സാധാരണക്കാരന്റെ വയറ്റത്തടിച്ച് ബജാജ്; നല്ല മൈലേജുണ്ടായിരുന്ന രണ്ട് ബൈക്കുകൾ കൂടി നിർത്തലാക്കി

ഇന്ത്യയിലെ ഇരുചക്ര വാഹന വിപണിയിൽ മൈലേജ് കൊണ്ട് വിപ്ലവം സൃഷ്‌ടിച്ച ബൈക്കായിരുന്നു പ്ലാറ്റിന (Platina). 90 മുതൽ 100 കിലോമീറ്റർ വരെ ഇന്ധനക്ഷമത നൽകിയിരുന്ന മോഡൽ സാധാരണക്കാരന്റെ മനസറിഞ്ഞ് പണികഴിപ്പിച്ച വണ്ടി കൂടിയായിരുന്നു. യുവാക്കൾക്ക് പൾസർ (Pulsar) എങ്ങനെയായിരുന്നോ അങ്ങനെ തന്നെയായിരുന്നു സാധാരണക്കാർക്ക് പ്ലാറ്റിന. ഹീറോ സ്പ്ലെൻഡറിന്റെ ആധിപത്യത്തെ വെല്ലുവിളിച്ചുകൊണ്ടെത്തി 100 സിസി സെഗ്മെന്റിൽ തന്റേതായ സ്ഥാനം കണ്ടെത്താനും വാഹനത്തിനായി. പിന്നീട് 110 സിസി സെഗ്മെന്റിലേക്കും കാലുകുത്തി കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ വിഭാഗത്തെ താക്കോൽ സ്ഥാനം ഏറ്റെടുക്കാനും പ്ലാറ്റിനയ്ക്കായി.

എന്നാൽ ഇപ്പോഴിതാ പുതുവർഷത്തോട് അനുബന്ധിച്ച് ചില മോട്ടോർസൈക്കിളുകൾ നിർത്തലാക്കിയിരിക്കുകയാണ് ബജാജ്. ഇക്കൂട്ടത്തിൽ പ്ലാറ്റിനയും ഉൾപ്പെട്ടിട്ടുണ്ടെന്നതാണ് നിരാശ നൽകുന്ന കാര്യം. എന്നാൽ ഇതിഹാസമായ 100 സിസി മോഡലല്ലെന്നത് പ്രത്യേകം എടുത്തു പറയാമേ... പ്ലാറ്റിനയുടെ 110 സിസി പതിപ്പിനെയാണ് കമ്പനി വിപണിയിൽ നിന്നും പിൻവലിച്ചിരിക്കുന്നത്.

Bajaj Platina 110 ABS And CT125X Models Discontinued In India

പൾസർ F250 സെമി ഫെയർഡ് സ്പോർട്‌സ് ബൈക്ക് നിർത്തിയ കൂട്ടത്തിൽ പ്ലാറ്റിന 110, CT125X എന്നീ മോഡലുകളും ഉൾപ്പെടുന്നുണ്ട്. കഴിഞ്ഞ കുറച്ച്കാലമായി ഈ മോട്ടോർസൈക്കിളുകൾക്ക് കാര്യമായ വിൽപ്പനയൊന്നും പിടിക്കാനായിരുന്നില്ലെന്നതാണ് വിപണിയിൽ നിന്നും നാടുകടത്താൻ കാരണമായത്. കഴിഞ്ഞ നാല് വർഷത്തിനുള്ളിലാണ് ഇവയെല്ലാം നിരത്തുകളിലെത്തിയത് എന്ന സംഗതിയും രസകരമാണ്.

ബജാജിന്റെ പുതിയ പദ്ധതികളെല്ലാം പൊട്ടിപാളീസാവുന്ന കാഴ്ച്ചയാണോയിതെന്നും വിമർശകർ ചോദിക്കുന്നുണ്ട്. സിംഗിൾ-ചാനൽ എബിഎസുമായി വരുന്ന ഒരേയൊരു സബ്-125 സിസി കമ്മ്യൂട്ടർ മോട്ടോർസൈക്കിളായിരുന്നു പ്ലാറ്റിന 110 ABS. ഈ പഴയ എബിഎസ് വേരിയൻ്റായിരുന്നു സെഗ്മെന്റിലെ ഏറ്റവും ചെലവേറിയ മോഡലെന്നതും പ്രത്യേകം ഓർമിക്കാം. 2022 അവസാനത്തോടെ ലോഞ്ച് ചെയ്ത മോഡലിന് 72,224 രൂപയായിരുന്നു എക്സ്ഷോറൂം വില വന്നിരുന്നത്.

