ആക്‌ടിവ ഇവിക്ക് പണികൊടുക്കാൻ 95 കിലോമീറ്റർ റേഞ്ചുമായി സുസുക്കി ആക്‌സസ് ഇലക്‌ട്രിക്; സംഭവം കൊള്ളാല്ലോ

ഓട്ടോ എക്സ്പോയുടെ 2025 പതിപ്പ് കളറാക്കാൻ പുത്തൻ മോഡലുകൾ അവതരിപ്പിച്ചിരിക്കുകയാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ സുസുക്കി (Suzuki). ഹോണ്ട ആക്‌ടിവ ഇവിക്ക് (Honda Activa EV) ഒപ്പം പിടിക്കാനായി പുതിയ ഇ-ആക്സസ് ഇലക്ട്രിക് സ്കൂട്ടർ (Suzuki e-Access) അവതരിപ്പിച്ചാണ് കമ്പനി വാർത്തകളിൽ ഇടംപിടിച്ചിരിക്കുന്നത്. ബ്രാൻഡിൻ്റെ ജനപ്രിയമായ 125 സിസി പെട്രോൾ സ്കൂട്ടറിന്റെ ഇവി പതിപ്പ് വിപണിയിലേക്ക് എത്തുമ്പോൾ പ്രതീക്ഷകൾ വാനോളമാണെന്ന് പറയേണ്ടതില്ലല്ലോ. ഡിസൈനിലായാലും മറ്റ് കാര്യങ്ങളിലായാലും ഇന്ത്യക്കാർക്ക് ഉതകുന്ന തരത്തിലാണ് വൈദ്യുത വേഷമണിഞ്ഞ് ആക്‌സസ് നിരത്തിലേക്ക് എത്തുന്നത്.

ലളിതമായ സ്റ്റൈലും പ്രായോഗിക സവിശേഷതകളും സമന്വയിപ്പിച്ചാണ് സുസുക്കി ആക്‌സസ് ഇലക്ട്രിക് സ്‌കൂട്ടറിന് രൂപംകൊടുത്തിരിക്കുന്നത്. മെറ്റാലിക് മാറ്റ് ബ്ലാക്ക് നമ്പർ.2/ മെറ്റാലിക് മാറ്റ് ബോർഡോ റെഡ്, പേൾ ഗ്രേസ് വൈറ്റ്/ മെറ്റാലിക് മാറ്റ് ഫൈബ്രോയിൻ ഗ്രേ, പേൾ ജേഡ് ഗ്രീൻ/ മെറ്റാലിക് മാറ്റ് ഫൈബ്രോയിൻ ഗ്രേ എന്നീ മൂന്ന് ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകളിൽ ഇ-ആക്സസ് വാങ്ങാനാവും.

Auto Expo 2025 Suzuki e-Access Electric Scooter Unveiled With 95 KM Range

എൽഇഡി ഡിആർഎൽ, റിമോട്ട് ഫ്യൂവൽ ലിഡ് ഓപ്പണർ, ഡ്യുവൽ ഫ്രണ്ട് പോക്കറ്റുകൾ, 24.4 ലിറ്റർ അണ്ടർസീറ്റ് സ്റ്റോറേജ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഡിജിറ്റൽ കൺസോൾ എന്നിവയാണ് ആക്‌സസ് ഇലക്ട്രിക്കിലെ പ്രധാന ഫീച്ചറുകൾ. 3.07 kWh LFP ബാറ്ററി പായ്ക്കാണ് ഏറ്റവും പുതിയ സുസുക്കി ആക്‌സസ് ഇലക്ട്രിക് സ്കൂട്ടറിന്റെ ഹൃദയം. ഐഡിസി കണക്കുകൾ പ്രകാരം സിംഗിൾ ചാർജിൽ 95 കിലോമീറ്റർ വരെ റേഞ്ച് ലഭിക്കുന്ന തരത്തിലാണ് വാഹനം പണികഴിപ്പിച്ചിരിക്കുന്നത്.

പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയിരിക്കുന്ന ഇവിക്ക് 5.4 bhp പവറിൽ പരമാവധി 15 Nm torque വരെയാണ് ഉത്പാദിപ്പിക്കാനാവുക. പരമാവധി വേഗത മണിക്കൂറിൽ 71 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും സുസുക്കി പറയുന്നു. റിവേഴ്‌സ് മോഡിനൊപ്പം ഇക്കോ, റൈഡ് A, റൈഡ് B എന്നിങ്ങനെ മൂന്ന് റൈഡിംഗ് വ്യത്യസ്‌ത മോഡുകളും ഇവിയിൽ ഒരുക്കിയിട്ടുണ്ട്.

