72,000 രൂപയ്ക്ക് പുതിയ 110 സിസി ഫാമിലി സ്‌കൂട്ടറുമായി ഹീറോ, ആക്‌ടിവയേക്കാൾ മൈലേജും ഈടും കിട്ടുമെന്ന് കമ്പനി

ഇന്ത്യയിലെ സ്‌കൂട്ടർ വിപണിയിൽ കാര്യമായി ശോഭിക്കാനാവാതെ പോയവരാണ് ഹീറോ മോട്ടോകോർപ്. രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിഡമാതാക്കളാണെങ്കിലും ഗിയർലെസ് സ്‌കൂട്ടർ വിഭാഗത്തിൽ ക്ലച്ചുപിടിക്കാനാവാതെ പോയത് ബ്രാൻഡിനും വലിയ തിരിച്ചടിയാണ്. എടുത്ത് പറയാൻ പണ്ട് പ്ലഷർ മാത്രമാണ് അൽപമെങ്കിൽ ഹിറ്റായത്. പിന്നീടെത്തിയ മാസ്ട്രോ, ഡെസ്റ്റിനി പോലുള്ള മോഡലുകളൊന്നും കാര്യമായി ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എന്നാൽ അടുത്തിടെ സൂം 110, സൂം 125, സൂം 160 തുടങ്ങിയ ന്യൂജെൻ പിള്ളേരെ പുറത്തിറക്കിയതോടെ ഹീറോയുടെ ഇമേജ് വളർന്നിട്ടുണ്ട്. ഇക്കൂട്ടത്തിൽ ഡെസ്റ്റിനിയുടെ പുതുതലമുറ ആവർത്തനത്തേയും ഈ വർഷം തുടക്കത്തിൽ കമ്പനി വിപണിയിൽ എത്തിച്ചിരുന്നു.

അന്ന് 125 സിസി എഞ്ചിൻ ഘടിപ്പിച്ചെത്തിയ വണ്ടി ചിലരുടെയെങ്കിലും മനംകവർന്നിട്ടുണ്ടാവാം. ഇപ്പോഴിതാ 110 സിസി എഞ്ചിനുമായി ഡെസ്റ്റിനി ഫാമിലി സ്‌കൂട്ടറിന്റെ പുതിയ മോഡൽ വിപണിയിൽ എത്തിയിരിക്കുകയാണ്. VX ഡ്രം, ZX ഡിസ്‌ക് എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ അവതരിപ്പിച്ചിരിക്കുന്ന ഹീറോ ഡെസ്റ്റിനി 110 പതിപ്പിന് 72,000 രൂപ മുതൽ 79,000 രൂപ വരെയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക.

Hero Destini 110 Launched To Rival Honda Activa Price Starts From Rs 72 000

ചെറിയ വിലയിൽ സ്‌കൂട്ടറുകൾ തേടുന്നവരെയും, ജോലി ചെയ്യുന്ന പ്രൊഫഷണലുകളെയും, ആദ്യമായി വാങ്ങുന്നവരെയും ലക്ഷ്യം വെച്ചുള്ള ഡെസ്റ്റിനി 110 ഗിയർലെസ് സ്‌കൂട്ടർ പ്രാക്‌ടിക്കാലിറ്റി, കംഫർട്ട്, സ്റ്റൈൽ എന്നിവയുടെ സന്തുലിതാവസ്ഥയാണ് വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിയുന്ന ഹോണ്ട ആക്‌ടിവ 110, ടിവിഎസ് ജുപ്പിറ്റർ 110 തുടങ്ങിയ വമ്പൻമാരോടാണ് ഡെസ്റ്റിനി മത്സരിക്കാനിറങ്ങിയിരിക്കുന്നത്.

7,250 ആർപിഎമ്മിൽ 8 bhp കരുത്തും 8.87 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 110 സിസി എഞ്ചിനാണ് പുതിയ ഹീറോ ഡെസ്റ്റിനിയുടെ ഹൃദയം. ഹീറോയുടെ i3s എന്നറിയപ്പെടുന്ന ഐഡിൽ സ്റ്റോപ്പ്-സ്റ്റാർട്ട് സിസ്റ്റം സാങ്കേതികവിദ്യയും വൺ-വേ ക്ലച്ചും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നുവെന്നതും ശ്രദ്ധേയമാണ്. ഒപ്പം സെഗ്മെന്റ് ബെസ്റ്റ് മൈലേജും ലഭിക്കുമെന്നാണ് കമ്പനി അവകാശവാദം ഉന്നയിച്ചിരിക്കുന്നത്.

