ജിഎസ്‌ടി കാരണം പണികിട്ടിയ ബൈക്കുകൾ, ഈ മോഡലുകൾ ഇനി വാങ്ങണമെങ്കിൽ പഴയ വിലയൊന്നും പോര

സെപ്റ്റംബർ 22 മുതൽ പുതിയ ജിഎസ്ടി നികുതി സ്ലാബുകൾ പ്രാബല്യത്തിൽ വരുന്നതോടെ മിക്ക കാറുകൾക്കും ഇരുചക്ര വാഹനങ്ങൾക്കുമെല്ലാം വില കുറയാൻ പോവുന്നുവെന്ന വാർത്ത ഏവരും അറിഞ്ഞുകാണുമല്ലോ അല്ലേ. എന്നാൽ 350 സിസി വരെയുള്ള ടൂവീലറുകളുടെ വിലയാണ് കുറയാൻ പോവുന്നത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണേ. അതേസമയം 350 സിസി സെഗ്‌മെന്റിലെ മോട്ടോർസൈക്കിളുകളുടെ വില കൂടാൻ പോകുന്നുവെന്ന കാര്യം പലരും ഓർത്തിട്ടുണ്ടാവില്ല. ജിഎസ്ടി ശതമാനത്തിൽ അടുത്തിടെയുണ്ടായ പുനഃക്രമീകരണം ഇരുചക്ര വാഹന വിഭാഗത്തെ (Two Wheeler Segment) മൊത്തത്തിൽ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ടെന്ന് വേണം പറയാൻ.

ശരിക്കും 350 സിസിയിൽ മുകളിലുള്ള ബൈക്കുകൾ വാങ്ങുന്നവർ ഇനി മുതൽ കൂടുതൽ പണം ചെലവഴിക്കേണ്ടിവരുമെന്ന കാര്യം പലരും മറന്നിട്ടുണ്ടാവും. സെപ്റ്റംബർ 22 മുതൽ പുതിയ നികുതി നിരക്കുകൾ പ്രാബല്യത്തിൽ വരുന്നതോടെ 350 സിസി ശേഷിക്ക് മുകളിലുള്ള മോട്ടോർസൈക്കിളുകൾക്ക് ജിഎസ്ടിയിൽ 40 ശതമാനം വരെ വർധനവ് ഉണ്ടാവും. നിലവിലുണ്ടായിരുന്നത് 28 ശതമാനം ജിഎസ്ടിയും 3 ശതമാനം സെസുമാണ്.

Bikes Above 350cc To Become More Expensive After New GST Slabs

അതായത് ഏകദേശം 9 ശതമാനത്തിന്റെ വർധനവ് ബൈക്കുകളുടെ വിലയിൽ നടപ്പിലാവാൻ പോവുകയാണെന്ന് ചുരുക്കം. എന്നാൽ സാധാരണക്കാരെ അത്രകണ്ട് ബാധിക്കില്ലെന്നത് ആശ്വാസകരമാണ്. ചെറിയ ശേഷിയുള്ള ബൈക്കുകളെ അപേക്ഷിച്ച് പ്രീമിയം മോട്ടോർസൈക്കിൾ വിഭാഗത്തിന് പൊതുവേ ഡിമാൻഡ് കുറവാണ്. എങ്കിലും പുതിയ മോഡലുകൾ വിപണിയിൽ എത്തിയതോടെ ഉയർന്ന ശേഷിയുള്ള ബൈക്കുകളുടെ വിൽപ്പന അടുത്ത കാലത്ത് കൂടിയിട്ടുണ്ട്.

350 സിസിയിൽ താഴെയും അതിന് മുകളിലുള്ള സെഗ്‌മെന്റുകളിലും ഒരുപോലെ ബൈക്കുകൾ പുറത്തിറക്കുന്ന റോയൽ എൻഫീൽഡ് പോലുള്ള കമ്പനികൾക്ക് ഇതൊരു തിരിച്ചടിയായേക്കും. ഉദാഹരണത്തിന് 2025 ഓഗസ്റ്റിലെ കമ്പനിയുടെ മൊത്തം വിൽപ്പനയുടെ ഏകദേശം 87 ശതമാനം സംഭാവന ചെയ്ത ഹണ്ടർ, ക്ലാസിക്, മീറ്റിയോർ, ബുള്ളറ്റ് തുടങ്ങിയ മോഡലുകൾ സെപ്റ്റംബർ 22-ന് ശേഷം കൂടുതൽ താങ്ങാനാവുന്ന വിലയിൽ ലഭ്യമാകും.

