വാങ്ങാനിരുന്നവർ സങ്കടപ്പെടും, ഈ രണ്ട് ബൈക്കുകൾ ഇനി ടിവിഎസ് നിർമിക്കില്ല! കാരണക്കാരനായി ബിഎംഡബ്ല്യു

ആഡംബര ബൈക്കുകൾ സ്വന്തമാക്കാൻ സ്വപ്‌നവും കണ്ടുനടക്കുന്നവർ ഏറെയാണ്. കവസാക്കിയും ബിഎംഡബ്ല്യുവും ഡ്യുക്കാട്ടിയുമെല്ലാം ട്രയംഫുമെല്ലാം മോഹിപ്പിക്കാനായി ഇന്ത്യയിൽ ഒരുപാട് മോഡലുകൾ പുറത്തിറക്കുന്നുമുണ്ട്. ഇക്കൂട്ടത്തിൽ സാധാരണക്കാരനും താങ്ങാനാവുന്ന വിലയിൽ പ്രീമിയം മോട്ടോർസൈക്കിളുകൾ പുറത്തിറക്കുന്നവരുണ്ടോയെന്ന് ചോദിച്ചാൽ പലരും ട്രയംഫിന്റെ പേര് പറഞ്ഞേക്കും. പക്ഷേ ഇവരെല്ലാം ചിന്തിക്കുന്നതിന് മുമ്പേ തന്നെ പാവങ്ങളുടെ അടുത്തേക്ക് എത്തിയവരാണ് ബവേറിയൻ ഇരുചക്ര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡ്. GS 310 സീരീസിലൂടെ തരക്കേടില്ലാത്ത രീതിയിൽ യൂത്തൻമാർക്കിടയിൽ അറിയപ്പെടാനും ബിഎംഡബ്ല്യുവിനായിട്ടുണ്ട്. ഈ മോഡലുകൾ നിർമിച്ച് നൽകിയിരുന്നത് ടിവിഎസ് ആണെന്ന് നിങ്ങൾക്ക് എത്ര പേർക്ക് അറിയാമായിരുന്നു.

ശരിക്കും ടിവിഎസിന്റെ പങ്കാളിത്തത്തോടെ ഇന്ത്യക്കായി വികസിപ്പിച്ച മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിളുകളായിരുന്നു G 310 R, G 310 GS എന്നിവ. ഇത്രയും നാൾ നിരത്തുകളെ ഭരിക്കാനാവാതെ കഷ്‌ടപ്പെട്ട രണ്ട് മോഡലുകളുടെ വിൽപ്പനയും അവസാനിപ്പിച്ചിരിക്കുകയാണ് ബിഎംഡബ്ല്യു ഇപ്പോൾ. 7 വർഷത്തോളം വിൽപ്പനയ്ക്കുണ്ടായിരുന്ന ഏറ്റവും താങ്ങാനാവുന്ന വിലയുള്ള രണ്ട് ബിഎംഡബ്ല്യു ബൈക്കുകളും വിപണിയോട് ഗുഡ്ബൈ പറഞ്ഞു മടങ്ങി.

BMW G 310 R And G 310 GS Bikes Discontinued In India

ട്രയംഫ് ബജാജിന്റെ കൈപിടിച്ചും ഹാർലി ഹീറോയുടെ കൈപിടിച്ചുമാണ് നേട്ടം കൊയ്‌തതെങ്കിൽ ബിഎംഡബ്ല്യുവിനെ കൈപിടിച്ച് നടത്തിയിരുന്നത് ടിവിഎസായിരുന്നു. 2018-ൽ പുറത്തിറക്കിയ ബിഎംഡബ്ല്യു G 310 R, ബിഎംഡബ്ല്യു G 310 GS എന്നീ ബൈക്കുകൾ ടിവിഎസ് മോട്ടോർ കമ്പനിയും ബിഎംഡബ്ല്യു മോട്ടോറാഡും തമ്മിലുള്ള പങ്കാളിത്തത്തിൽ നിന്നാണ് ഉരുത്തിരിഞ്ഞത്. ഇതിലൂടെയാണ് ടിവിഎസ് RR310, RTR 310 മോഡലുകൾക്ക് ജീവൻവെച്ചതും.

