R15 ഇനി നോക്കിനിൽക്കും, 250 സിസി എഞ്ചിനുമായി കരിസ്‌മ വീണ്ടും വരുന്നു! ഇത്തവണ പയ്യൻമാരെല്ലാം കൂടെ നിൽക്കും

പണ്ടത്തെ യൂത്തൻമാർക്കിടയിൽ പ്രത്യേകിച്ച് ആമുഖമൊന്നും വേണ്ടാത്തൊരു ബൈക്കായിരുന്നു ഹീറോ കരിസ്‌മ (Hero Karizma). പിൽക്കാലത്ത് മൺമറഞ്ഞ് പോയെങ്കിലും അടുത്തിടെ പുനർജനിച്ച് കക്ഷി വിപണിയിൽ എത്തുകയുണ്ടായി. എന്നാൽ ഇതുവരെ കാര്യമായ രീതിയിൽ ക്ലച്ചുപിടിക്കാനാവാതെ ഇഴഞ്ഞു നീങ്ങുകയാണ് വിൽപ്പന. കഴിഞ്ഞ മൂന്ന് മാസത്തിൽ കരിസ്‌മ വാങ്ങാൻ ആരുമെത്തിയില്ലെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. എന്നാൽ ഇതിനെല്ലാം പരിഹാരം കാണാൻ അണിയറയിൽ പദ്ധതികൾ ഒരുക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ് (Hero Motocorp). അങ്ങ് കൊടുമുടി സർപ്രൈസ് ഒന്നുമില്ല കേട്ടോ.

പുതിയ എഞ്ചിനുമായി കരിസ്‌മയെ പുറത്തിറക്കാനുള്ള നീക്കങ്ങളാണ് ഇപ്പോൾ ഹീറോ പുറത്തുവിട്ടിരിക്കുന്നത്. കരിസ്‌മ XMR 250 എന്ന പേരിൽ വിപണിയിലേക്ക് എത്താൻ പോവുന്ന മോഡലിന് ക്ലച്ചുപിടിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഫാൻസും. 2 ലക്ഷം മുതൽ 2.20 ലക്ഷം രൂപ വരെയായിരിക്കാം പുത്തൻ മോഡലിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. പുതിയ ക്വാർട്ടർ ലിറ്റർ പതിപ്പിന്റെ വരവോടെ നിലവിലെ മോഡൽ നിർത്തലാക്കാനും ഹീറോ തീരുമാനിച്ചേക്കും.

Hero Karizma XMR 250 Launch Soon What To Expect

കരിസ്‌മ XMR 210-നെ അപേക്ഷിച്ച് ഹീറോ കരിസ്മ XMR 250 മോഡലിന് പുതിയ ഡിസൈനും മെച്ചപ്പെട്ട ബോഡി വർക്കുമുണ്ടായിരിക്കും. കൂടുതൽ ഷാർപ്പ് ലൈനുകളും കൂടുതൽ അഗ്രസീവ് ഫെയറിംഗ് ഡിസൈനും ഉണ്ടാവുമെന്നാണ് അനുമാനം. മുൻവശത്ത് പുതിയ ഡിസൈൻ ഘടകങ്ങളും പുതിയ സിഗ്നേച്ചർ എൽഇഡി ഡിആർഎല്ലുകളും ഉൾപ്പെടുത്തി സ്പോർട്സ് മോട്ടോർസൈക്കിളിനെ കൂടുതൽ കിടിലമാക്കാനും ഹീറോയ്ക്ക് സാധിക്കും.

ഹെഡ്‌ലാമ്പ് യൂണിറ്റിന് തൊട്ടുതാഴെയായി വിംഗ്‌ലെറ്റുകളും കരിസ്മ XMR 250 അവതരിപ്പിക്കും. റൈഡറിൽ നിന്ന് എഞ്ചിൻ ഹീറ്റ് അകറ്റാൻ സഹായിക്കുന്ന സൈഡ് ഫെയറിംഗ് സ്‌പോർട് എയർ വെൻ്റുകളും ബൈക്കിന്റെ ഭാഗമാവുമെന്നാണ് വിവരം. ഇത്തരത്തിൽ ഡിസൈൻ, ബോഡി വർക്ക് എന്നിവയിൽ കാര്യമായ പരിഷ്ക്കാരങ്ങൾ ഉണ്ടാവുമെങ്കിലും മെക്കാനിക്കൽ വശങ്ങളിൽ കരിസ്‌മ 250 പതിപ്പിന് മാറ്റങ്ങളൊന്നും ഉണ്ടാവില്ല.

