ബൈക്ക് സൈഡിലേക്ക് മാറ്റിവെച്ചോളൂ, ഹീറോയുടെ പുത്തൻ 160 സിസി സ്‌കൂട്ടറിന്റെ ബുക്കിംഗ് തുടങ്ങി

ഒന്ന് ഉപയോഗിച്ച് തുടങ്ങിയാൽ പിന്നെ സ്‌കൂട്ടറുകളില്ലാതെ മുമ്പോട്ട് ജീവിക്കാൻ വലിയ പാടായിരിക്കും. മോട്ടോർസൈക്കിളുകളേക്കാൾ പ്രായോഗികമായ ഇവർ നമ്മുടെ നിത്യജീവിതത്തിന്റെ വലിയൊരു ഭാഗമാണ്. കടയിൽ പോയി സാധനങ്ങൾ വാങ്ങി വരാനായാലും അത്യാവിശ്യം സാധനങ്ങൾ സൂക്ഷിക്കാനായാലും ഇത്രയും നല്ലൊരു ഇരുചക്ര വാഹനം വേറെയില്ലെന്ന് തന്നെ പറയാം. ഇലക്ട്രിക് വിപ്ലവവും ആദ്യം അലയടിച്ചത് സ്‌കൂട്ടറുകളിലാണ്. ഇതോടെ പെട്രോൾ മോഡലുകളുടെ അന്ത്യം കാണുമെന്നും പലരും പറഞ്ഞിരുന്നുവെങ്കിലും സംഭവം ഇതുവരെയുണ്ടായില്ല. മാത്രമല്ല, ഉപയോഗിക്കാനുള്ള എളുപ്പവും വിശ്വാസവുമെല്ലാം തന്നെ മുതൽക്കൂട്ടാവുമ്പോൾ വാങ്ങാൻ ഇന്നും ആളുകൾ എത്തുന്നുണ്ടെന്നതാണ് ഇവരുടെ ശക്തി.

സ്‌കൂട്ടർ വിപണിയിൽ സ്വന്തം അഡ്രസുണ്ടാക്കിയെടുക്കാനുള്ള തീവ്രശ്രമത്തിലാണ് രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ്. അടുത്തിടെ വിപണിയിൽ അവതരിപ്പിച്ച സൂം 110, സൂം 125 മോഡലുകൾ യൂത്തൻമാർക്കിടയിൽ വലിയ തരംഗം സൃഷ്‌ടിച്ച് മുന്നേറുകയാണിപ്പോൾ. ഹോണ്ടയോടും ടിവിഎസിനോടും ഏറ്റുമുട്ടാൻ കമ്പനി ഏറെക്കാലമായി പരിശ്രമിക്കുന്നതിന്റെ ഫലമായിരുന്നു ഈ സ്പോർട്ടി മോഡലുകൾ.

Hero Xoom 160 Adventure Maxi Scooter Bookings Started

ഇതുകൂടാതെ ഹീറോ മോട്ടോകോർപ് തങ്ങളുടെ നിരയിലേക്ക് പുതിയൊരു പടയാളിയെ അവതരിപ്പിച്ചിരുന്നു. മടുപ്പില്ലാതെ എത്ര ദൂരം വേണേലും യാത്ര ചെയ്യാനാവുന്ന സൂം 160 മാക്‌സി സ്‌കൂട്ടറായിരുന്നു അത്. അഡ്വഞ്ചർ സ്റ്റൈലിംഗ് തന്നെയായിരുന്നു ആശാന്റെ പ്രധാന ഹൈലൈറ്റ്. ഈ വർഷം ആദ്യം 1.49 ലക്ഷം രൂപ എക്സ്ഷോറൂം വിലയിൽ പുറത്തിറക്കിയ ഗിയർലെസ് പ്രീമിയം സ്‌കൂട്ടറിനെ കാത്തിരിക്കുകയായിരുന്നു പലരും.

ഇപ്പോഴിതാ ഹീറോ സൂം 160 പതിപ്പിനായുള്ള ബുക്കിംഗ് ആരംഭിച്ചതായി അറിയിച്ചിരിക്കുകയാണ് കമ്പനി. ലോഞ്ച് ചെയ്ത ഉടൻ തന്നെ അഡ്വഞ്ചർ-സ്റ്റൈൽ മാക്സി-സ്കൂട്ടർ ഷോറൂമുകളിൽ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ചില നിയന്ത്രണങ്ങൾ കാരണം കാലതാമസം ഉണ്ടാവുകയായിരുന്നു. ഇതെല്ലാം മറികടന്നാണ് കമ്പനിയിപ്പോൾ സൂമിനായുള്ള പ്രീ-ബുക്കിംഗ് ആരംഭിച്ചിരിക്കുന്നത്.

