കുറഞ്ഞ വിലയുള്ള ബിഎംഡബ്ല്യു ബൈക്കിന് വീണ്ടും വില കുറഞ്ഞു, ഇനി വാങ്ങാൻ 2.81 ലക്ഷം മതിയെന്ന് കമ്പനി

ആഡംബര കാറുകളുടെ വിഭാഗത്തിൽ ആളുകൾക്ക് ഏറ്റവും ഇഷ്‌ടമുള്ള വാഹന നിർമാതാക്കളിൽ ഒരാളാണ് ബിഎംഡബ്ല്യു. എന്നെങ്കിലും ജർമൻ ബ്രാൻഡിന്റെ വണ്ടി വാങ്ങണമെന്ന മോഹവുമായി നടക്കുന്നവരും ഏറെയാവും. ഫോർവീലർ വിഭാഗത്തിൽ മാത്രമല്ല കേട്ടോ, ഇന്ത്യയിലെ ടൂവീലർ സെഗ്മെന്റിലും ബിഎംഡബ്ല്യു സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അടുത്തിടെ 310 സിസി മോഡലുകളായ GS സീരീസ് നിർത്തലാക്കിയതോടെ സൂപ്പർബൈക്കുകളല്ലേ ഇവർക്കുള്ളൂവെന്ന സംശയവും ചിലർക്കെങ്കിലും ഉണ്ടാവും. എന്നാൽ ബവേറിയൻ മോട്ടോർസൈക്കിൾ നിർമാതാക്കളുടെ നിരയിൽ G 310 RR എന്നൊരു ഫുള്ളി ഫെയർഡ് മോഡൽ കൂടി ഇപ്പോഴുമുണ്ട് കേട്ടോ.

ടിവിഎസ് അപ്പാച്ചെ RR 310-ന്റെ റീബാഡ്‌ജ്‌ഡ് പതിപ്പാണിത് കേട്ടോ. ജർമൻ ബ്രാൻഡും ഇന്ത്യൻ ടൂവീലർ നിർമാതാക്കളും സംയുക്തമായി സഹകരിച്ചാണ് 310 സിസി എഞ്ചിൻ വികസിപ്പിച്ചെടുത്തിരിക്കുന്നത്. നിങ്ങളോട് പറയാൻ വന്നത് ഇതൊന്നുമല്ല കേട്ടോ, ഇനി കാര്യത്തിലേക്ക് വരാം. ഇരുചക്ര വാഹനങ്ങൾക്കുള്ള ജിഎസ്ടി നിരക്കുകളിൽ അടുത്തിടെ വരുത്തിയ പരിഷ്ക്കാരത്തിന്റെ ഭാഗമായി ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യ തങ്ങളുടെ എൻട്രി ലെവൽ ഫുള്ളി ഫെയേർഡ് മോട്ടോർസൈക്കിളായ ബിഎംഡബ്ല്യു ജി 310 ആർആറിന്റെ വിലയും കുറച്ചു.

BMW G 310 RR Motorcycle Gets Price Cut By Rs 24 000

പുതുക്കിയ വില 2025 സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരും. മുമ്പ് 3.05 ലക്ഷം രൂപ എക്സ്ഷോറൂം വിലയുണ്ടായിരുന്ന G 310 RR മോഡലിന്റെ സ്റ്റാൻഡേർഡ് വേരിയന്റിന് ഇപ്പോൾ 2.81 ലക്ഷം രൂപയാണ് പുതിയ എക്സ്ഷോറൂം വില വരുന്നത്. അതായത് മുൻവിലയേക്കാൾ 24,000 രൂപയുടെ കുറവ് വന്നിട്ടുണ്ടെന്ന് സാരം. ഇത് മോട്ടോർസൈക്കിളിനെ വാങ്ങുന്നവർക്ക് കൂടുതൽ താങ്ങാനാവുന്നതാക്കി മാറ്റിയിട്ടുണ്ട്.

ടിവിഎസ് മോട്ടോർ കമ്പനിയുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത ബിഎംഡബ്ല്യു മോട്ടോറാഡിന്റെ ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന ഫുള്ളി ഫെയർഡ് മോട്ടോർസൈക്കിളാണ് ജി 310 RR. ടിവിഎസ് അപ്പാച്ചെ RR 310 മോഡലുമായി പ്ലാറ്റ്‌ഫോം പങ്കിടുന്നുമുണ്ട്. പക്ഷേ ബിഎംഡബ്ല്യുവിന്റെ സ്റ്റൈലിംഗും ബ്രാൻഡ് പൊസിഷനിംഗും വഹിക്കുന്നുവെന്നതാണ് പ്രത്യേകത. കോസ്മിക് ബ്ലാക്ക് 2, സ്‌പോർട്ട് വൈറ്റ്, റേസിംഗ് ബ്ലൂ മെറ്റാലിക് എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിലാണ് ബൈക്ക് വിപണനത്തിന് എത്തുന്നത്.

