ഏറ്റവും കുറഞ്ഞ വില, ഏറ്റവും കൂടുതൽ മൈലേജ്, കണ്ണുംപൂട്ടി വാങ്ങിക്കോ ഈ ബജറ്റ് ബൈക്കുകൾ

സ്‌കൂട്ടറുകളുടെ (Scooter) വരവോടെ മോട്ടോർസൈക്കിളുകൾക്ക് (Motorcycles) അൽപം ക്ഷീണമുണ്ടായിട്ടുണ്ടെങ്കിലും ദൈനംദിന യാത്രകൾക്ക് ഇപ്പോഴും ഏറ്റവും അനുയോജ്യം ബൈക്കുകൾ തന്നെയാണെന്ന് വേണം പറയാൻ. പ്രത്യേകിച്ച് നമ്മുടെ നാട്ടിലെ റോഡുകളുടെ അവസ്ഥയെല്ലാം കണക്കിലെടുക്കുമ്പോൾ നടുവിന് പണികിട്ടാതിരിക്കാൻ എപ്പോഴും സ്‌കൂട്ടറുകളേക്കാൾ നല്ലത് ബൈക്കുകളാണ്. റൈഡിംഗ് പോസ്ച്ചറും വലിയ വീലുകളുമെല്ലാം മോട്ടോർസൈക്കിളുകളുടേതാണ് എപ്പോഴും അനുയോജ്യം. ദൈനംദിന യാത്രകൾ, ഓഫീസ് യാത്രകൾ, മറ്റുള്ള ചെറിയ യാത്രകൾ എന്നിവയ്ക്ക് മികച്ച മൈലേജും കുറഞ്ഞ മെയിൻ്റനെൻസും വാഗ്ദാനം ചെയ്യുന്ന ബജറ്റ് ഫ്രണ്ട്ലി മോഡലുകൾക്കാണ് ഏറ്റവും ഡിമാൻ്റുള്ളത്.

അതുകൊണ്ടാണ് മിക്ക ഇരുചക്ര വാഹന നിർമാതാക്കളും എല്ലാ വർഷവും വിലയിൽ താങ്ങാനാവുന്നതും ഉയർന്ന മൈലേജുള്ളതുമായ ബൈക്കുകൾ പുറത്തിറക്കുന്നതിൽ പ്രത്യേകം താത്പര്യം കാണിക്കാറുള്ളത്. ചെറിയ വിലയിൽ വിശ്വസനീയമായ ഒരു ബൈക്ക് വാങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ കണ്ണുംപൂട്ടി എടുക്കാൻ പറ്റിയ കിടിലൻ ചില മോഡലുകളെ പരിചയപ്പെടുത്തിത്തരാം.

Hero HF Deluxe

ഹീറോ HF ഡീലക്‌സ്: രാജ്യത്ത് ഏറ്റവും വിശ്വസനീയവും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നതുമായ ബജറ്റ് കമ്മ്യൂട്ടർ ബൈക്കുകളിൽ ഒന്നാണ് ഹീറോ HF ഡീലക്‌സ്. 97.2 സിസി എഞ്ചിൻ തുടിപ്പേകുന്ന എൻട്രി ലെവൽ മോഡലിന് ലിറ്ററിന് 65 മുതൽ 70 കിലോമീറ്റർ വരെ മൈലേജ് നൽകാനും കഴിയും. ഇത് ദൈനംദിന യാത്രകൾക്ക് കൂടുതൽ ലാഭകരമാക്കുകയും ചെയ്യും. ഒപ്പം HF ഡീലക്‌സിന് വളരെ ചെറിയ മെയിൻ്റനെൻസ് മാത്രമേ ആവശ്യമായി വരൂ. 60,000 രൂപ മുതലാണ് ഇതിൻ്റെ എക്സ്ഷോറൂം വില വരുന്നത്.