Bikes Above 350cc To Become More Expensive After New GST Slabs

മറുവശത്ത് ഹിമാലയൻ 450, ഗറില്ല 450, സ്ക്രാം 440, 650 ട്വിൻസ് എന്നിവയുൾപ്പെടെയുള്ള വലിയ ബൈക്കുകൾക്ക് വില ഗണ്യമായി കൂടും. ഇപ്പോഴുള്ള 28 ശതമാനത്തിൽ നിന്ന് ജിഎസ്ടി 40 ശതമാനമായിട്ടാണ് മാറുന്നത്. റോയൽ എൻഫീൽഡിന് മാത്രമല്ല കേട്ടോ, കെടിഎം, ട്രയംഫ് പോലുള്ള കമ്പനികളുടെ ബൈക്കുകൾക്കും ഇത് ബാധകമാകും. പ്രീമിയം മോഡലുകൾ ഇനി പഴയ വിലയ്ക്ക് കിട്ടാൻ യാതൊരു മാർഗവുമില്ലെന്നത് പലരേയും നിരാശപ്പെടുത്തുന്ന കാര്യമാണ്.

ജിഎസ്ടി ഘടനയിലെ വലിയ മാറ്റം പ്രീമിയം, പെർഫോമൻസ് മോട്ടോർസൈക്കിളുകളുടെ ഡിമാന്റിനെ സാരമായി ബാധിച്ചേക്കാം. ഉദാഹരണം നോക്കിയാൽ ബജാജ് പൾസർ NS400Z മോഡലിന് ഏകദേശം 13,100 രൂപയുടെ വർധനവ് ഉണ്ടായേക്കാം. അതേസമയം കെടിഎം 390 ഡ്യൂക്ക്, റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ 650 തുടങ്ങിയ പ്രീമിയം ബൈക്കുകൾക്ക് 20,000 രൂപയിലധികം വില ഉയർന്നേക്കാം.

Bikes Above 350cc To Become More Expensive After New GST Slabs

അതുപോലെ ട്രയംഫിന്റെ സ്പീഡ് 400, സ്ക്രാംബ്ലർ 400X, ത്രക്സ്റ്റൺ 400 എന്നിവയ്ക്ക് 17,000 മുതൽ 18,800 രൂപ വരെ വില വർധനവാകും നടപ്പിലാവുക. ഹിമാലയൻ 450 നോക്കുന്നവർ അധികമായി 20,500 രൂപയെങ്കിലും മുടക്കേണ്ടതായി വരും. ഉയർന്ന ഡിസ്‌പ്ലേസ്‌മെന്റ് മോട്ടോർസൈക്കിളുകൾ എന്നെങ്കിലും സ്വന്തമാക്കണമെന്ന മോഹവുമായി നടക്കുന്നവർ ഇനി കൂടുതൽ പണം കണ്ടെത്തേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ ഏതെങ്കിലും 350 സിസി മോഡലുകൾ വാങ്ങി തൃപ്ത്തിപ്പെടേണ്ടി വരും.

എല്ലാ വിഭാഗങ്ങളിലും ഏകീകൃത നികുതി നിരക്ക് കൊണ്ടുവരണമെന്ന് ബജാജ് ഓട്ടോയും റോയൽ എൻഫീൽഡും ജിഎസ്ടി കൗൺസിലിനോട് അഭ്യർഥിച്ചിട്ടുണ്ട്. ഇത് നടപ്പിലാക്കാനുള്ള സാധ്യത വളരെ കുറവാണ്. ഇരുചക്ര വാഹന വിപണിയിലുടനീളം ഏകീകൃത ജിഎസ്ടി നിരക്കിന്റെ ആവശ്യകത റോയൽ എൻഫീൽഡിന്റെ എംഡി സിദ്ധാർത്ഥ ലാലും ബജാജ് ഓട്ടോ എംഡി രാജീവ് ബജാജും ചൂണ്ടിക്കാട്ടിയുട്ടുണ്ട്. ഏകീകൃത നികുതി നിരക്ക് കൊണ്ടുവന്നാൽ നിലവിലെ വില ഇനിയും കുറയുമെന്നത് വിപണിക്ക് ഉണർവേകും.

More from DriveSpark

Article Published On: Monday, September 8, 2025, 15:31 [IST]
English summary
Bikes above 350cc to become more expensive after new gst slabs royal enfield triumph ktm
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X