫാമിലി സ്‌കൂട്ടറിന്റെ വരവാണ്.

ഫാമിലി ഇലക്‌ട്രിക് സ്‌കൂട്ടർ എന്ന വാക്ക് സുപരിചിതമാക്കിയ ഏഥർ റിസ്‌ത ഇന്ത്യയിൽ 1 ലക്ഷം യൂണിറ്റ് വിൽപ്പനയെന്ന നാഴികക്കല്ല് അതിവേഗമാണ് പിന്നിട്ടത്. S, Z 2.9 kWh, Z 3.7 kWh എന്നിങ്ങനെ മൂന്ന് വേരിയൻ്റുകളിലാണ് ഏഥർ റിസ്‌ത ഇലക്‌ട്രിക് സ്‌കൂട്ടർ ലഭ്യമാക്കിയിരിക്കുന്നത്. ഒറ്റ ചാർജിൽ 123 കിലോമീറ്റർ (IDC) റേഞ്ചുള്ള 2.9 kWh ബാറ്ററി പായ്ക്ക് ഫാമിലി സ്‌കൂട്ടറിന്റെ S, Z വേരിയൻ്റുകളിൽ തെരഞ്ഞെടുക്കാനാവും.

അതേസമയം 159 കിലോമീറ്റർ (IDC) റേഞ്ചുള്ള 3.9 kWh ബാറ്ററി പാക്കാണ് ഏറ്റവും മികച്ച റിസ്‌റ്റ Z മോഡലിന് ലഭിക്കുന്നത്. 4.3 kW അതായത് 5.7 bhp കരുത്തിൽ പരമാവധി 22 Nm torque നൽകാനാവുന്ന തരത്തിലാണ് റിസ്‌ത ട്യൂൺ ചെയ്‌തിരിക്കുന്നത്. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ രാജ്യത്തിന്റെ ഫാമിലി ഇലക്‌ട്രിക് സ്‌കൂട്ടറിന് 4.7 സെക്കൻഡിനുള്ളിൽ 0-40 കിലോമീറ്റർ വേഗത കൈയെത്തിപ്പിടിക്കാനാവും.

More from DriveSpark

Article Published On: Friday, October 10, 2025, 16:13 [IST]
English summary
Ather service carnival announced free check ups for electric scooter owners
കൂടുതല്‍... #ather energy #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X