വില കൂടുന്നതിന് മുമ്പ് വാങ്ങിക്കോ, എൻഫീൽഡിന്റെ എതിരാളിയെ വേഗം വിറ്റഴിക്കാൻ 15,896 രൂപയുടെ ഓഫറിട്ട് കമ്പനി

ലോക മോട്ടോർസൈക്കിൾ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട പേരുകളിൽ ഒന്നാണ് ബിഎസ്‌എ. ഒരുകാലത്ത് ലോകത്തിലെ ഏറ്റവും വലിയ മോട്ടോര്‍സൈക്കിള്‍ നിര്‍മാതാവും ബ്രിട്ടീഷ് വ്യാവസായിക പൈതൃകത്തിന്റെ നെടുംതൂണുമായ ബര്‍മിംഗ്ഹാം സ്‌മോള്‍ ആംസ് കമ്പനി 1861-ല്‍ സ്ഥാപിതമായത് മുതല്‍ വലിയ ഫാൻബേസാണുണ്ടായിരുന്നത്. എന്നാൽ ഇടക്കാലത്ത് പൂർണമായും വിപണിയിൽ നിന്നും പിൻവാങ്ങിയ ബ്രാൻഡ് അടുത്തിടെ പുനർജനിക്കുകയുണ്ടായി. അതിന് കാരണമായത് നമ്മുടെ സ്വന്തം മഹീന്ദ്രയുടെ കീഴിലുള്ള ക്ലാസിക് ലെജൻഡ്‌സ് ആണെന്നത് പലർക്കും അറിയാത്തൊരു കാര്യമാണ്. നിലവിൽ ഇന്ത്യയിലും സാന്നിധ്യമറിയിച്ച കമ്പനി ഗോൾഡ് സ്റ്റാർ 650-യിലൂടെയാണ് വീണ്ടും തരംഗമാവുന്നത്.

റോയൽ എൻഫീൽഡിന്റെ കുത്തകയായ റെട്രോ ക്ലാസിക് സെഗ്മെന്റിനെ കീഴടക്കാൻ പഴയ പ്രതാപികളെയെല്ലാം വിപണിയിലെത്തിക്കുന്ന ക്ലാസിക് ലെജൻഡ്‌സിന് പക്ഷേ പ്രതീക്ഷിച്ചതു പോലെ സ്വീകാര്യത നേടിയെടുക്കാനായിട്ടില്ലെന്നതാണ് സത്യം. പുതിയ ജിഎസ്ടി പരിഷ്ക്കരണത്തിന്റെ പശ്ചാത്തലത്തിൽ സെപ്റ്റംബർ 22 മുതൽ വില വർധനവ് നേരിടാൻ പോവുന്ന നിരവധി പ്രീമിയം മോട്ടോർസൈക്കിളുകളിൽ ഒന്നായിരിക്കും ബിഎസ്എ ഗോൾഡ് സ്റ്റാർ 650.

BSA Gold Star 650 Now Available With Exchange Offer And Free Accessory Package

എന്നാൽ ഇതിന് മുന്നോടിയായി കൂടുതൽ ആളുകളെ ബ്രാൻഡിലേക്ക് അടുപ്പിക്കാനായി സിംഗിള്‍ സിലിണ്ടർ 650 സിസി ബൈക്കിലേക്ക് ചില ആകർഷകമായ ഓഫറുകൾ കൊണ്ടുവന്നിരിക്കുകയാണ് ബിഎസ്എ. മോട്ടോർസൈക്കിളിന്റെ വില കൂടുതൽ ആകർഷകമാക്കുന്നതിനായി കമ്പനി 5,896 രൂപ വില വരുന്ന ഒരു പ്രത്യേക ആക്സസറി പാക്കേജാണ് ഇപ്പോൾ വാഗ്ദാനം ചെയ്യുന്നത്.

ഇതോടൊപ്പം എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ആനുകൂല്യങ്ങളും ഉപഭോക്താക്കൾക്ക് ഉപയോഗപ്പെടുത്താനാവും. എന്നാൽ 2025 സെപ്റ്റംബർ 21 വരെ മാത്രമേ ലഭ്യമാകൂവെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. 10,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും ആക്സസറി കിറ്റും ഉൾപ്പെടെ 15,896 രൂപ വിലയുള്ള ആനുകൂല്യങ്ങളാണ് ബിഎസ്എ ഗോൾഡ് സ്റ്റാർ 650 വാങ്ങാനെത്തുന്നവരെ കാത്തിരിക്കുന്നത്. കൂടാതെ സെപ്റ്റംബർ 22-ന് മുമ്പ് വാങ്ങുന്നവർക്ക് 23,702 രൂപ വരെ ജിഎസ്ടി ആനുകൂല്യങ്ങളും സ്വന്തമാക്കാനാവും.

