ഇനിയും കാത്തിരിക്കണം, കുറഞ്ഞ വിലയുള്ള ബിഎംഡബ്ല്യു അഡ്വഞ്ചർ ബൈക്കിൻ്റെ വരവ് വൈകും

ഇന്ത്യയിലെ മോട്ടോർസൈക്കിൾ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇരുചക്ര വാഹന മാമാങ്കമായ ഇന്ത്യ ബൈക്ക് വീക്കിൻ്റെ 2025 പതിപ്പിന് കൊടികയറാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. ഗോവയിൽ വെച്ചുനടക്കുന്ന പരിപാടിയിൽ രാജ്യത്തെ പ്രമുഖ ടൂവീലർ നിർമാതാക്കളെല്ലാം പങ്കെടുക്കാറുണ്ട്. റോയൽ എൻഫീൽഡ്, ടിവിഎസ്, ഹീറോ എന്നിവരെല്ലാം ഇത്തവണയും എത്തുമെങ്കിലും ബവേറിയൻ ബ്രാൻഡായ ബിഎംഡബ്ല്യു മോട്ടോറാഡ് ഇത്തവണ പങ്കെടുക്കില്ലെന്നാണ് വിവരം. വമ്പൻ ഹൈപ്പോടെ കാത്തിരുന്ന F 450 GS അഡ്വഞ്ചർ ബൈക്ക് 2025 IBW ഷോയിലൂടെ ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കാനും പദ്ധതിയിട്ടിരുന്നതാണ്.

എന്നാൽ വാഹന പ്രേമികളെ നിരാശരാക്കിക്കൊണ്ടാണ് ബിഎംഡബ്ല്യുവിൽ നിന്നും ഇന്ത്യ ബൈക്ക് വീക്കിൽ പങ്കെടുക്കേണ്ടന്ന തീരുമാനം പുറത്തുവരുന്നത്. ജർമ്മൻ ബ്രാൻഡ് വാർഷിക മോട്ടോർസൈക്ലിംഗ് കാർണിവലിൽ പങ്കെടുക്കില്ലെന്ന വിവരം ബൈക്ക്‌വാലെയാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. ആയതിനാൽ പുതിയ F 450 GS അഡ്വഞ്ചറിൻ്റെ അവതരണത്തിനായി അൽപം കൂടി കാത്തിരിക്കേണ്ടി വരും. ബൈക്കിൻ്റെ ലോഞ്ച് അടുത്ത വർഷത്തേക്കാണ് ബിഎംഡബ്ല്യു നീക്കിവെച്ചിരിക്കുന്നത്.

BMW F 450 GS Adventure Bike India Launch Pushed To 2026

എന്നിരുന്നാലും കാത്തിരുത്തി മുഷിപ്പിക്കില്ലെന്ന ഉറപ്പും ബവേറിയൻ മോട്ടോർസൈക്കിൾ നിർമാതാക്കൾ നൽകിയിട്ടുണ്ട്. 2026 ഫെബ്രുവരി അവസാനത്തോടെ പുതിയ അഡ്വഞ്ചർ ബൈക്കിൻ്റെ ഡെലിവറികൾ ആരംഭിക്കുമെന്നും ഔദ്യോഗിക ലോഞ്ച് അതിന് ഏതാനും ആഴ്ച്ചകൾക്ക് മുമ്പ് നടന്നേക്കാമെന്നുമാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇതിൻ്റെ ഭാഗമായി തമിഴ്‌നാട്ടിലെ ടിവിഎസിൻ്റെ ഹൊസൂർ പ്ലാൻ്റിൽ F 450 GS മോഡലിനായുള്ള ഉത്പാദനം ആരംഭിച്ചു കഴിഞ്ഞു.

ജർമൻ ബ്രാൻഡിൻ്റെ എൻട്രി ലെവൽ മോട്ടോർസൈക്കിളായതിനാലും ഇന്ത്യയിൽ പ്രാദേശികമായി നിർമിക്കുന്നതിനാലും ബിഎംഡബ്ല്യു F 450 GS കൂടുതൽ താങ്ങാനാവുന്ന വിലയിൽ ലഭ്യമായേക്കുമെന്നാണ് അനുമാനം. കെടിഎം 390 അഡ്വഞ്ചർ, റോയൽ എൻഫീൽഡ് ഹിമാലയൻ പോലുള്ള ഭീമൻമാരുമായി മത്സരിക്കാൻ വില 5 ലക്ഷത്തിൽ താഴെ പിടിച്ചുനിർത്തിയേക്കാം. ബിഎംഡബ്ല്യു മോട്ടോറാഡിൻ്റെ എൻട്രി ലെവൽ മോട്ടോർസൈക്കിളുകളായിരുന്ന G 310 GS, G 310 R, G 310 RR എന്നിവയും ടിവിഎസാണ് ഇന്ത്യയിൽ നിർമിച്ചിരുന്നത്.