Hero Karizma XMR 250 Launch Soon What To Expect

സ്വിച്ചബിൾ ഡ്യുവൽ-ചാനൽ എബിഎസ്, ടിഎഫ്ടി ഇൻസ്ട്രുമെൻ്റ് ഡാഷ്‌ബോർഡ്, ഉയരം ക്രമീകരിക്കാവുന്ന ക്ലിപ്പ്-ഓൺ ഹാൻഡിൽബാർ, ലാപ് ടൈമർ, മെച്ചപ്പെട്ട ട്രാക്കിംഗ് പെർഫോമൻസിനായി ഡ്രാഗ് ടൈമർ എന്നിവ പുതിയ കരിസ്മ XMR 250 ക്വാർട്ടർ ലിറ്റർ സ്പോർട്‌സ് മോട്ടോർസൈക്കിളിൽ ഹീറോ മോട്ടോകോർപ് ഉൾപ്പെടും. ഇരുവശങ്ങളിലും 17 ഇഞ്ച് അലോയ് വീലുകളിലാവും ബൈക്ക് നിരത്തിലേക്കിറങ്ങുക.

എക്‌സ്ട്രീം 250R നേക്കഡ് ബൈക്കിൽ അരങ്ങേറ്റം കുറിച്ച പുതുതായി നിർമിച്ച 250 സിസി സിംഗിൾ സിലിണ്ടർ, ലിക്വിഡ്-കൂൾഡ്, ഫോർ-വാൽവ് DOHC എഞ്ചിനാണ് കരിസ്‌മ 250 മോഡലിന് തുടിപ്പേകാനെത്തുക. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6-സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 29.5 bhp പവറിൽ പരമാവധി 25 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് ലിക്വിഡ്-കൂൾഡ് എഞ്ചിൻ.

Hero Karizma XMR 250 Launch Soon What To Expect

പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 3.25 സെക്കൻഡിനുള്ളിൽ 0 മുതൽ 60 കിലോമീറ്റർ വേഗത കൈവരിക്കാൻ എക്‌സ്ട്രീം 250R നേക്കഡ് മോട്ടോർസൈക്കിളിന് കഴിയുമെന്ന് ഹീറോ പറയുന്നു. അതുപോലെ തന്നെ പെർഫോമൻസ് 250 സിസി കരിസ്‌മയിലേക്കും കൊണ്ടുവരാൻ കമ്പനിക്കായേക്കും. ട്രെല്ലിസ് ഫ്രെയിമിൽ നിർമിച്ചിരിക്കുന്ന മോഡലിന്റെ സസ്പെൻഷനായി മുന്നിൽ USD ഫോർക്കുകളും പിന്നിൽ മോണോഷോക്കുമാണ് ഒരുക്കിയിരിക്കുന്നത്.

അതേസമയം ബ്രേക്കിംഗിനായി രണ്ടറ്റത്തും ഡിസ്‌ക് ബ്രേക്കുകളും എബിഎസിന്റെ സഹായത്തോടെ കൊടുത്തിട്ടുണ്ട്. പുതുതലമുറയെ ആകർഷിക്കാനുള്ള എല്ലാ ചേരുവകളും ചേർത്ത് അങ്ങനെ കരിസ്‌മ വിപണിയിലെത്തുമ്പോൾ അതൊരു ഗുമ്മായിരിക്കും. സുസുക്കി ജിക്‌സര്‍ SF 250, യമഹ R15 V4, ബജാജ് പള്‍സര്‍ RS200 തുടങ്ങിയ വമ്പൻമാരുമായാണ് വിപണിയിൽ ഏറ്റുമുട്ടാൻ പോവുന്നത്.

More from DriveSpark

Article Published On: Thursday, April 3, 2025, 19:47 [IST]
English summary
Hero karizma xmr 250 launch soon what to expect
കൂടുതല്‍... #hero motocorp #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X