ടിവിഎസിന്റെ ശത്രു വില കുറച്ചു, ബേബി എക്‌സ്ട്രീം ഇനി 1 ലക്ഷം രൂപയ്ക്ക് വാങ്ങാം; കൊണ്ടുവന്നിരിക്കുന്നത് ഈ മാറ്റം

പുതിയ സ്റ്റൈലിഷ് ബൈക്കുകളും സ്‌കൂട്ടറുകളുമെല്ലാം കളത്തിലിറക്കി യുവാക്കളുടെ ഫേവറീറ്റ് ആയി മാറുകയാണ് ഹീറോ മോട്ടോകോർപ് (Hero Motocorp). പണ്ടത്തെ പഴഞ്ചൻ സെറ്റപ്പിൽ നിന്നും മാറി മോഡേൺ ഗെറ്റപ്പിലേക്ക് ഹീറോ മുഖംമാറ്റിയത് വളരെ വേഗമായിരുന്നു. എക്‌സ്ട്രീം 125R, എക്‌സ്ട്രീം 250R, സൂം 125, ഗ്ലാമർ X തുടങ്ങിയ ന്യൂജെൻ മോഡലുകളെയെല്ലാം ആളുകൾ നെഞ്ചിലേറ്റിക്കഴിഞ്ഞു. 125 സിസി സെഗ്മെന്റിലെത്തിയ ബേബി എക്‌സ്ട്രീമാണ് കൂട്ടത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിയുന്നത്. കുറഞ്ഞ വിലയും സ്റ്റൈലിഷ് ഡിസൈനും കൂടിയായപ്പോൾ കോളേജ് പിള്ളേരെല്ലാം ഫ്ലാറ്റായെന്ന് വേണം പറയാൻ.

ഗ്ലാമർ X പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെ ഹീറോ എക്‌സ്ട്രീം 125R സിംഗിൾ സീറ്റ് വേരിയന്റിനെയും വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കൾ. നിശബ്ദമായി ഹീറോ മോട്ടോകോർപ്പിന്റെ വെബ്‌സൈറ്റിലാണ് മോട്ടോർസൈക്കിളിന്റെ വരവ് അപ്‌ഡേറ്റ് ചെയ്‌തിരിക്കുന്നത്. 1 ലക്ഷം രൂപയാണ് സ്പോർട്ടി ബൈക്കിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില വരുന്നത്.

Hero Xtreme 125R Single Seat Variant Launched At Rs 1 Lakh

സ്പ്ലിറ്റ്-സീറ്റ് സജ്ജീകരണം വേണ്ടന്നുള്ളവർക്കും കുറഞ്ഞ വിലയിൽ മോഡൽ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും സിംഗിൾ സീറ്റ് വേരിയന്റിന്റെ വരവ് അനുഗ്രഹമാവും. പക്ഷേ 98,425 രൂപ വില വരുന്ന ഹീറോ എക്സ്ട്രീം 125R സ്പ്ലിറ്റ്-സീറ്റ് IBS വേരിയന്റിനിനേക്കാൾ മുകളിലാണ് വില വരുന്നത്. 1.02 ലക്ഷം വില വരുന്ന സ്പ്ലിറ്റ്-സീറ്റ് എബിഎസിനേക്കാൾ അൽപം വില കുറവാണെന്നത് സന്തോഷം നൽകുന്ന സംഗതിയാണ്.

പിൻസീറ്റ് യാത്രാ സുഖസൗകര്യങ്ങളുടെ കാര്യത്തിൽ സിംഗിൾ-സീറ്റ് വേരിയന്റ് കൂടുതൽ പ്രായോഗികത നൽകുന്നുവെന്നാണ് ഹീറോ പറയുന്നത്. ഇതൊഴികെ ബൈക്കിൽ കാര്യമായ മറ്റ് നവീകരണങ്ങളൊന്നും ഹീറോ കൊടുത്തിട്ടില്ല. ഹൈപ്പർ-സ്റ്റൈലിഷ് ഡിസൈൻ ആരേയും ആകർഷിക്കുന്ന കാര്യമാണ്. യുണീക്കായ ഹെഡ്‌ലാമ്പ്, ലോ-സ്ലംഗ് ഹെഡ്‌ലാമ്പിന് ഇരുവശത്തും എൽഇഡി ടേൺ ഇൻഡിക്കേറ്ററുകളും മുകളിൽ ഡിആർഎല്ലുകളും കാണാം.