Hero Xoom 160 Adventure Maxi Scooter Bookings Started

സ്കൂട്ടർ ഷോറൂമുകളിൽ ഉടൻ എത്തുമെന്നും ഓഗസ്റ്റ് അവസാനത്തോടെ ഡെലിവറികൾ ആരംഭിക്കുമെന്നും ബൈക്ക്‌വാലെ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ബ്രാൻഡിന്റെ പ്രീമിയം ഫ്ലാഗ്ഷിപ്പ് മോഡലായാവും പുതിയ ഹീറോ സൂം 160 സ്ഥാനം പിടിക്കുക. കൂടാതെ നിരവധി സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറുകൾക്കൊപ്പം ഓഫ്-റോഡ് ശേഷിയും വാഗ്ദാനം ചെയ്യുന്നുവെന്നതാണ് സ്‌കൂട്ടറിനെ വേറിട്ടു നിർത്തുന്ന കാര്യം.

രാജ്യത്തെ വലിപ്പമേറിയ മാക്‌സി സ്‌കൂട്ടറുകളിൽ ഒന്നായിരിക്കും ഇതെന്നതും എടുത്തു പറയേണ്ട കാര്യമാണ്. ട്രാൻസ്പരന്റ് വൈസറിനൊപ്പം യുണീക്കായ ഫ്രണ്ട് ഡിസൈനാണ് സൂം 160 സ്‌കൂട്ടറിൽ ഒരുക്കിയിരിക്കുന്നത്. ട്വിൻ എൽഇഡി ഹെഡ്‌ലൈറ്റുകൾ, വലിയ ഫ്രണ്ട് ആപ്രോൺ, കട്ടുകളും ക്രീസുകളുമുള്ള സ്റ്റൈലിഷ് സൈഡ് പാനലുകൾ എന്നിവയെല്ലാം ഗിയർലെസ് സ്‌കൂട്ടറിന് വല്ലാത്തൊരു ആകർഷണമാണ് നൽകുന്നത്.

Hero Xoom 160 Adventure Maxi Scooter Bookings Started

സിംഗിൾ പീസ് സീറ്റും ടോപ്പ് ബോക്‌സ് മൗണ്ടും കൂടെയാവുന്നതോടെ സ്‌കൂട്ടർ പൂർണമാവുന്നു. നീളമുള്ള വീൽബേസും ഫ്യുവൽ ടാങ്കിൻ്റെ സ്ഥാനവും ഒരു വലിയ ബൂട്ടിലേക്ക് വിവർത്തനം ചെയ്യപ്പെടാനും സാധ്യതയുണ്ട്. സൂം 125R പോലെ തന്നെ രണ്ട് അറ്റത്തും 14 ഇഞ്ച് വീലുകളാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ ഇവയ്ക്ക് വീതിയേറിയതും ബ്ലോക്ക് പാറ്റേൺ ടയറുകളുമാണ് ഹീറോ മോട്ടോകോർപ് സമ്മാനിക്കുന്നത്.

14 bhp കരുത്തിൽ പരമാവധി 13.7 Nm torque ഉത്പാദിപ്പിക്കുന്ന 156 സിസി, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് ഹീറോ സൂം 160 മാക്‌സി സ്‌കൂട്ടറിന്റെ ഹൃദയം. ഫ്ലാഗ്ഷിപ്പ് പ്രീമിയം സ്കൂട്ടർ ആയതിനാൽ ഫീച്ചറുകളാൽ സമ്പന്നവുമായിരിക്കും കക്ഷി. കീലെസ് ഇഗ്നിഷൻ, റിമോട്ട് സീറ്റ് ഓപ്പണിംഗ്, എൽഇഡി ലൈറ്റുകൾ, സ്‌മാർട്ട് ഫൈൻഡ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, നാവിഗേഷൻ സ്പോർട്ടുള്ള ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ എന്നിവയാണ് മോഡലിലെ പ്രധാന പ്രത്യേകത.

മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ മുൻവശത്ത് ടെലിസ്‌കോപിക് ഫോർക്കുകളും പിന്നിൽ ഡ്യുവൽ സ്പ്രിംഗ് ഷോക്കുകളുമായാവും സ്‌കൂട്ടർ വരിക. ബ്രേക്കിംഗിനായി മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്ക് സിംഗിൾ ചാനൽ എബിഎസിന്റെ സഹായത്തോടെ വാഗ്‌ദാനം ചെയ്യും. ഇന്ത്യയിലെ പ്രീമിയം മാക്‌സി സ്റ്റൈൽ സകൂട്ടർ സെഗ്മെന്റിൽ അപ്രീലിയ XSR 160, യമഹ ഏയ്റോക്‌സ് 155 എന്നിവ പോലുള്ള വമ്പൻമാരോടാണ് സൂം 160 ഏറ്റുമുട്ടുക.

More from DriveSpark

Article Published On: Wednesday, July 30, 2025, 14:00 [IST]
English summary
Hero xoom 160 adventure maxi scooter bookings started deliveries to begin from august 2025
കൂടുതല്‍... #hero motocorp #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X