ആക്‌ടിവയേക്കാൾ മൈലേജും ഈടും, ഇരട്ടിയോളം വിൽപ്പനയുമായി ഹീറോ ഫാമിലി സ്‌കൂട്ടറിൻ്റെ കുതിപ്പ്

ഇന്ത്യയിലെ സ്‌കൂട്ടർ വിഭാഗത്തിൽ സ്വന്തമായൊരു ഹിറ്റ് നേടിയെടുക്കാൻ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ്. ഹോണ്ട ആക്‌ടിവ പോലെയോ ടിവിഎസ് ജുപ്പിറ്റർ പോലെയോ അല്ലെങ്കിൽ സുസുക്കി ആക്‌സസ് പോലെയോ ഒരു ഹിറ്റ് മോഡൽ ഇല്ലാത്തത് കമ്പനിക്ക് എന്നും നിരാശ നൽകിയിരുന്നു. അതിനായി നിരന്തരം പരിശ്രമിച്ച ഹീറോ സൂം 110, സൂം 125, സൂം 160 തുടങ്ങിയ ന്യൂജെൻ മോഡലുകളെ ഇന്ത്യക്കാർക്ക് സമ്മാനിക്കുകയുണ്ടായി. എന്നാൽ ഫാമിലി സ്‌കൂട്ടറായി സ്ഥാപിച്ചിരിക്കുന്ന ഡെസ്റ്റിനിയാണ് ബ്രാൻഡിനായി ഇപ്പോഴും കൂടുതൽ കച്ചോടം നേടിക്കൊടുക്കുന്ന ഗിയർലെസ് സ്‌കൂട്ടർ എന്നതാണ് രസകരമായ കാര്യം.

2024 ഒക്ടോബറിൽ വിറ്റഴിച്ച 14,546 യൂണിറ്റുകളിൽ നിന്ന് ഡെസ്റ്റിനി 125 സ്കൂട്ടർ വിൽപ്പന 83.93 ശതമാനം ഉയർന്ന് 26,754 യൂണിറ്റുകളായെന്നാണ് റഷ്‌ലൈൻ പുറത്തുവിട്ടിരിക്കുന്ന വിൽപ്പന കണക്കുകൾ സൂചിപ്പിക്കുന്നത്. അടുത്തിടെ പുതുതലമുറ മോഡലിലേക്ക് ചേക്കേറിയതോടെ വലിയ സ്വീകാര്യത നേടാൻ ഡെസ്റ്റിനിക്കായെന്ന് വേണം പറയാൻ. ഒപ്പം ഇലക്‌ട്രിക് സ്‌കൂട്ടറുകളോടും പടവെട്ടിയാണ് വിൽപ്പനയിൽ നേട്ടമുണ്ടാക്കിയെടുത്തിരിക്കുന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ്.

Hero Destini 125 Scooter Sales Increased 83 93 Per Cent In October 2025

ഒപ്പം കഴിഞ്ഞ മാസം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ടോപ്പ് 10 സ്‌കൂട്ടറുകളുടെ വിൽപ്പന പട്ടികയിൽ ഒമ്പതാം സ്ഥാനം കൈവരിക്കാനും ഹീറോ ഡെസ്റ്റിനിക്കായി. മൂന്ന് വ്യത്യസ്‌ത വേരിയൻ്റുകളിൽ വിപണനത്തിന് എത്തുന്ന മോഡലിന് 76,570 രൂപ മുതൽ 85,651 രൂപ വരെയാണ് എക്സ്ഷോറും വില വരുന്നത്. മുൻഗാമിയെ അപേക്ഷിച്ച് ഡിസൈൻ പൂർണമായും പൊളിച്ചുപണിതതും ഫീച്ചറുകൾ ചേർത്തതും പ്രായോഗികത വർധിപ്പിച്ചതും ആളുകൾക്ക് നന്നേ ബോധിച്ചിട്ടുണ്ടെന്ന് വേണം കരുതാൻ.

