കരിസ്‌മയല്ല! നവംബറിൽ ഹീറോയുടെ ഈ ബൈക്ക് ആരും വാങ്ങിയില്ല, വിൽപ്പന വട്ടപൂജ്യമായതിൽ മനംനൊന്ത് കമ്പനി

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇരുചക്ര വാഹനങ്ങൾ വിൽക്കുന്നവരാണ് ഹീറോ മോട്ടോകോർപ്. സ്പ്ലെൻഡർ എന്ന ഇതിഹാസം ഇന്നും ലക്ഷക്കണക്കിന് ആളുകളാണ് ഓരോ മാസവും വാങ്ങിക്കൂട്ടുന്നത്. അങ്ങനെ എണ്ണം പറഞ്ഞ എൻട്രി ലെവൽ കമ്മ്യൂട്ടർ മോട്ടോർസൈക്കിളുകളുള്ള കമ്പനി വിൽപ്പനയുടെ കാര്യത്തിൽ ഒരിക്കലും നിരാശപ്പെടുത്താറില്ല. ഇരുചക്ര വാഹന വിപണിയിലെ മാരുതി സുസുക്കി എന്ന് വേണമെങ്കിലും ഹീറോയെ വിശേഷിപ്പിക്കാം. പലപ്പോഴും പ്രീമിയം ടൂവീലർ വിഭാഗത്തിൽ പരീക്ഷണത്തിനിറങ്ങിയിട്ടുള്ള കമ്പനിക്ക് പക്ഷേ ഇവിടെ മാത്രം കാര്യമായി ശോഭിക്കാനായിട്ടില്ല. എല്ലാമാസവും ലക്ഷക്കണക്കിന് ബൈക്കുകളും സ്‌കൂട്ടറുകളും വിൽക്കുന്ന ഹീറോയുടെ നിരയിൽ നിന്നും ഒരു മോഡൽ മാത്രം ആരും വാങ്ങുന്നില്ലെന്ന് പറഞ്ഞാൽ പലർക്കും അത്രവേഗം വിശ്വസിക്കാനായേക്കില്ല.

2025 നവംബർ മാസം ഹീറോയുടെ ഈയൊരു ബൈക്കിൻ്റെ വിൽപ്പന വട്ടപൂജ്യം ആയിരുന്നു. ഏതാണന്നല്ലേ, പ്രീമിയം മോഡലായ മാവ്റിക് 440 റോഡ്സ്റ്റർ മോട്ടോർസൈക്കിളാണ് ആരും വാങ്ങാതെ കെട്ടിക്കിടക്കുന്നത്. കഴിഞ്ഞ നവംബറിൽ 34 യൂണിറ്റുകൾ വിറ്റഴിച്ച കമ്പനിക്ക് ഒരു വർഷത്തിനിപ്പുറം മാവ്റിക്കിൻ്റെ ഒരു യൂണിറ്റ് പോലും വിൽക്കാനായിട്ടില്ലെന്നാണ് റഷ്‌ലൈൻ പുറത്തുവിട്ട ഹീറോയുടെ വിൽപ്പന കണക്കുകൾ സൂചിപ്പിക്കുന്നത്.

Hero Mavrick 440 Roadster Bike Sold 0 Units In November 2025

ഇടയ്ക്ക് മാവ്റിക് 440 നിർത്തലാക്കിയെന്ന വാർത്തകളുണ്ടായിരുന്നങ്കിലും ബൈക്ക് ഇപ്പോഴും വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്‌തിട്ടുണ്ട്. അമേരിക്കക്കാരായ ഹാർലി ഡേവിഡ്‌സണിനൊപ്പമുള്ള പങ്കാളിത്തത്തിൻ്റെ ഭാഗമായാണ് മാവ്റിക് രൂപം കൊള്ളുന്നത്. 2024 ഫെബ്രുവരിയിൽ വിപണിയിലെത്തിയ മോഡൽ വലിയ തരംഗം ഒന്നുമായില്ലെങ്കിലും ഹീറോയുടെ ഹീറോ ഇമേജ് വർധിപ്പിക്കാൻ സഹായിച്ചുരുന്നു. കരിസ്‌മയ്ക്ക് ശേഷം പ്രീമിയം സെഗ്മെൻ്റിലേക്ക് എത്തിയ ഹീറോയുടെ മോഡലായിരുന്നു ഇത്.

