ഫുൾടാങ്ക് നിറച്ചാൽ 330 കി.മീ. ഓടിക്കാനാവുന്ന സിഎൻജി ബൈക്കിന് വിലകുറച്ച് കമ്പനി, ഇവിയിലേക്ക് ഇനി നോക്കേണ്ട

ബജാജ് എന്ന് കേൾക്കുമ്പോഴേ ആളുകളുടെ മനസിൽ തെളിയുന്ന ചിത്രം പൾസർ എന്ന ഇതിഹാസ ബൈക്കിന്റേതാവും. പൾസർ മുതലാളിയെന്നാണ് കമ്പനിയുടെ ചെല്ലപ്പേരെങ്കിലും പെട്രോൾ ഇതരബദലുകളുമായി സാധാരണക്കാർക്കിടയിൽ നല്ലൊരു ഇമേജ് നേടിയെടുക്കാനും ബ്രാൻഡിനായിട്ടുണ്ട്. ലോകത്തിലെ ആദ്യത്തെ സിഎൻജി ബൈക്ക് അവതരിപ്പിച്ച് ഞെട്ടിച്ചതെല്ലാം ഇതിന്റെ ഭാഗമായാണെന്ന് വേണം പറയാൻ. ഇലക്ട്രിക് രംഗത്ത് ചേതക് ഇവിയും പണംവാരുമ്പോൾ ഫ്രീഡം 125 (Bajaj Freedom) മോട്ടോർസൈക്കിളാണ് സിഎൻജി കരുത്തിൽ വെന്നിക്കൊടി പാറിക്കുന്നത്. ഫുൾടാങ്ക് ഇന്ധനം ഉണ്ടെങ്കിൽ 330 കിലോമീറ്റർ വരെ മോട്ടോർസൈക്കിൾ ഓടിക്കാനാവുമെന്നത് നിസാര കാര്യമൊന്നുമല്ലല്ലോ.

ഇലക്ട്രിക് വണ്ടികളിൽ പണം മുടക്കാൻ അത്ര താത്പര്യമില്ലാത്തവരെ ലക്ഷ്യംവെച്ച് പുറത്തിറക്കിയ സിഎൻജി ബൈക്ക് വളരെ വേഗം ഹിറ്റടിക്കുകയുണ്ടായി. പലരും ഇന്ന് ഈ മോഡലിനെ തേടി ഷോറൂമിലേക്ക് എത്തുന്നുണ്ട്. ഇത്തരക്കാരെ സന്തോഷിപ്പിക്കാനായി ബജാജ് ഫ്രീഡം 125 മോഡലിന് ഈ മാസം 5,000 രൂപയുടെ ഡിസ്‌കൗണ്ട് ഓഫറുകളുമായി രംഗത്തെത്തിയിരിക്കുകയാണ്.

Bajaj Freedom 125 CNG Bike Available With Rs 5 000 Discount Offer

പക്ഷേ സിഎൻജി ബൈക്കിന്റെ എൻട്രി ലെവൽ NG04 ഡ്രം വേരിയന്റിന് മാത്രമേ ഓഫർ സാധുതയുള്ളൂ എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ് കേട്ടോ. ഈ വിലക്കിഴിവ് ഉപയോഗിച്ച് ബജാജ് ഫ്രീഡം ഡ്രം വേരിയന്റിന് 85,976 രൂപയുടെ എക്സ്ഷോറൂം വിലയിൽ വീട്ടിലെത്തിക്കാനാവും. അതേസമയം NG04 ഡ്രം എൽഇഡി, ഡിസ്ക് എൽഇഡി വേരിയന്റുകൾക്ക് യഥാക്രമം 95,981 രൂപയും 1,10,976 രൂപയും എക്സ്ഷോറൂം വിലയായി നൽകേണ്ടി വരും.

സ്ഥലം, സംസ്ഥാനം, ഡീലർഷിപ്പ് എന്നിവയെ അപേക്ഷിച്ച് ഓഫറുകൾ മാറാനുള്ള സാധ്യതയുമുണ്ട് കേട്ടോ. ആയതിനാൽ കൃത്യമായ വിവരങ്ങൾ അറിയാൻ നിങ്ങളുടെ ഏറ്റവും അടുത്തുള്ള ബജാജ് ഡീലർഷിപ്പുമായി ബന്ധപ്പെടുന്നതാവും ഉചിതം. 125 സിസി സെഗ്മെന്റിലെ മറ്റ് ബൈക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ സിഎൻജി ബൈക്കിന്റെ പ്രവർത്തനച്ചെലവ് 50 ശതമാനം വരെ താഴ്ന്നതാണെന്നാണ് ബജാജ് ഓട്ടോ അവകാശപ്പെടുന്നത്.

