വിശ്വസിച്ച് വാങ്ങാം, ഓലയുടെ ചീട്ട്കീറാൻ 102 കി.മീ. റേഞ്ചുമായി ഹോണ്ട ആക്‌ടിവ ഇവി; വില 1.17 ലക്ഷം മാത്രം

ഇലക്‌ട്രിക് സ്‌കൂട്ടർ (Electric Scooter) വിപണിയിലേക്ക് ആഘോഷമായി കടന്നുവന്നിരിക്കുകയാണ് ഹോണ്ട ആക്‌ടിവ ഇവി. ഓലയും ഏഥറും ടിവിഎസും ഹീറോയും ബജാജുമെല്ലാം ഇതിനോടകം കളംനിറഞ്ഞ സെഗ്മെന്റ് തൂക്കാൻ ഇതിലും നല്ലൊരു മോഡൽ ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾക്ക് ഇല്ലെന്ന് കൃത്യമായി അറിയാം. നീണ്ടനാളുകളായുള്ള കാത്തിരിപ്പിനൊടുവിൽ ആക്‌ടിവയുടെ വൈദ്യുത പതിപ്പ് അടുത്തിടെ രാജ്യത്തിനായി സമർപ്പിച്ചിരുന്നുവെങ്കിലും വില വിവരങ്ങളൊന്നും കമ്പനി വെളിപ്പെടുത്തിയിരുന്നില്ല. ഇപ്പോഴിതാ 2025 ഓട്ടോ എക്സ്പോയിൽ വൈദ്യുതീകരിച്ച ആക്‌ടിവയുടെ (Honda Activa EV) വില പ്രഖ്യാപിച്ച് എതിരാളികളുടെ നെഞ്ചിൽ തീകോരിയിട്ടിരിക്കുകയാണ് ഹോണ്ട.

1.17 ലക്ഷം രൂപയുടെ എക്‌സ്ഷോറൂം വിലയിലാണ് ഹോണ്ട ആക്‌ടിവ ഇലക്ട്രിക് സ്‌കൂട്ടർ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇതുകൂടാതെ സൗജന്യ സാസ് സേവനങ്ങൾ ലഭിക്കുന്ന ഉയർന്ന വിലയുള്ള ആക്‌ടിവ ഇ റോഡ്‌സിങ്ക് (RoadSync) ഡ്യുവോ എന്നൊരു വേരിയന്റും കമ്പനി ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ ലോഞ്ച് ചെയ്‌തിട്ടുണ്ട്. ഇതിന് 1.52 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്.

Auto Expo 2025 Honda Activa EV Launched At Bharat Mobility Expo

2024 നവംബറിൽ പ്രദർശിപ്പിച്ച ആക്‌ടിവ ഇവിക്കായുള്ള ബുക്കിംഗ് ജനുവരി ആദ്യം തന്നെ കമ്പനി ആരംഭിച്ചിരുന്നു. ആക്ടിവയുടെ തന്നെ ബോഡിയും ഫ്രെയിമും അടിസ്ഥാനമാക്കിയാണ് ഹോണ്ട ആക്ടിവയുടെ ഇലക്ട്രിക് പതിപ്പിനെ പണികഴിപ്പിച്ചിരിക്കുന്നത്. ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ടയിൽ നിന്നുള്ള ഫ്ലാഗ്ഷിപ്പ് ഇലക്ട്രിക് സ്കൂട്ടർ ലളിതവും എന്നാൽ ആകർഷകവുമായ രീതിയിലാണ് ഡിസൈൻ ചെയ്‌തിരിക്കുന്നത്.

കട്ടുകളും ക്രീസുകളും ഒന്നുമില്ലാത്ത അലങ്കോലമില്ലാത്ത ഡിസൈൻ ആരേയും മോഹിപ്പിക്കുന്നതാണ്. ഏപ്രണിൽ ഘടിപ്പിച്ച എൽഇഡി ഹെഡ്‌ലൈറ്റും ഹാൻഡിൽബാറിൽ ഘടിപ്പിച്ച എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റും ആക്‌ടിവ ഇവിക്ക് വല്ലാത്തൊരു ചന്തമാണ് സമ്മാനിക്കുന്നത്. ഇതോടൊപ്പം ആകർഷകമായ പേൾ ഷാലോ ബ്ലൂ, പേൾ മിസ്റ്റി വൈറ്റ്, പേൾ സെറിനിറ്റി ബ്ലൂ, മാറ്റ് ഫോഗി സിൽവർ മെറ്റാലിക്, പേൾ ഇഗ്നിയസ് ബ്ലാക്ക് എന്നിങ്ങനെ 5 നിറങ്ങളും കൂടിയാവുമ്പോൾ പുതിയ ഇലക്ട്രിക് സ്കൂട്ടർ കളറാവുന്നുണ്ട്.