BMW G 310 RR Motorcycle Gets Price Cut By Rs 24 000

ബിഎംഡബ്ല്യു മോട്ടോറാഡിന്റെ വലിയ സൂപ്പർസ്‌പോർട്ട് മോട്ടോർസൈക്കിളുകൾക്ക് അനുസൃതമായി G 310 RR രൂപപ്പെടുത്തിയെടുത്തിരിക്കുന്നതാണ് ശ്രദ്ധേയം. അതായത് ടിവിഎസ് അപ്പാച്ചെ RR 310 സ്പോർട്‌സ് ബൈക്കുമായി എല്ലാം പങ്കിടുന്നുണ്ടെങ്കിലും തനതായ ശൈലി കൈവരിക്കാനുള്ള പരിഷ്ക്കാരങ്ങൾ മോട്ടോർസൈക്കിളിൽ ബിഎംഡബ്ല്യു നടത്തിയിട്ടുണ്ട്. ഇത് വിജയം കണ്ടിട്ടുണ്ടെന്നും നിസംശയം പറയാം.

ഡിസൈൻ ടിവിഎസ് സൂപ്പർസ്പോർട്ടുമായാണ് പങ്കിടുന്നതെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലാക്കാം. കൂടാതെ സ്പ്ലിറ്റ് എൽഇഡി ഹെഡ്‌ലൈറ്റും ക്ലിയർ വൈസറും ഡിജിറ്റൽ സ്‌ക്രീനും RR310-ന് സമാനമാണ്. ടിഎഫ്ടി സ്‌ക്രീൻ, റൈഡ് ബൈ വയർ സിസ്റ്റം, ഡ്യുവൽ ചാനൽ എബിഎസ്, നാല് റൈഡിംഗ് മോഡുകൾ എന്നീ ഫീച്ചറുകളും ബൈക്കിന്റെ പ്രീമിയം ഫീൽ ഉയർത്തുന്ന കാര്യമാണ്.

313 സിസി, സിംഗിൾ സിലിണ്ടർ ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് ഇതിന്റെ ഹൃദയം. 6-സ്പീഡ് ഗിയർബോക്‌സുമായി ഘടിപ്പിച്ച എഞ്ചിന് തെരഞ്ഞെടുക്കുന്ന റൈഡ് മോഡിനെ അപേക്ഷിച്ച് പെർഫോമൻസിലും മാറ്റമുണ്ടാവും. ട്രാക്ക് മോഡിൽ എഞ്ചിൻ 9,700 ആർപിഎമ്മിൽ 33.53 bhp കരുത്തും 7,700 ആർപിഎമ്മിൽ 27.3 Nm ടോർക്കും ഉത്പാദിപ്പിക്കുമ്പോൾ അർബൻ, റെയിൻ മോഡിൽ പവർ കണക്കുകൾ 7,700 ആർപിഎമ്മിൽ 25.44 bhp പവറും 6,700 എൻഎമ്മിൽ 25 Nm ടോർക്കുമായി മാറും.

ഒരു സ്‌പോർടി മോഡലാണെങ്കിലും ഹാൻഡ്‌ലിംഗ്, ഭാരവിതരണം എന്നിവയെല്ലാം മികവുറ്റതായതിനാൽ ബൈക്ക് സിറ്റി റൈഡിൽ പോലും ഓടിക്കാൻ വളരെ എളുപ്പമാണ്. G 310 RR മോഡലിന് പുറമെ ജിഎസ്ടിയിൽ അടുത്തിടെ വരുത്തിയ പരിഷ്ക്കരണത്തെത്തുടർന്ന് ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യ തങ്ങളുടെ C 400 GT ലക്ഷ്വറി സ്കൂട്ടറിന്റെ വിലയും 92,000 രൂപ കുറച്ചിട്ടുണ്ട്. ഇതോടെ പുതിയ എക്സ്ഷോറൂം വില 10.83 ലക്ഷം രൂപയായി കുറഞ്ഞു.

More from DriveSpark

Article Published On: Monday, September 15, 2025, 13:42 [IST]
English summary
Bmw g 310 rr motorcycle gets price cut by rs 24000 new price details inside
കൂടുതല്‍... #bmw motorrad #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X