കുറേ ഇഎംഐ ലാഭം കിട്ടും, സാധാരണക്കാരന്റെ ഇഷ്‌ട ബൈക്കുകൾക്ക് 15,743 രൂപ വരെ വില കുറയ്ക്കുന്നുവെന്ന് ഹീറോ

ജിഎസ്‌ടിയിലെ പുതിയ പരിഷ്ക്കാരങ്ങൾക്ക് പിന്നാലെ മോഡൽ നിരയിൽ വിലക്കുറവ് പ്രഖ്യാപിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ്. 2025 സെപ്റ്റംബർ 22 മുതൽ ഹീറോയുടെ വിപുലമായ ഇരുചക്ര വാഹന നിരയിലുടനീളം വില കുറയുമെന്നത് ഉപഭോക്താക്കളെ സംബന്ധിച്ച് വലിയ നേട്ടമായിരിക്കും. സ്പ്ലെൻഡർ പോലെ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിയപ്പെടുന്ന ബൈക്കുകളെല്ലാം ഉത്സവ സീസണോടെ താങ്ങാനാവുന്ന വിലയിൽ കിട്ടുന്നത് വിൽപ്പന വർധിപ്പിക്കാനും സഹായിക്കുന്ന കാര്യമാണ്. പരമ്പരാഗതമായി ഇരുചക്ര വാഹന വ്യവസായത്തിന് ഏറ്റവും ഉയർന്ന ഡിമാൻഡ് ഉള്ള സമയമാണിത്.

ഇനി ഹീറോയുടെ മോഡലുകളിൽ വരുന്ന വില വ്യത്യാസം ഏതെല്ലാമെന്ന് നോക്കിയാലോ? നിലവിൽ പതിനഞ്ചോളം ഇരുചക്ര വാഹനങ്ങളാണ് കമ്പനി വിപണിയിൽ എത്തിക്കുന്നത്. 5,805 രൂപ മുതൽ 15,743 രൂപ വരെ വിലക്കുറവാണ് സെപ്റ്റംബർ 22 മുതൽ ഹീറോ ടൂവീലറുകളിൽ സംഭവിക്കാൻ പോവുന്നത്. ബ്രാൻഡിന്റെ സ്‌കൂട്ടർ നിരയിലേക്ക് നോക്കിയാൽ ഡെസ്റ്റിനിക്ക് 7,197 രൂപ കുറയുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

Hero Announces Price Cuts For Splendor Passion Karizma Xtreme Models After GST Reforms

അതേസമയം സൂം 110, സൂം 125 എന്നിവയ്ക്ക് യഥാക്രമം 6,597 രൂപയും 7,291 രൂപയും വിലക്കുറവ് സംഭവിക്കുന്നതായിരിക്കും. അതേസമയം ഏറ്റവും പുതുതായി വിപണിയിലെത്തിയ സൂം 160 അഡ്വഞ്ചർ മാക്‌സി സ്‌കൂട്ടറിന് 11,602 രൂപയും വില കുറയുന്നതായിരിക്കും. ഏറെക്കാലമായി വിപണിയിലുള്ള പ്ലഷർ പ്ലസിന്റെ വിലയിൽ 6,417 രൂപയോളം വ്യത്യാസമുണ്ടാവുമെന്നും ഹീറോ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇനി ഹീറോ മോട്ടോകോർപിന്റെ മോട്ടോർസൈക്കിൾ നിരയിലേക്ക് വന്നാൽ സ്പ്ലെൻഡർ പ്ലസ്, സൂപ്പർ സ്പ്ലെൻഡർ XTEC എന്നിവയ്ക്ക് യഥാക്രമം 6,820 രൂപയും 7,254 രൂപയും കുറയുന്നതായിരിക്കും. അതേസമയം കമ്മ്യൂട്ടർ വിഭാഗത്തിൽ വിപ്ലവം തീർത്ത പാഷൻ പ്ലസിന് 6,500 രൂപയോളം താങ്ങാനാവുന്നതായി മാറും. HF ഡീലക്‌സ് വാങ്ങാനിരിക്കുന്നവരാണ് നിങ്ങളെങ്കിൽ പഴയ വിലയിൽ നിന്നും 5,805 രൂപ കുറച്ച് കൊടുത്താൽ മതിയാവും ഇനി.

