EICMA 2025: എക്‌സ്‌പൾസ് 210 ഡക്കാർ എഡിഷനൊപ്പം പുത്തൻ 440 സിസി സ്ക്രാംബ്ലർ ബൈക്കും എത്തിച്ച് ഹീറോ

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇരുചക്ര വാഹന മാമാങ്കങ്ങളിൽ ഒന്നായ ECIMA മോട്ടോർഷോയുടെ 2025 പതിപ്പിലും തിളങ്ങി ഇന്ത്യയുടെ സ്വന്തം ടൂവീലർ ബ്രാൻഡായ ഹീറോ മോട്ടോർപ്. ഹീറോ സ്വന്തം ബാനറിലും ഇലക്ട്രിക് സബ്സിഡിയറി കമ്പനിയായ വിഡയുടെ ബാനറിലും ഒന്നിലധികം ഉൽപ്പന്നങ്ങൾ പ്രദർശിപ്പിച്ചാണ് കമ്പനി ശ്രദ്ധനേടിയിരിക്കുന്നത്. കൂട്ടത്തിൽ ഏവരുടേയും കണ്ണുടക്കിയത് എക്‌സ്‌പൾസ് 210 ഡക്കാർ എഡിഷനിലും പുതിയ ഹങ്ക് 440 SX എന്ന മോഡലിലുമാണ്. ഇതിൽ അഡ്വഞ്ചർ ബൈക്കായ എക്‌സ്‌പൾസിന്റെ റാലി എഡിഷൻ ഏവരും കാത്തിരുന്ന മോഡലുകളിൽ ഒന്നായിരുന്നു.

ഇനി ഇന്ത്യയിലേക്ക് എന്ന് വരുമെന്ന് മാത്രം കണ്ടറിഞ്ഞാൽ മതിയാവും. എക്സ്പൾസ് 200 4V പതിപ്പിൽ ഹീറോ ചെയ്തതുപോലെ പുതിയ 210 മോഡലിന്റെ ഡക്കാർ എഡിഷനും സമാനമായ ശൈലി തന്നെയാണ് പിന്തുടർന്നിരിക്കുന്നത്. ഈ ഡക്കാർ എഡിഷനിൽ രണ്ട് അറ്റത്തും 280 mm ട്രാവൽ ഉള്ള ലോംഗ് ട്രാവൽ സസ്‌പെൻഷനാണ് കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ചില അഡ്‌ജസ്റ്റബിൾ സൗകര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

EICMA 2025 Hero Xpulse 210 Dakar Edition And Hunk 440 SX Unveiled

ലോംഗ് ട്രാവൽ സസ്പെഷൻ എത്തിയതോടെ ഹീറോ എക്‌സ്‌പൾസ് 210 ഡക്കാർ എഡിഷന് മൊത്തത്തിൽ 270 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസ് ലഭിച്ചു. കൂടാതെ സീറ്റ് ഹൈറ്റ് സ്റ്റാൻഡേർഡ് എക്സ്പൾസ് 210 പതിപ്പിന്റെ 830 മില്ലീമീറ്ററിനേക്കാൾ കൂടുതലുമായിരിക്കും. എങ്കിലും പുതിയ വേരിയന്റിന്റെ സീറ്റ് ഹൈറ്റ് എത്രയാണെന്ന് ഹീറോ കൃത്യമായി വ്യക്തമാക്കിയിട്ടില്ല. ബൈക്കിന്റെ ബാക്കി ഭാഗങ്ങൾ അതേപടി തുടരുകയാണ് ചെയ്യുന്നത്.

സ്റ്റാൻഡേർഡ് എക്സ്പൾസിലേത് പോലെ അതേ 210 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് ഹീറോ എക്‌സ്‌പൾസ് 210 ഡക്കാർ എഡിഷനും തുടിപ്പേകാൻ എത്തിയിരിക്കുന്നത്. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6 സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 24.2 bhp പവറിൽ പരമാവധി 20.7 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയും. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള 4.2 ഇഞ്ച് TFT സ്‌ക്രീൻ, ഡ്യുവൽ-ചാനൽ എബിഎസ് പോലുള്ള ഫീച്ചറുകളും ഇതിലുണ്ട്.

