അമ്മമാരേ അച്ഛൻമാരേ... കുട്ടികൾക്കുള്ള ഇലക്‌ട്രിക് ഡേർട്ട് ബൈക്കുമായി ഹീറോ വന്നിട്ടുണ്ട്, വില 69,990 രൂപ മാത്രം

പെട്രോളിൽ ഓടുന്ന ഇരുചക്ര വാഹനങ്ങൾ മാത്രമല്ല, വൈദ്യുതി കരുത്താക്കി കുതിക്കുന്ന ഇലക്ട്രിക് ടൂവീലറുകളും അടിപൊളിയായി പണിതിറക്കാനാവുമെന്ന് തെളിയിച്ച ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളാണ് ഹീറോ മോട്ടോകോർപ്. ഇവികൾക്കായി വിഡ എന്ന പുതിയ ബ്രാൻഡിന് ജന്മം കൊടുത്താണ് കമ്പനി ബാറ്ററി വാഹനങ്ങൾ പുറത്തിറക്കുന്നത്. വിഡയ്ക്ക് കീഴിലെത്തിയ ഇലക്‌ട്രിക് സ്‌കൂട്ടറുകളെല്ലാം വലിയ ഹിറ്റാവുകയും ചെയ്‌തു. ഇപ്പോഴിതാ ഹീറോ മോട്ടോകോർപ്പിൻ്റെ ഇലക്ട്രിക് വിഭാഗമായ വിഡ (Hero Vida) കുട്ടികൾക്കായുള്ള ആദ്യത്തെ ഇലക്ട്രിക് ഡേർട്ട് ബൈക്ക് പുറത്തിറക്കി ഞെട്ടിച്ചിരിക്കുകയാണ്.

വിഡ ഡേർട്ട്.ഇ K3 (Vida Dirt.E K3) എന്ന ഇലക്ട്രിക് ഡേർട്ട് ബൈക്കാണ് കമ്പനി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഈ വർഷം ആദ്യം EICMA മോട്ടോർഷോയിൽ പ്രദർശിപ്പിച്ച മോഡൽ ഡിസംബർ 12 മുതൽ ഔദ്യോഗികമായി വിൽപ്പനയ്‌ക്കെത്തും. ആദ്യ 300 യൂണിറ്റുകൾക്ക് 69,990 രൂപയാണ് എക്സ്ഷോറൂം വിലയായി നിശ്ചയിച്ചിരിക്കുന്നത്. പക്ഷേ മുതിർന്നവർക്കായിട്ടല്ല ഇത് രൂപകൽപ്പന ചെയ്‌തിരിക്കുന്നത് കേട്ടോ.

Hero Vida Dirt E K3 Electric Dirt Bike For Children Launched At Rs 69 990

4 മുതൽ 10 വയസ് വരെ പ്രായമുള്ള കുട്ടികൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഡേർട്ട്.ഇ K3 വിഡയുടെ പുതിയ ഓഫ്-റോഡ് സബ് ബ്രാൻഡായ ഡേർട്ട്.ഇയുടെ കീഴിലുള്ള ആദ്യ ഉൽപ്പന്നമാണ്. 4 വയസുള്ള കുട്ടിക്ക് വേണ്ടിയാണ് വാങ്ങുന്നതെങ്കിലും 10 വയസ് വരെ ഉപയോഗിക്കാനാവും. ഒരു കുട്ടിയുടെ വളർച്ചയുമായി പൊരുത്തപ്പെടുന്നതിന് സ്മോൾ, മീഡിയം, ഹൈ എന്നിങ്ങനെ മൂന്ന് തലങ്ങളിലായി മാറ്റാൻ കഴിയുന്ന സസ്‌പെൻഷൻ ക്രമീകരണങ്ങളാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്.

ക്രമീകരിക്കാവുന്ന വീൽബേസും ഉയരവും K3 ഡേർട്ട് ഇവി ബൈക്കിനെ വേറിട്ടുനിർത്തുന്ന സംഗതികളാണ്. മൂന്ന് തലങ്ങളിലായി മാറ്റാൻ കഴിയുന്ന സസ്‌പെൻഷൻ ബൈക്കിൻ്റെ മൊത്തത്തിലുള്ള വലിപ്പം ഷാസിയുടെ മൂന്ന് പോയിൻ്റുകളിൽ ക്രമീകരിക്കാൻ സഹായിക്കുന്നു. ഉപയോക്താക്കൾക്ക് ഫ്രണ്ട് ഫോർക്കുകൾ, പിൻ ഷോക്കുകൾ, മധ്യഭാഗം എന്നിവ അഴിച്ചുമാറ്റി ആവശ്യമുള്ള വലിപ്പത്തിലേക്ക് ഉയരം ക്രമീകരിക്കാനും കഴിയും.

