കവസാക്കിയുടെ അന്തകൻ, മോട്ടോക്രോസ് ബൈക്കുമായി ഡ്യുക്കാട്ടി കോഴിക്കോട്; 2026-ൽ വാങ്ങാം

ഇന്ത്യയിലെ സാധാരണക്കാർക്കായി കുറഞ്ഞവിലയിൽ മോട്ടോർസൈക്കിളുകൾ പുറത്തിറക്കി പ്രത്യേക ഫാൻബേസുണ്ടാക്കിയെടുക്കാൻ സൂപ്പർബൈക്ക് നിർമാതാക്കളായ കവസാക്കിയും ട്രയംഫും ഹാർലി ഡേവിഡ്‌സണും എല്ലാം സാധിച്ചിരുന്നു. അങ്ങനെ കച്ചോടം കൂടുതൽ മെച്ചപ്പെടുത്താനും ബ്രാൻഡുകൾക്കായിരുന്നു. ഇതെല്ലാം കണ്ട മോട്ടോർസൈക്കിൾ പ്രേമികൾ അവരുടെ മറ്റൊരു ഡ്രീം ബ്രാൻഡായ ഡ്യുക്കാട്ടി എന്ന് കുറഞ്ഞ വിലയിൽ മോഡലുകൾ ഇന്ത്യയിൽ പുറത്തിറക്കുമെന്ന ചോദ്യവുമായി കാത്തിരിക്കുകയായിരുന്നു. ഇതിനിടയിലാതാ ഏവരേയും മോഹിപ്പിച്ചുകൊണ്ട് ഒരു 450 സിസി ബൈക്കുമായി അവതരിച്ചിരിക്കുകയാണ് ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാതാക്കൾ. ഡെസ്മോ 450 MX എന്ന മോഡൽ കമ്പനി കോഴിക്കോട് പ്രദർശിപ്പിക്കുകയും ചെയ്യുകയുണ്ടായി.

കോഴിക്കോട് നടന്ന ഇന്ത്യൻ സൂപ്പർക്രോസ് റേസിംഗ് ലീഗ് (ISRL) രണ്ടാം സീസൺ ഗ്രാൻഡ് ഫിനാലെയിലാണ് ഡ്യുക്കാട്ടി ഡെസ്മോ 450 MX പ്രദർശിപ്പിച്ചത്. ഇറ്റാലിയൻ ബ്രാൻഡിൽ നിന്നുള്ള ആദ്യത്തെ മോട്ടോക്രോസ് ബൈക്കാണിത്. അടുത്ത വർഷം (2026) ആദ്യ പാദത്തിൽ മോട്ടോർസൈക്കിളിനെ ഇന്ത്യയിൽ അവതരിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. ഡ്യുക്കാട്ടിയിൽ നിന്നുള്ള ആദ്യത്തെ ഓഫ്-റോഡ് ബൈക്ക് എന്തായാലും ഹിറ്റായിരിക്കും.

Ducati Desmo450 MX Motocross Motorcycle Unveiled In India Ahead Of 2026 Launch

പുതിയ വിപണികളിലേക്കും സെഗ്‌മെൻ്റുകളിലേക്കും ഡ്യുക്കാട്ടി ഇറങ്ങിച്ചെല്ലുന്നതിൻ്റെ തെളിവാണിത്. ഡെസ്മോഡ്രോണിക് വാൽവ്ട്രെയിൻ ഘടിപ്പിച്ച എഞ്ചിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ വിഭാഗത്തിലെ ഏക മോട്ടോർസൈക്കിളാണ് ഡെസ്മോ 450 MX എന്നതും ഹൈലൈറ്റാവും. ഭാരം കുറഞ്ഞ അലുമിനിയം പെരിമീറ്റർ ഫ്രെയിമിൽ പണികഴിപ്പിച്ചിരിക്കുന്ന ഒരു നോ-ഫ്രിൽസ് മോട്ടോക്രോസ് ബൈക്കാണിത്.

വീക്ക് പോയിൻ്റുകൾ ഇല്ലാതാക്കി ഘടനാപരമായ സ്ഥിരത ഉറപ്പാക്കാൻ സാധ്യമായ ഏറ്റവും കുറഞ്ഞ വെൽഡിംഗ് ജോയിൻ്റുകൾ ഉപയോഗിച്ചാണ് ഫ്രെയിം നിർമിച്ചിരിക്കുന്നതെന്നും ഇറ്റാലിയൻ സൂപ്പർബൈക്ക് നിർമാതാക്കൾ പറയുന്നു. ഫ്രെയിമിന് 9 കിലോഗ്രാമിൽ താഴെ ഭാരമുണ്ടെങ്കിലും ബൈക്കിൻ്റെ മൊത്തത്തിലുള്ള ഭാരം 104.8 കിലോഗ്രാം മാത്രമാണ്. അതായത് ഇതൊരു റോഡ് ലീഗൽ ബൈക്കായിരിക്കില്ല എന്നതാണ്.