ദിവസേനയുള്ള യാത്രകൾക്കും ഇനി ഹൈവേ ടൂറിംഗിനായാലും പറ്റിയ താങ്ങാനാവുന്ന ബൈക്കായാണ് മാവ്റിക്കിനെ മാർക്കറ്റ് ചെയ്‌തത്. എന്നാൽ ഈ വിഭാഗത്തിൽ റോയൽ എൻഫീൽഡും ഹോണ്ടയും ട്രയംഫുമെല്ലാം ട്രെൻഡ് സെറ്ററായി നിന്നപ്പോൾ ഹീറോയ്ക്ക് പിടിച്ചുനിൽക്കാനായില്ല. ബേസ്, മിഡ്, ടോപ്പ് എന്നീ സൗകര്യപ്രദമായ മൂന്ന് വകഭേദങ്ങളിലാണ് മാവ്റിക് 440 വിപണനത്തിന് എത്തിയിരുന്നത്. ബേസിന് 1,99,500 രൂപയും മിഡിന് 2,14,500 രൂപയും ടോപ്പിന് 2,24,500 രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വന്നിരുന്നത്.

Hero Mavrick 440 Roadster Bike Sold 0 Units In November 2025

ഹാർലി ഡേവിഡ്‌സൺ X440 മോഡലിന്റെ അതേ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ബൈക്ക് നിർമിച്ചിരിക്കുന്നത്. എന്നാൽ റോഡ്‌സ്റ്റർ ഡിസൈനും കുറഞ്ഞ പ്രീമിയം ഘടകങ്ങളും ഉപയോഗിച്ച് വില കുറയ്ക്കാൻ ഹീറോയ്ക്ക് സാധിച്ചുവെങ്കിലും ആളുകളിലേക്ക് എത്തുന്നതിൽ മാവ്റിക് പരാജയപ്പെടുകയായിരുന്നു. ഇലക്‌ട്രോണിക് ഫ്യൂവൽ ഇഞ്ചക്ഷനോടുകൂടിയ എയർ കൂൾഡ് ഓയിൽ കൂളർ 2V സിംഗിൾ സിലിണ്ടർ 440 സിസി 'ടോർക്എക്സ്' എഞ്ചിനാണ് മാവ്റിക്കിൻ്റെ ഹൃദയം.

സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6-സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 6000 ആർപിഎമ്മിൽ 27 bhp കരുത്തും 4000 ആർപിഎമ്മിൽ 36 Nm ടോർക്കും നൽകാനാവും. പ്രത്യേകം തയ്യാറാക്കിയ സീറോ ഡിഗ്രി സ്റ്റീൽ റേഡിയൽ പാറ്റേൺ ടയറുകളാൽ നിരത്തിലെത്തുന്ന ബൈക്കിലെ റൈഡിംഗും ശരിക്കും അടിപൊളിയാണ്. മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാലും ആളൊരു സംഭവമാണെന്ന് കമ്പനി ഉറപ്പുവരുത്തിയിട്ടുണ്ട്.

Hero Mavrick 440 Roadster Bike Sold 0 Units In November 2025

സ്റ്റീൽ ട്രെല്ലിസ് ഫ്രെയിമിൽ വരുന്ന മാവ്റിക്കിൻ്റെ സസ്പെൻഷനായി മുൻവശത്ത് 43 mm ടെലിസ്കോപ്പിക് ഫോർക്കുകളും പിന്നിൽ 7-തരത്തിൽ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്യുവൽ ഷോക്കുകളുമായാണ് ലഭിക്കുക ഹീറോ മാവ്റിക് 440 വിപണിയിലെത്തുന്നത്. ഇവ രണ്ടിനും 130 mm ട്രാവലും ലഭിക്കും. ബ്രേക്കിംഗിനായി മുന്നിൽ 320 mm ഡിസ്കും പിന്നിൽ 240 mm ഡിസ്കും ഡ്യുവൽ ചാനൽ എബിഎസും ബൈക്കിൽ ഒരുക്കിയിട്ടുണ്ട്.

മിഡിൽ വെയ്റ്റ് സെഗ്‌മെൻ്റിനെ പുനർനിർവചിക്കാൻ പണികഴിപ്പിച്ച ഹീറോ മാവ്റിക് 440 റോഡ്സ്റ്ററിന് എൻഫീൽഡിൻ്റെ ആധിപത്യത്തെ മറികടക്കാനാവാതെ പോയത് തീർത്തും നിരാശജനകമാണ്. അടുത്തിടെ ഹാർലി ഡേവിഡ്‌സൺ X400 T എന്നൊരു പുതുമോഡലിനെ വിപണിയിലെത്തിച്ചത് പോലെ മാവ്റിക്കിനെ പുതുക്കിപ്പണിത് ഹീറോ അടുത്ത വർഷം വിപണിയിൽ അവതരിപ്പിക്കാനുള്ള സാധ്യത കാണുന്നുണ്ട്. എന്തായാലും ഇതിനായുള്ള കാത്തിരിപ്പിലാണ് ഹീറോയുടെ ആരാധകർ.

More from DriveSpark

Article Published On: Wednesday, December 31, 2025, 6:00 [IST]
English summary
Hero mavrick 440 roadster bike sold 0 units in november 2025
കൂടുതല്‍... #hero motocorp #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X