ബജാജ് CT 110X: ഇന്ത്യയിലെ ചെറുപട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലും മികച്ച ഡിമാൻ്റുള്ള എൻട്രി ലെവൽ മോട്ടോർസൈക്കിളുകളിൽ ഒന്നാണിത്. കരുത്തുറ്റ ബോഡി, മികച്ച ഗ്രൗണ്ട് ക്ലിയറൻസ്, പരുക്കൻ ഡിസൈൻ എന്നിവയാണ് ആളുകളിലേക്ക് ഇവനെ അടുപ്പിക്കുന്നത്. ഇതിൽ ഉപയോഗിച്ചിരിക്കുന്ന 115 സിസി എഞ്ചിൻ ലിറ്ററിന് 65 കിലോമീറ്റർ വരെ മൈലേജ് നൽകാനും യോഗ്യമാണ്. ഫ്രണ്ട് മെറ്റൽ ക്രാഷ് ഗാർഡ്, റിയർ കാരിയർ തുടങ്ങിയ സവിശേഷതകൾ ഈ ബൈക്കിനെ കൂടുതൽ പ്രായോഗികമാക്കുന്നുമുണ്ട്. 69,216 രൂപ മുതലാണ് ഇതിൻ്റെ വില വരുന്നതും.

TVS Sport

ടിവിഎസ് സ്പോർട്ട്: മൈലേജിൻ്റെ കാര്യത്തിൽ ഈ പട്ടികയിലെ ഏറ്റവും മികച്ച മോഡലുകളിൽ ഒന്നാണിത്. സ്പോർട്ടിന് ലിറ്ററിന് 70 കിലോമീറ്ററിൽ കൂടുതൽ മൈലേജ് നൽകാൻ കഴിയുമെന്നാണ് ടിവിഎസ് അവകാശപ്പെടുന്നത്. ഇത് ദിവസവും യാത്ര ചെയ്യുന്നവർക്ക് അനുയോജ്യമായ വാഹനമാണെന്നതിന് വേറെ തെളിവൊന്നും വേണ്ടല്ലോ. ബൈക്കിലെ 110 സിസി എഞ്ചിനും സ്റ്റൈലിഷ് ഡിസൈനും യുവാക്കൾക്കിടയിൽ പോലും ഫാൻസിനെയുണ്ടാക്കിയിട്ടുണ്ട്. 66,000 രൂപ മുതലാണ് മോഡലിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

ഹീറോ സ്പ്ലെൻഡർ പ്ലസ്: ഇന്ത്യയിലെ ഏറ്റവും വിശ്വസനീയവും ദീർഘകാലമായി വിപണിയിലുള്ളതുമായ എൻട്രി ലെവൽ കമ്മ്യൂട്ടർ ബൈക്കുകളിലൊന്നാണ് ഹീറോ സ്പ്ലെൻഡർ പ്ലസ്. ഇതിൻ്റെ 97.2 സിസി എഞ്ചിൻ 65 മുതൽ 70 കിലോമീറ്റർ മൈലേജും കുറഞ്ഞ മെയിൻ്റനെൻസുമാണ് വാഗ്‌ദാനം ചെയ്യുന്നത്. ലളിതവും എന്നാൽ പ്രായോഗികവുമായ ഡിസൈനും കൂടിയാവുമ്പോൾ സംഗതി കളറാവുന്നുണ്ട്. 75,000 രൂപ മുതലാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്.

Bajaj Platina

ബജാജ് പ്ലാറ്റിന 100: സുഖകരമായ റൈഡിംഗ്, മികച്ച സസ്‌പെൻഷൻ, മികച്ച മൈലേജ് എന്നിവയ്ക്ക് പേരുകേട്ടതാണ് ബജാജ് പ്ലാറ്റിന 100. ഇതിൽ ഉപയോഗിച്ചിരിക്കുന്ന 100 സിസി എഞ്ചിൻ 70 കിലോമീറ്റർ മുതൽ 75 കിലോമീറ്റർ വരെ മൈലേജ് നൽകാനും യോഗ്യമായതിനാൽ ഇന്ത്യക്കാർക്ക് വളരെക്കാലമായി ആശാനെ അറിയുകയും ചെയ്യാം. ബൈക്കിൻ്റെ കംഫോർടെക് സസ്‌പെൻഷൻ മോശം റോഡുകളിൽ പോലും നല്ല പെർഫോമൻസാണ് കാഴ്ച്ചവെക്കുന്നത്. 67,808 രൂപ മുതലാണ് മോട്ടോർസൈക്കിളിൻ്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Sunday, November 30, 2025, 15:22 [IST]
English summary
Hero hf deluxe to bajaj platina most affordable bikes with best mileage
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X