ഹൈബ്രിഡ് എസ്‌യുവി വാങ്ങുന്ന പൈസയാവും, 22.95 ലക്ഷത്തിന് യമണ്ടൻ അഡ്വഞ്ചർ ബൈക്കുമായി ബിഎംഡബ്ല്യു

നടന്നുകൊണ്ടിരിക്കുന്ന 2025 ഓട്ടോ എക്സ്പോയിൽ ഏറ്റവും പുതിയ R 1300 GS അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളിനെ അവതരിപ്പിച്ച് ബവേറിയൻ ടൂവീലർ നിർമാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡ്. 22.95 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് പ്രീമിയം ബൈക്ക് രാജ്യത്തേക്ക് എത്തിയിരിക്കുന്നത്. ബേസ് വേരിയന്റിന് പുറമേ ട്രിപ്പിൾ ബ്ലാക്ക്, സ്റ്റൈൽ GS ട്രോഫി, 719 കാരക്കോറം എന്നീ മൂന്ന് ഓപ്ഷണൽ സ്റ്റൈലുകളിലും ബിഎംഡബ്ല്യുവിന്റെ എഡിവി ലഭ്യമാകും. പൂർണമായും വിദേശത്ത് നിർമിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്‌താണ് അഡ്വഞ്ചർ ടൂററിന്റെ വിൽപ്പന കമ്പനി നടത്തുന്നത്.

പുതിയ 2025 മോഡൽ ബിഎംഡബ്ല്യു R 1300 GS അഡ്വഞ്ചറിന്റെ ഡെലിവറി ഏപ്രിൽ മുതൽ ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ആഭ്യന്തര വിപണിയിൽ ഡ്യുക്കാട്ടി മൾട്ടിസ്ട്രാഡ V4 റാലിയുമായി നേരിട്ട് മത്സരിക്കാനെത്തുന്ന മോഡൽ നിസാരക്കാരനല്ല കേട്ടോ. റേസിംഗ് റെഡ് കളർ ഓപ്ഷനിൽ മാത്രമേ ബേസ് വേരിയന്റ് വാങ്ങാനാവൂ. ട്രിപ്പിൾ ബ്ലാക്ക് ഒരു ബ്ലാക്ക്‌സ്റ്റോം മെറ്റാലിക് നിറത്തിൽ ലഭ്യമാണ്.

BMW R 1300 GS Adventure Launched At Bharat Mobility Global Expo 2025

അതേസമയം ജിഎസ് ട്രോഫി വേരിയന്റ് റേസിംഗ് ബ്ലൂ മെറ്റാലിക് കളർ ഓപ്ഷനിലാണ് ബിഎംഡബ്ല്യു മോട്ടോറാഡ് അവതരിപ്പിച്ചിരിക്കുന്നത്. 719 കാരക്കോറം മോഡലാണെങ്കിൽ ഓറേലിയസ് ഗ്രീൻ മാറ്റ് മെറ്റാലിക് നിറത്തിലും സ്വന്തമാക്കാനാവും. തികച്ചും പുതിയ ഡിസൈനിലാണ് മോഡൽ വിപണിയിലേക്ക് എത്തുന്നത്. 30 ലിറ്റർ അലുമിനിയം ഫ്യുവൽ ടാങ്കാണ് R 1300 GS ബൈക്കിൽ ഒരുക്കിയിരിക്കുന്നത്.

കൂടാതെ എൽഇഡി ഡിആർഎല്ലുകളുള്ള മാട്രിക്സ് ഫുൾ എൽഇഡി ഹെഡ്‌ലാമ്പ്, റീസെസ്ഡ് ബിഎംഡബ്ല്യു എംബ്ലങ്ങൾ, ഇരുവശത്തും എംബോസ് ചെയ്ത GS ലെറ്ററിംഗ്, വലിയ വിൻഡ്‌ഷീൽഡ്, ഇന്റഗ്രേറ്റഡ് ടേൺ ഇൻഡിക്കേറ്ററുകളുള്ള ഹാൻഡ് പ്രൊട്ടക്ടറുകൾ, റബറൈസ്ഡ് ടാങ്ക് ട്രേകൾ തുടങ്ങിയ ഘടകങ്ങളും സജ്ജീകരിച്ചാണ് അഡ്വഞ്ചർ മോട്ടോർസൈക്കിൾ പണികഴിപ്പിച്ചിരിക്കുന്നത് കേട്ടോ. ഓപ്ഷണൽ ഫീച്ചറായി വാങ്ങാനാവുന്ന ഒരു ഇലക്ട്രിക് വിൻഡ്‌ഷീൽഡും ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം.