124 സിസി സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിനാണ് ഹീറോ ഡെസ്റ്റിന് 125 പതിപ്പിൻ്റെ ഹൃദയം. സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 7,000 ആർപിഎമ്മിൽ 9 bhp പവറും 5,500 ആർപിഎമ്മിൽ 10.4 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാനാവും. മെച്ചപ്പെട്ട റിഫൈൻമെൻ്റിനും കുറഞ്ഞ NVH ലെവലിനുമായി നിരവധി മാറ്റങ്ങൾ ന്യൂജെൻ മോഡലിൻ്റെ പുതിയ എഞ്ചിനിൽ വരുത്തിയിട്ടുണ്ടെന്നാണ് കമ്പനി പറയുന്നത്.

Hero Destini 125 Scooter Sales Increased 83 93 Per Cent In October 2025

പേറ്റൻ്റ് നേടിയ ഹീറോയുടെ i3S സ്റ്റാർട്ട്/സ്റ്റോപ്പ് സാങ്കേതികവിദ്യയും ഡെസ്റ്റിനിയിൽ ഉൾപ്പെടുന്നത്തിയിട്ടുണ്ട്. ഇതുവഴി ലിറ്ററിന് 59 കിലോമീറ്റർ വരെ മൈലേജ് നൽകാനും ഫാമിലി സ്‌കൂട്ടറിനാവും. ഫീച്ചറുകളുടെ കാര്യത്തിലേക്ക് വന്നാൽ നിരവധി സെഗ്‌മെൻ്റ്-ഫസ്റ്റ് ഫീച്ചറുകളാണ് ഇതിൽ കമ്പനി അവതരിപ്പിക്കുന്നത്. ഇലുമിനേറ്റഡ് സ്റ്റാർട്ട് സ്വിച്ച്, ഓട്ടോ-കാൻസൽ ഇൻഡിക്കേറ്ററുകൾ, ഡിജിറ്റല്‍ ഇന്‍സ്ട്രമെൻ്റ് ക്ലസ്റ്റര്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, നാവിഗേഷന്‍ എന്നിവയാണ് പ്രധാന ഹൈലൈറ്റുകൾ.

ഒപ്പം നീളമുള്ള സീറ്റ്, മെച്ചപ്പെടുത്തിയ ലെഗ്‌റൂം, വിശാലമായ ഫ്ലോർബോർഡ് എന്നിവയും കൂടിയാവുമ്പോൾ സംഗതി അടിപൊളിയാവുന്നുണ്ട്. റെട്രോ സ്റ്റൈലിലാണ് ഇപ്പോൾ ഹീറോ ഡെസ്റ്റിനിയുടെ ഡിസൈൻ പണികഴിപ്പിച്ചിരിക്കുന്നത്. മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ സസ്പെൻഷനായി സ്കൂട്ടറിന് മുന്നിൽ ടെലിസ്കോപ്പിക് ഫോർക്കുകളും പിന്നിൽ സിംഗിൾ ഷോക്ക് അബ്സോർബറുകളുമാണ് ഒരുക്കിയിരിക്കുന്നത്.

Hero Destini 125 Scooter Sales Increased 83 93 Per Cent In October 2025

ബ്രേക്കിംഗിലേക്ക് വന്നാൽ ഹീറോ ഡെസ്റ്റിനി 125 ബേസ് VX വേരിയന്റിൽ ഫ്രണ്ട്, റിയർ ഡ്രം യൂണിറ്റുകളാണ് കമ്പനി കൊടുത്തിട്ടുള്ളത്. അതേസമയം ടോപ്പ് ZX ട്രിമ്മുകൾക്ക് 190 mm ഫ്രണ്ട് ഡിസ്ക് ബ്രേക്കും ക്രോം അലങ്കാരങ്ങളും ലഭിക്കുന്നു. ഇന്ത്യയിലെ 125 സിസി സെഗ്മെന്റിൽ ജനപ്രിയമായ സുസുക്കി ആക്സസ് 125, ടിവിഎസ് ജൂപ്പിറ്റർ 125, യമഹ ഫാസിനോ 125, ഹോണ്ട ആക്ടിവ 125 എന്നിവ പോലുള്ള വമ്പൻമാരുമായിട്ടാണ് ഹീറോ ഡെസ്റ്റിനിയും മത്സരം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, November 27, 2025, 16:14 [IST]
English summary
Hero destini 125 scooter sales increased 83 93 per cent in october 2025
കൂടുതല്‍... #hero motocorp #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X