രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു, ബൈക്കുകളുടെ വില ജനുവരി മുതൽ വർധിപ്പിക്കുമെന്ന് കമ്പനി

ഇന്ത്യയിലെ പ്രീമിയം ഇരുചക്ര വാഹന വിപണിയിലെ പ്രമുഖരാണ് ബവേറിയൻ ബ്രാൻഡായ ബിഎംഡബ്ല്യു മോട്ടോറാഡ്. 310 സിസി മോഡലുകളിലൂടെ സാധാരണക്കാരൻ്റെ വരെ മനസിൽ ഇടംപിടിച്ച കമ്പനി ആഡംബര സ്പോർട്‌സ് ബൈക്കുകളും ആഡംബര സ്‌കൂട്ടറുകളും വരെ പുറത്തിറക്കുന്നവരാണ്. ടിവിഎസിൻ്റെ ചങ്ങാതിയായ കമ്പനി അധികം വൈകാതെ തന്നെ അഡ്വഞ്ചർ മോട്ടോർസൈക്കിൾ വിഭാഗത്തിലേക്ക് പുതിയ മോഡലുമായി കടന്നുവരാൻ ഒരുങ്ങുകയാണ്. എന്നാൽ അതിന് മുന്നോടിയായി ആരാധകരുടെ നെഞ്ചിൽ തീകോരിയിടുന്ന ഒരു വാർത്തയുമായാണ് ബിഎംഡബ്ല്യു എത്തിയിരിക്കുന്നത്. എന്താണന്നല്ലേ, ഇനി മുതൽ പഴയ വിലയ്ക്ക് തങ്ങളുടെ ടൂവീലറുകൾ നൽകാനാവില്ലെന്ന് അറിയിച്ചിരിക്കുകയാണ് ബ്രാൻഡ്.

2026 ജനുവരി 1 മുതൽ മോഡൽ നിരയിൽ വില വർധനവുണ്ടാവുമെന്നാണ് ബിഎംഡബ്ല്യു മോട്ടോറാഡ് അറിയിച്ചിരിക്കുന്നത്. തങ്ങളുടെ വാഹന ശ്രേണിയിലുടനീളം 6 ശതമാനം വരെയാണ് വിലക്കയറ്റം നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്നത്. വാഹന നിർമാണത്തിലുണ്ടാവുന്ന നിരന്തരമായ ചെലവ് വർധനവാണ് വിലക്കയറ്റത്തിലേക്ക് നയിച്ചിരിക്കുന്നത്. യുഎസ് ഡോളറിനും യൂറോയ്ക്കുമെതിരെ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞതാണ് വിലക്കയറ്റത്തിൻ്റെ പ്രധാന കാരണം.

BMW Motorrad India To Hike Price From 2026 January

ഇതോടൊപ്പം തന്നെ അസംസ്കൃത വസ്തുക്കളുമായും ലോജിസ്റ്റിക്സുമായും ബന്ധപ്പെട്ട വർധിച്ച ഇൻപുട്ട് ചെലവുകളും വിലക്കയറ്റത്തിലേക്ക് നയിച്ചിട്ടുണ്ടെന്ന് ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യയുടെ പ്രസിഡന്റും സിഇഒയുമായ ഹർദീപ് സിംഗ് ബ്രാർ പറഞ്ഞു. G 310 RR, CE 02 തുടങ്ങിയ പ്രാദേശികമായി നിർമിക്കുന്ന മോഡലുകൾക്കൊപ്പം നിരവധി കംപ്ലീറ്റ്ലി ബിൽറ്റ് അപ്പ് യൂണിറ്റുകളായ പ്രീമിയം മോഡലകളും ബിഎംഡബ്ല്യു മോട്ടോറാഡ് വിറ്റഴിക്കുന്നുണ്ട്.

F 900 GS, F 900 GS, R 1300 GS, R 1300 GSA, M 1000 RR, M 1000 R, S 1000 RR, S 1000 RR, R 18 ട്രാൻസ്‌കോണ്ടിനെൻ്റൽ, R 12, R 12 nineT, R 1250 RT, K 1600, C 400 GT, CE 04 എന്നിവയുൾപ്പെടെ വിപുലമായ ശ്രേണി തന്നെയാണ് ബവേറിയൻ മോട്ടോർസൈക്കിൾ നിർമാതാക്കൾ ഇന്ത്യയിൽ വിറ്റഴിക്കുന്നത്.

