89,999 രൂപയുടെ പുതിയ ഹീറോ ബൈക്ക്, ബുക്ക് ചെയ്യുന്നതിന് മുമ്പേ ഇക്കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കണം

ഇന്ത്യൻ വിപണിയിലെ 125 സിസി മോട്ടോർസൈക്കിൾ സെഗ്മെന്റിന്റെ മുഖം ആകെ മാറിയിരിക്കുകയാണ്. സ്പോർട്ടി മോഡലുകൾക്കൊണ്ട് നിറഞ്ഞിരിക്കുന്ന വിഭാഗത്തിലേക്ക് രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ് ഗ്ലാമറിന്റെ പുത്തനൊരു വകഭേദത്തിനെ അവതരിപ്പിക്കുകയുണ്ടായി. ഡ്രം വേരിയന്റിന് 89,999 രൂപയും ഡിസ്ക് വേരിയന്റിന് 99,999 രൂപയുമാണ് എക്സ്ഷോറൂം വിലയായി നിശ്ചയിച്ചിരിക്കുന്നത്. 2005-ൽ അരങ്ങേറ്റം കുറിച്ചതുമുതൽ ഹീറോയുടെ ഏറ്റവും ജനപ്രിയമായ 125 സിസി മോട്ടോർസൈക്കിളുകളിൽ ഒന്നാണ് ഗ്ലാമർ. പുതിയ മോഡൽ എത്തുമ്പോൾ ഡിസൈൻ അപ്‌ഡേറ്റുകൾ, പുതിയ സാങ്കേതികവിദ്യകൾ, സെഗ്‌മെന്റ്-ഫസ്റ്റ് ഫീച്ചറുകൾ എന്നിവയെല്ലാം കാത്തുവെച്ചിട്ടുണ്ട്.

ഈ അപ്‌ഡേറ്റുകൾക്കൊപ്പം ഹീറോ ഗ്ലാമർ X 125 ഹോണ്ട SP125, ടിവിഎസ് റൈഡർ, ബജാജ് പൾസർ NS125 പോലുള്ള മറ്റ് ഫീച്ചർ റിച്ച് 125 സിസി മോട്ടോർസൈക്കിളുകളുമായാണ് പോരാട്ടത്തിന് ഇറങ്ങുന്നത്. മത്സരാധിഷ്ഠിത വിലയിൽ കൂടുതൽ സാങ്കേതികവിദ്യ വാഗ്ദാനം ചെയ്തുകൊണ്ട് വേറിട്ടുനിൽക്കാൻ ഗ്ലാമറിനാവുന്നുണ്ട്. പക്ഷേ വാങ്ങാൻ പ്ലാനുണ്ടെങ്കിൽ ബൈക്കിനെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അത് എന്തെല്ലാമെന്ന് പറഞ്ഞുതരാം.

Hero Glamour X 125 Top Things To Know Before You Buy

ലോ ബാറ്ററി കിക്ക് സ്റ്റാർട്ട്: ഗ്ലാമർ X മോഡലിന് പുതിയ അഡ്വാൻസ്ഡ് ഇലക്ട്രോണിക് റൈഡ് അസിസ്റ്റ് (AERA) സാങ്കേതികവിദ്യ ലഭിക്കുന്നുണ്ട്. ഇതൊരു സ്മാർട്ട് സോളിനോയിഡ് വാൽവ്, റൈഡ്-ബൈ-വയർ ത്രോട്ടിൽ എന്നിവയെല്ലാം നിയന്ത്രിക്കുന്ന ECU ആണ്. ഇത് ബൈക്കിന് ലോ ബാറ്ററി കിക്ക് സ്റ്റാർട്ട് ഫങ്ഷണാലിറ്റി നൽകുന്നു. ഒരു മോട്ടോർസൈക്കിളിന് ഇതാദ്യമായാണ് ഇത്തമൊരു സംവിധാനം ഏതെങ്കിലും കമ്പനി അവതരിപ്പിക്കുന്നതെന്ന് ഹീറോ പറയുന്നു.

ബാറ്ററി ഹെൽത്ത് വീക്കാണെങ്കിൽ പോലും ബൈക്ക് സ്റ്റാർട്ട് ചെയ്യാൻ കഴിയുമെന്ന് ഉറപ്പാക്കുന്നതിനായാണ് ലോ ബാറ്ററി കിക്ക് സ്റ്റാർട്ട് ഫങ്ഷണാലിറ്റി ഒരുക്കിയിരിക്കുന്നത്. അങ്ങനെ ഹീറോ മോട്ടോകോർപിന്റെ ഏറ്റവും പുതിയ ഗ്ലാമർ X 125 സിസി മോട്ടോർസൈക്കിൾ ദൈനംദിന യാത്രകൾക്ക് കൂടുതൽ സൗകര്യവും വിശ്വാസ്യതയും നൽകുന്നുവെന്ന് പറയാം. എതിരാളികൾക്ക് മുകളിൽ ആധിപത്യം സ്ഥാപിക്കാൻ ഈയൊരു സംവിധാനം സഹായകരമാവുമെന്നാണ് വിശ്വാസം.

