സ്പ്ലെൻഡറിനേക്കാൾ കുറഞ്ഞ വില, 73,550 രൂപയ്ക്ക് 83 കി.മീ. മൈലേജുള്ള പുത്തൻ ബൈക്കുമായി ഹീറോ

ഇന്ത്യയിലെ എൻട്രി ലെവൽ മോട്ടോർസൈക്കിൾ സെഗ്മെന്റിലെ മുടുചൂടാമന്നൻമാരാണ് ഹീറോ മോട്ടോകോർപ്. സ്പ്ലെൻഡറിലൂടെ പണം വാരുന്നത് കണ്ട് എതിരാളികൾ വരെ അസൂയപ്പെടുന്നുണ്ട്. ഹോണ്ടയും ടിവിഎസും പോലുള്ളവരെല്ലാം പരിശ്രമിച്ചിട്ടും ഹീറോയുടെ ആധിപത്യത്തെ മറികടക്കാനാവുന്നില്ലെന്നതാണ് സത്യം. സ്പ്ലെൻഡർ മാത്രമല്ല കേട്ടോ, HF 100, HF ഡീലക്‌സ്, പാഷൻ, ഗ്ലാമർ എന്നിങ്ങനെ വൈവിധ്യമാർന്ന മറ്റ് ബജറ്റ് മോഡലുകളാലും സമ്പന്നമാണ് രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളുടെ എൻട്രി ലെവൽ സെഗ്മെന്റ്. അക്കൂട്ടത്തിലേക്ക് പുതിയൊരു പോരാളിയെ കൂടി അവതരിപ്പിച്ചിരിക്കുകയാണ് കമ്പനിയിപ്പോൾ.

HF ഡീലക്‌സ് പ്രോ എന്ന പുതുപുത്തൻ മോട്ടോർസൈക്കിളാണ് വിപണിയിലേക്ക് എത്തിയിരിക്കുന്നത്. 73,550 രൂപ എക്സ്ഷോറും വിലയിൽ പുറത്തിറക്കിയ കമ്മ്യൂട്ടർ ബൈക്ക് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്പ്ലെൻഡർ പ്ലസിനേക്കാൾ കൂടുതൽ താങ്ങാനാവുന്നതാണ് എന്നതാണ് പ്രത്യേകത. കൂടാതെ വ്യതിരിക്തമായ സവിശേഷതകളും കോർത്തിണക്കിയാണ് മോഡലിനെ ഹീറോ പണിതിറക്കിയിരിക്കുന്നതെന്ന് കമ്പനി പത്രക്കുറിപ്പിലൂടെ അറിയിച്ചു.

Hero HF Deluxe Pro Launched In India

കാഴ്ച്ചയിലും സുന്ദരനായിട്ടാണ് ആശാന്റെ വരവ്. പുതിയ HF ഡീലക്‌സ് പ്രോയിലെ പ്രധാന ഹൈലൈറ്റുകളിൽ ഒന്ന് ക്രൗൺ ആകൃതിയിലുള്ള ഉയർന്ന തീവ്രതയുള്ള പൊസിഷൻ ലാമ്പുള്ള സെഗ്‌മെന്റ്-ഫസ്റ്റ് എൽഇഡി ഹെഡ്‌ലാമ്പാണ്. മെച്ചപ്പെട്ട പ്രകാശം ഉറപ്പാക്കുന്നതിലൂടെ പ്രവർത്തനപരമായി കൂടുതൽ മികച്ചതാവാനും മോഡലിനാവുന്നു.എൽഇഡി ഹെഡ്‌ലാമ്പ് ബൈക്കിന്റെ ദൃശ്യ ആകർഷണത്തെയും പൂരകമാക്കുന്നുണ്ട് കേട്ടോ.

അതായത് ആളിനെ ചുള്ളനാക്കിയിട്ടുണ്ടെന്ന് സാരം. പുതിയ എൻട്രി ലെവൽ കമ്മ്യൂട്ടർ മോട്ടോർസൈക്കിളിലെ മറ്റൊരു പ്രധാന ആകർഷണം എന്താണെന്ന് വെച്ചാൽ മോഡൺ ഡിജിറ്റൽ സ്പീഡോമീറ്ററിന്റെ സാന്നിധ്യമാണ്. സ്പ്ലെൻഡർ പ്ലസിൽ കാണുന്ന അനലോഗ് മീറ്ററുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതൊരു പ്രീമിയം ഫീച്ചറാണെന്ന് വേണമെങ്കിൽ പറയാം. സ്പ്ലെൻഡർ പ്ലസിനെക്കാൾ കുറഞ്ഞ വിലയ്ക്ക് HF ഡീലക്സ് പ്രോ ലഭ്യമാകുന്നതിനാൽ ഇത് കൂടുതൽ പ്രസക്തമാകുന്നുമുണ്ട്.

