ഇവി വരെ മാറിനിൽക്കും! ഫുൾടാങ്ക് അടിച്ചാൽ 330 കി.മീ. ഓടിക്കാം, അരലക്ഷവും കടന്ന് ബജാജ് സിഎൻജി ബൈക്കിന്റെ വിൽപ്പന

ബജാജ് എന്ന് കേൾക്കുമ്പോഴേ ആളുകളുടെ മനസിൽ തെളിയുന്ന ചിത്രം പൾസർ എന്ന ഇതിഹാസ ബൈക്കിന്റേതാവും അല്ലേ. ഇന്ന് പഴയ പ്രതാപം ഇല്ലെങ്കിലും ബ്രാൻഡിന്റെ ഇമേജ് പൾസറുകൾ തന്നെയാണെന്ന് പറയുന്നതാവും ശരി. പെട്രോളിന്റെ അമിത വിലയും മൈലേജിന്റെ ആശങ്കയും കാരണം ആളുകളെല്ലാം ഇപ്പോൾ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളിലേക്ക് ചേക്കേറികൊണ്ടിരിക്കുകയാണ്. അത്തരക്കാരെ വരെ പോക്കറ്റിലാക്കി രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിയുന്ന വൈദ്യുത സ്‌കൂട്ടറായി ചേതക് ഇവി അടുത്തിടെ മാറിയിരുന്നു. ഇലക്ട്രിക് വണ്ടികളിൽ പണം മുടക്കാൻ താത്പര്യമില്ലാത്തവരെ വരെ ബ്രാൻഡിലേക്ക് ആകർഷിക്കാൻ കമ്പനി പോയ വർഷം ലോകത്തിലെ തന്നെ ആദ്യത്തെ സിഎൻജി ബൈക്കിനും രൂപംകൊടുത്തിരുന്നു.

2024 ജൂലൈയിലാണ് ഫ്രീഡം 125 എന്ന് പേരിട്ട സിഎൻജി മോട്ടോർസൈക്കിളിനെ ബജാജ് വിപണിയിൽ അവതരിപ്പിക്കുന്നത്. പിന്നീട് വമ്പൻ ഹിറ്റായ മോഡൽ ഇപ്പോഴിതാ പുതിയൊരു നാഴികക്കല്ല് താണ്ടിയിരിക്കുകയാണ്. മറ്റൊന്നുമല്ല, 50,000 യൂണിറ്റ് വിൽപ്പന മറികടന്ന് കുതിക്കുകയാണ് മിടുക്കൻ ബൈക്ക്. കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിന് പുറമെ പെട്രോളിൽ ഓടാനുള്ള കഴിവും ഫ്രീഡത്തിനുണ്ടെന്നത് പ്രായോഗികത ഇരട്ടിയാക്കുന്ന വശമാണ്.

Bajaj Freedom 125 CNG Bike Sales Crossed 50 000 Unit Sales Milestone

എട്ട് മാസവും 12 ദിവസവും കൊണ്ടാണ് ബജാജ് ഫ്രീഡം 125 സിഎൻജി ബൈക്ക് 50,000 യൂണിറ്റ് എന്ന വിൽപ്പന നാഴികക്കല്ല് പിന്നിട്ടത്. 11,076 യൂണിറ്റുകൾ വിറ്റഴിച്ച 2024 ഒക്ടോബറും 12,159 യൂണിറ്റുകൾ നിരത്തിലെത്തിച്ച നവംബർ മാസവുമാണ് ബൈക്കിന് ഏറ്റവും വിൽപ്പന ലഭിച്ച മാസങ്ങൾ. ഇതുവരെയുള്ള മൊത്തം വിൽപ്പനയുടെ 46 ശതമാനത്തോളം സംഭാവനയാണ് ഈ 60 ദിവസങ്ങൾ സമ്മാനിച്ചത്.

Take a Poll

ശക്തമായ സിഎൻജി ഫില്ലിംഗ് ഇൻഫ്രാസ്ട്രക്ചറുള്ള മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ രണ്ട് സംസ്ഥാനങ്ങളിൽ മാത്രമാണ് ഫ്രീഡം 125 തുടക്കത്തിൽ പുറത്തിറക്കിയത്. അതിനുശേഷം സിഎൻജി പമ്പുകൾ ക്രമേണ വളർന്നുകൊണ്ടിരിക്കുന്ന ടയർ-2, ടയർ-3 പട്ടണങ്ങളിലേക്കും വിൽപ്പന വ്യാപിപ്പിക്കുകയുണ്ടായി. മഹാരാഷ്ട്രയിലാണ് മോട്ടോർസൈക്കിളിനായി ഏറ്റവും കൂടുതൽ ആളുകൾ എത്തുന്നത്. അതേസമയം സിഎൻജി ബൈക്ക് ഏറ്റവും കൂടുതൽ വാങ്ങുന്നതിൽ രണ്ടാമത് ഗുജറാത്താണ്.

