ബൈക്കും സ്‌കൂട്ടറും വാങ്ങാൻ പറ്റിയ സമയം ഇതുതന്നെ! ഗണേശ ചതുർത്ഥി ആഘോഷിക്കാൻ ഇടിവെട്ട് ഓഫറുകളുമായി കമ്പനികൾ

രാജ്യമെമ്പാടും വിനായക ചതുര്‍ത്ഥി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ചിങ്ങ മാസത്തിലെ കറുത്ത വാവ് കഴിഞ്ഞു വരുന്ന ചതുര്‍ത്ഥി അഥവാ വെളുത്ത പക്ഷ ചതുര്‍ത്ഥിയാണ് ഗണപതിയുടെ ജന്മ ദിനമായി ആഘോഷിക്കാറുള്ളത്. അതായത് നാളെയാണ് ഈ വർഷത്തെ വിനായക ചതുര്‍ത്ഥി. കേരളത്തിൽ അത്ര വലിയ ആഘോഷമല്ലെങ്കിലും ബാക്കിയുള്ള സംസ്ഥാനങ്ങളിലെല്ലാം വലിയ ഉത്സവം തന്നെയാണ്. ഉത്തരേന്ത്യയില്‍ പൊതുവേയും മഹാരാഷ്‌ട്രയില്‍ പ്രത്യേകിച്ചും ഗണേശചതുര്‍ത്ഥി വിപുലമായ സാമൂഹ്യാഘോഷമാണ്. മഹാരാഷ്‌ട്രയിലേതുപോലെ വന്‍സാമൂഹ്യാഘോഷമായി മാറിയിട്ടില്ലെങ്കിലും കേരളത്തിലും ആഘോഷങ്ങൾ നടക്കാറുണ്ട്.

അതിനാൽ വാഹന വിപണിക്കും നല്ല തിരക്കുള്ള സമയമാണിത്. വീട്ടിലേക്ക് പുതിയ കാറോ ബൈക്കോ വാങ്ങാനുള്ള ഏറ്റവും നല്ല സമയങ്ങളിൽ ഒന്നാണിത്. അതിനാൽ കച്ചോടം പിടിക്കാനായി കമ്പനികളെല്ലാം ഓഫറുകളും ആനുകൂല്യങ്ങളുമെല്ലാം അവതരിപ്പിച്ച് മത്സരിക്കുന്ന സമയം കൂടിയാണിത്. ഈ അവസരം ഉപയോഗിച്ച് പുതിയ ടൂവീലർ ഏതെങ്കിലും വാങ്ങാൻ നിങ്ങൾ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ഓരോ ബ്രാൻഡുകളും വാഗ്‌ദാനം ചെയ്യുന്ന ഓഫറുകൾ എന്തെല്ലാമെന്ന് പറഞ്ഞുതരാം.

2025 Hero Splendour

രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ് കാര്യമായ രീതിയിൽ തന്നെ ഓഫറുകൾ കൊണ്ടുവന്നിട്ടുണ്ട്. വെറും 1,100 രൂപയ്ക്ക് ഉപഭോക്താക്കൾക്ക് അവരുടെ പ്രിയപ്പെട്ട മോഡൽ ബുക്ക് ചെയ്യാനാവും. ഇതോടൊപ്പം പലിശ രഹിത വായ്പ്പയ്ക്കൊപ്പം കുറഞ്ഞ ഡൗൺ പേയ്‌മെന്റ് ഓപ്ഷനുകളും ഹീറോ വാഗ്ദാനം ചെയ്യുന്നുണ്ട്. അതായത് അധിക ചാർജുകളില്ലാതെ പേയ്‌മെന്റുകൾ എളുപ്പത്തിൽ നടത്താമെന്ന് സാരം. അതിനുപുറമെ, തിരഞ്ഞെടുത്ത മോഡലുകളിൽ 5,000 രൂപ വരെ ക്യാഷ്ബാക്ക് ബെനഫിറ്റുകളും ഹീറോ ഒരുക്കിവെച്ചിട്ടുണ്ട്.

ഹോണ്ടയുടെ കാര്യത്തിലേക്ക് വന്നാൽ വിനായക ചതുര്‍ത്ഥിയോട് അനുബന്ധിച്ച് തങ്ങളുടെ ഉപഭോക്താക്കൾക്ക് ആവേശകരമായ ഓഫറുകളാണ് ജാപ്പനീസ് വാഹന നിർമാതാക്കളും ഒരുക്കിവെച്ചിരിക്കുന്നത്. പുതിയ ബൈക്ക് വാങ്ങുമ്പോൾ വാങ്ങുന്നവർക്ക് 10,000 രൂപ വരെ ഡിസ്‌കൗണ്ട് ലഭിക്കും. അതോടൊപ്പം തന്നെ 5,000 രൂപ വരെ അധിക ഡിസ്‌കൗണ്ടും കമ്പനി നൽകുന്നുണ്ട്. അങ്ങനെ ഇഷ്ടപ്പെട്ട ടൂവീലർ സ്വന്തമാക്കാനെത്തുന്നവർക്ക് 15,000 രൂപ വരെയാണ് ലാഭിക്കാനാവുക.

