ആക്‌സിലറേറ്റർ തിരിക്കാതെ ഓടിക്കാനുള്ള സെറ്റപ്പ്, 65 KM മൈലേജ്, ഹീറോയുടെ ഗ്ലാമർ ബൈക്കിന് അപാര കച്ചോടം

രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ്പിൻ്റെ നിരയിൽ ഏറെക്കാലമായുള്ള കമ്മ്യൂട്ടർ ബൈക്കാണ് ഗ്ലാമർ (Hero Glamour). വന്നകാലം മുതൽ തൻ്റേതായ സ്ഥാനം കണ്ടെത്തിയ കക്ഷി കാലത്തിനൊത്ത മാറ്റങ്ങളുമായി കളംനിറഞ്ഞുനിൽപ്പുണ്ട്. കുറഞ്ഞ വിലയുള്ള ഈ മോട്ടോർസൈക്കിളിൽ ഒരു കാറിൽ കിട്ടുന്ന സൗകര്യങ്ങൾ പോലും ഹീറോ ഇപ്പോൾ നൽകിയിട്ടുണ്ട്. പേര് പോലെ തന്നെ ഗ്ലാമറായ മോഡൽ 2025 നവംബർ മാസത്തിലെ വിൽപ്പനയിൽ കത്തിക്കയറിയിരിക്കുകയാണ്. 125 സിസി മോഡലിൻ്റെ 25,014 യൂണിറ്റുകളാണ് കഴിഞ്ഞ 30 ദിവസത്തിൽ വിറ്റുപോയിരിക്കുന്നത്.

കഴിഞ്ഞ 2024 നവംബറിലെ 12,145 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ വിൽപ്പനയിൽ 105.96 ശതമാനത്തിൻ്റെ വർധനവാണ് ഹീറോ ഗ്ലാമർ 125 നേടിയെടുത്തിരിക്കുന്നതെന്ന് റഷ്‍‌ലൈൻ റിപ്പോർട്ട് ചെയ്യുന്നു. അതായത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ മോട്ടോർസൈക്കിളിൻ്റെ 12,869 യൂണിറ്റുകൾ അധികമായി വിൽക്കാൻ ഹീറോ മോട്ടോകോർപ്പിനായിട്ടുണ്ടെന്ന് സാരം. നിലവിൽ ഈ സെഗ്മെൻ്റിലെ മത്സരം കടുത്തിട്ടും ഗ്ലാമറിന് കരുത്തുകാട്ടാനായത് ശ്രദ്ധേയമാണ്.

Hero Glamour Sales Report November 2025 Clocked 25 014 Units

ഹീറോ ഗ്ലാമർ ബൈക്ക് നിലവിൽ 3 പതിപ്പുകളിലാണ് ഇന്ത്യൻ വിപണിയിൽ വിൽക്കുന്നത്. ഗ്ലാമർ, ഗ്ലാമർ XTEC, ഗ്ലാമർ X എന്നിവയാണ് മോഡലുകൾ. ഇതിൽ ഗ്ലാമർ സ്റ്റാൻഡേർഡ് ബൈക്കിന്റെ വില 81,063 രൂപയിൽ നിന്നാണ് ആരംഭിക്കുന്നത്. അതേസമയം ഹീറോ ഗ്ലാമർ XTEC വേരിയൻ്റുകൾക്ക് 84,106 രൂപയും. പുതിയ ഗ്ലാമർ X പതിപ്പിൻ്റെ പ്രാരംഭ വില 82,967 രൂപയുമാണ്.

ഇതിൽ ഡ്രം ബ്രേക്ക്, ഡിസ്‌ക് ബ്രേക്ക് എന്നിങ്ങനെ രണ്ട് വേരിയൻ്റുകളിൽ വരുന്ന ഹീറോ ഗ്ലാമർ X ആണ് ഏറ്റവും പുതിയത്. ഡിസൈൻ അപ്‌ഡേറ്റുകൾ, പുതിയ സാങ്കേതികവിദ്യകൾ, സെഗ്‌മെൻ്റ് ഫസ്റ്റ് ഫീച്ചറുകൾ എന്നിവയെല്ലാം ചെറിയ വിലയിൽ നൽകുമ്പോൾ ആളുകൾ എങ്ങനെ വീഴാതിരിക്കും അല്ലേ. 124.7 സിസി സ്പ്രിൻ്റ്-ഇബിടി എഞ്ചിനാണ് ഗ്ലാമറിന് തുടിപ്പേകാൻ എത്തുന്നത്. 5-സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

