ഹീറോയുടെ ഷോറൂമിൽ ആളുകൂടിയാൽ കാരണം തിരക്കാൻ നിൽക്കേണ്ട, രണ്ട് പുത്തൻ ബൈക്കുകൾ വരുന്നുണ്ട്

ഇന്ത്യൻ വിപണിയിൽ ഹോണ്ടയോടും ടിവിഎസിനോടും പടപൊരുതി രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളെന്ന പദവി നെഞ്ചോട് ചേർത്തുപിടിച്ച് മുന്നേറുകയാണ് ഹോണ്ട മോട്ടോകോർപ് (Hero Motocorp). 2025 ഫെബ്രുവരി മാസത്തിൽ ഹോണ്ടയും ടിവിഎസും ഹീറോയെ മറികടന്നുവെന്ന കിംവദന്തികൾ ഉയർന്നിരുന്നെങ്കിലും സത്യമെന്താണെന്ന് വ്യക്തമാക്കി ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് ഇന്ത്യ (FADA) രംഗത്ത് വന്നതോടെ ഊഹാപോഹങ്ങളെല്ലാം അവസാനിച്ചിരുന്നു. കഴിഞ്ഞ മാസം 3,85,988 ഇരുചക്ര വാഹനങ്ങൾ വിറ്റഴിച്ചാണ് പോയ മാസവും ശത്രുക്കളെ പിന്നിലാക്കി ഹീറോ ഒന്നാം സ്ഥാനം മുറുകെ പിടിച്ചത്.

വിൽപ്പന ഇരട്ടിയാക്കി വർധിപ്പിക്കാനായി ഹീറോയുടെ രണ്ട് ചുണക്കുട്ടൻമാർ ഉടൻ തന്നെ വിപണിയിലേക്ക് എത്തുമെന്നതും കമ്പനിയെ സംബന്ധിച്ച് ആശ്വാസമാണ്. ഈ വർഷം ജനുവരിയിൽ നടന്ന 2025 ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ ഹീറോ മോട്ടോകോർപ് പുതിയ എക്സ്പൾസ് 210 അഡ്വഞ്ചർ, എക്സ്ട്രീം 250R എന്നിങ്ങനെ രണ്ട് മോട്ടോർസൈക്കിളുകളെ ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു.

Hero Xpulse 210 Xtreme 250R Bookings Starts From March 20

വിൽപ്പന ആരംഭിക്കാനായി കാത്തിരിക്കുന്ന ഫാൻസിന് മുമ്പിലേക്കിതാ ഹീറോ രണ്ട് ബൈക്കുകൾക്കുമായുള്ള ബുക്കിംഗ് ആരംഭിക്കാൻ പോവുകയാണ്. 2025 ഫെബ്രുവരിയിൽ ആരംഭിക്കാനിരുന്ന ഔദ്യോഗിക ബുക്കിംഗ് കമ്പനി 2025 മാർച്ച് 20-ാം തീയതിയിലേക്ക് മാറ്റുകയായിരുന്നു. എക്സ്പൾസ് 210, എക്സ്ട്രീം 250R മോട്ടോർസൈക്കിൾ വാങ്ങാൻ കാത്തിരിക്കുന്നവർക്ക് മാർച്ച് 20 മുതൽ വാഹനം പ്രീ-ബുക്ക് ചെയ്യാനാവും.

തുടർന്ന് ഈ രണ്ട് മോട്ടോർസൈക്കിളുകളുടെയും ഡെലിവറിയും ഈ മാസം അവസാനത്തോടെ ആരംഭിക്കാനാണ് സാധ്യത തെളിയുന്നത്. ഹീറോ എക്സ്പൾസ് 210 അഡ്വഞ്ചർ ബൈക്കിന് 1.75 ലക്ഷം രൂപയുടെ പ്രാരംഭ വിലയാണുള്ളത്. അതായത് നിലവിലെ എക്സ്പൾസ് 200 4V പതിപ്പിനേക്കാൾ 24,000 രൂപ അധികം മുടക്കിയാൽ പുതിയ ശേഷി കൂടിയ വണ്ടി കൈയിലിരിക്കും. ബേസ്, ടോപ്പ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് 210 സിസി എക്‌സ്‌പൾസ് അവതരിപ്പിച്ചിരിക്കുന്നത്.

