എക്സ്പോയിൽ തകർക്കാൻ റെഡിയായി ബജാജ്, കാത്തുവെച്ചിരിക്കുന്നത് എഥനോൾ ബൈക്കോ?

ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയ്ക്ക് കൊടികയറാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കുമ്പോൾ അരങ്ങ് തകർക്കാൻ റെഡിയായിരിക്കുകയാണ് സാക്ഷാൽ ബജാജ്. ഇത്തവണ വലിയ സംഭവങ്ങളൊന്നും പൾസർ മുതലാളിയുടെ നിരയിൽ നിന്നും പ്രതീക്ഷിക്കേണ്ടതില്ലെങ്കിലും രാജ്യത്തിന്റെ വാഹന മാമാങ്കത്തിൽ പങ്കാളിത്തം അറിയിക്കാൻ തങ്ങളുടെ രണ്ട് പുതുമോഡലുകളെയാണ് ബജാജ് നിയോഗിച്ചിരിക്കുന്നത്. ഒപ്പം ഇലക്ട്രിക്, എഥനോൾ പവർ വാഹനങ്ങളും പ്രദർശിപ്പിക്കാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല. അടുത്തിടെ ഇന്ത്യക്കാർക്കായി സമ്മാനിച്ച ചേതക് 35 സീരീസ് ഇലക്ട്രിക് സ്കൂട്ടറായിരിക്കും എക്സ്പോയിൽ ബജാജിന്റെ പ്രധാന ആയുധം.

ചേതക് 35 സീരീസ് എന്നുപേരിട്ടിരിക്കുന്ന ഇവി . 3501, 3502, 3503 എന്നീ മൂന്ന് വേരിയൻ്റുകളിലായാണ് ലോഞ്ച് ചെയ്തിരിക്കുന്നത്. ഇതിനെയെല്ലാം ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിലൂടെ അടുത്ത് കാണാൻ സാധിക്കും. ആദ്യ രണ്ട് മോഡലുകളുടെ വില നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇവിയുടെ ടോപ്പ് എൻഡ് വേരിയന്റിന്റെ വില ബജാജ് സർപ്രൈസാക്കി വെച്ചിരിക്കുകയാണ്.

Bajaj To Showcase Electric And Ethanol-Powered Bikes At Bharat Mobility Auto Expo 2025

ഈയൊരു പ്രഖ്യാപനം അടുത്ത ദിവസങ്ങളിൽ ഉണ്ടാവുമോയെന്ന് കാത്തിരുന്ന് തന്നെ കാണാം. പുതിയ പ്ലാറ്റ്‌ഫോമിൽ പണികഴിപ്പിച്ചിരിക്കുന്ന ബജാജ് ചേതക് ഇവിയുടെ ഏറ്റവും ഫീച്ചർ റിച്ച് മോഡലുകളാണ് 35 സീരീസ്. ടെക്, പെർഫോമൻസ് എന്നിവയിൽ മുൻഗാമികളേക്കാൾ മിടുക്കനായതിനാൽ വാങ്ങാൻ ആളുകൾ ഇരച്ചെത്തുമെന്ന പ്രതീക്ഷയോടെയാണ് ബജാജ് കണ്ണിൽ എണ്ണയും ഒഴിച്ച് കാത്തിരിക്കുന്നത്.

3.5kWh ബാറ്ററി പായ്ക്ക് ഉൾക്കൊള്ളുന്ന തികച്ചും പുതുപുത്തൻ ഫ്രെയിമിലാണ് ചേതക് 35 സീരീസ് നിർമിച്ചെടുത്തിരിക്കുന്നത്. ചേതക് ഇവിയുടെ 35 സീരീസ് മോഡലുകൾക്ക് ഫുൾ ചാർജിൽ 153 കിലോമീറ്റർ റേഞ്ച് വരെ നൽകാനാവും. പെർഫോമൻസിൽ വിട്ടുവീഴ്ച്ച വരുത്താതെ 35 ലിറ്റർ അണ്ടർസീറ്റ് സ്റ്റോറേജ് കൂടി ഉൾപ്പെടുത്തി മോഡലിന്റെ പ്രായോഗികത ഉറപ്പാക്കാനും ബ്രാൻഡിനായിട്ടുണ്ട്.

