ഹണ്ടർ ഇഫക്‌ടാണോ? 1.99 ലക്ഷം രൂപ വിലയുള്ള 440 സിസി ബൈക്ക് നിർത്തലാക്കി ഹീറോ, തിരുമ്പി വരുവേൻ

കമ്മ്യൂട്ടർ മോട്ടോർസൈക്കിളുകളുടെ തമ്പുരാക്കൻമാരായ ഹീറോ മോട്ടോകോർപ് അടുത്തിടെയായി ശ്രദ്ധ കൂടുതൽ കൊടുത്തിരിക്കുന്നത് പ്രീമിയം ബൈക്കുകളിലാണ്. മാവ്റിക് 440, എക്‌സ്‌പൾസ് 210, എക്‌സ്ട്രീം 250R തുടങ്ങിയ മോഡലുകളെല്ലാം ഷോറൂമിലെത്തിയത് ഇതിന്റെ ഉദാഹരണമാണ്. ഏതുതരത്തിലുള്ള ഇരുചക്ര വാഹനങ്ങളും നന്നായി പണിതിറക്കാൻ വേറെ ആരേക്കാളും തങ്ങൾക്കാവുമെന്ന് കമ്പനി ഇതിലൂടെ തെളിയിക്കുകയും ചെയ്‌തിട്ടുണ്ട്. ഡിസൈനിലായാലും ഫീച്ചറുകളുടെ കാര്യത്തിലായാലും സാക്ഷാൽ ട്രയംഫിനോടും ഹോണ്ടയോടുമെല്ലാം നേർക്കുനേർ ഏറ്റുമുട്ടാനും ഹീറോയുടെ ബൈക്കുകൾക്ക് സാധിക്കുന്നുണ്ട്. ഒരു പ്രീമിയം ബൈക്ക് ബ്രാൻഡാവാൻ തന്നെയുള്ള പദ്ധതിയുടെ ആദ്യഭാഗമായി കരിസ്‌മയെ തിരികെ കൊണ്ടുവന്നിരുന്നു.

പിന്നീട് അമേരിക്കക്കാരായ ഹാർലി ഡേവിഡ്‌സണിനൊപ്പമുള്ള പങ്കാളിത്തത്തിന്റെ ഭാഗമായി മാവ്റിക് എന്ന ഗംഭീര 440 സിസി മോട്ടോർസൈക്കിളിനും രൂപം കൊടുക്കുകയുണ്ടായി. 2024 ഫെബ്രുവരിയിൽ വിപണിയിലെത്തിയ മോഡൽ വലിയ തരംഗം ഒന്നുമായില്ലെങ്കിലും ഹീറോയുടെ ഹീറോ ഇമേജ് വർധിപ്പിക്കാൻ സഹായിച്ചുവെന്ന് വേണം പറയാൻ. കരിസ്‌മയ്ക്ക് ശേഷം പ്രീമിയം സെഗ്മെന്റിലേക്ക് കടന്നുവരുമ്പോൾ മാവ്റിക്ക് വേണ്ടിയതെല്ലാം കരുതിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.

Hero Mavrick 440 Motorcycle Discontinued Temporarily Due To Poor Sales Check Out The Details

ദിവസേനയുള്ള യാത്രകൾക്കും ഇനി ഹൈവേ ടൂറിംഗിനായാലും പറ്റിയ താങ്ങാനാവുന്ന ബൈക്കായാണ് മാവ്റിക്കിനെ ഹീറോ മോട്ടോകോർപ് പണിതിറക്കിയത്. ഇപ്പോഴിതാ മാവ്റിക് ഫാൻസിനെ നിരാശപ്പെടുത്തുന്ന വാർത്തകളിൽ ഒന്നാണ് പുറത്തുവരുന്നത്. അടുത്തിടെ കരിസ്മ XMR 210 ഫുള്ളി ഫെയർഡ് സ്പോർട്‌സ് മോട്ടോർസൈക്കിളിന്റെ ബേസ് വേരിയന്റ് നിർത്തലാക്കിയിരുന്നു കമ്പനി.

ഇതിന് പിന്നാലെ ഹീറോ മാവ്റിക്കിന്റെ എല്ലാ വേരിയന്റുകളും താത്ക്കാലികമായി നിർത്തലാക്കിയിരിക്കുകയാണ് ഹീറോ. ഇപ്പോൾ ഔദ്യോഗിക വെബ്സൈറ്റിൽ മോഡൽ ലിസ്റ്റ് ചെയ്‌തിട്ടുണ്ടെങ്കിലും ബുക്ക് ചെയ്യാനുള്ള ഓപ്ഷൻ കമ്പനി നീക്കം ചെയ്‌തിട്ടുണ്ട്. അപ്രതീക്ഷിതമായ നീക്കം പലർക്കും നിരാശ സമ്മാനിച്ചേക്കും. ഹീറോ മോട്ടോകോർപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പരിശോധിച്ചാൽ മാവ്റിക് 440-യുടെ എല്ലാ വകഭേദങ്ങളും ലിസ്റ്റ് ചെയ്തിരിക്കുന്നത് ഇപ്പോഴും കാണാൻ കഴിയും.