Hero HF Deluxe Pro Launched In India

HF ഡീലക്സ് പ്രോയിൽ ഉപയോഗിക്കുന്ന ഡിജിറ്റൽ സ്പീഡോമീറ്ററിന്റെ ആകൃതി സ്പ്ലെൻഡർ പ്ലസ് XTEC, സ്പ്ലെൻഡർ പ്ലസ് XTEC 2.0 എന്നിവയിലേകിന് സമാനമാണ്. സ്റ്റാൻഡേർഡ് HF 100 മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ HF ഡീലക്സ് പ്രോയ്ക്ക് കൂടുതൽ വ്യത്യസ്തമായ ഗ്രാഫിക്സ് ലഭിക്കുന്നുണ്ട്. ഷാർപ്പ് ലൈനോടുകൂടിയെത്തുന്ന ഇവ കമ്മ്യൂട്ടർ മോട്ടോർസൈക്കിളിന് കൂടുതൽ അഴക് സമ്മാനിക്കുന്നുണ്ട്.

HF ഡീലക്സ് പ്രോയ്‌ക്കൊപ്പം നാല് പുതിയ കളർ ഓപ്ഷനുകളും ഹീറോ അവതരിപ്പിച്ചിട്ടുണ്ട്. ബ്ലാക്ക് കലർന്ന റെഡ്, യെല്ലോ, സിൽവർ, ബ്ലൂ എന്നീ ഡ്യുവൽ-ടോൺ ഷേഡുകൾ ചെറുപ്പക്കാരെ വരെ ആകർഷകമാക്കുന്ന സംഗതിയാണ്. അലോയ് വീലുകൾ, എഞ്ചിൻ, ഗ്രാബ് റെയിൽ എന്നിവയിലുടനീളം കറുപ്പിന്റെ ഉപയോഗം കാണാൻ കഴിയും. ഈ ഉയർന്ന കോൺട്രാസ്റ്റ് തീം HF ഡീലക്സ് പ്രോയ്ക്ക് കൂടുതൽ സ്പോർട്ടിയർ രൂപം കൈവരിക്കാൻ സഹായിക്കുന്നു.

Hero HF Deluxe Pro Launched In India

വിശ്വസനീയമായ 97.2 സിസി, എയർ കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് HF ഡീലക്സ് പ്രോയുടെ ഹൃദയം. 4-സ്പീഡ് കോൺസ്റ്റന്റ് മെഷ് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 7.9 bhp കരുത്തിൽ പരമാവധി 8.05 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ കഴിയും. കൂടാതെ മൈലേജ് വർധിപ്പിക്കാൻ സഹായിക്കുന്ന ഹീറോയുടെ i3S ടെക്നോളജിയും മോഡലിലുണ്ട്. രാജ്യത്തെ ഏറ്റവും ഉയർന്ന മൈലേജ് നൽകുന്ന ബൈക്കുകളിൽ ഒന്നായാണ് HF ഡീലക്സ് അറിയപ്പെടുന്നു.

പ്രോ വേരിയന്റ് ആ പ്രശസ്തി നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നു. ലിറ്ററിന് ഏകദശം 83 കിലോമീറ്റർ മൈലേജാണ് കമ്പനി പറയുന്നത്. ഇനി മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ ബൈക്കിന്റെ ഇരുവശത്തും 18 ഇഞ്ച് അലോയ് വീലുകളാണ് ഒരുക്കിയിരിക്കുന്നത്. ട്യൂബ്‌ലെസ് ആയതിനാൽ പഞ്ചറാവുമെന്ന പേടിയും വേണ്ട. ട്യൂബുലാർ ഡബിൾ ക്രാഡിൽ ഫ്രെയിമിൽ നിർമിച്ചിരിക്കുന്ന ബൈക്കിന്റെ സസ്പെൻഷനായി മുന്നിൽ ടെലിസ്‌കോപ്പിക് ഫോർക്കുകളാണ് കൊടുത്തിരിക്കുന്നത്.

Hero HF Deluxe Pro Launched In India

അതേസമയം പുതിയ ഹീറോ HF ഡീലക്സ് പ്രോയുടെ പിന്നിൽ 2-സ്റ്റെപ്പ് അഡ്‌ജസ്റ്റബിൾ ഹൈഡ്രോളിക് ഷോക്ക് അബ്സോർബറുകളുമാണ് ഹീറോ മോട്ടോകോർപ് ഉപയോഗിച്ചിരിക്കുന്നത്. രണ്ട് അറ്റങ്ങളിലും ഇന്റഗ്രേറ്റഡ് ബ്രേക്കിംഗ് സിസ്റ്റത്തോടുകൂടിയ 130 mm ഡ്രം ബ്രേക്കുകളുമുണ്ട്. എന്തായാലും പുത്തൻ മോഡലിന്റെ വരവ് കമ്പനിയുടെ വിൽപ്പന കണക്കുകൾ ഇനിയും ഉയർത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Wednesday, July 23, 2025, 10:14 [IST]
English summary
Hero hf deluxe pro launched in india price features specs details
കൂടുതല്‍... #hero motocorp #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X