BMW Motorrad India To Hike Price From 2026 January

വില വർധനവ് എന്ന സങ്കടം നികത്താനായി ബ്രാൻഡ് അടുത്ത വർഷം തുടക്കത്തിൽ തന്നെ പുതിയ അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളും പുറത്തിറക്കാൻ തയാറെടുക്കുകയാണ്. ഇതിൻ്റെ ഭാഗമായി തമിഴ്‌നാട്ടിലെ ടിവിഎസിൻ്റെ ഹൊസൂർ പ്ലാൻ്റിൽ F 450 GS മോഡലിനായുള്ള ഉത്പാദനം ആരംഭിച്ചു കഴിഞ്ഞു. ജർമൻ ബ്രാൻഡിൻ്റെ എൻട്രി ലെവൽ മോട്ടോർസൈക്കിളായതിനാലും ഇന്ത്യയിൽ പ്രാദേശികമായി നിർമിക്കുന്നതിനാലും ബിഎംഡബ്ല്യു F 450 GS കൂടുതൽ താങ്ങാനാവുന്ന വിലയിൽ ലഭ്യമായേക്കുമെന്നാണ് അനുമാനം.

കെടിഎം 390 അഡ്വഞ്ചർ, റോയൽ എൻഫീൽഡ് ഹിമാലയൻ പോലുള്ള ഭീമൻമാരുമായി മത്സരിക്കാൻ വില 5 ലക്ഷത്തിൽ താഴെ പിടിച്ചുനിർത്തിയേക്കാം. ബിഎംഡബ്ല്യു മോട്ടോറാഡിൻ്റെ എൻട്രി ലെവൽ മോട്ടോർസൈക്കിളുകളായിരുന്ന G 310 GS, G 310 R, G 310 RR എന്നിവയും ടിവിഎസാണ് ഇന്ത്യയിൽ നിർമിച്ചിരുന്നത്. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ സെമി-ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ പുതുതായി വികസിപ്പിച്ചെടുത്ത 420 സിസി, പാരലൽ-ട്വിൻ, ലിക്വിഡ്-കൂൾഡ് എഞ്ചിനാവും ഇതിൻ്റെ ഹൃദയം.

BMW Motorrad India To Hike Price From 2026 January

ഈ എഞ്ചിന് സവിശേഷമായ 135-ഡിഗ്രി ഫയറിംഗ് ഓർഡർ ഉണ്ടെന്നും ബിഎംഡബ്ല്യു അവകാശപ്പെടുന്നുണ്ട്. പെർഫോമൻസ് കണക്കുകളിലേക്ക് വന്നാൽ 8,750 ആർപിഎമ്മിൽ 48 bhp കരുത്തും 6,750 ആർപിഎമ്മിൽ പരമാവധി 43 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കാൻ ഈ എഞ്ചിന് സാധിക്കുന്നതാണ്. ക്ലച്ച് ഉപയോഗിക്കാതെ തന്നെ വേഗത്തിലുള്ള അപ്‌ഷിഫ്റ്റുകൾക്കും ഡൗൺഷിഫ്റ്റുകൾക്കുമായി ഷിഫ്റ്റ് അസിസ്റ്റൻ്റ് പ്രോ എന്നറിയപ്പെടുന്ന ക്വിക്ക്ഷിഫ്റ്ററും മോഡലിൽ ഒരുക്കിയിട്ടുണ്ട്.

കണക്റ്റിവിറ്റി സവിശേഷതകളാൽ നിറഞ്ഞ 6.5 ഇഞ്ച് TFT ഡിസ്‌പ്ലേ, എൽഇഡി ലൈറ്റിംഗ്, ഹീറ്റഡ് ഗ്രിപ്പുകൾ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി എന്നിവയാണ് പ്രധാന ഫീച്ചറുകൾ. ഇലക്ട്രോണിക് റൈഡർ എയ്ഡുകളിൽ കോർണറിംഗ് എബിഎസ്, ട്രാക്ഷൻ കൺട്രോൾ, ഡൈനാമിക് ബ്രേക്ക് കൺട്രോൾ എന്നിവയാണ് ഉൾപ്പെടുന്നത്. ബേസിക്, എക്സ്ക്ലൂസീവ്, സ്പോർട്ട്, ട്രോഫി എന്നിങ്ങനെ നാല് വേരിയൻ്റുകളിലാണ് പുതിയ ബിഎംഡബ്ല്യു F 450 GS വിപണിയിലെത്തുക.

More from DriveSpark

Article Published On: Saturday, December 20, 2025, 13:54 [IST]
English summary
Bmw motorrad india to hike price from 2026 january check out the details
കൂടുതല്‍... #bmw motorrad #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X