പമ്പിൽ കയറ്റി ഫുൾടാങ്ക് അടിച്ചാൽ കുറച്ചേ കുടിക്കൂ... കിടു മൈലേജുള്ള 125 സിസി ബൈക്കുകൾ നോക്കിവച്ചോ

ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന വിപണിയാണ് ഇന്ത്യ. പ്രീമിയം ബൈക്കുകളോ സൂപ്പർബൈക്കുകളോ അല്ല, നമ്മുടെ രാജ്യത്ത് വിൽപ്പനയുടെ ഭൂരിഭാഗവും സംഭാവന ചെയ്യുന്നത് കമ്മ്യൂട്ടർ മോട്ടോർസൈക്കിളുകളാണെന്നതാണ് സത്യം. താങ്ങാനാവുന്ന വില, ദിവസേനയുള്ള യാത്രകൾക്ക് അനുയോജ്യമായ പെർഫോമൻസ്, കിടു മൈലേജ് എന്നിവ അന്വേഷിക്കുന്നവർ ഓടിച്ചെല്ലുന്നത് 125 സിസി നിരയിലേക്കാണ്. പോക്കറ്റ് കീറാതെ മെയിൻ്റനെൻസും നടക്കുമെന്നത് ബോണസ് കൂടിയാണ്. ഹീറോ, ഹോണ്ട, ടിവിഎസ്, ബജാജ് തുടങ്ങിയ രാജ്യത്തെ മുൻനിര ബ്രാൻഡുകൾ ഈ വിഭാഗത്തിൽ ഗംഭീരമായിട്ടുള്ള 125 സിസി മോഡലുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

പ്രമുഖരെല്ലാം മത്സരിക്കുമ്പോൾ ഇവിടെയുള്ള മോഡലുകൾ നിസാരക്കാരല്ലെന്ന് ഊഹിക്കാമല്ലോ... കൂടുതൽ മൈലേജ് ആഗ്രഹിക്കുന്നവർക്ക് കണ്ണുംപൂട്ടി ഈ വിഭാഗത്തിലേക്ക് കടന്നുവരാവുന്നതുമാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച മൈലേജ് നൽകുന്ന 125 സിസി കമ്മ്യൂട്ടർ ബൈക്കുകൾ ഏതൊക്കെയാണെന്ന് നോക്കിയാലോ. അതും ലക്ഷങ്ങൾ ഒന്നും മുടക്കാതെ തന്നെ സ്വന്തമാക്കാനാവുന്ന മോഡലുകളെ തന്നെ പരിചയപ്പെടുത്തുകയും ചെയ്യാം.

Most Fuel-Efficient 125 cc Commuter Bikes

ബജാജ് പൾസർ 125: മലയാള സിനിമയിലെ നിത്യഹരിത നായകൻ എന്ന പേരിന് പ്രേംനസീറിന് മാത്രം അവകാശപ്പെടാവുന്നതാണെങ്കിൽ ബൈക്കുകളുടെ കാര്യത്തിൽ ഈ അംഗീകാരത്തിന് അർഹമായ മോഡലാണ് ബജാജ് പൾസർ. കൂട്ടത്തിൽ എൻട്രി ലെവൽ മോഡലായ 125 സിസി പതിപ്പ് മൈലേജിൻ്റെ കാര്യത്തിൽ പുലിയാണ്. 124.38 സിസി സിംഗിൾ-സിലിണ്ടർ എയർ-കൂൾഡ് എഞ്ചിൻ ഉപയോഗിക്കുന്ന ബൈക്കിന് 50 കിലോമീറ്റർ ഇന്ധനക്ഷമതയുണ്ടെന്നാണ് കമ്പനി പറയുന്നത്.

പെർഫോമൻസ് കണക്കുകളിലേക്ക് വന്നാൽ 8,500 ആർപിഎമ്മിൽ 11.8 bhp കരുത്തും 6,500 ആർപിഎമ്മിൽ 10.8 NM ടോർക്കും ഉത്പാദിപ്പിക്കാൻ ബജാജ് പൾസർ 125 പതിപ്പിനാവും. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഫുൾ ഡിജിറ്റൽ എൽസിഡി സ്പീഡോമീറ്റർ, യുഎസ്ബി ചാർജിംഗ് പോർട്ട്, എന്നീ ഫീച്ചറുകളുമായി വരുന്ന മോഡലിന് 85,633 രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്.