Hero Announces Price Cuts For Splendor Passion Karizma Xtreme Models After GST Reforms

125 സിസി സെഗ്മെന്റിലെ ഹീറോയുടെ വജ്രായുധങ്ങളിൽ ഒന്നായ ഗ്ലാമർ X മോഡലിന്റെ എക്സ്ഷോറൂം വിലയിൽ 7,813 രൂപയുടെ കുറവായിരിക്കും സംഭവിക്കാൻ പോവുന്നത്. യൂത്തൻമാരെ ചാക്കിലാക്കാൻ പുറത്തിറക്കിയ എക്സ്ട്രീം 125R ബൈക്കിന് 8,010 രൂപയുടെ വിലക്കുറവ് ലഭിക്കുമ്പോൾ എക്സ്ട്രീം 160R 4V പതിപ്പിന് 10,985 രൂപയുടെ റിഡക്ഷൻ ഉണ്ടാവുമെന്നാണ് ഹീറോ മോട്ടോകോർപ് പറയുന്നത്.

കരിസ്‌മയുടെ ന്യൂജെൻ മോഡലിന് പുതിയ ജിഎസ്‌ടി പരിഷ്ക്കാരങ്ങളോടെ 15,743 രൂപയുടെ വിലക്കുറവാണ് സംഭവിക്കാൻ പോവുന്നത്. ഹീറോയുടെ നിലവിലെ ഫ്ലാഗ്ഷിപ്പ് മോട്ടോർസൈക്കിളായ എക്സ്ട്രീം 250R നേക്കഡ് ബൈക്കിന് 14,055 രൂപയാണ് കുറയുന്നത്. എന്തായാലും ഹീറോ മോഡലുകളുടെ വില കുറയുന്നത് ഉത്സവ സീസണിൽ പണംവാരാൻ കമ്പനിയെ സഹായിക്കുമെന്ന് തന്നെയാണ് കരുതുന്നത്.

Hero Announces Price Cuts For Splendor Passion Karizma Xtreme Models After GST Reforms

ഉപഭോഗം വർധിപ്പിക്കുന്നതിനും, ജിഡിപി വളർച്ചയെ ശക്തിപ്പെടുത്തുന്നതിനും, 5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള രാജ്യത്തിന്റെ യാത്ര ത്വരിതപ്പെടുത്തുന്നതിനും സഹായിക്കുന്ന സർക്കാരിന്റെ പുതിയ ജിഎസ്ടി 2.0 പരിഷ്ക്കാരങ്ങളെ തങ്ങൾ സ്വാഗതം ചെയ്യുന്നുവെന്ന് ഹീറോ മോട്ടോകോർപ് പറഞ്ഞു. ഡിസൈൻ അപ്‌ഡേറ്റുകൾ, പുതിയ സാങ്കേതികവിദ്യകൾ, സെഗ്‌മെന്റ്-ഫസ്റ്റ് ഫീച്ചറുകൾ എന്നിവയെല്ലാം കുത്തിനിറച്ചെത്തിയ പുതിയ ഗ്ലാമർ X ഹീറോ അടുത്തിടെ വിപണിയിൽ അവതരിപ്പിച്ചിരുന്നു.

ഹോണ്ട SP125, ടിവിഎസ് റൈഡർ, ബജാജ് പൾസർ NS125 പോലുള്ള മറ്റ് ഫീച്ചർ റിച്ച് 125 സിസി മോട്ടോർസൈക്കിളുകളോട് മല്ലടിക്കാനാണ് പുതിയ ഗ്ലാമർ X വിപണിയിൽ എത്തിയിരിക്കുന്നത്. 8,250 ആർ‌പി‌എമ്മിൽ 11.4 bhp പവറോളം ഉത്പാദിപ്പിക്കാൻ കഴിയുന്ന 124.7 സിസി സ്പ്രിന്റ്-ഇബിടി എഞ്ചിനാണ് ഗ്ലാമറിന്റെ ഹൃദയം. വേഗത്തിലുള്ള ത്രോട്ടിൽ റെസ്പോൺസിനായി ഹീറോ ക്യാം പ്രൊഫൈലും ഗിയറിംഗും ട്യൂൺ ചെയ്താണ് കക്ഷിയുടെ വരവ്.

More from DriveSpark

Article Published On: Wednesday, September 10, 2025, 17:20 [IST]
English summary
Hero announces price cuts for splendor passion karizma xtreme models after gst reforms
കൂടുതല്‍... #hero motocorp #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X