BMW R 1300 GS Adventure Launched At Bharat Mobility Global Expo 2025

ഇനി ഫീച്ചറുകളുടെ കാര്യത്തിലേക്ക് വന്നാൽ ഫുൾ കളർ 6.5 ഇഞ്ച് TFT സ്‌ക്രീൻ, കീലെസ് റൈഡ്, ഹീറ്റഡ് ഗ്രിപ്പുകൾ, ഇന്റഗ്രേറ്റഡ് യുഎസ്ബി സോക്കറ്റുള്ള സ്മാർട്ട്‌ഫോൺ ചാർജിംഗ് കമ്പാർട്ട്‌മെന്റ്, 12V ഓൺ-ബോർഡ് പവർ സോക്കറ്റ്, M ലൈറ്റ്‌വെയ്റ്റ് ബാറ്ററി, ബ്രേക്ക് ഫംഗ്‌ഷനോടുകൂടിയ ഡൈനാമിക് ക്രൂയിസ് കൺട്രോൾ (DCC), ഇക്കോ, എൻഡ്യൂറോ, റെയിൻ, റോഡ് എന്നിങ്ങനെ നാല് റൈഡിംഗ് മോഡുകൾ തുടങ്ങിയ സവിശേഷതകളെല്ലാം R 1300 GS അഡ്വഞ്ചറിൽ കമ്പനി വാഗ്‌ദാനം ചെയ്യും.

തീർന്നില്ല, ഇതുകൂടാതെ എഞ്ചിൻ ഡ്രാഗ് ടോർക്ക് കൺട്രോൾ, ബിഎംഡബ്ല്യു മോട്ടോറാഡ് ഫുൾ ഇന്റഗ്രൽ എബിഎസ് പ്രോ, ഹിൽ-സ്റ്റാർട്ട് കൺട്രോൾ (HSC) പ്രോ, ഡൈനാമിക് ബ്രേക്ക് കൺട്രോൾ (DBC), ഡൈനാമിക് സസ്‌പെൻഷൻ അഡ്ജസ്റ്റ്‌മെന്റ് എന്നിവയും മോട്ടോർസൈക്കിളിലെ മറ്റ് സ്റ്റാൻഡേർഡ് ഫീച്ചറുകളായി ഉൾപ്പെടുത്തിയിട്ടുണ്ട്. മെക്കാനിക്കൽ വശങ്ങളിലേക്ക് വന്നാൽ ബ്രേക്കിംഗിനായി മുൻവശത്ത് റേഡിയലി മൗണ്ടഡ് ഫോർ-പിസ്റ്റൺ ഫിക്സഡ് കാലിപ്പറുകളുള്ള രണ്ട് ട്വിൻ-ഡിസ്ക് ബ്രേക്കുകളാണ് കിട്ടുക.

BMW R 1300 GS Adventure Launched At Bharat Mobility Global Expo 2025

അതേസമയം പിന്നിൽ ഡ്യുവൽ-പിസ്റ്റൺ ഫ്ലോട്ടിംഗ് കാലിപ്പറുകൾ ഉള്ള സിംഗിൾ-ഡിസ്ക് ബ്രേക്കും ബിഎംഡബ്ല്യു സമ്മാനിച്ചിട്ടുണ്ട്. അഡ്വഞ്ചർ മോട്ടോർസൈക്കിളിൽ അലുമിനിയം ലാറ്റിസ് ട്യൂബ് റിയർ ഫ്രെയിമുള്ള പുതിയ ഷീറ്റ് മെറ്റൽ മെയിൻ ഫ്രെയിമും ഉണ്ട്. GS ട്രോഫി, 719 വേരിയന്റുകളിൽ ഓപ്ഷണൽ ഫീച്ചറായി ഓട്ടോമേറ്റഡ് ഷിഫ്റ്റ് അസിസ്റ്റന്റും (ASA) ബവേറിയൻ ബ്രാൻഡ് സമ്മാനിച്ചിട്ടുണ്ട്.

ബിഎംഡബ്ല്യു ഇതുവരെ നിർമിച്ചതിൽ വെച്ച് ഏറ്റവും ശക്തമായ ബോക്‌സർ എഞ്ചിനാണ് ബൈക്കിന്റെ ഹൃദയം. ട്വിൻ സിലിണ്ടർ ബോക്‌സർ എഞ്ചിനുമായി വരുന്ന R 1300 GS അഡ്വഞ്ചറിന് 7750 ആർപിഎമ്മിൽ 143 bhp കരുത്തും 6500 ആർപിഎമ്മിൽ 149 Nm ടോർക്കും ഉത്പാദിപ്പിക്കാൻ കഴിയും. പുതുതായി ക്രമീകരിച്ച ക്യാംഷാഫ്റ്റ് ഡ്രൈവ് ഉപയോഗിച്ച് എഞ്ചിൻ 6-സ്പീഡ് ട്രാൻസ്മിഷനുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത്.

More from DriveSpark

Article Published On: Sunday, January 19, 2025, 17:00 [IST]
English summary
Bmw r 1300 gs adventure launched at bharat mobility global expo 2025 price features specs
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X