BSA Gold Star 650 Now Available With Exchange Offer And Free Accessory Package

ഇന്ത്യയിൽ ഒന്നാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഈ ആനുകൂല്യങ്ങൾ കമ്പനി ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്. തദ്ദേശീയമായി നിർമിച്ച മോഡേൺ ക്ലാസിക് മോട്ടോർസൈക്കിളായ ഗോൾഡ് സ്റ്റാർ 650-യുടെ ആക്‌സസറി കിറ്റിൽ ടോളർ വിൻഡ്ഷീൽഡ്, പില്യൺ ബാക്ക്‌റെസ്റ്റ്, പോളിഷ്‌ഡ് എക്‌സ്‌ഹോസ്റ്റ് ഗാർഡ്, റിയർ ഗ്രാബ് റെയിൽ എന്നിവ പോലുള്ള കാര്യങ്ങളാണ് ലഭ്യമാവുക.

ഡിസൈനിലേക്ക് നോക്കിയാൽ ബിഎസ്എ ഗോൾഡ് സ്റ്റാർ അതിൻ്റെ ക്ലാസിക് ബ്രിട്ടീഷ് സ്റ്റൈലിംഗിൻ്റെ ഭൂരിഭാഗവും നിലനിർത്തിയിട്ടുണ്ട്. ക്രോം വർക്കോടുകൂടിയ മെറ്റൽ ടാങ്കും മെഷീൻഡ് പാർടുസകളും, വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പും, വീതിയേറിയ ഹാൻഡിൽബാറും മോട്ടോർസൈക്കിളിൻ്റെ സവിശേഷതകളാണ്. ഷാഡോ ബ്ലാക്ക്, റേസിംഗ് ഹെറിറ്റേജ് പിൻസ്ട്രൈപ്പുകളുള്ള ഇൻസിഗ്നിയ റെഡ്, മിഡ്‌നൈറ്റ് ബ്ലാക്ക്, ഡോൺ സിൽവർ, ഹൈലാൻഡ് ഗ്രീൻ എന്നീ അഞ്ച് നിറങ്ങളിൽ ബൈക്ക് സ്വന്തമാക്കാനാവും.

BSA Gold Star 650 Now Available With Exchange Offer And Free Accessory Package

സിംഗിൾ പീസ് സീറ്റ്, ട്വിൻ-പോഡ് ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, കർവ്ഡ് ഫെൻഡറുകൾ, യുഎസ്ബി ചാർജിംഗ് പോർട്ട് എന്നിവയാണ് ഗോൾഡ് സ്റ്റാറിലെ പ്രധാന ഫീച്ചറുകൾ. ഇന്ത്യയിൽ നിർമിക്കുന്ന ഏറ്റവും വലിയ ഡിസ്‌പ്ലേസ്‌മെന്റ് സിംഗിൾ സിലിണ്ടർ എഞ്ചിനായ 652 സിസി, സിംഗിൾ-സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് മോട്ടോർസൈക്കിളിന്റെ ഹൃ0യം. 5-സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയ എഞ്ചിന് 6,500 ആർപിഎമ്മിൽ 45 bhp കരുത്തും 4,000 ആർപിഎമ്മിൽ 55 Nm ടോർക്കും ഉത്പാദിപ്പിക്കാനാവും.

ബിഎസ്എ ഗോൾഡ് സ്റ്റാർ 650 ഒരു ഡബിൾ ക്രാഡിൽ ഫ്രെയിമിലാണ് പണികഴിപ്പിച്ചിരിക്കുന്നതും. സസ്പെൻഷനായി മോട്ടോർസൈക്കിളിൽ ടെലിസ്‌കോപിക് ഫ്രണ്ട് ഫോർക്കുകൾ, ഡ്യുവൽ റിയർ ഷോക്കുകൾ, 18 ഇഞ്ച് ഫ്രണ്ട്, 17 ഇഞ്ച് റിയർ ടയറുകൾ എന്നിവയെല്ലാമാണ് കമ്പനി ഇതിൽ ഒരുക്കിയിരിക്കുന്നത്. ഡ്യുവൽ-ചാനൽ എബിഎസിനൊപ്പം രണ്ട് അറ്റത്തും ഡിസ്ക്ക് യൂണിറ്റുകൾ ഉപയോഗിച്ചാണ് ഗോൾഡ് സ്റ്റാർ 650 പതിപ്പിന്റെ ബ്രേക്കിംഗ് നൽകിയിരിക്കുന്നത്.

More from DriveSpark

Article Published On: Saturday, September 13, 2025, 9:00 [IST]
English summary
Bsa gold star 650 now available with exchange offer and free accessory package
കൂടുതല്‍... #bsa #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X