Honda Shine 100

യമഹയും ഗണേശ ചതുർത്ഥി ആഘോഷങ്ങളുടെ ഭാഗമായി നിരവധി ആനുകൂല്യങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. സ്പോട്ട് ബുക്കിംഗിൽ 10 വർഷത്തെ വാറണ്ടിയും, ആക്‌സസറികളിൽ 2,000 രൂപ വരെ ഡിസ്‌കൗണ്ട്, 2,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും ലഭിക്കും. മൊത്തത്തിൽ 4,000 രൂപയോളം പോക്കറ്റിൽ ഇരിക്കുമെന്ന് സാരം. ഒപ്പം 10 വർഷത്തോളം ലഭിക്കുന്ന വാറണ്ടിയും ആളുകളെ ബ്രാൻഡിലേക്ക് അടുപ്പിക്കുന്ന സംഗതികളാണ്.

ബജാജിന്റെ ഷോറൂമിലേക്കാണ് പോവുന്നതെങ്കിലും നിരാശപ്പെടേണ്ടി വരില്ല കേട്ടോ. ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ വാഹന ബ്രാൻഡുകളിലൊന്നായ ബജാജ് ഈ ഉത്സവ സീസണിനെ കൂടുതൽ സവിശേഷമാക്കാൻ വൻ കിഴിവുകളും ഒന്നിലധികം ആനുകൂല്യങ്ങളും നൽകുന്നുണ്ട്. 4,000 രൂപ ഡിസ്‌കൗണ്ടിൽ പൾസർ CF125 മോഡൽ വീട്ടിലെത്തിക്കാനാവും. അതേസമയം പൾസർ NS125 വാങ്ങാനെത്തുന്നവർക്ക് 2,500 രൂപയാണ് ഡിസ്‌കൗണ്ടായി ലഭിക്കുക.

Bajaj Pulsar NS200

ബജാജ് പൾസർ 150 മോട്ടോർസൈക്കിൾ സ്വന്തമാക്കാനിരിക്കുന്നവർക്ക് 3,000 രൂപ ഡിസ്‌കൗണ്ടും പൾസർ N160, NS160 എന്നിവയ്ക്ക് 5000 രൂപ ഡിസ്‌കൗണ്ടായി ഉപയോഗപ്പെടുത്തുകയും ചെയ്യാം. കഴിഞ്ഞില്ല, യൂത്തൻമാരുടെ ഫേവറീറ്റ് മോഡലായ പൾസർ NS200 സ്പോർട്സ് മോട്ടോർസൈക്കിൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് 5,000 രൂപയോളം ലാഭിക്കാം. ഒപ്പം പൾസർ N250, RS200, NS400 എന്നിവയ്ക്ക് 3000 രൂപ വരെ ഡിസ്‌കൗണ്ടും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ടിവിഎസും ഗണേശ ചതുർത്ഥി ആഘോഷങ്ങളുടെ ഭാഗമായി കിടിലൻ ഡീലുകളാണ് കൊണ്ടുവന്നിരിക്കുന്നത്. ബൈക്ക് പ്രേമികൾക്കായി ടിവിഎസ് പ്രത്യേക ഉത്സവ ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓരോ വാങ്ങലിലും ഉപഭോക്താക്കൾക്ക് 3,000 രൂപ വിലമതിക്കുന്ന സൗജന്യ സമ്മാനവും 2,000 രൂപ വിലമതിക്കുന്ന സൗജന്യ ഹെൽമെറ്റും ലഭിക്കും. എന്നാൽ ഈ ഡീൽ ഓഗസ്റ്റ് 27 വരെ മാത്രമേ സാധുതയുള്ളൂവെന്നത് പ്രത്യേകം ഓർമിക്കണേ.

ഈ ഗണേശോത്സവത്തിൽ ആവേശകരമായ ഉത്സവ ഓഫറുകളുമായി ട്രയംഫ് ആഘോഷങ്ങളെ കൂടുതൽ സവിശേഷമാക്കുന്നു. ബൈക്ക് വാങ്ങാൻ എത്തുന്നവർക്ക് 2 ഫ്രീ സർവീസും 5 വർഷത്തെ എക്സ്റ്റൻഡഡ് വാറണ്ടിയും ലഭിക്കും. 2.50 ലക്ഷം രൂപയ്ക്ക് സ്പീഡ് 400, 2.06 ലക്ഷം രൂപയ്ക്ക് സ്പീഡ് T4, അല്ലെങ്കിൽ 2.67 ലക്ഷം രൂപയ്ക്ക് സ്ക്രാംബ്ലർ 400X എന്നിവയാണ് കമ്പനിയുടെ ലൈനപ്പിൽ നിന്നും വാങ്ങാനാവുക.

പിന്നെ ഈ ഓഫറുകളെ കുറിച്ച് കൃത്യമായി അറിയാൻ നിങ്ങളുടെ അടുത്തുള്ള ഡീലർഷിപ്പുമായി ബന്ധപ്പെടുന്നതാവും ഉചിതം .പ്രഖ്യാപിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ സംസ്ഥാനം, നഗരം, സ്റ്റോക്കിന്റെ ലഭ്യത എന്നിവയെ ആശ്രയിച്ച് മാറാൻ സാധ്യതയുണ്ട്. ആയതിനാൽ കൂടുതൽ വിവരങ്ങളറിയാൻ നിങ്ങളുടെ ഏറ്റവും അടുത്ത ഹോണ്ട ഡീലർഷിപ്പുമായി ബന്ധപ്പെടുന്നതാണ് നല്ലത് കേട്ടോ.

More from DriveSpark

Article Published On: Tuesday, August 26, 2025, 17:08 [IST]
English summary
Ganesh chaturthi discount offers on bikes and scooters listed details inside
കൂടുതല്‍... #auto news #india #ganesh chaturthi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X