Bajaj To Showcase Electric And Ethanol-Powered Bikes At Bharat Mobility Auto Expo 2025

അടുത്തതായി ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ ബജാജ് ഓട്ടോ പ്രദർശിപ്പിക്കാൻ പോവുന്നത് ഏറ്റവും പുതിയ പൾസർ RS200 സ്പോർട്‌സ് ബൈക്കായിരിക്കും. പുതിയ നിറങ്ങൾ ഉൾപ്പടെയുള്ള മാറ്റങ്ങളുമായി വരുന്ന മോഡൽ 1.84 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് വിപണിയിലെത്തിയിരിക്കുന്നത്. അതായത് മുൻഗാമിയേക്കാൾ 10,000 രൂപയാണ് മോട്ടോർസൈക്കിളിന് അധികമായി മുടക്കേണ്ടി വരിക.

പുതിയ ടെയിൽ-ലാമ്പ് ഡിസൈൻ, NS400Z മോഡലിലെ അതേ LCD ഡാഷ്‌ബോർഡ്, റൈഡിംഗ് മോഡുകൾ, സ്ലിപ്പർ ക്ലച്ച് എന്നിവയെല്ലാമാണ് ഏറ്റവും പൾസർ RS200 ബൈക്കിലേക്ക് എത്തിയിരിക്കുന്നത്. ഇത്തരം ചെറിയ ചെറിയ പരിഷ്ക്കാരങ്ങളാണെങ്കിലും കാലത്തിനൊത്ത് മാറാനായത് വലിയ കാര്യം തന്നെയാണ്. കെടിഎമ്മിന്റെ 200 സിസി മോട്ടോർസൈക്കിളുകളിലെ അതേ 199.5 സിസി, ലിക്വിഡ്-കൂൾഡ്, സിംഗിൾ-സിലിണ്ടർ എഞ്ചിൻ തന്നെയാണ് വേഗരാജാവിനും തുടിപ്പേകാൻ എത്തിയിരിക്കുന്നത്.

സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6-സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന പുത്തൻ എഞ്ചിന് 9,750 ആർപിഎമ്മിൽ 24 bhp പവറും 8,000 ആർപിഎമ്മിൽ പരമാവധി 18.7 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാൻ കഴിയും. പുതുമകളുമായി എത്തുന്ന ബജാജ് പൾസർ RS200 ഫെയർഡ് മോട്ടോർസൈക്കിൾ വിഭാഗത്തിൽ ഹീറോ കരിസ്‌മ XMR, യമഹ R15 V4 എന്നിവയ്‌ക്കെതിരെയാവും മത്സരിക്കുക.

ഓട്ടോ എക്‌സ്‌പോയിലെ ബജാജിന്റെ സ്റ്റോളിലെ മറ്റൊരു ആകർഷണമായിരിക്കും എഥനോൾ ഇന്ധനമാക്കുന്ന മോട്ടോർസൈക്കിളുകൾ. എക്സ്പോയുടെ മുൻ പതിപ്പുകളിൽ E60-E85 എഥനോൾ മിശ്രിതങ്ങളുമായി പൊരുത്തപ്പെടുന്ന ഒരു പൾസർ NS160 ബജാജ് പ്രദർശിപ്പിച്ചിരുന്നു. ഈ വർഷം സമാനമായ സാങ്കേതികവിദ്യ ഉൾക്കൊള്ളുന്ന കൂടുതൽ മോഡലുകൾ പ്രദർശിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ പരിപാടിയിൽ ഫ്രീഡം 125 സിഎൻജി ബൈക്കിന്റെ ഒരു പുതിയ വകഭേദം അവതരിപ്പിക്കാനും സാധ്യതയുണ്ട്.

More from DriveSpark

Article Published On: Thursday, January 16, 2025, 19:22 [IST]
English summary
Bajaj to showcase electric and ethanol powered bikes at bharat mobility auto expo 2025
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X