Bajaj Platina 110 ABS And CT125X Models Discontinued In India

ബജാജ് പ്ലാറ്റിന 110 വളരെ ശക്തവും മികച്ചതുമായ സവിശേഷതകളോടെയായിരുന്നു വിപണനത്തിന് എത്തിയിരുന്നത്. ഡിജിറ്റൽ ഇൻസ്ട്രമെൻ്റ് ക്ലസ്റ്ററായിരുന്നു ഇക്കൂട്ടത്തിൽ ഏറ്റവും പ്രധാനം. ഇതിൽ സ്പീഡോമീറ്റർ, ഓഡോമീറ്റർ, ട്രിപ്പ് മീറ്റർ തുടങ്ങി നിരവധി കാര്യങ്ങൾ ലഭ്യമാവുമായിരുന്നു. എബിഎസ് വേരിയന്റിന് ഡിസ്‌ക് ബ്രേക്കിൻ്റെയും ട്യൂബ് ലെസ് ടയറുകളുടെയും പിന്തുണ വരെ ലഭിക്കുമായിരുന്നുവെന്ന് വേണം പറയാൻ.

കൂടാതെ ഫോൺ ചാർജ് ചെയ്യുന്നതിനുള്ള മൊബൈൽ ചാർജിംഗ് പോർട്ട് പോലുള്ള സവിശേഷതകളും ബജാജ് പ്ലാറ്റിന 110 ABS മോഡലിൽ വാഗ്‌ദാനം ചെയ്‌തിരുന്നു. 115.45 സിസി, സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിനായിരുന്നു കമ്മ്യൂട്ടർ മോട്ടോർസൈക്കിളിന് തുടിപ്പേകാൻ എത്തിയിരുന്നത്. 5-സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയ ഇതിന് 7,000 ആർപിഎമ്മിൽ 8.4 bhp പവറും 5,000 ആർപിഎമ്മിൽ 9.81 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ കഴിയുമായിരുന്നു.

Bajaj Platina 110 ABS And CT125X Models Discontinued In India

പ്ലാറ്റിനയ്ക്ക് പുറമെ ബജാജിൻ്റെ ലൈനപ്പിൽ CT110X മോഡലിന് മുകളിൽ സ്ഥാനം പിടിച്ചിരുന്ന CT 125X ആണ് വിപണിയോട് വിടപറഞ്ഞ മൂന്നാമത്തെ ബൈക്ക്. 71,354 രൂപ മുതൽ 74,554 രൂപ വരെ എക്സ്ഷോറൂം വില വന്നിരുന്ന മോഡലിന് കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാനായിരുന്നില്ല. പൾസർ 125, പൾസർ NS 125 എന്നിവയുടെ അതേ 125 സിസി എഞ്ചിനുമായി വന്ന ഇവനെ ആളുകൾ കാര്യമായി മനസിലാക്കിയില്ലെന്ന് വേണം പറയാൻ.

11.6 bhp കരുത്തിൽ 11 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിവുള്ള CT 125X സെഗ്മെന്റിലെ ഏറ്റവും താങ്ങാനാവുന്ന 125 സിസി മോട്ടോർസൈക്കിൾ കൂടിയാണിത്. മുടക്കുന്ന പൈസയ്ക്ക് എൽഇഡി ഡിആർഎൽ ഉള്ള ഒരു വൃത്താകൃതിയിലുള്ള ബൾബ് ഹെഡ്‌ലൈറ്റ് പോലുള്ള ഫാൻസി ഫീച്ചറുകളോടെ വരുന്ന മോഡൽ ഹോണ്ട ഷൈൻ, ഹോണ്ട SP125, ഹീറോ ഗ്ലാമർ തുടങ്ങിയ ഇടിവെട്ട് ബൈക്കുകളുമായാണ് മത്സരിക്കുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Sunday, January 5, 2025, 9:00 [IST]
English summary
Bajaj platina 110 abs and ct125x models discontinued in india
കൂടുതല്‍... #bajaj auto #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X