ചെറുപ്പക്കാരെല്ലാം ഇനി ഹീറോ ഷോറൂമിന് മുന്നിൽ ക്യൂ നിൽക്കും, ഫ്രീക്കൻ 250 സിസി ബൈക്കുമായി ഹീറോ വരുന്നു

ഇന്ത്യയിൽ അതിവേഗം ജനപ്രീതിയാർജിച്ചൊരു വിഭാഗമായിരുന്നു 250 സിസി മോട്ടോർസൈക്കിളുകളുടേത്. കെടിഎം, യമഹ, ബജാജ്, സുസുക്കി, ഹോണ്ട തുടങ്ങിയ രാജ്യത്തെ പ്രമുഖ ഇരുചക്ര വാഹന നിർമാതാക്കളെല്ലാം സാന്നിധ്യമറിയിച്ചിരുന്ന സെഗ്മെന്റ് യുവാക്കളുടെ ഹരമായിരുന്നു. ഇപ്പോൾ പ്രീമിയം ബൈക്കുകളുടെ ട്രെൻഡിനിടയിൽ അകപ്പെട്ടു പോയെങ്കിലും മോശമാക്കാതെ വിൽപ്പന പിടിക്കാൻ ബ്രാൻഡുകൾക്കാവുന്നുണ്ട്. ഈ വിഭാഗത്തിൽ കണ്ണുവെച്ച് ഹീറോ മോട്ടോകോർപ്പ് പുത്തനൊരു അവതാരത്തിന് പിറവികൊടുക്കാൻ ഒരുങ്ങുകയാണ്. അടുത്തിടെ ഇറ്റലിയിലെ മിലാനിൽ നടന്ന 2024 EICMA ഷോയിൽ പ്രദർശിപ്പിച്ച എക്‌സ്ട്രീം 250R എന്ന മൊഞ്ചനെയാണ് ബ്രാൻഡ് ഇന്ത്യയിൽ അവതരിപ്പിക്കാൻ പോവുന്നത്.

കണ്ടാൽ ആരും മോഹിക്കുന്ന രുപമാണ് ഹീറോ എക്‌സ്ട്രീം 250R മോഡലിനുള്ളത്. ഷാർപ്പ് ഫ്രണ്ട് കൗൾ, ഓട്ടോ-ഇല്യൂമിനേഷൻ ക്ലാസ്-ഡി എൽഇഡി പ്രൊജക്ടർ ഹെഡ്‌ലൈറ്റ്, എൽഇഡി ഡിആർഎല്ലുകൾ, പോളിഗോണൽ റിയർ-വ്യൂ മിററുകൾ, സ്ലീക്ക് എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ എന്നിവയെല്ലാം ക്വാർട്ടർ ലിറ്റർ മോട്ടോർസൈക്കിളിന് വശ്യമായ രൂപമാണ് സമ്മാനിക്കുന്നത്. ഒപ്പം ബൈക്കിൽ സ്പോർട്ടി ഗ്രാഫിക്സും റെഡ്, ബ്ലാക്ക്, വൈറ്റ് നിറങ്ങളുടെ ആവേശകരമായ മിശ്രിതവുമുണ്ട്.

Hero Xtreme 250R Debut At Bharat Mobility Global Expo 2025

ഫ്രണ്ട് ഫെൻഡറിനും റിയർ മോണോഷോക്ക് സസ്‌പെൻഷൻ സ്പ്രിംഗിനും വരെ റെഡ് നിറം സമ്മാനിച്ചിരിക്കുന്നതും കിടിലമാണ്. ഫ്യുവൽ ടാങ്കിൽ 3D ഫോർമാറ്റിൽ 'എക്സ്ട്രീം' ബാഡ്ജിംഗും കമ്പനി കൊടുത്തിട്ടുണ്ട്. അതേസമയം സൈഡ് റേഡിയേറ്റർ കവറുകളിൽ R ലെറ്ററിംഗും കാണാമേ. സ്പ്ലിറ്റ് സീറ്റുകൾക്ക് ഒരു സ്ലീക്ക് പ്രൊഫൈലാണ് ഹീറോ ഒരുക്കിയിരിക്കുന്നതും. ഇത് ബൈക്കിന്റെ സ്പോർട്ടി ലുക്കിനും ഫീലിനും യാതൊരു കുറവും വരുത്തുന്നില്ലെന്നും ഉറപ്പുവരുത്തുന്നുണ്ട്.