Hero Destini 110 Launched To Rival Honda Activa Price Starts From Rs 72 000

അതായത് ലിറ്ററിന് 56.2 കിലോമീറ്റർ മൈലേജ് നൽകാൻ ഹീറോ ഡെസ്റ്റിനി 110 പതിപ്പിനാവും. പ്രായോഗികത വർധിപ്പിക്കാനായി 785 മില്ലീമീറ്റർ നീളമുള്ള സീറ്റുമായാണ് പുതിയ സ്‌കൂട്ടർ വരുന്നത്. ഇത് സെഗ്‌മെന്റിലെ ഏറ്റവും നീളമേറിയതാണെന്നും ബ്രാൻഡ് അവകാശപ്പെടുന്നുണ്ട്. കൂടാതെ റിയർ സീറ്റ് യാത്രക്കാരെ കൂടുതൽ കംഫർട്ടാക്കുവാനായി ഇന്റഗ്രേറ്റഡ് ബാക്ക്‌റെസ്റ്റും ഹീറോ മോട്ടോകോർപ് സമ്മാനിച്ചിട്ടുണ്ട്.

വിശാലമായ ലെഗ്‌റൂം, 12 ഇഞ്ച് വീലുകളിൽ സഞ്ചരിക്കുന്ന വീലുകൾ, വീതിയേറിയതും സ്ഥിരതയുള്ളതുമായ പ്ലാറ്റ്‌ഫോം എന്നിവയും സ്കൂട്ടറിന്റെ പ്രായോഗികത ഉയർത്തും. സൗകര്യപ്രദമായ സവിശേഷതകളിൽ ഫ്രണ്ട് ഗ്ലൗ ബോക്സ്, ലഗേജ് കമ്പാർട്ടുമെന്റിനുള്ളിൽ ഒരു ബൂട്ട് ലാമ്പ്, അനലോഗ്-ഡിജിറ്റൽ സ്പീഡോമീറ്റർ എന്നിവയെല്ലാമാണ് ഒരുക്കിയിരിക്കുന്നത്. സുരക്ഷയ്ക്കായി, സ്കൂട്ടറിൽ 190 mm ഫ്രണ്ട് ഡിസ്ക് ബ്രേക്ക് ഉണ്ട്.

Hero Destini 110 Launched To Rival Honda Activa Price Starts From Rs 72 000

ഡിസൈനിന്റെ കാര്യത്തിലേക്ക് നോക്കിയാൽ 125 സിസി ഡെസ്റ്റിനിയുടെ അതേ ശൈലി തന്നെയാണ് പുതിയ ഡെസ്റ്റിനി 110 പതിപ്പും സ്വീകരിച്ചിരിക്കുന്നത്. ക്രോം ആക്സന്റുകൾ, പ്രൊജക്ടർ എൽഇഡി ഹെഡ്‌ലാമ്പ്, ബ്രാൻഡിന്റെ സിഗ്നേച്ചർ H ആകൃതിയിലുള്ള എൽഇഡി ടെയിൽ ലാമ്പുകൾ എന്നിവ ഉപയോഗിച്ച് സ്കൂട്ടർ ഒരു നിയോ-റെട്രോ ലുക്ക് നേടുന്നുമുണ്ട്. യുവ റൈഡർമാരെയും കുടുംബങ്ങളെയും ആകർഷിക്കുന്ന തരത്തിലാണ് ഇതിന്റെ സ്റ്റൈലിംഗ് എന്ന് കമ്പനി പറയുന്നു.

സ്കൂട്ടറിന്റെ കരുത്തും ആയുസും വർധിപ്പിക്കുന്നതിനുമായി രൂപകൽപ്പന ചെയ്ത മൂന്ന് വലിയ മെറ്റൽ ബോഡി പാനലുകൾ ഉള്ളതിനാൽ ഈട് മറ്റൊരു ശ്രദ്ധാകേന്ദ്രമാണ്. ഹീറോ ഡെസ്റ്റിനി 110 VX വേരിയന്റ് എറ്റേണൽ വൈറ്റ്, മാറ്റ് സ്റ്റീൽ ഗ്രേ, നെക്സസ് ബ്ലൂ എന്നീ അഞ്ച് നിറങ്ങളിൽ വാങ്ങാനാവും. അതേസമയം ZX മോഡലാണ് നോക്കുന്നതെങ്കിൽ അക്വാ ഗ്രേ, നെക്സസ് ബ്ലൂ, ഗ്രൂവി റെഡ് എന്നിവ തെരഞ്ഞടുക്കാനും അവസരം ലഭിക്കും.

More from DriveSpark

Article Published On: Tuesday, September 23, 2025, 13:57 [IST]
English summary
Hero destini 110 launched to rival honda activa price starts from rs 72000
കൂടുതല്‍... #hero motocorp #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X