ഹിമാലയനും കെടിഎമ്മും വിയർക്കും, പുതിയ അഡ്വഞ്ചർ ബൈക്കുമായി ഓസ്ട്രിയൻ കമ്പനി ഇന്ത്യയിലേക്ക്

ഇന്ത്യൻ വിപണിയിൽ പ്രീമിയം മോട്ടോർസൈക്കിളുകളെല്ലാം ചൂടപ്പം പോലെ വിറ്റഴിയുന്നതിനാൽ ആഗോള കമ്പനികളെല്ലാം കൂട്ടത്തോടെ ഇങ്ങോട്ടേക്ക് ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. മുമ്പുണ്ടായിരുന്ന സൂപ്പർബൈക്ക് നിർമാതാക്കളായ ട്രയംഫും ഹാർലിയുമെല്ലാം ചെറിയ ബജറ്റിൽ മോഡലുകൾ ഇറക്കിയതോടെ ഇവരുടെ ഭാവി ശോഭനീയമായി. ഇഷ്ടപ്പെട്ട മോഡലിനായി ലക്ഷങ്ങൾ വരെ മുടക്കാൻ ഇന്ത്യക്കാർ ഇപ്പോൾ റെഡിയാണ്. ചൈനയെ വരെ പിന്തള്ളി ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇരുചക്ര വാഹന വിപണിയായി നമ്മുടെ ഇന്ത്യ മാറിയതെല്ലാം ഇതിന്റെ ഭാഗമായാണ്. അടുത്തിടെ ഓസ്ട്രിയൻ ഇരുചക്ര വാഹന നിർമാതാക്കളായ ബ്രിക്‌സ്റ്റൺ മോട്ടോർസൈക്കിൾസും രാജ്യത്തേക്ക് എത്തിയിരുന്നു.

ക്രോസ്ഫയർ 500X, ക്രോസ്ഫയർ 500XC, ക്രോംവെൽ 1200, ക്രോംവെൽ 1200X എന്നിവയുൾപ്പെടെ നാല് മോഡലുകളാണ് നിലവിൽ കമ്പനിയുടെ ഇന്ത്യൻ നിരയിലുള്ളത്. ഇക്കൂട്ടത്തിലേക്ക് പുതിയൊരു മോഡൽ കൂടിയെത്തുമെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് ബ്രിക്സ്റ്റൺ. ഓസ്ട്രിയൻ നിർമാതാക്കളുടെ ഏറ്റവും പുതിയ 500 സിസി അഡ്വഞ്ചർ ടൂറർ സെഗ്‌മെന്റിലേക്ക് ക്രോസ്ഫയർ 500 സ്റ്റോർ എന്ന മിടുക്കനാണ് എത്തുന്നത്.

Brixton Crossfire 500 Storr Adventure Tourer Bike To Launch In India By December 2025

ഇക്കാര്യം ബ്രാൻഡ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഈ വർഷം ഡിസംബറിൽ ബ്രിക്സ്റ്റൺ ക്രോസ്ഫയർ 500 സ്റ്റോർ അഡ്വഞ്ചർ ടൂറർ ഇന്ത്യയിൽ അവതരിപ്പിക്കും. 2025 ഡിസംബർ 5-6 തീയതികളിൽ നടക്കാനിരിക്കുന്ന ഇന്ത്യ ബൈക്ക് വീക്കിലാവും പ്രീമിയം മോട്ടോർസൈക്കിളിന്റെ അരങ്ങേറ്റം. രാജ്യത്ത് ഇതിനകം വിൽപ്പനയ്‌ക്കെത്തിയ ക്രോസ്ഫയർ 500X, ക്രോസ്ഫയർ 500XC എന്നിവയ്‌ക്കൊപ്പം ക്രോസ്ഫയർ 500 സ്റ്റോറും ചേരുന്നതോടെ കൂടുതൽ ആളുകളെ ബ്രാൻഡിലേക്ക് ആകർഷിക്കാനായേക്കും.

മഹാരാഷ്ട്രയിലെ കോലാപ്പൂരിലുള്ള പ്ലാന്റിൽ ബ്രിക്സ്റ്റൺ മോട്ടോർസൈക്കിളുകളുടെ ഇന്ത്യൻ വിതരണക്കാരായ മോട്ടോഹൗസ് ക്രോസ്ഫയർ 500 സ്റ്റോർ പ്രാദേശികമായി അസംബിൾ ചെയ്യാനാണ് സാധ്യത. കെടിഎം 390 അഡ്വഞ്ചർ, റോയൽ എൻഫീൽഡ് ഹിമാലയൻ 450, ഹോണ്ട NX 500, വരാനിരിക്കുന്ന CF മോട്ടോ 450 MT എന്നിവയുൾപ്പെടെയുള്ള 400-500 സിസി അഡ്വഞ്ചർ ബൈക്കുകളുമായാവും മോഡൽ മാറ്റുരയ്ക്കുക.