BMW F 450 GS Adventure Bike India Launch Pushed To 2026

G 310 GS അഡ്വഞ്ചറിൻ്റെ പിൻഗാമിയായി എത്തുമ്പോൾ ആരാധർക്ക് പഞ്ഞമൊന്നും ഉണ്ടാവില്ല. ബേസിക്, എക്സ്ക്ലൂസീവ്, സ്പോർട്ട്, ട്രോഫി എന്നിങ്ങനെ നാല് വേരിയൻ്റുകളിലാണ് പുതിയ ബിഎംഡബ്ല്യു മോട്ടോറാഡിൻ്റെ മോട്ടോർസൈക്കിൾ വിപണനത്തിന് എത്തുക. F 450 GS മോഡലിൻ്റെ പ്രധാന സാങ്കേതിക വിശദാംശങ്ങളെക്കുറിച്ച് പറയുകയാണെങ്കിൽ 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ സെമി-ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ പുതുതായി വികസിപ്പിച്ചെടുത്ത 420 സിസി, പാരലൽ-ട്വിൻ, ലിക്വിഡ്-കൂൾഡ് എഞ്ചിനാവും അഡ്വഞ്ചർ ടൂററിന് തുടിപ്പേകാനായി എത്തുക.

ഈ എഞ്ചിന് സവിശേഷമായ 135-ഡിഗ്രി ഫയറിംഗ് ഓർഡർ ഉണ്ടെന്നും കമ്പനി പറയുന്നു. പെർഫോമൻസ് കണക്കുകളിലേക്ക് വന്നാൽ 8,750 ആർപിഎമ്മിൽ 48 bhp കരുത്തും 6,750 ആർപിഎമ്മിൽ പരമാവധി 43 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കാൻ ബൈക്കിന് സാധിക്കുന്നതാണ്. ക്ലച്ച് ഉപയോഗിക്കാതെ തന്നെ വേഗത്തിലുള്ള അപ്‌ഷിഫ്റ്റുകൾക്കും ഡൗൺഷിഫ്റ്റുകൾക്കുമായി ഷിഫ്റ്റ് അസിസ്റ്റൻ്റ് പ്രോ എന്നറിയപ്പെടുന്ന ക്വിക്ക്ഷിഫ്റ്ററും മോഡലിൽ ഒരുക്കുമെന്നാണ് വിവരം.

BMW F 450 GS Adventure Bike India Launch Pushed To 2026

കണക്റ്റിവിറ്റി സവിശേഷതകളാൽ നിറഞ്ഞ 6.5 ഇഞ്ച് TFT ഡിസ്‌പ്ലേ, എൽഇഡി ലൈറ്റിംഗ്, ഹീറ്റഡ് ഗ്രിപ്പുകൾ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി എന്നിവയാണ് പ്രധാന ഫീച്ചറുകൾ. ഇലക്ട്രോണിക് റൈഡർ എയ്ഡുകളിൽ കോർണറിംഗ് എബിഎസ്, ട്രാക്ഷൻ കൺട്രോൾ, ഡൈനാമിക് ബ്രേക്ക് കൺട്രോൾ എന്നിവയാണ് ഉൾപ്പെടുന്നത്. നാല് വേരിയൻ്റുകളും ഇലക്ട്രോണിക്സ്, റൈഡർ എയ്ഡുകൾ എന്നിവയുടെ കാര്യത്തിൽ വ്യത്യാസപ്പെട്ടിരിക്കും.

ടോപ്പ്-സ്പെക്ക് GS ട്രോഫി വേരിയൻ്റിൽ അഡ്‌ജസ്റ്റബിൾ സസ്പെൻഷൻ, ഈസി റൈഡ് ക്ലച്ച്, ഓപ്ഷണൽ ട്യൂബ്‌ലെസ് സ്‌പോക്ക് വീലുകൾ എന്നിവ ലഭ്യമാവും. ഒറിജിനൽ ബിഎംഡബ്ല്യു മോട്ടോറാഡ് ആക്‌സസറീസ് ശ്രേണിയുടെ ഭാഗമായി ക്രോസ്-സ്‌പോക്ക് വീലുകൾ, നിരവധി വിൻഡ്‌ഷീൽഡ് ഓപ്ഷനുകൾ, ലഗേജ് സിസ്റ്റങ്ങൾ, ഹാൻഡിൽബാർ റീസറുകൾ, റാലി സീറ്റ്, ലോ സീറ്റ് ഓപ്ഷനുകൾ അലുമിനിയം എഞ്ചിൻ ഗാർഡ് എന്നിവയുൾപ്പെടെ അധിക കസ്റ്റമൈസേഷനും ബവേറിയൻ ബ്രാൻഡ് വാഗ്‌ദാനം ചെയ്യും.

More from DriveSpark

Article Published On: Friday, December 5, 2025, 10:05 [IST]
English summary
Bmw f 450 gs adventure bike india launch pushed to 2026 details inside
കൂടുതല്‍... #bmw motorrad #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X