Auto Expo 2025 Honda Activa EV Launched At Bharat Mobility Expo

ഇനി ഫീച്ചറുകളിലേക്ക് നോക്കിയാൽ ആരേയും നിരാശപ്പെടുത്തില്ല ഹോണ്ട ആക്‌ടിവ ഇവി. ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ടേൺ-ബൈ-ടേൺ നാവിഗേഷൻ, കോൾ, എസ്എംഎസ് അലേർട്ടുകൾ എന്നിവയുള്ള ടിഎഫ്ടി ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററാണ് ഫാമിലി ഇലക്ട്രിക് സ്കൂട്ടറിന്റെ പ്രധാന ആകർഷണം. ഹോണ്ട റോഡ്‌സിങ്ക് ഡ്യുവോ സ്മാർട്ട്‌ഫോൺ ആപ്ലിക്കേഷൻ സുഗമമാക്കുന്ന നിരവധി കണക്റ്റിവിറ്റി സവിശേഷതകളും ഇവിക്കൊപ്പം ലഭ്യമാണ്. പക്ഷേ ഇതിനായി അധികം മുടക്കേണ്ടി വരുമെന്ന് മാത്രം.

ഹാൻഡിൽബാറിൽ സ്ഥാപിച്ചിരിക്കുന്ന ടോഗിൾ സ്വിച്ചുകളിലൂടെ ഇതിലെ സംവിധാനങ്ങളെല്ലാം ആക്‌സസ് ചെയ്യാനും ഉടമയ്ക്കാവും. കൂടുതൽ പ്രായോഗികമാക്കാൻ സ്ക്രീനിൽ ഡേ-നൈറ്റ് മോഡുകളും കൊടുത്തിട്ടുണ്ട്. സ്മാർട്ട് ഫൈൻഡ്, സ്മാർട്ട് സേഫ്, സ്മാർട്ട് അൺലോക്ക്, സ്മാർട്ട് സ്റ്റാർട്ട് എന്നിവ ഉൾപ്പെടുന്ന ഹോണ്ടയുടെ H-സ്മാർട്ട് സവിശേഷതകളും ആക്ടിവയുടെ ഇലക്ട്രിക് സ്കൂട്ടറിന് ലഭിക്കും.

6kW പവറിൽ 22 Nm torque ഉത്പാദിപ്പിക്കാനാവുന്ന രണ്ട് 1.5kWh സ്വാപ്പബിൾ ബാറ്ററി പായ്ക്കുമായാണ് ആക്‌ടിവ ഇവി വരുന്നത്. സ്വിംഗാർമിൽ ഘടിപ്പിച്ച ഇലക്ട്രിക് മോട്ടോറുമായിട്ടാണ് ബാറ്ററി പായ്ക്ക് ജോടിയാക്കിയിരിക്കുന്നത്. സിംഗിൾ ചാർജിൽ ആക്ടിവയ്ക്ക് 102 കിലോമീറ്റർ റേഞ്ച് വരെ നൽകാനാവും. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ ഇലക്ട്രിക് സ്കൂട്ടറിന് 7.3 സെക്കൻഡിൽ 0-60 കിലോമീറ്റർ വേഗത വരെ കൈവരിക്കാനാവും.

അതേസമയം 80 കിലോമീറ്ററിന്റെ പരമാവധി വേഗമാണ് ഇവിക്കുള്ളത്. ഇക്കോ, സ്റ്റാൻഡേർഡ്, സ്‌പോർട്ട് എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകളും ഹോണ്ട ആക്ടിവ ഇലക്ട്രിക് സ്കൂട്ടറിലുണ്ട്. മറ്റ് മെക്കാനിക്കൽ വശങ്ങളെ സംബന്ധിച്ചിടത്തോളം സസ്പെൻഷനായി മുന്നിൽ ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ ഡ്യുവൽ സ്പ്രിംഗുകളുമാണ് ഇവിയിൽ കമ്പനി ഉപയോഗിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ ടിവിഎസ് ഐക്യൂബ്, ഓല S1 പ്രോ, ഏഥർ 450 സീരീസ്, ബജാജ് ചേതക് എന്നിവയോടാവും ബാറ്ററി ആക്‌ടിവ മത്സരിക്കുക.

More from DriveSpark

Article Published On: Friday, January 17, 2025, 14:31 [IST]
English summary
Auto expo 2025 honda activa ev launched at bharat mobility expo price starts from rs 1 17 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X