Hero Mavrick 440 Motorcycle Discontinued Temporarily Due To Poor Sales Check Out The Details

ബേസ്, മിഡ്, ടോപ്പ് എന്നീ സൗകര്യപ്രദമായ മൂന്ന് വകഭേദങ്ങളിലാണ് മാവ്റിക് 440 വിപണനത്തിന് എത്തിയിരുന്നത്. ബേസിന് 1,99,500 രൂപയും മിഡിന് 2,14,500 രൂപയും ടോപ്പിന് 2,24,500 രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വന്നിരുന്നത്. ഹാർലി ഡേവിഡ്‌സൺ X440 മോഡലിന്റെ അതേ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ബൈക്ക് നിർമിച്ചിരിക്കുന്നത്. എന്നാൽ റോഡ്‌സ്റ്റർ ഡിസൈനും കുറഞ്ഞ പ്രീമിയം ഘടകങ്ങളും ഉപയോഗിച്ച് വില കുറയ്ക്കാൻ ഹീറോയ്ക്ക് സാധിച്ചു.

എക്സ്ഷോറൂം വില ആകർഷകമായിരുന്നെങ്കിലും ഫ്ലിപ്കാർട്ട് പോലുള്ള ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ ഹീറോ മാവ്‌റിക് 440 ആകർഷകമായ ഓഫറുകളോടെ സ്വന്തമാക്കാനും സാധിക്കുമായിരുന്നു. എന്നിട്ടും കാര്യമായി വിറ്റഴിയാഞ്ഞത് കമ്പനിയെ നിരാശപ്പെടുത്തിയിരുന്നു. ഒരു സാധാരണ ബൈക്കിന്റെ രൂപകൽപ്പനയും അണ്ടർപവറായുള്ള എഞ്ചിനുമായിരുന്നിരിക്കും ആളുകൾക്ക് ബോധിക്കാതെ പോയത്.

Hero Mavrick 440 Motorcycle Discontinued Temporarily Due To Poor Sales Check Out The Details

ചിലപ്പോൾ കൂടുതൽ പരിഷ്ക്കാരങ്ങളോടെ മാവ്റിക് 440 പുനരവതരിപ്പിക്കാൻ ഹീറോയ്ക്ക് പദ്ധതിയുള്ളതിനാലാവാം ഇപ്പോൾ ഒഴിവാക്കിയിരിക്കുന്നത്. ഉടൻ തന്നെ പുത്തൻ നവീകരണങ്ങളോടെ ആശാൻ ഷോറൂമിലെത്തിയേക്കും. 6000 ആർപിഎമ്മിൽ 27 bhp കരുത്തും 4000 ആർപിഎമ്മിൽ 36 Nm ടോർക്കും നൽകുന്ന ഇലക്‌ട്രോണിക് ഫ്യൂവൽ ഇഞ്ചക്ഷനോടുകൂടിയ എയർ കൂൾഡ് ഓയിൽ കൂളർ 2V സിംഗിൾ സിലിണ്ടർ 440 സിസി 'ടോർക്എക്സ്' എഞ്ചിനാണ് മാവ്റിക്കിന് തുടിപ്പേകുന്നത്.

6-സ്പീഡ് ട്രാൻസ്മിഷൻ, സ്ലിപ്പ്-ആൻഡ്-അസിസ്റ്റ് ക്ലച്ച്, പ്രത്യേകം തയ്യാറാക്കിയ സീറോ ഡിഗ്രി സ്റ്റീൽ റേഡിയൽ പാറ്റേൺ ടയറുകൾ എന്നിവയെല്ലാമായി വരുന്ന മാവ്റിക് 440 സുഗമവും ആവേശകരവുമായ റൈഡാണ് വാഗ്ദാനം ചെയ്യുന്നതെന്ന് ഹീറോ മോട്ടോകോർപ് അവകാശപ്പെടുന്നുമുണ്ട്. റൈഡർ കംഫർട്ട്, കൺട്രോൾ, കണക്റ്റിവിറ്റി എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഹീറോ മാവ്‌റിക്കിന്റെ മറ്റൊരു പ്രധാന ഹൈലൈറ്റുകളിലൊന്ന്.

സ്റ്റീൽ ട്രെല്ലിസ് ഫ്രെയിമിൽ വരുന്ന ബൈക്കിന്റെ സസ്പെൻഷനായി മുൻവശത്ത് 43 mm ടെലിസ്കോപ്പിക് ഫോർക്കുകളും പിന്നിൽ 7-തരത്തിൽ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്യുവൽ ഷോക്കുകളുമായാണ് ഹീറോ മാവ്റിക് 440 വിപണിയിലെത്തുന്നത്. ഇവ രണ്ടിനും 130 mm ട്രാവലും ലഭിക്കും. ബ്രേക്കിംഗിനായി മുന്നിൽ 320 mm ഡിസ്കും പിന്നിൽ 240 mm ഡിസ്കും ഡ്യുവൽ ചാനൽ എബിഎസും ബൈക്കിൽ ഒരുക്കിയിട്ടുണ്ട്.

More from DriveSpark

Article Published On: Monday, August 4, 2025, 17:28 [IST]
English summary
Hero mavrick 440 motorcycle discontinued temporarily due to poor sales check out the details
കൂടുതല്‍... #hero motocorp #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X