Hero Xtreme 125R Single Seat Variant Launched At Rs 1 Lakh

മസ്ക്കുലർ രൂപം ആവാഹിക്കുന്നതിനായി ഇരുവശത്തും ആവരണങ്ങളോടുകൂടിയ ഷാർപ്പ് സ്റ്റൈലുള്ള ഫ്യുവൽ ടാങ്കുള്ള മോട്ടോർസൈക്കിൾ മെലിഞ്ഞ ശൈലിയാണ് പിന്തുടർന്നിരിക്കുന്നത്. സിംഗിൾ സീറ്റാണ് കൊടുത്തിരിക്കുന്നതെങ്കിലും സ്‌പ്ലിറ്റ് ഗ്രാബ് റെയിലുകളാണ് ഇപ്പോഴും കൊടുത്തിരിക്കുന്നത്. മറ്റ് ഫീച്ചറുകളിലേക്ക് നോക്കിയാൽ ഹീറോ എക്‌സ്‌ട്രീം 125R ഒരു എൽസിഡി ഡിജിറ്റൽ കൺസോളാണ് അവതരിപ്പിക്കുന്നത്.

125 സിസി സിംഗിൾ സിലിണ്ടർ എയർ-കൂൾഡ് എഞ്ചിനാണ് ഹീറോ എക്‌സ്ട്രീം 125R സ്പോർട്ടി ബൈക്കിന്റെ ഹൃദയം. 5 സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയ എഞ്ചിൻ 11.39 bhp കരുത്തിൽ പരമാവധി 10.5 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അങ്ങനെ സെഗ്മെന്റിലെ ഏറ്റവും കരുത്തുറ്റ മോട്ടോർസൈക്കിളായി ഹീറോ എക്സ്ട്രീം 125R മോഡലിനെ മാറ്റുന്നു. 66 കിലോമീറ്ററിന്റെ കിടിലൻ മൈലേജാണ് ബേബി എക്‌സ്ട്രീം അവകാശപ്പെടുന്നത്.

Hero Xtreme 125R Single Seat Variant Launched At Rs 1 Lakh

ഇതും സെഗ്മെന്റിലെ മറ്റൊരു ബൈക്കും നൽകാത്ത കാര്യമാണ്. മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ മുൻവശത്ത് ഷോവയിൽ നിന്നും കടമെടുത്ത 37 mm ടെലിസ്‌കോപിക് ഫോർക്കുകളും പിന്നിൽ മോണോഷോക്കുമാണ് ഹീറോ എക്‌സ്ട്രീം 125R ഉപയോഗിച്ചിരിക്കുന്നത്. ബ്രേക്കിംഗിലേക്ക് നോക്കിയാൽ തെരഞ്ഞെടുക്കുന്ന വേരിയന്റിനെ ആശ്രയിച്ച് പിന്നിൽ ഒരു ഡ്രം ബ്രേക്ക് അല്ലെങ്കിൽ ഡിസ്ക്ക് ബ്രേക്ക് ലഭ്യമാവും. ഫ്രണ്ടിൽ സിംഗിൾ ഡിസ്ക്ക് സ്റ്റാൻഡേർഡായി തന്നെ കിട്ടുമെന്നാണ് ഹീറോ അറിയിച്ചിരിക്കുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, August 22, 2025, 14:34 [IST]
English summary
Hero xtreme 125r single seat variant launched price features specs
കൂടുതല്‍... #hero motocorp #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X