EICMA 2025 Hero Xpulse 210 Dakar Edition And Hunk 440 SX Unveiled

ഇനി ഏവരുടേയും കണ്ണുടക്കിയിരിക്കുന്ന പുതിയ ഹങ്ക് 440 SX എന്ന മോഡലിന്റെ വിശേഷങ്ങളിലേക്ക് നോക്കിയാൽ വിദേശത്ത് വിൽക്കുന്ന മാവ്റിക് 440 തന്നെയാണ് ഹങ്ക് 440. അടിസ്ഥാനം ഒന്നാണെങ്കിലും ഇതൊരു സ്ക്രാംബ്ലർ പതിപ്പാണെന്ന് പറയാം. മാവ്റിക്കിലെ ഗോൾഡൻ അപ്-സൈഡ് ഡൌൺ ഫോർക്ക് ഇതിലില്ലെങ്കിലും ടിഎഫ്ടി ഡിസ്പ്ലേയാണ്ണ് ഹീറോ മോട്ടോകോർപ് ഒരുക്കിയിരിക്കുന്നത്. കണ്ടാൽ ആർക്കായാലും ഇഷ്‌ടപ്പെടുന്ന ഡിസൈൻ വരും ദിവസങ്ങളിൽ ചർച്ചയാവുമെന്ന് ഉറപ്പ്.

ഹങ്ക് 440 SX സ്ക്രാംബ്ലറിൽ ഫ്ലൈസ്ക്രീൻ, 18 ഇഞ്ച് വലിയ ഫ്രണ്ട് വീൽ, ഇരുവശത്തും വ്യത്യസ്ത വീൽ ഡിസൈനുകൾ, സ്പ്ലിറ്റ് സീറ്റുകൾ, വ്യത്യസ്തമായ ഗ്രാബ് റെയിൽ, നീളമുള്ള റിയർ ഫെൻഡർ, അപ്‌സ്വെപ്റ്റ് ട്വിൻ-പോർട്ട് എക്‌സ്‌ഹോസ്റ്റ്, ബ്രേസ്ഡ് ഹാൻഡിൽബാർ, വലിയ എഞ്ചിൻ ഗാർഡ്, പുതിയ ടെയിൽ-ലാമ്പ് ഡിസൈൻ എന്നിങ്ങനെ നിരവധി ദൃശ്യ വ്യത്യാസങ്ങൾ ഹീറോ മോട്ടോകോർപ് ഉൾപ്പെടുത്തിയിട്ടുണ്ട്.

EICMA 2025 Hero Xpulse 210 Dakar Edition And Hunk 440 SX Unveiled

ഒരു മെക്കാനിക്കൽ മാറ്റം ഹങ്ക് 440 SX ഒരു ഇലക്ട്രോണിക് ത്രോട്ടിൽ ഉപയോഗിക്കുന്നു എന്നതാണ്. ഇത് ഹീറോയ്ക്ക് റൈഡിംഗ് മോഡുകളും ട്രാക്ഷൻ കൺട്രോളും ബൈക്കിലേക്ക് ഉൾപ്പെടുത്താൻ സഹായിച്ചു. ഹങ്ക് സ്ക്രാംബ്ലറിന്റെ ഡിസൈൻ ഏകദേശം ഒരു വർഷം മുമ്പ് ഇന്ത്യയിൽ ട്രേഡ്മാർക്ക് ചെയ്തിരുന്നു. അതിനാൽ അധികം വൈകാതെ നമ്മുടെ നിരത്തുകളിലേക്കും എത്തിയേക്കുമെന്ന് പ്രതീക്ഷിക്കാം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, November 5, 2025, 18:39 [IST]
English summary
Eicma 2025 hero xpulse 210 dakar edition and hunk 440 sx unveiled details inside
കൂടുതല്‍... #hero motocorp #eicma
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X