Brixton Crossfire 500 Storr Adventure Tourer Bike To Launch In India By December 2025

ബ്രിക്സ്റ്റൺ ക്രോസ്ഫയർ 500 സ്റ്റോറിലെ പ്രധാന ഫീച്ചറുകൾ എന്തൊക്കെയാണെന്ന് നോക്കിയാൽ ഓക്സിലറി ലൈറ്റുകൾ, ടാങ്ക് ബാഗ്, ടെയിൽ റാക്ക്, പൂർണ എൽഇഡി ലൈറ്റിംഗ് ഉൾപ്പെടും. സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി ഇല്ലാതെ തന്നെ 7 ഇഞ്ച് ടിഎഫ്ടി കൺസോളാണ് ബൈക്കിന് ലഭിക്കുക. വരാനിരിക്കുന്ന അഡ്വഞ്ചർ ബൈക്കിന് 209 കിലോഗ്രാം ഭാരമുണ്ടാവും. കൂടാതെ 839 മില്ലിമീറ്ററിൽ വളരെ ഉയർന്ന സീറ്റ് ഉയരവുമുണ്ട്.

16 ലിറ്റർ ഫ്യുവൽ ടാങ്ക് ശേഷിയുള്ള മോട്ടോർസൈക്കിളിന് ലിറ്ററിന് 23.8 കിലോമീറ്റർ മൈലേജാണ് ഓസ്ട്രിയൻ ഇരുചക്ര വാഹന നിർമാതാക്കളായ ബ്രിക്സ്റ്റൺ അവകാശപ്പെടുന്നത്. അതായത് ഫുൾ ടാങ്കിൽ ഏകദേശം 380 കിലോമീറ്റർ വരെ റേഞ്ച് ലഭിക്കുമെന്ന് സാരം. 486 സിസി ലിക്വിഡ്-കൂൾഡ്, പാരലൽ-ട്വിൻ എഞ്ചിനാണ് ക്രോസ്ഫയർ എഡിവിയുടെ ഹൃദയം. ഇത് 8,500 ആർപിഎമ്മിൽ 47 bhp കരുത്തും 6,750 ആർപിഎമ്മിൽ 43 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

Brixton Crossfire 500 Storr Adventure Tourer Bike To Launch In India By December 2025

6-സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ സസ്പെൻഷനായി മുൻവശത്ത് 180 mm ട്രാവലുള്ള KYB USD ഫോർക്കുകളും പിന്നിൽ 175 mm ട്രാവലുള്ള പ്രീലോഡ്-അഡ്ജസ്റ്റബിൾ മോണോഷോക്കുമാണ് ബ്രിക്സ്റ്റൺ ക്രോസ്ഫയർ 500 സ്റ്റോറിൽ ഉപയോഗിച്ചിരിക്കുന്നത്. അതിനാൽ ഏത് ഓഫ്-റോഡ് സാഹചര്യങ്ങളിലും മോഡലിന് മിന്നും പ്രകടനം കാഴ്ച്ചവെക്കാനാവും.

ബ്രേക്കിംഗിന്റെ കാര്യത്തിലേക്ക് വന്നാൽ 320 mm ഫ്രണ്ട്, 240 mm റിയർ ഡിസ്ക് ബ്രേക്കുകൾ, ഡ്യുവൽ-ചാനൽ എബിഎസ്, സ്വിച്ചബിൾ ട്രാക്ഷൻ കൺട്രോൾ എന്നിവയോടെയാണ് അഡ്വഞ്ചർ ടൂറർ ബൈക്ക് വിപണനത്തിന് എത്തുക. മുന്നിൽ 19 ഇഞ്ച് സ്‌പോക്കുകളും പിന്നിൽ 17 ഇഞ്ച് സ്‌പോക്ക് വീലുകളുമാണ് ക്രോസ്ഫയർ 500 സ്റ്റോറിൽ നൽകിയിരിക്കുന്നത്. ഇവ ട്യൂബ്‌ലെസ് ടയറുകളാണ് നൽകുന്നത് എന്നതിനാൽ പഞ്ചറാവുമെന്ന പേടിവേണ്ട.

More from DriveSpark

Article Published On: Thursday, October 2, 2025, 16:00 [IST]
English summary
Brixton crossfire 500 storr adventure tourer bike to launch in india by december 2025
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X