Hero Glamour X 125 Top Things To Know Before You Buy

ക്രൂയിസ് കൺട്രോളും റൈഡിംഗ് മോഡുകളും: അനായാസമായ ഹൈവേ റൈഡുകൾക്കായി ക്രൂയിസ് കൺട്രോൾ പോലുള്ള ഒന്നിലധികം സെഗ്‌മെന്റ്-ഫസ്റ്റ് ഫീച്ചറുകളും ഹീറോ ഗ്ലാമർ X പതിപ്പിന് നൽകുന്നുണ്ട്. ഒപ്പം ഇക്കോ, റോഡ്, പവർ എന്നിവയുൾപ്പെടെ മൂന്ന് റൈഡിംഗ് മോഡുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ, സഡൻ ബ്രേക്കിംഗ് സമയത്ത് ഹസാർഡ് ലൈറ്റുകൾ മിന്നിച്ച് മറ്റുള്ള യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകുന്ന പാനിക് ബ്രേക്ക് അലേർട്ടും ഗ്ലാമറിലുണ്ട്.

ഡിസൈൻ: കൂടുതൽ മസ്കുലർ സ്റ്റാൻസ്, സ്‌കൾപ്പ്ഡ് ബോഡി വർക്ക്, ഹീറോയുടെ സിഗ്നേച്ചർ 'H' എൽഇഡി ലൈറ്റിംഗ് പാക്കേജ്, എൽഇഡി ഹെഡ്‌ലാമ്പ്, ടെയിൽ ലാമ്പ് എന്നിവയെല്ലാം ഒത്തൊരുമിച്ച് ഗ്ലാമർ X മോഡസിന്റെ സ്റ്റൈലിംഗ് ഹീറോ പുതുക്കി. ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ടേൺ-ബൈ-ടേൺ നാവിഗേഷൻ, ഡിസ്റ്റൻസ്-ടു-എംപ്റ്റി റീഡ്ഔട്ട്, ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ എന്നിവയുള്ള പുതിയ മൾട്ടി-കളർ എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ബൈക്കിൽ ലഭ്യമാണ്.

Hero Glamour X 125 Top Things To Know Before You Buy

കംഫർട്ട്: ദിവസേനയുള്ള യാത്രകൾക്ക് അനുയോജ്യമായ തരത്തിലാണ് ഹീറോ ഗ്ലാമർ X പണികഴിപ്പിച്ചിരിക്കുന്നത്. വൈഡ് ഹാൻഡിൽബാർ, വലിപ്പമുള്ള സീറ്റ്, 790 mm സീറ്റ് ഹൈറ്റ്, 170 mm ഗ്രൗണ്ട് ക്ലിയറൻസ് എന്നിവ കംഫർട്ട് ഫാക്ടറുകളാണ്. പിൻസീറ്റിന് കൂടുതൽ കുഷ്യനിംഗ്, ഗ്രാബ് റെയിൽ, ചെറിയ അവശ്യവസ്തുക്കൾ സൂക്ഷിക്കാൻ കഴിയുന്ന അണ്ടർസീറ്റ് സ്റ്റോറേജ് ബോക്സ്, ഫോണുകൾക്കും ഗാഡ്‌ജെറ്റുകൾക്കുമുള്ള 2A ടൈപ്പ്-സി യുഎസ്ബി ചാർജർ എന്നിവ ബൈക്കിന്റെ പ്രായോഗികത വർധിപ്പിക്കുന്നുമുണ്ട്.

എഞ്ചിൻ: 8,250 ആർ‌പി‌എമ്മിൽ 11.4 bhp പവറോളം ഉത്പാദിപ്പിക്കാൻ കഴിയുന്ന 124.7 സിസി സ്പ്രിന്റ്-ഇബിടി എഞ്ചിനാണ് ഗ്ലാമറിന്റെ ഹൃദയം. വേഗത്തിലുള്ള ത്രോട്ടിൽ റെസ്പോൺസിനായി ഹീറോ ക്യാം പ്രൊഫൈലും ഗിയറിംഗും ട്യൂൺ ചെയ്തിട്ടുണ്ട്. അതേസമയം ബാലൻസർ ഷാഫ്റ്റും സൈലന്റ് ക്യാം ചെയിനും വൈബ്രേഷനുകൾ കുറയ്ക്കാൻ സഹായിക്കും. ഇത് സിറ്റി ട്രാഫിക്കിൽ സുഗമമായ യാത്രയാണ് ഉറപ്പാക്കുന്നത്. ഒപ്പം കിടിലൻ മൈലേജും ഗ്ലാമറിന്റെ പ്രത്യേകതയാണ്.

More from DriveSpark

Article Published On: Thursday, August 21, 2025, 11:14 [IST]
English summary
Hero glamour x 125 top things to know before you buy
കൂടുതല്‍... #hero motocorp #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X