Hero Xpulse 210 Xtreme 250R Bookings Starts From March 20

അഡ്വഞ്ചർ മോട്ടോർസൈക്കിളിന്റെ ടോപ്പ് മോഡലിന് 1.86 ലക്ഷമാണ് എക്സ്ഷോറൂം വില വരുന്നത്. 210 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ്-കൂൾഡ്, 4-വാൽവ് എഞ്ചിനാണ് ബൈക്കിന്റെ ഹൃദയം. 6-സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയ എഞ്ചിന് 24.6 bhp പവറിൽ പരമാവധി 20.7 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയുമെന്നും ഹീറോ പറയുന്നു. എഞ്ചിൻ ശേഷിയിലെ വർധനവും ആറാമത്തെ ഗിയറിന്റെ കൂട്ടിച്ചേർക്കലും മികച്ച ഹൈവേ ടൂററാക്കി എക്‌സ്‌പൾസിനെ മാറ്റുമെന്നാണ് കരുതുന്നത്.

ഇനി ഡിസൈനിലേക്ക് നോക്കിയാൽ എക്സ്പൾസ് മോഡലുകളിൽ കാലാകാലങ്ങളായി കാണുന്ന അതേ ഡിസൈൻ ഭാഷ്യം തന്നെയാണ് പുതിയ 210 സിസി പതിപ്പിലും കാണാനാവുന്നത്. ആയതിനാൽ എല്ലാവർക്കും പെട്ടന്ന് ഇഷ്‌ടപ്പെടാനുള്ള സാധ്യതയും കാണുന്നുണ്ട്. കൂടാതെ വലിപ്പത്തിന്റെ കാര്യത്തിലായാലും കക്ഷി സമ്പന്നനാണിപ്പോൾ. 4.2 ഇഞ്ച് ടിഎഫ്ടി കൺസോൾ, സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി തുടങ്ങിയ ഫീച്ചറുകളും കൂടിയാവുമ്പോൾ വണ്ടി കളറായിട്ടുണ്ട്.

Hero Xpulse 210 Xtreme 250R Bookings Starts From March 20

വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലൈറ്റ്, വലിയ വിൻഡ് വൈസർ, എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ, ട്യൂബുലാർ ഹാൻഡിൽബാർ, സിംഗിൾ-പീസ് സീറ്റ് എന്നിവയെല്ലാം എക്‌സ്‌പൾസിന്റെ ഡ്യുവൽ പർപ്പസ് സ്വഭാവസവിശേഷതകൾക്ക് യോജിച്ചതാണ്. അസൂർ ബ്ലൂ, ആൽപൈൻ സിൽവർ, ബ്ലാക്ക് എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകൾ മാത്രമാണ് ബൈക്കിൽ തെരഞ്ഞെടുക്കാനാവുന്നത്.

മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ പുതിയ എക്‌സ്‌പൾസിന്റെ സസ്പെൻഷനായി മുൻവശത്ത് 210 mm ട്രാവലുള്ള ലോംഗ്-ട്രാവൽ ടെലിസ്കോപ്പിക് ഫോർക്കുകളും പിന്നിൽ 205 mm ട്രാവലുള്ള മോണോഷോക്കുമാണ് ഘടിപ്പിച്ചിരിക്കുന്നത്. ബ്രേക്കിംഗിലേക്ക് നോക്കിയാൽ ഡ്യുവൽ-ചാനൽ എബിഎസ് ഫംഗ്ഷനുള്ള ഫ്രണ്ട്, റിയർ ഡിസ്ക്ക് യൂണിറ്റുകളാണ് ഹീറോ ഉപയോഗിച്ചിരിക്കുന്നത്.