Hero Glamour Sales Report November 2025 Clocked 25 014 Units

8,250 ആർ‌പി‌എമ്മിൽ 11.4 bhp പവറോളം ഉത്പാദിപ്പിക്കാനും ഈ എഞ്ചിനാവും. വേഗത്തിലുള്ള ത്രോട്ടിൽ റെസ്പോൺസിനായി ഹീറോ ക്യാം പ്രൊഫൈലും ഗിയറിംഗും ട്യൂൺ ചെയ്തിട്ടുണ്ട്. അതേസമയം ബാലൻസർ ഷാഫ്റ്റും സൈലന്റ് ക്യാം ചെയിനും വൈബ്രേഷനുകൾ കുറയ്ക്കാൻ സഹായിക്കും. ഇത് സിറ്റി ട്രാഫിക്കിൽ സുഗമമായ യാത്രയാണ് ഉറപ്പാക്കുന്നത്. ഒപ്പം കിടിലൻ മൈലേജും കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ നൽകുമെന്നാണ് ഹീറോ മോട്ടോകോർപ് പറയുന്നത്.

കമ്പനിയുടെ അവകാശവാദം അനുസരിച്ച് ലിറ്ററിന് 65 കിലോമീറ്റർ മൈലാദാണ് ഗ്ലാമർ നൽകുക. ദിവസേനയുള്ള യാത്രകൾക്ക് അനുയോജ്യമായ തരത്തിലാണ് ഹീറോ ഗ്ലാമർ X പണികഴിപ്പിച്ചിരിക്കുന്നത്. വൈഡ് ഹാൻഡിൽബാർ, വലിപ്പമുള്ള സീറ്റ്, 790 mm സീറ്റ് ഹൈറ്റ്, 170 mm ഗ്രൗണ്ട് ക്ലിയറൻസ് എന്നിവ കംഫർട്ട് ഫാക്ടറുകളാണ്. പിൻസീറ്റിന് കൂടുതൽ കുഷ്യനിംഗ്, ഗ്രാബ് റെയിൽ, ചെറിയ അവശ്യവസ്തുക്കൾ സൂക്ഷിക്കാൻ കഴിയുന്ന അണ്ടർസീറ്റ് സ്റ്റോറേജ് ബോക്‌സ് തുടങ്ങിയ പ്രായോഗിക ഫീച്ചറുകളാൽ സമ്പന്നമാണ് ബൈക്ക്.

Hero Glamour Sales Report November 2025 Clocked 25 014 Units

ഒപ്പം ഫോണുകൾക്കും ഗാഡ്‌ജെറ്റുകൾക്കുമുള്ള 2A ടൈപ്പ്-സി യുഎസ്ബി ചാർജർ കൂടിയാവുമ്പോൾ റൈഡർമാക്ക് സന്തോഷമാവുകയും ചെയ്യും. ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ടേൺ-ബൈ-ടേൺ നാവിഗേഷൻ, ഡിസ്റ്റൻസ്-ടു-എംപ്റ്റി റീഡ്ഔട്ട്, ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ എന്നിവയുള്ള പുതിയ മൾട്ടി-കളർ എൽസിഡി ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ പോലുള്ള ഫീച്ചറുകളുടെ സാന്നിധ്യവും ഹീറോ ഗ്ലാമർ X പതിപ്പിൽ വാഗ്‌ദാനം ചെയ്യുന്നുണ്ട്.

കാറുകളിൽ കാണപ്പെടുന്ന ക്രൂയിസ് കൺട്രോൾ പോലുള്ള ഏറ്റവും പുതിയ സവിശേഷതകളും ഗ്ലാമറിൽ ഒരുക്കിവെച്ചിട്ടുണ്ട്. ക്രൂയിസ് കൺട്രോൾ ലഭിക്കുന്ന ഈ സെഗ്‌മെൻ്റിലെ ആദ്യത്തെ ബൈക്കാണിതെന്ന് ഹീറോ മോട്ടോകോർപ് പറയുന്നു. മാത്രമല്ല, ഇതോടൊപ്പം റൈഡിംഗ് മോഡുകൾ ഉൾപ്പെടെയുള്ള സവിശേഷതകളും ഗ്ലാമറിലുണ്ട്. സ്റ്റാൻഡേർഡ് മോഡലുകളെ അപേക്ഷിച്ച് കൂടുതൽ മസ്കുലർ സ്റ്റാൻസ്, സ്‌കൾപ്പ്ഡ് ബോഡി വർക്ക്, ഹീറോയുടെ സിഗ്നേച്ചർ 'H' എൽഇഡി ലൈറ്റിംഗ് പാക്കേജ്, എൽഇഡി ഹെഡ്‌ലാമ്പ്, ടെയിൽ ലാമ്പ് എന്നിവയും ഗ്ലാമർ കൂട്ടുവാനായി കൊടുത്തിട്ടുണ്ട്.

More from DriveSpark

Article Published On: Wednesday, December 31, 2025, 13:13 [IST]
English summary
Hero glamour sales report november 2025 clocked 25014 units
കൂടുതല്‍... #hero motocorp #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X