Ducati Desmo450 MX Motocross Motorcycle Unveiled In India Ahead Of 2026 Launch

പൂർണമായും ട്രാക്ക് ഉപയോഗത്തിന് വേണ്ടി മാത്രമായിരിക്കും ഡ്യുക്കാട്ടി ഡെസ്മോ 450 MX ഉപയോഗിക്കാനാവുക. ഡെസ്മോഡ്രോണിക് വാൽവുകളുള്ള 449.6 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് മോട്ടോക്രോസ് ബൈക്കിൻ്റെ ഹൃദയം. ഇത് 9,400 ആർപിഎമ്മിൽ 63.5 bhp കരുത്തും 7,500 ആർപിഎമ്മിൽ 53.5 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ശക്തമായ പെർഫോമൻസിനായി മികച്ച ലോഎൻഡ് ടോർക്ക് നൽകുന്ന തരത്തിലാണ് എഞ്ചിൻ ട്യൂൺ ചെയ്‌തിരിക്കുന്നത്.

മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ ഷോവയിൽ നിന്നുള്ള സസ്‌പെൻഷൻ യൂണിറ്റുകളാണ് മോട്ടോക്രോസ് ബൈക്കിൽ ഉപയോഗിച്ചിരിക്കുന്നത്. 310 മില്ലീമീറ്റർ ട്രാവൽ ഉള്ള 49 mm USD ക്ലോസ്ഡ് കാട്രിഡ്ജ് ഫ്രണ്ട് ഫോർക്കുകളും 16 mm ഷാഫ്റ്റും 129 mm ട്രാവലും ഉള്ള ഒരു ബ്ലാക്ക് ആനോഡൈസ്ഡ് റിയർ ഷോക്കും ഡ്യുക്കാട്ടി ഡെസ്മോ 450 MX-യിലുണ്ട്. മോട്ടോർസൈക്കിൾ 21 ഇഞ്ച് ഫ്രണ്ട്, 19 ഇഞ്ച് റിയർ വയർ-സ്‌പോക്ക് വീലുകളിലാണ് വിപണിയിലെത്തുക.

പിരെലിയിൽ നിന്നുള്ള സ്കോർപിയോൺ MX32s ടയറുകളാണ് ബൈക്കിൽ വാഗ്‌ദാനം ചെയ്യുന്നത്. ബ്രേക്കിംഗിലേക്ക് നോക്കിയാൽ മുൻവശത്ത് 260 mm ഡിസ്ക്കും പിന്നിൽ 240 mm ഡിസ്ക്കുമാണ് ഒരുക്കിയിട്ടുള്ളത്. ഡ്യുക്കാട്ടിയിൽ നിന്ന് ഏവരും പ്രതീക്ഷിക്കുന്ന പതിവ് സാങ്കേതികവിദ്യകൾ ഡെസ്മോയിലും ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ട് റൈഡിംഗ് മോഡുകൾ, ലോഞ്ച് കൺട്രോൾ, ഡ്യുക്കാട്ടി ട്രാക്ഷൻ കൺട്രോൾ, ത്രോട്ടിൽ റെസ്‌പോൺസ് മാപ്പുകൾ, എഞ്ചിൻ ബ്രേക്ക് കൺട്രോൾ എന്നീ ഫീച്ചറുകളെല്ലാം മോട്ടോക്രോസ് ബൈക്കിലും ലഭ്യമാണ്.

ഡ്യുക്കാട്ടി ഡെസ്മോ450 MX മോട്ടോക്രോസ് മോട്ടോർസൈക്കിളിന് നിലവിൽ യുഎസ് വിപണിയിൽ 11,495 ഡോളറാണ് വില. അതായത് ഇന്ത്യൻ റുപ്പിയിലേക്ക് മാറ്റുമ്പോൾ ഏകദേശം 10.32 ലക്ഷം രൂപ ചെലവ് വരുമെന്ന് സാരം. എന്നാൽ ഇന്ത്യയിലെത്തുമ്പോൾ വില ഇതിലും കുറയാനാണ് സാധ്യത. മോഡലിനെ കംപ്ലീറ്റ്ലി ബിൽറ്റ് അപ്പ് യൂണിറ്റായി ഇറക്കുമതി ചെയ്യുകയാണെങ്കിൽ ഏകദേശം 8 ലക്ഷത്തോളം വില വന്നേക്കാമെന്ന് അനുമാനം.

More from DriveSpark

Article Published On: Tuesday, December 23, 2025, 17:30 [IST]
English summary
Ducati desmo450 mx motocross motorcycle unveiled in india ahead of 2026 launch
കൂടുതല്‍... #ducati #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X