ബാറ്ററി 0-80 ശതമാനത്തിൽ നിന്ന് ചാർജ് ചെയ്യാൻ ഏകദേശം 4 മണിക്കൂറും 30 മിനിറ്റും എടുക്കും. 240-വാട്ട് പോർട്ടബിൾ ചാർജർ വഴി ഇലക്ട്രിക് സ്കൂട്ടർ പൂർണമായി ചാർജ് ചെയ്യാൻ 6 മണിക്കൂറും 42 മിനിറ്റും വേണ്ടിവരും. ഒരു ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാൽ ചാർജിംഗ് സമയം 1 മണിക്കൂർ 12 മിനിറ്റായി കുറയ്ക്കാം (0-80 ശതമാനം). ഫാസ്റ്റ് ചാർജർ വഴി 100 ശതമാനം ചാർജാവാൻ 2 മണിക്കൂർ 12 മിനിറ്റാണ് വേണ്ടി വരിക.

വലിപ്പത്തിന്റെ കാര്യത്തിലേക്ക് നോക്കിയാൽ ഇ-ആക്സസിന് 1,880 mm നീളവും 715 mm വീതിയും 1,140 mm ഉയരവും 1,305 mm നീളമുള്ള വീൽബേസുമാണുള്ളത്. അതേസമയം ഗ്രൗണ്ട് ക്ലിയറൻസ് 165 മില്ലീമീറ്ററാണെന്നും സുസുക്കി പറയുന്നു. മോഡസിന് സീറ്റ് ഹൈറ്റ് 765 മില്ലീമീറ്ററാണ് വരുന്നതെങ്കിൽ വൈദ്യുത പതിപ്പിന് 122 കിലോഗ്രാം ഭാരമാണ് മൊത്തത്തിലുള്ളത്. ആക്‌സസ് ഇലക്ട്രിക് സ്കൂട്ടറിന്റെ മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ സുസുക്കി ഇ-ആക്സസിന് അടിവരയിടുന്നത് തികച്ചും പുതിയൊരു പ്ലാറ്റ്ഫോമാണ്.

ഇലക്ട്രിക് സ്കൂട്ടറിന് മുന്നിൽ ടെലിസ്‌കോപിക് ഫോർക്കുകളും പിന്നിൽ സ്വിംഗാർം-ടൈപ്പ് സസ്പെൻഷനുമാണ് ഒരുക്കിയിരിക്കുന്നത്. മുൻവശത്ത് 90/90-സെക്ഷൻ ടയറും പിന്നിൽ 100/80-സെക്ഷൻ ടയറുമുള്ള സ്‌കൂട്ടറിന്റെ രണ്ടറ്റത്തും 12 ഇഞ്ച് അലോയ് വീലുകളാണ് സുസുക്കി സമ്മാനിച്ചിരിക്കുന്നത്. ബ്രേക്കിംഗിനായി മുന്നിൽ ഡിസ്ക്കും പിന്നിൽ ഡ്രം സജ്ജീകരണവുമാണ് ആക്‌സസ് ഇലക്ട്രിക് സ്കൂട്ടറിന് വരുന്നത്.

സുരക്ഷ വർധിപ്പിക്കാനായി കംബൈൻഡ്‌ഡ് ബ്രേക്കിംഗ് സിസ്റ്റവും കൊടുത്തിട്ടുണ്ട്. ഇന്ത്യൻ വിപണിയിലെ ഇലക്ട്രിക് സ്‌കൂട്ടർ വിഭാഗത്തിൽ ഹോണ്ട ആക്ടിവ ഇവി, ബജാജ് ചേതക് ഇവി, ടിവിഎസ് ഐക്യൂബ്, ഏഥർ റിസ്‌ത, ഓല S1 എന്നിവയുമായിട്ടാണ് സുസുക്കി ആക്‌സസ് ഇലക്ട്രിക് മത്സരിക്കുക. ഈ വർഷാവസാനം സുസുക്കി പുതിയ ഇ-ആക്സസിന്റെ വിൽപ്പന ആരംഭിക്കുമെന്നാണ് വിവരം.

More from DriveSpark

Article Published On: Friday, January 17, 2025, 15:04 [IST]
English summary
Auto expo 2025 suzuki e access electric scooter unveiled with 95 km range
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X