Bajaj Freedom 125 CNG Bike Sales Crossed 50 000 Unit Sales Milestone

95,000 രൂപ വിലയുള്ള ഡ്രം, 1.05 ലക്ഷം രൂപ വിലയുള്ള ഡ്രം എൽഇഡി, 1.10 ലക്ഷം രൂപ വിലയുള്ള ഡിസ്ക് എൽഇഡി എന്നിങ്ങനെ മൂന്ന് വേരിയൻ്റുകളിലായാണ് ബജാജ് ഫ്രീഡം 125 സിഎൻജി ബൈക്ക് സ്വന്തമാക്കാനാവുക. 125 സിസി സെഗ്മെന്റിലെ മറ്റ് ബൈക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഫ്രീഡത്തിന്റെ പ്രവർത്തനച്ചെലവ് 50 ശതമാനം വരെ താഴ്ന്നതാണെന്നും ബജാജ് ഓട്ടോ അവകാശപ്പെടുന്നു.

2 കിലോ സിഎൻജിയിൽ 200 കിലോമീറ്ററിലധികം മൈലേജാണ് ഫ്രീഡത്തിന് നൽകാനാവുക. അതേസമയം പെട്രോൾ ടാങ്കിന് 2 ലിറ്റർ ശേഷിയുമുണ്ട്. ആയതിനാൽ സിഎൻജി തീർന്നാലും 130 കിലോമീറ്ററിലധികം ഓടാൻ പെട്രോൾ അനുവദിക്കും. അങ്ങനെ പെട്രോളും സിഎൻജിയും ഫുൾ ടാങ്ക് നിറച്ചാൽ റൈഡറിന് 330 കിലോമീറ്റർ വരെ മോട്ടോർസൈക്കിളിൽ ചെത്തിനടക്കാനും സാധിക്കും.

Bajaj Freedom 125 CNG Bike Sales Crossed 50 000 Unit Sales Milestone

125 സിസി, എയർ കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ബജാജ് ഫ്രീഡം 125 സിഎൻജി ബൈക്കിന് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. 5-സ്പീഡ് ഗിയർബോക്സുമായി ജോടായാക്കിയിരിക്കുന്ന എഞ്ചിന് 8,000 ആർപിഎമ്മിൽ 9.5 bhp പവറും 6,000 ആർപിഎമ്മിൽ പരമാവധി 9.7 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാനാവും. പെട്രോള്‍ മോഡില്‍ ബൈക്കിന്റെ ഉയര്‍ന്ന വേഗത മണിക്കൂറില്‍ 93.4 കിലോമീറ്ററാണ്.

ഫ്രീഡം 125 സിഎന്‍ജിയില്‍ ഓടുമ്പോള്‍ മണിക്കൂറില്‍ 90.5 കിലോമീറ്ററാണ് പരമാവധി വേഗത. ഫീച്ചറുകളിലേക്ക് നോക്കിയാൽ സിഎൻജി ബൈക്കിന് എൽഇഡി ഹെഡ്‌ലാമ്പ്, ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകൾ, പിന്നിൽ മോണോലിങ്ക് സസ്പെൻഷൻ എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. ടോപ്പ് വേരിയൻ്റിൽ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോളുമുണ്ട്. സിഎൻജി സിലിണ്ടർ നേരിട്ട് സീറ്റിനടിയിൽ സ്ഥാപിച്ചിരിക്കുന്നതിനാൽ സീറ്റ് ഉയരം 825 മില്ലീമീറ്റർ ആണ്.

Bajaj Freedom 125 CNG Bike Sales Crossed 50 000 Unit Sales Milestone

കരീബിയൻ ബ്ലൂ, എബോണി ബ്ലാക്ക്/ഗ്രേ, പ്യൂട്ടർ ബ്ലാക്ക്/ഗ്രേ, റേസിംഗ് റെഡ്, സൈബർ വൈറ്റ്, പ്യൂട്ടർ/യെല്ലോ, എബോണി ബ്ലാക്ക്/റെഡ് എന്നിങ്ങനെ മൊത്തം ഏഴ് കളർ ഓപ്ഷനുകളാണ് സിഎൻജി ബൈക്കിലുള്ളത്. വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റ്, സൂക്ഷ്മമായ ഫ്ലൈസ്‌ക്രീൻ, ഒതുക്കമുള്ള ഫ്യുവൽ ടാങ്ക്, മികച്ച ഗ്രൗണ്ട് ക്ലിയറൻസ്, ഹാൻഡിൽ ബാർ ബ്രേസ്, നക്കിൾ ഗാർഡുകൾ എന്നിവയെല്ലാമാണ് ബജാജ് ഫ്രീഡത്തിനെ മിടുക്കനാക്കുന്നത്.

More from DriveSpark

Article Published On: Wednesday, March 19, 2025, 9:46 [IST]
English summary
Bajaj freedom 125 cng bike sales crossed 50000 unit sales milestone
കൂടുതല്‍... #bajaj auto #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X