യുണീക്കായിട്ടുള്ള മെറ്റാലിക് കോപ്പർ ഫിനിഷിലുള്ള എഞ്ചിൻ കേസിംഗ് മറ്റൊരു ഹൈലൈറ്റാണ്. അങ്ങനെ മൊത്തത്തിൽ ഹീറോ എക്‌സ്ട്രീം 250R മോട്ടോർസൈക്കിളിന്റെ സ്പോർട്ടി ഡിസൈൻ, ഗോൾഡൻ ഫിനിഷുള്ള USD ഫോർക്കുകൾ, സ്പോർട്ടി ഗ്രാഫിക്സ് എന്നിവ ആരേയും കൊതിപ്പിക്കുന്ന തരത്തിൽ പണികഴിപ്പാക്കാൻ ബ്രാൻഡിനായിട്ടുണ്ടെന്നതിൽ അഭിമാനിക്കാം. ഹീറോ മോട്ടോകോർപ്പിന്റെ ആദ്യത്തെ 250 സിസി സ്ട്രീറ്റ് ഫൈറ്റർ മോട്ടോർസൈക്കിൾ കൂടിയാണിത്.

Hero Xtreme 250R Debut At Bharat Mobility Global Expo 2025

കെടിഎം 250 ഡ്യൂക്ക് പോലുള്ള ശക്തരായ എതിരാളികളുമായി മത്സരിക്കേണ്ടിവരുമ്പോൾ ഇത്തരം കാര്യങ്ങളിലെല്ലാം മികച്ചവനായിരിക്കണമെന്ന വാശി ഹീറോ കാണിച്ചിട്ടുണ്ടെന്ന് പറയാം. ഹീറോ എക്‌സ്ട്രീം 250R പതിപ്പിന്റെ രൂപകൽപ്പനയും സ്റ്റൈലിംഗും ആഗോള വിപണികളേയും ലക്ഷ്യം വെച്ചുള്ളതായതിനാൽ അന്താരാഷ്ട്ര തലത്തിലും മോഡൽ ചർച്ചാ വിഷയം ആയേക്കാം. 4-വാൽവ് സിസ്റ്റമുള്ള പുത്തൻ 250 സിസി ലിക്വിഡ്-കൂൾഡ് DOHC എഞ്ചിനാണ് ബൈക്കിന് തുടിപ്പേകാൻ എത്തുക.

സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6-സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന ലിക്വിഡ്-കൂൾഡ് എഞ്ചിന് 30 bhp കരുത്തിൽ പരമാവധി 25 Nm torque വരെ ഉത്പാദിപ്പിക്കാനായേക്കുമെന്നാണ് വിവരം. 50-50 ഭാരം ബാലൻസ് ചെയ്യുന്ന ലൈറ്റ്‌വെയ്റ്റ് അലോയ് വീലുകളും റേഡിയൽ ടയറുകളുമാണ് ഹീറോ ബൈക്കിൽ സജ്ജീകരിച്ചിരിക്കുന്നത്. ഈ കോൺഫിഗറേഷൻ അസാധാരണമായ ഗ്രിപ്പും പ്രതികരണശേഷിയുമാണ് ഉറപ്പാക്കുന്നത്.

Hero Xtreme 250R Debut At Bharat Mobility Global Expo 2025

ഹീറോ എക്‌സ്ട്രീം 250R മോട്ടോർസൈക്കിളിന് വെറും 3.25 സെക്കൻഡിനുള്ളിൽ 0 മുതൽ 60 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുമെന്നാണ് കമ്പനി അവസാശപ്പെടുന്നത്. ബ്രേക്കിംഗ് സജ്ജീകരണത്തിൽ സ്വിച്ചബിൾ എബിഎസ് മോഡുകളോടെ രണ്ട് അറ്റത്തും ഡിസ്ക് ബ്രേക്കുകളാവും വരിക. ഹീറോ എക്സ്ട്രീം 250R-ൽ വിപുലമായ കണക്റ്റിവിറ്റി സവിശേഷതകൾ ഹീറോ വാഗ്ദാനം ചെയ്യുന്നുണ്ട്.

ബ്ലൂടൂത്ത് പിന്തുണയുള്ള പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ഡിസ്പ്ലേയാണ് ബൈക്കിലുള്ളത്. ഒരു സ്മാർട്ട്‌ഫോണുമായി ജോടിയാക്കുമ്പോൾ ഉപയോക്താക്കൾക്ക് മ്യൂസിക്കും ടേൺ-ബൈ-ടേൺ നാവിഗേഷനും ആക്‌സസ് ചെയ്യാൻ കഴിയും. പോരാത്തതിന് സ്ക്രീൻ വഴി കോളുകളിലേക്കും ടെക്സ്റ്റ് സന്ദേശങ്ങളിലേക്കും ആക്‌സസ് ലഭ്യമാകാനും സാധ്യതയുണ്ട്. വില കൂടുതലായിരിക്കുമോയെന്ന് ആശങ്കയും വേണ്ട. ഏകദേശം 2 ലക്ഷം രൂപയോളം മാത്രമായിരിക്കും ഇതിന് മുടക്കേണ്ടി വരികയെന്നാണ് വിവരം.

More from DriveSpark

Article Published On: Thursday, January 9, 2025, 11:28 [IST]
English summary
Hero xtreme 250r debut at bharat mobility global expo 2025 key things to know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X