Bajaj Freedom 125 CNG Bike Available With Rs 5 000 Discount Offer

ഒപ്പം ഡിസ്‌കൗണ്ട് ഓഫർ കൂടിയാവുമ്പോൾ ഡീൽ ആകർഷമാവുന്നുമുണ്ട്. 8,000 ആർപിഎമ്മിൽ 9.5 bhp കരുത്തും 6,000 ആർപിഎമ്മിൽ പരമാവധി 9.7 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാനാവുന്ന 125 സിസി, എയർ കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ബജാജ് ഫ്രീഡത്തിന് തുടിപ്പേകുന്നത്. പെട്രോള്‍ മോഡില്‍ ബൈക്കിന്റെ ഉയര്‍ന്ന വേഗത മണിക്കൂറില്‍ 93.4 കിലോമീറ്ററും സിഎൻജിയിൽ 90.5 കിലോമീറ്ററാണ് ടോപ്പ് സ്പീഡ്. 2 കിലോ സിഎൻജിയിൽ 200 കിലോമീറ്ററിലധികം മൈലേജാണ് ഫ്രീഡത്തിന് നൽകാനാവുക.

അതേസമയം പെട്രോൾ ടാങ്കിന് 2 ലിറ്റർ ശേഷിയുമുണ്ട്. ആയതിനാൽ സിഎൻജി തീർന്നാലും 130 കിലോമീറ്ററിലധികം ഓടാൻ പെട്രോൾ അനുവദിക്കും. അങ്ങനെ പെട്രോളും സിഎൻജിയും ഫുൾ ടാങ്ക് നിറച്ചാൽ റൈഡറിന് 330 കിലോമീറ്റർ വരെ മോട്ടോർസൈക്കിളിൽ ചെത്തിനടക്കാനാവും. കരീബിയൻ ബ്ലൂ, എബോണി ബ്ലാക്ക്/ഗ്രേ, പ്യൂട്ടർ ബ്ലാക്ക്/ഗ്രേ, റേസിംഗ് റെഡ്, സൈബർ വൈറ്റ്, പ്യൂട്ടർ/യെല്ലോ, എബോണി ബ്ലാക്ക്/റെഡ് എന്നിങ്ങനെ മൊത്തം 7 കളർ ഓപ്ഷനുകളാണ് സിഎൻജി ബൈക്കിലുള്ളത്.

Bajaj Freedom 125 CNG Bike Available With Rs 5 000 Discount Offer

ഡിസൈനിലായാലും പുതുമ കൊണ്ടുവരാൻ ബജാജിന് സാധിച്ചിട്ടുണ്ട്. വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റ്, സൂക്ഷ്മമായ ഫ്ലൈസ്‌ക്രീൻ, ഒതുക്കമുള്ള ഫ്യുവൽ ടാങ്ക്, മികച്ച ഗ്രൗണ്ട് ക്ലിയറൻസ്, ഹാൻഡിൽ ബാർ ബ്രേസ്, നക്കിൾ ഗാർഡുകൾ തുടങ്ങിയവ ബൈക്കിന്റെ ബോഡിയിൽ എറിച്ച് നിൽക്കുന്ന കാര്യങ്ങളാണ്. മോണോ-ലിങ്ക്ഡ് സസ്‌പെൻഷൻ സിസ്റ്റം, നീളമുള്ളതും സുഖകരവുമായ സിംഗിൾ പീസ് സീറ്റ്, ഡിജിറ്റൽ സ്പീഡോമീറ്റർ, ബ്ലൂടൂത്ത് കൺക്റ്റിവിറ്റി എന്നിവയെല്ലാമാണ് ബജാജ് ഫ്രീഡം 125 പതിപ്പിലെ മറ്റ് ഫീച്ചറുകൾ.

സിഎൻജി സിലിണ്ടർ സീറ്റിനടിയിൽ സ്ഥാപിച്ചിരിക്കുന്നതിനാൽ സീറ്റ് ഉയരം 825 മില്ലീമീറ്ററാണ്. ഇന്ധനച്ചെലവ് എങ്ങനെയും കുറക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കളെയാണ് ഈ പെട്രോള്‍-സിഎന്‍ജി ബൈഫ്യുവല്‍ മോട്ടോർസൈക്കിൾ ഉന്നംവെക്കുന്നത്. വില ചെറുതായി കുറഞ്ഞതോടെ വിൽപ്പനയുടെ വേഗം ഇനിയും വർധിക്കാനാണ് സാധ്യത. ഇതിനോടകം തന്നെ ഈ വാഹനം അരലക്ഷത്തിലധികം ആളുകൾ സ്വന്തമാക്കിയിട്ടുമുണ്ട്.

More from DriveSpark

Article Published On: Thursday, June 19, 2025, 17:15 [IST]
English summary
Bajaj freedom 125 cng bike available with rs 5000 discount offer
കൂടുതല്‍... #bajaj auto #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X