Hero Xpulse 210 Xtreme 250R Bookings Starts From March 20

ഇനി ഹീറോ എക്‌സ്ട്രീം 250R എന്ന പുത്തൻ ക്വാർട്ടർ ലിറ്റർ മോട്ടോർസൈക്കിളിന്റെ വിശേഷങ്ങളിലേക്ക് നോക്കിയാൽ ആദ്യ കാഴ്ച്ചയിൽ ആരും കൊതിക്കുന്ന ഡിസൈനിലാണ് രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കൾ ബൈക്ക് പണികഴിപ്പിച്ചിരിക്കുന്നത്. ഷാർപ്പ് ഫ്രണ്ട് കൗൾ, ഓട്ടോ-ഇല്യൂമിനേഷൻ ക്ലാസ്-ഡി എൽഇഡി പ്രൊജക്ടർ ഹെഡ്‌ലൈറ്റ്, എൽഇഡി ഡിആർഎല്ലുകൾ, പോളിഗോണൽ റിയർ-വ്യൂ മിററുകൾ, സ്ലീക്ക് എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ എന്നിവയെല്ലാമാണ് വണ്ടിയെ സ്റ്റൈലാക്കുന്നത്.

യുണീക്കായിട്ടുള്ള മെറ്റാലിക് കോപ്പർ ഫിനിഷിലുള്ള ഹീറോ എക്‌സ്ട്രീം 250R നേക്കഡ് ബൈക്കിന്റെ എഞ്ചിൻ കേസിംഗും ശ്രദ്ധേയമാണ്. സൈഡ് റേഡിയേറ്റർ കവറുകളിൽ R ലെറ്ററിംഗും സ്പ്ലിറ്റ് സീറ്റുകൾക്ക് സ്ലീക്ക് പ്രൊഫൈലും കാണാൻ മനോഹരമാണ്. മോട്ടോർസൈക്കിളിന്റെ വില ഇതുവരെ കമ്പനി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും താങ്ങാനാവുന്ന വില തന്നെയാവും ഉണ്ടാവുകയെന്നാണ് അനുമാനം.

Take a Poll

ഹീറോയുടെ പുതിയ 250 സിസി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ഒരു നേക്കഡ് സ്ട്രീറ്റ്‌ഫൈറ്ററാണ് ഹീറോ എക്‌സ്ട്രീം 250R. ഫോർ-വാൽവ് സിസ്റ്റമുള്ള പുത്തൻ 250 സിസി ലിക്വിഡ്-കൂൾഡ് DOHC എഞ്ചിനാണ് ബൈക്കിന്റെ ഹൃദയം. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6-സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന ലിക്വിഡ്-കൂൾഡ് എഞ്ചിന് 30 bhp കരുത്തിൽ പരമാവധി 25 Nm torque വരെ ഉത്പാദിപ്പിക്കാനായേക്കും.

ഹീറോ എക്‌സ്ട്രീം 250R വെറും 3.25 സെക്കൻഡിനുള്ളിൽ 0 മുതൽ 60 കിലോമീറ്റർ വേഗതയിൽ കുതിക്കുമെന്നാണ് രാജ്യത്തെ ഏറ്റവും വലിയ ടൂവീലർ നിർമാതാക്കൾ പറയുന്നത്. ബ്രേക്കിംഗ് സജ്ജീകരണത്തിൽ സ്വിച്ചബിൾ എബിഎസ് മോഡുകളോടെ രണ്ട് അറ്റത്തും ഡിസ്ക് ബ്രേക്കുകളാവും വരിക. ഹീറോ എക്സ്ട്രീം 250R-ൽ വിപുലമായ കണക്റ്റിവിറ്റി സവിശേഷതകളും ബ്രാൻഡ് ഒരുക്കിയിട്ടുണ്ടെന്നാണ് വിവരം.