Hero Vida Dirt E K3 Electric Dirt Bike For Children Launched At Rs 69 990

കാലക്രമേണ തങ്ങളുടെ കുട്ടി വളരുന്നതിനനുസരിച്ച് പുതിയ ബൈക്കുകൾ വാങ്ങേണ്ടതിൻ്റെ ആവശ്യകത മാതാപിതാക്കൾക്ക് അനുഭവപ്പെടുന്നില്ലെന്ന് ഈയൊരു ഫീച്ചർ ഉറപ്പാക്കുന്നു. Dirt.E K3 ഇലക്ട്രിക് ഡേർട്ട് ബൈക്കിന് കരുത്ത് പകരുന്നത് 500W ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ 360 Wh റിമൂവബിൾ ബാറ്ററിയാണ്. ഈ സജ്ജീകരണത്തിലൂടെ ബൈക്കിന് പരമാവധി 25 കിലോമീറ്റർ വേഗതയിൽ വരെ സഞ്ചരിക്കാവാവും.

ചാർജിംഗും വലിയ തലവേദനയാവില്ലെന്ന് ഹീറോ മോട്ടോകോർപ്പിൻ്റെ ഇവി വിഭാഗമായ വിഡ പറയുന്നു. ബാറ്ററി 20 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ ഏകദേശം 2 മണിക്കൂർ സമയമാണ് വേണ്ടിവരിക. ശരാശരി റൈഡിംഗ് സാഹചര്യങ്ങളിൽ 2-3 മണിക്കൂർ വരെ ബൈക്ക് ഉപയോഗിക്കാനും സാധിക്കും. ഇലക്ട്രിക് ഡേർട്ട് ബൈക്കിൽ ബിഗിനർ, അമച്വർ, പ്രോ എന്നീ മൂന്ന് റൈഡിംഗ് മോഡുകൾ ഉണ്ട്. ഇതിലെ വേഗത യഥാക്രമം 7-8 കിലോമീറ്റർ, 16-17 കിലോമീറ്റർ, 23-25 ​​കിലോമീറ്റർ എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്.

Hero Vida Dirt E K3 Electric Dirt Bike For Children Launched At Rs 69 990

കുട്ടികളെ സുരക്ഷിതരാക്കാൻ ലക്ഷ്യമിട്ടുള്ള നിരവധി സുരക്ഷാ സവിശേഷതകൾ K3 ഡേർട്ട് ബൈക്കിൽ അവതരിപ്പിച്ചിട്ടുണ്ട്. മാഗ്നറ്റിക് കിൽ സ്വിച്ച് ഉള്ള ഒരു ലാനിയാർഡ് ഇവി വാഗ്ദാനം ചെയ്യുന്നു. ഇത് ഊരിയാൽ മോട്ടോറിൻ്റെ പവർ തൽക്ഷണം വിച്ഛേദിക്കപ്പെടും. ഇംപാക്ട് പ്രൊട്ടക്ഷനായി ഒരു ചെസ്റ്റ് പാഡ്, നീക്കം ചെയ്യാവുന്ന ഫുട്പെഗുകൾ, ബ്രേക്ക് റോട്ടർ കവർ, പിന്നിൽ ഒരു ഗ്രാബ്രെയ്ൽ എന്നിവയും ഇലക്ട്രിക് ഡേർട്ട് മോട്ടോർസൈക്കിളിൽ ഒരുക്കിയിട്ടുണ്ട്.

രക്ഷിതാക്കൾക്ക് കുട്ടിയെ നിരീക്ഷിക്കാനും സുരക്ഷ ഉറപ്പാക്കാനുമായി ബൈക്കിൻ്റെ പാരാമീറ്ററുകൾ മാറ്റാൻ അനുവദിക്കുന്ന ആപ്പ് അധിഷ്ഠിത കണക്റ്റഡ് സവിശേഷതകളും വിഡയുടെ പുതിയ ഇലക്ട്രിക് ഡേർട്ട് ബൈക്കിൽ സംയോജിപ്പിച്ചിട്ടുണ്ട്. മൊബൈൽ ആപ്പ് വഴി മാതാപിതാക്കൾക്ക് ഇവിയുടെ വേഗത പരിമിതപ്പെടുത്താനും റൈഡിംഗ് പ്രവർത്തനം ട്രാക്ക് ചെയ്യാനും ഉപയോഗ രീതികൾ നിരീക്ഷിക്കാനും കഴിയുമെന്നത് വലിയ ആശ്വാസമാണ്.

More from DriveSpark

Article Published On: Saturday, December 13, 2025, 6:00 [IST]
English summary
Hero vida dirt e k3 electric dirt bike for children launched at rs 69990
കൂടുതല്‍... #hero motocorp #electric vehicles #new launches
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X