സമാധാനം ഗ്യാരണ്ടി! ഇലക്‌ട്രിക് സ്‌കൂട്ടർ വാങ്ങിയാൽ കമ്പനി കൂടെക്കാണും; വാറണ്ടി, ബൈബാക്ക് ഓഫറുമായി ഹീറോ

ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയിലെ മത്സരം ഓരോ ദിവസം ചെല്ലുമ്പോഴും കനക്കുകയാണ്. സ്റ്റാർട്ടപ്പ് ബ്രാൻഡുകൾ തിരികൊളുത്തിയ നിശബ്‌ദ വിപ്ലവം ഏറ്റുപിടിച്ച് പ്രമുഖ ടൂവീലർ നിർമാതാക്കൾ കൂടി സജീവമായതോടെ വിപണിയിൽ നിരവധി മോഡലുകളാണ് അണിനിരന്നത്. ഓലയേയും ഏഥറിനേയുമെല്ലൊം ഒതുക്കി നിലവിൽ മത്സരം ഹീറോ മോട്ടോകോർപ്പും ബജാജും ടിവിഎസും തമ്മിലാണ്. ഇടയ്ക്ക് ആക്ടിവ മുതലാളിയായ ഹോണ്ട കൂടി കളത്തിലെത്തിയെങ്കിലും ശോഭിക്കാനാവാതെ പോയി. വിഡ ശ്രേണിയിലൂടെ രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മറുവശത്ത് തകർക്കുകയാണ്. കമ്പനിയിതാ ഉടമസ്ഥാവകാശം കൂടുതൽ എളുപ്പമാക്കുന്ന പുതിയ പദ്ധതികളുമായി രംഗത്തെത്തിയിരിക്കുകയാണ്.

വാറണ്ടി, ബൈബാക്ക്, ചാർജിംഗ്, റോഡ് സൈഡ് അസിസ്റ്റൻസ് (RSA), BaaS പോലുള്ള സേവനങ്ങളാണ് ഹീറോ മോട്ടോകോർപ് വിഡ സീരീസ് ഇലക്ട്രിക് സ്‌കൂട്ടറുകളിലേക്ക് അവതരിപ്പിച്ചിരിക്കുന്നത്. ഇതെല്ലാം വാഗ്‌ദാനം ചെയ്യുന്നതിലൂടെ ബ്രാൻഡിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കാനും ആശങ്കകളൊന്നുമില്ലാതെ ഇവി ഉടമയാവാനുമുള്ള അവസരമാണ് ഉപഭോക്താക്കൾക്ക് വന്നെത്തിയിരിക്കുന്നത്. ഇനിയിതിന്റെ വിശദാംശങ്ങളിലേക്ക് കടന്നാലോ?

Hero VIDA Launched EV Ownership Benefits And Buyback Plans

എക്സ്റ്റൻഡഡ് വാറണ്ടിയും ബാറ്ററി സംരക്ഷണവുമായി ബന്ധപ്പെട്ട ആദ്യ പദ്ധതി 5 വർഷം അല്ലെങ്കിൽ 75,000 കിലോമീറ്റർ വരെ വരെയുള്ള വാറണ്ടിയാണ്. ഇതിലൂടെ ഇലക്ട്രിക് സ്‌കൂട്ടറിൽ ഉപയോഗിച്ചിരിക്കുന്ന 11-ലധികം നിർണായക ഘടകങ്ങൾ ഉൾക്കൊള്ളുന്ന ഒരു സമഗ്ര എക്സ്റ്റൻഡഡ് വാറണ്ടി പ്രോഗ്രാമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുക. ഇതുകൂടാതെ 5 വർഷം അല്ലെങ്കിൽ 60,000 കിലോമീറ്റർ എക്സ്റ്റൻഡഡ് ബാറ്ററി വാറണ്ടിയും ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുത്താം.

ഇത് ഇവിയുടെ പെർഫോമൻസിന് പ്രൊട്ടക്ഷൻ തരികയും ഇലക്ട്രിക് സ്‌കൂട്ടർ ഉടമസ്ഥതയിലെ ഏറ്റവും വലിയ ആശങ്കകളിലൊന്നായ ബാറ്ററി ഡീഗ്രേഡേഷൻ പരിഹരിക്കുകയും ചെയ്യും. അങ്ങനെ ഹീറോ വിഡ വാങ്ങുന്നത് കൂടുതൽ മൂല്യവത്താക്കുകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ്. എക്സ്റ്റൻഡഡ് വാറണ്ടിയും ബാറ്ററി സംരക്ഷണവുമായി ബന്ധപ്പെട്ട പദ്ധതി എന്തായാലും സ്വാഗതാർഹമാണ്.

