പുതിയ ബൈക്കിനായുള്ള ബുക്കിംഗ് ആരംഭിച്ച് കമ്പനി, സ്കോർപിയോ വാങ്ങുന്ന പൈസയാവും കേട്ടോ

സൂപ്പർബൈക്കുകളിലെ താരരാജാവാണ് ഡ്യുക്കാട്ടി (Ducati). പലരുടേയും ഡ്രീം മോട്ടോർസൈക്കിളുകളിൽ ഒന്ന് ഈ ബ്രാൻഡിൽ നിന്നും പുറത്തിറങ്ങുന്ന ഏതെങ്കിലും മോഡലുകളിൽ ഒന്നായിരിക്കുമെന്നതിൽ സംശയമൊന്നും വേണ്ട. വലിയ എസ്‌യുവികൾ സ്വന്തമാക്കുന്ന വിലയിലാണ് വരുന്നതെങ്കിലും ഏതൊരു മോട്ടോർസൈക്കിൾ പ്രേമിയും സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഡ്യുക്കാട്ടി ബൈക്കുകൾ ഇന്ത്യൻ വിപണിയിലും സജീവമാണ്. ഇപ്പോഴിതാ പുതിയൊരു മോഡലിനെ കൂടി കൊണ്ടുവരാൻ ഒരുങ്ങുകയാണ് ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാതാക്കൾ. ഡെസേർട്ട് X ഡിസ്‌കവറി അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിൾ കൂടിയാണ് വരാനിരിക്കുന്നത് എന്നത് അറിയുമ്പോൾ ഇന്ത്യക്കാരുടെ സന്തോഷം ഇരട്ടിയാവും.

ഇതിന്റെ ഭാഗമായി ഡ്യുക്കാട്ടി ഡെസേർട്ട് X ഡിസ്‌കവറിക്കായുള്ള ബുക്കിംഗും ഇന്ത്യയിൽ ആരംഭിച്ചിരിക്കുകയാണ് കമ്പനി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് പ്രീമിയം അഡ്വഞ്ചർ ടൂററിന്റെ ബുക്കിംഗ് ആരംഭിച്ചതായി ഡ്യുക്കാട്ടി പ്രഖ്യാപിച്ചത്. ഇതിനോടകം വിൽപ്പനയ്ക്ക് എത്തുന്ന ഡെസേർട്ട് X മോട്ടോർസൈക്കിളിന്റെ സ്റ്റാൻഡേർഡ്, റാലി വേരിയന്റുകൾക്കിടയിലാവും പുതിയ മോഡലിന്റെ സ്ഥാനം.

Ducati DesertX Discovery Bookings Started In India

ഏകദേശം 21 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയാണ് ഡ്യുക്കാട്ടി ഡെസേർട്ട് X ഡിസ്‌കവറിക്ക് പ്രതീക്ഷിക്കുന്നത്. ബ്ലാക്ക്, റെഡ് കളർ കോമ്പിനേഷനിലാണ് അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളിന്റെ പുതിയ വേരിയന്റിനെ ഒരുക്കിയിരിക്കുന്നത്. ഇതോടൊപ്പം പുതുക്കിയ ഗ്രാഫിക്സും കൂടി ഉൾപ്പെടുമ്പോൾ സംഗതി കളറാവും. ഒപ്പം ധാരാളം കസ്റ്റമൈസേഷൻ ഓപ്ഷനുകളും കൂടി ഇറ്റാലിയൻ ബ്രാൻഡ് വാഗ്‌ദാനം ചെയ്യുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്.

ടൂറിംഗ് വിൻഡ്‌സ്ക്രീൻ, ബുൾ-ബാർ പ്രൊട്ടക്ഷൻ വാട്ടർ പമ്പ്, ഫ്യുവൽ ടാങ്ക്, എഞ്ചിനെ സംരക്ഷിക്കുന്നതിനുള്ള ബാഷ് പ്ലേറ്റ്, പഞ്ചറുകളിൽ നിന്ന് സംരക്ഷണം നൽകുന്നതിനുള്ള റേഡിയേറ്റർ ഗാർഡ്, സെന്റർ സ്റ്റാൻഡ് എന്നിവയുൾപ്പെടെ നിരവധി ഫീച്ചറുകളും വരാനിരിക്കുന്ന ഡെസേർട്ട് X ഡിസ്‌കവറി അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളിൽ ഉണ്ടാവും. കൂടാതെ, ശൈത്യകാല യാത്രകളിൽ കൈകൾ ചൂടാക്കി നിലനിർത്താൻ അലുമിനിയം കേസുകൾ, സബ്ഫ്രെയിം, ഹീറ്റഡ് ഗ്രിപ്പുകൾ എന്നിവയും ബൈക്കിൽ ഒരുക്കിയിട്ടുണ്ട്.