Most Fuel-Efficient 125 cc Commuter Bikes

ടിവിഎസ് റൈഡർ 125: സ്പോർട്ടി കമ്മ്യൂട്ടർ 125 സിസി ബൈക്കായ റൈഡർ ടിവിഎസിൻ്റെ തുറുപ്പുചീട്ടാണെന്ന് വേണം പറയാൻ. 124.8 സിസി, 3-വാൽവ് എഞ്ചിൻ ഉപയോഗിക്കുന്ന മോഡലിന് 11.2 bhp പവറിൽ പരമാവധി 11.75 Nm ടോർക്ക് വരെ നിർമിക്കാൻ ശേഷിയുണ്ട്. ഈ സെഗ്മെന്റിലെ ഏറ്റവും ഉയർന്ന ടോർക്ക് കണക്കുകളും ടിവിഎസ് റൈഡറിന് അവകാശപ്പെടാനാവുന്നതാണ്.

5-സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് ലിറ്ററിന് 56 കിലോമീറ്റർ മൈലേജ് നൽകാനാവുമെന്നാണ് കമ്പനി പറയുന്നത്. എൽഇഡി ഹെഡ്‌ലൈറ്റ്, കണക്റ്റിവിറ്റിയുള്ള ടിഎഫ്ടി കൺസോൾ, ഗ്ലൈഡ് ത്രൂ ടെക്‌നോളജി, റൈഡിംഗ് മോഡുകൾ, സൈലന്റ് സ്റ്റാർട്ട് സിസ്റ്റം എന്നിവയുൾപ്പെടെയുള്ള സവിശേഷതകൾ ഇതിൽ കുത്തിനിറച്ചിട്ടുണ്ടെങ്കിലും. ടിവിഎസ് റൈഡർ 125 മോട്ടോസൈക്കിളിന് വെറും 80,750 രൂപയാണ് പ്രാരംഭ എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്.

Most Fuel-Efficient 125 cc Commuter Bikes

ഹോണ്ട ഷൈൻ 125: ഹോണ്ടയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കമ്മ്യൂട്ടർ ബൈക്കായ ഷൈനും മികച്ച മൈലേജ് തരുന്ന 125 സിസി മോട്ടോർസൈക്കിളുകളിൽ ഒന്നാണ്. വെറും 79,352 രൂപ വില വരുന്ന മോട്ടോർസൈക്കിളിന് 123.94 സിസി എയർ-കൂൾഡ് എഞ്ചിനാണ് തുടിപ്പേകുന്നത്. 5-സ്പീഡ് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്നതിനാൽ ലിറ്ററിന് 60 കിലോമീറ്റർ മൈലേജ് വരെ നൽകാൻ ഷൈനിന് സാധിക്കും.

ഹീറോ ഗ്ലാമർ 125: ഇന്ത്യക്കാർക്ക് പ്രത്യേകിച്ച് ആമുഖമൊന്നും ആവശ്യമില്ലാത്ത ഹീറോയുടെ ജനപ്രിയനാണ് ഗ്ലാമർ. 82,967 രൂപ വില വരുന്ന ബൈക്ക് 125 സിസി വിഭാഗത്തിൽ ഏറ്റവും കൂടുതൽ മൈലേജ് നൽകുന്ന മോഡലുകളിൽ ഒന്നാണ് കേട്ടോ. ലിറ്ററിന് 65 കിലോമീറ്റർ വരെ ഇന്ധനക്ഷതയാണ് കമ്പനി ഇതിൽ അവകാശപ്പെടുന്നത്. 124.7 സിസി, സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിനാണ് ഗ്ലാമറിൻ്റെ ഹൃദയം. എൽ‌ഇഡി ഹെഡ്‌ലൈറ്റുകൾ, 10.7 സെ.മീ മൾട്ടി-കളർ കൺസോൾ, ക്രൂയിസ് കൺട്രോൾ, 3 റൈഡിംഗ് മോഡുകൾ എന്നിവയാണ് ഇതിലെ പ്രധാന ഫീച്ചറുകൾ.

ഹീറോ സൂപ്പർ സ്‌പെൻഡർ XTEC: ഇന്ത്യയിലെ 125 സിസി കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ സെഗ്മെൻ്റിൽ ഏറ്റവും കൂടുതൽ മൈലേജ് നൽകുന്ന മോഡലാണ് ഹീറോയുടെ സൂപ്പർ സ്പ്ലെൻഡർ XTEC. പരമാവധി മൈലേജ് ലിറ്ററിന് 69 കിലോമീറ്റർ നൽകുന്നുവെന്നാണ് കമ്പനി പറയുന്നത്. 81,998 രൂപ മുതൽ എക്സ്ഷോറൂം വില വരുന്ന ബൈക്കിലെ 124.7 സിസി എയർ-കൂൾഡ് എഞ്ചിൻ i3S സാങ്കേതികവിദ്യയുമായി വരുന്നതിനാൽ കനത്ത ട്രാഫിക് സാഹചര്യങ്ങളിൽ പോലും പരമാവധി മൈലേജാണ് നൽകുക.

More from DriveSpark

Article Published On: Sunday, December 7, 2025, 7:00 [IST]
English summary
Hero super splendor to bajaj pulsar most fuel efficient 125 cc commuter bikes
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X