Hero VIDA Launched EV Ownership Benefits And Buyback Plans

രണ്ടാമത്തേത് റീസെയിൽ ആത്മവിശ്വാസത്തിനായി അഷ്വേർഡ് ബൈബാക്ക് പ്രോഗ്രാം അവതരിപ്പിച്ചിരിക്കുന്നതാണ്. ഉപഭോക്തൃ വിശ്വാസം വർധിപ്പിക്കുന്നതിനായി, വിഡ ഒരു അഷ്വേർഡ് ബൈബാക്ക് പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ഇത് മൂന്ന് വർഷത്തിന് ശേഷം ഇവി തിരിച്ച് കമ്പനിക്ക് വിൽക്കുകയാണെങ്കിൽ ഇന്ന് മുടക്കിയ ഒറിജിനൽ എക്സ്ഷോറൂം വിലയുടെ 67.5 ശതമാനം വരെ ലഭ്യമാവുന്ന സംവിധാനമാണ്. അങ്ങനെ പിന്നീട് കൊടുക്കുമ്പോൾ ആരെങ്കിലും ഇലക്ട്രിക് വണ്ടി വാങ്ങുമോയെന്ന ആശങ്കയും ഒഴിവായിക്കിട്ടും.

വിഡ എഡ്‌ജ് സബ്‌സ്‌ക്രിപ്‌ഷനാണ് മൂന്നാമത്തേത്. ബാറ്ററി ഹെൽത്ത് മോണിറ്ററിംഗ്, റൈഡ് സ്റ്റാറ്റിസ്റ്റിക്സ്, ചാർജിംഗ് സ്റ്റേഷൻ ലൊക്കേറ്റർ, ഓവർ-ദി-എയർ അപ്‌ഡേറ്റുകൾ എന്നിവയുൾപ്പെടെ 40-ലധികം കണക്റ്റഡ് ഫീച്ചറുകൾ പരിധിയില്ലാത്ത ഉപയോഗിക്കാൻ സഹായിക്കുന്ന സംവിധാനമാണിത്. ഒപ്പം ഫാസ്റ്റ് ചാർജിംഗ് ആക്‌സസും പുതിയ വിഡ എഡ്‌ജ് സബ്‌സ്‌ക്രിപ്‌ഷനിലൂടെ ഉപഭോക്താക്കൾക്ക് സാധ്യമാവും. കൂടുതൽ സാങ്കേതികവിദ്യ പ്രാപ്തമാക്കിയതും സൗകര്യപ്രദവുമായ ഉടമസ്ഥാവകാശം നൽകാനാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.

Hero VIDA Launched EV Ownership Benefits And Buyback Plans

24/7 റോഡ്‌സൈഡ് അസിസ്റ്റൻസ് നൽകുന്നതാണ് അടുത്ത പദ്ധതി. ടയറുകൾ പൊട്ടിപ്പോകൽ, ബാറ്ററികൾ തീർന്നുപോകൽ, മെക്കാനിക്കൽ തകരാറുകൾ എന്നിവ ഉൾപ്പെടുന്ന 24 മണിക്കൂറും പ്രവർത്തിക്കുന്ന റോഡ്‌സൈഡ് അസിസ്റ്റൻസും വിഡ വാങ്ങുന്നവർക്കായി കമ്പനി ആരംഭിച്ചിട്ടുണ്ട്. രാജ്യവ്യാപകമായി ടോവിംഗ് സപ്പോട്ടും ഈ സേവനത്തിൽ ഉൾപ്പെടുന്നുണ്ട് കേട്ടോ. ഇത് യാത്രകൾക്ക് കൂടുതൽ മനസമാധാനത്തോടെ ഇറങ്ങിത്തിരിക്കാൻ പ്രേരണ നൽകുകയും ചെയ്യും.

ബാറ്ററി-ആസ്-എ-സർവീസ് മോഡലായും ഹീറോ ഇപ്പോൾ വിഡ ഇലക്ട്രിക് സ്‌കൂട്ടറുകൾ വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഇതുവഴി ഒരു ഇവി വാങ്ങുന്ന പ്രാരംഭ ചെലവ് കുറയ്ക്കുന്നതിന് സഹായിക്കും. സ്കൂട്ടറിൽ സ്വന്തമായി ബാറ്ററി വാങ്ങുന്നതിന് പകരം അതിന്റെ ബാറ്ററി-ആസ്-എ-സർവീസ് (BaaS) സബ്‌സ്‌ക്രിപ്‌ഷൻ വഴി വാങ്ങാം. പിന്നീട് ഓടുന്ന കിലോമീറ്ററിന് അനുസരിച്ച് നിശ്ചിത പണം നൽകിയാൽ മതിയാവും.

More from DriveSpark

Article Published On: Wednesday, September 24, 2025, 9:00 [IST]
English summary
Hero vida launched ev ownership benefits and buyback plans details inside
കൂടുതല്‍... #hero motocorp #electric vehicles #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X