Ducati DesertX Discovery Bookings Started In India

മോട്ടോർസൈക്കിളിന്റെ ഡിസ്‌കവറി വേരിയന്റിനൊപ്പം അഞ്ച് വർഷം വരെ സൗജന്യ ടേൺ-ബൈ-ടേൺ നാവിഗേഷനും ഡ്യുക്കാട്ടി വാഗ്ദാനം ചെയ്യുന്നു. സർവീസ് കാലാവധി കഴിഞ്ഞാൽ റൈഡർമാർ ഈ ഫീച്ചറുകൾ ആക്‌സസ് ചെയ്യണമെങ്കിൽ പൈസ കൊടുക്കേണ്ടി വരും. ഡ്യുക്കാട്ടിയുടെ ഡെസേർട്ട് X എഡിവിയുടെ മറ്റ് വേരിയന്റുകളിലുള്ള അതേ 937 സിസി ടെസ്റ്റസ്ട്രെറ്റ എഞ്ചിൻ തന്നെയാണ് ഡിസ്കവറി പതിപ്പിനും തുടിപ്പേകാൻ എത്തിയിരിക്കുന്നത്.

6-സ്പീഡ് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 9,250 ആർപിഎമ്മിൽ 108 bhp പവറും 6,500 ആർപിഎമ്മിൽ 92 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാനാവും. ഗിയർബോക്‌സിനൊപ്പം ഡ്യുക്കാട്ടി ക്വിക്ക് ഷിഫ്റ്റും സ്ലിപ്പർ ക്ലച്ചും വരെ നൽകുന്നുണ്ട്. ഈ ബൈക്ക് അതിന്റെ മുൻഗാമികളെ അപേക്ഷിച്ച് സർവീസ് ഇന്റർവെല്ലും കുറച്ചിട്ടുണ്ട്. ഇപ്പോൾ 15,000 കിലോമീറ്റർ അല്ലെങ്കിൽ 24 മാസത്തിൽ ഒന്ന് എന്ന രീതിയിലാണ് ബൈക്ക് സർവീസ് ചെയ്യാൻ കഴിയുക.

Ducati DesertX Discovery Bookings Started In India

ഏതാണ് ആദ്യം വരികയെന്നതിനെ അടിസ്ഥാനമാക്കിയാണ് സർവീസ് നിശ്ചയിക്കുക. ബുക്കിംഗും വ്യത്യസ്‌ത റൈഡ് മോഡുകൾ, പവർ മോഡുകൾ, വീലി കൺട്രോൾ, എഞ്ചിൻ ബ്രേക്ക് കൺട്രോൾ, ബൈ-ഡയറക്ഷണൽ ക്വിക്ക്ഷിഫ്റ്റർ, ക്രൂയിസ് കൺട്രോൾ തുടങ്ങിയ ഇലക്ട്രോണിക് റൈഡർ അസിസ്റ്റുകളും ഡ്യുക്കാട്ടിയുടെ ഏറ്റവും പുതിയ അഡ്വഞ്ചർ ബൈക്കിൽ ലഭ്യമാവും.

മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ പൂർണമായും ക്രമീകരിക്കാവുന്ന അപ്സൈഡ് ഡൌൺ (USD) ഫ്രണ്ട് ഫോർക്കുകളിലും പിന്നിൽ കെവൈബിയിൽ നിന്നുള്ള അഡ്‌ജസ്റ്റബിൾ മോണോഷോക്കുമാണ് ഡ്യുക്കാട്ടി ഡെസേർട്ട് X ഡിസ്‌കവറിയിൽ പ്രവർത്തിക്കുന്നത്. അതേസമയം ബ്രേക്കിംഗിനായി യഥാക്രമം 21-ഇഞ്ച് ഫ്രണ്ട്, 18-ഇഞ്ച് റിയർ സ്‌പോക്ക് വീലുകളിൽ ഘടിപ്പിച്ചിരിക്കുന്ന ഡ്യുവൽ 320 mm ഫ്രണ്ട്, സിംഗിൾ 265 mm റിയർ ഡിസ്ക് ബ്രേക്കുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.

More from DriveSpark

Article Published On: Wednesday, January 29, 2025, 15:25 [IST]
English summary
Ducati desertx discovery bookings started in india details inside
കൂടുതല്‍... #ducati #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X