ബെംഗളൂരുവിനടുത്തുള്ള ഹൊസൂരിലുള്ള ടിവിഎസ് മോട്ടോർ കമ്പനിയുടെ പ്ലാന്റിലാണ് ബിഎംഡബ്ല്യു G 310 R, ബിഎംഡബ്ല്യു G 310 GS എന്നീ ബൈക്കുകൾ നിർമിച്ചത്. കൂടാതെ വിദേശ വിപണികളിലേക്കും കയറ്റുമതി ചെയ്യുകയും ചെയ്‌ത മോഡലുകൾക്ക് കാര്യമായ രീതിയിൽ ക്ലച്ചുപിടിക്കാനായില്ലെന്നതാണ് സത്യം. 2018-ൽ ബവേറിയൻ ബ്രാൻഡ് ട്വിൻ മോട്ടോർസൈക്കിളുകളുടെ 1640 യൂണിറ്റുകളാണ് വിറ്റഴിച്ചത്.

BMW G 310 R And G 310 GS Bikes Discontinued In India

ഇത് അക്കാലത്ത് കമ്പനിയുടെ മൊത്തം വിൽപ്പനയുടെ 75 ശതമാനവും സംഭാവന ചെയ്‌തു. 310 മോഡലുകൾ നിർത്തലാക്കാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും വരാനിരിക്കുന്ന പുതിയ മലിനീകരണചട്ടങ്ങൾ ഇതിന് കാരണമായിട്ടുണ്ടെന്നാണ് വിവരം. കൂടാതെ 500 സിസിയിൽ താഴെയുള്ള മോട്ടോർസൈക്കിൾ വിഭാഗത്തിലേക്ക് പുതിയൊരു പ്ലാറ്റ്‌ഫോം വികസിപ്പിക്കാനും ബിഎംഡബ്ല്യുവിന് പദ്ധതിയുണ്ടെന്നാണ് വിവരം.

310 മോഡലുകൾ അവശേഷിപ്പിച്ച വിടവ് ബിഎംഡബ്ല്യു മോട്ടോറാഡ് അതിന്റെ പുതിയ 450 സിസി, പാരലൽ-ട്വിൻ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് പരിഹരിക്കുമെന്നാണ് മോട്ടോർസൈക്കിൾ പ്രേമികൾ പ്രതീക്ഷിക്കുന്നത്. കൂടാതെ നിരവധി മോഡലുകൾ കൂടി ഇതിൽ ഉൾപ്പെടുത്തുമെന്ന അഭ്യൂഹങ്ങളും എയറിലുണ്ട്. ഇതിൽ ആദ്യത്തേത് ഒരു അഡ്വഞ്ചർ ബൈക്ക് ആയിരിക്കുമെന്നാണ് വിവരം. അങ്ങനെയെങ്കിൽ സെഗ്മെന്റ് ലീഡറായ റോയൽ എൻഫീൽഡ് ഹിമാലയൻ 450 പതിപ്പിന് അതൊരു വെല്ലുവിളിയായേക്കും.

BMW G 310 R And G 310 GS Bikes Discontinued In India

2024 EICMA മോട്ടോർഷോയിലും പിന്നീട് 2025 ഓട്ടോ എക്സ്പോയിലും ബിഎംഡബ്ല്യു F 450 GS അവതരിപ്പിച്ചിരുന്നു. ബവേറിയൻ ബ്രാൻഡിൽ നിന്നുള്ള താരതമ്യേന കുറഞ്ഞ വിലയുള്ള അഡ്വഞ്ചർ ടൂറർ എന്ന നിലയിൽ G 310 GS അവശേഷിപ്പിച്ച വിടവ് നികത്താൻ ഈ മോട്ടോർസൈക്കിൾ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2025 അവസാനത്തോടെ പ്രൊഡക്ഷൻ റെഡി ബിഎംഡബ്ല്യു F 450 GS ഔദ്യോഗികമായി അരങ്ങേറ്റം കുറിക്കും.

G 310 R, ബിഎംഡബ്ല്യു G 310 GS എന്നീ രണ്ട് മോട്ടോർസൈക്കിളുകളിലും ഒരേ 313 സിസി സിംഗിൾ സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് ഉണ്ടായിരുന്നത്. 6-സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിൻ 9,500 ആർപിഎമ്മിൽ 34 bhp കരുത്തും 7,500 ആർപിഎമ്മിൽ 28 Nm ടോർക്കും ഉത്പാദിപ്പിക്കാനും ശേഷിയുള്ളതായിരുന്നു. എഞ്ചിൻ പോലെ തന്നെ മെക്കാനിക്കലായും ഇരുവരും സമാനമായിരുന്നു.

More from DriveSpark

Article Published On: Wednesday, April 9, 2025, 16:06 [IST]
English summary
Bmw g 310 r and g 310 gs bikes discontinued in india details inside
കൂടുതല്‍... #bmw motorrad #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X