50-50 ഭാരം ബാലൻസ് ചെയ്യുന്ന ലൈറ്റ്‌വെയ്റ്റ് അലോയ് വീലുകളും റേഡിയൽ ടയറുകളുമാണ് ഹീറോ ബൈക്കിൽ സജ്ജീകരിച്ചിരിക്കുന്നത്. ഈ കോൺഫിഗറേഷൻ അസാധാരണമായ ഗ്രിപ്പും പ്രതികരണശേഷിയുമാണ് ഉറപ്പാക്കുന്നത്. ബ്ലൂടൂത്ത് പിന്തുണയുള്ള പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ഡിസ്പ്ലേയാണ് ബൈക്കിലുള്ളത്. ഒരു സ്മാർട്ട്‌ഫോണുമായി ജോടിയാക്കുമ്പോൾ ഉപയോക്താക്കൾക്ക് മ്യൂസിക്കും ടേൺ-ബൈ-ടേൺ നാവിഗേഷനും ആക്‌സസ് ചെയ്യാൻ കഴിയും.

സുസുക്കി ജിക്‌സർ 250, കെടിഎം 250 ഡ്യൂക്ക്, ബജാജ് ഡൊമിനാർ 250 തുടങ്ങിയ ക്വാർട്ടർ ലിറ്റർ മോട്ടോർസൈക്കിളുകളോടാവും പുതിയ ഹീറോ എക്സ്ട്രീം 250R മത്സരിക്കുക. മറുവശത്ത് ഇന്ത്യയിൽ ലഭ്യമായ ഏക റോഡ്-ലീഗൽ ഡ്യുവൽ-സ്‌പോർട്‌സ് ബൈക്കായ കാവസാക്കി KLX 230 പോലുള്ള എതിരാളികളോടാവും ഹീറോ എക്സ്പൾസ് 210 മത്സരിക്കുക. ഹീറോയുടെ പ്രീമിയ സ്റ്റോറുകൾ വഴിയാണ് രണ്ട് ബൈക്കുകളും വിൽക്കുക.

ഇത് ഹീറോ മാവ്‌റിക് 440, കരിസ്‌മ XMR, എക്സ്പൾസ് 200 4V, എക്സ്ട്രീം 160R തുടങ്ങിയ മോഡലുകളും വിൽക്കുന്നത് പ്രീമിയം ഡീലർഷിപ്പുകളുടെ ഒരു ശൃംഖലയാണ്. എന്തായാലും പുതിയ ബൈക്കുകളുടെ വരവോടെ ഷോറൂമുകളിലെല്ലാം ഉത്സവത്തിരക്കായിരിക്കുമെന്നാണ് അനുമാനം. പ്രീമിയം മോട്ടോർസൈക്കിൾ നിര വർധിപ്പിച്ച് ആളെക്കൂട്ടാനുള്ള തന്ത്രം ഇതിനോടകം വിജയം കണ്ടിട്ടുമുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

FAQs
എക്‌സ്‌പൾസ് 200 4V എക്സ്ഷോറൂം വില

1.51 ലക്ഷം മുതലാണ് വില ആരംഭിക്കുന്നത്.

ഹീറോ എക്‌സ്‌പൾസ് 210 അഡ്വഞ്ചർ എത്ര വേരിയന്റിൽ ലഭിക്കും

ബേസ്, ടോപ്പ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് 210 സിസി എക്‌സ്‌പൾസ് അവതരിപ്പിച്ചിരിക്കുന്നത്.

ഹീറോ കരിസ്‌മ XMR ബൈക്കിന്റെ എക്സ്ഷോറൂം വില

1.81 ലക്ഷം മുതലാണ് ഹീറോ കരിസ്‌മ XMR ബൈക്കിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്.

DriveSpark Automotive

More from DriveSpark

Article Published On: Tuesday, March 18, 2025, 12:28 [IST]
English summary
Hero xpulse 210 xtreme 250r bookings starts from march 20 details inside
കൂടുതല്‍... #hero motocorp #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X