എതിരാളികളുടെ കച്ചോടം ഒന്നിച്ച് കൂട്ടിയാലും മുട്ടാൻ പറ്റില്ല! ഒറ്റമാസം 2.67 ലക്ഷം പേർ വാങ്ങിയ സ്‌കൂട്ടർ

സ്‌കൂട്ടറുകളെന്നാൽ ഇന്ത്യക്കാർക്ക് ഹോണ്ട ആക്‌ടിവയാണ് അവസാനവാക്ക്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഇന്ത്യക്കാരുടെ ഏറ്റവും ഇഷ്‌ടപ്പെട്ട സ്‌കൂട്ടർ വിൽപ്പനയുടെ കാര്യത്തിലും ലക്ഷപ്രഭുവാണ്. ഒരോ മാസവും ആക്‌‌ടിവ (Honda Activa Scooter) വിൽക്കുന്ന എണ്ണം കേട്ടാൽ പലരുടേയും കണ്ണ് പുറത്തുവന്നേക്കാം. നിലവിൽ ആറാം തലമുറ ആവർത്തനത്തിൽ തകർത്താടുന്ന മോഡൽ വാങ്ങാൻ ജനം ഷോറൂമിൽ തടിച്ചുകൂടുന്നുമുണ്ട്. കാലത്തിനൊത്ത് നവീകരിക്കാൻ കമ്പനിക്ക് സാധിക്കുന്നുണ്ട് എന്നതാണ് ആക്‌ടിവയുടെ വിജയം. ഒന്നാന്തരം ബിൽഡ് ക്വാളിറ്റിയും അടിപൊളി എഞ്ചിനും തന്നെയാണ് ഹോണ്ടയുടെ സ്‌കൂട്ടറിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്.

ഒപ്പം 110, 125 സിസി സെഗ്മെന്റുകളിലായി രണ്ട് ആക്‌ടിവകളും കൂടിയാവുമ്പോൾ സംഗതി കളറാവും. 2025 ജൂലൈ മാസം മോഡലിന്റെ 2,37,413 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്. 2024 ജൂലൈയിലെ 1,95,604 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ വിൽപ്പയിൽ ഏകദേശം 21.37 ശതമാനത്തിന്റെ വർധനവാണ് ആക്‌ടിവ നേടിയെടുത്തിരിക്കുന്നത്. പോയമാസം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട രണ്ടാമത്തെ ഇരുചക്ര വാഹനമായും ആക്‌ടിവ പേരെടുത്തു.

Honda Activa Clocked 2 37 413 Units Sales In July 2025

മോഡേൺ എതിരാളികൾക്ക് മുന്നിൽ പിടിച്ചുനിൽക്കാനുള്ള എല്ലാ ജാലവിദ്യകളും കോർത്തിണക്കിയാണ് ആക്‌ടിവയെ മെനഞ്ഞെടുത്തിരിക്കുന്നത്. ഫീച്ചറുകളുടെ കാര്യത്തിൽ അൽപം പിന്നിലാണെന്ന് വാദിക്കുന്നവരുമുണ്ട് കേട്ടോ. അത്തരത്തിലുള്ളവർക്കുള്ള മറുപടിയുമായി ആക്‌ടിവയുടെ 2025 മോഡലിനെ അടുത്തിടെ വിപണിയിൽ അവതരിപ്പിച്ചിരുന്നു. 110 സിസി എഞ്ചിനുമായി വരുന്ന 2025 ഹോണ്ട ആക്ടിവയ്ക്ക് 80,950 രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്.

109.51 സിസി സിംഗിൾ സിലിണ്ടർ എഞ്ചിൻ തന്നെയാണ് പുതിയ 2025 മോഡൽ ആക്ടിവയുടെ ഹൃദയം. സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയ ഇതിന് 8,000 ആർപിഎമ്മിൽ 7.8 bhp കരുത്തും 5,500 ആർപിഎമ്മിൽ 9.05 Nm ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇന്ധനക്ഷമത വർധിപ്പിക്കുന്നതിനായി ഐഡിൽ സ്റ്റാർട്ട്/സ്റ്റോപ്പ് സിസ്റ്റവും ഹോണ്ട ആക്‌ടിവയിൽ ഇപ്പോൾ ഒരുക്കിയിട്ടുണ്ട്.

Honda Activa Clocked 2 37 413 Units Sales In July 2025

OBD-2B നിലവാരത്തിലേക്ക് എഞ്ചിൻ നവീകരിച്ചതിന് പുറമെ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ ഉൾപ്പെടെയുള്ള പുതിയ ഫീച്ചറുകളോടെയാണ് ഹോണ്ട ആക്‌ടിവ വീട്ടിലെത്തിക്കാനാവുന്നത്. ആക്ടിവ അതിന്റെ പരിചിതമായ ഡിസൈൻ നിലനിർത്തിയാണ് പണികഴിപ്പിച്ചിരിക്കുന്നത്. പക്ഷേ H-സ്മാർട്ട് ട്രിമ്മിൽ മാത്രം ലഭ്യമായിരുന്ന അലോയ് വീൽ ഓപ്ഷൻ ഇനി മുതൽ DLX വേരിയന്റിലും വാങ്ങാനാവും.

പേൾ പ്രെഷ്യസ് വൈറ്റ്, ഡീസന്റ് ബ്ലൂ മെറ്റാലിക്, പേൾ ഇഗ്നിയസ് ബ്ലാക്ക്, മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക്, റെബൽ റെഡ് മെറ്റാലിക്, പേൾ സൈറൺ ബ്ലൂ എന്നീ വൈവിധ്യമാർന്ന 6 കളർ ഓപ്ഷനുകളോടെ STD, DLX, H-സ്മാർട്ട് എന്നീ മൂന്ന് വേരിയന്റുകളിൽ 2025 ഹോണ്ട ആക്‌ടിവ 110 സ്വന്തമാക്കാനും അവസരമുണ്ട്. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള പുതിയ 4.2 ഇഞ്ച് TFT ഡിസ്‌പ്ലേയോടെയാണ് ഇനി മുതൽ ആക്‌ടിവ വാങ്ങാനാവുക.

Honda Activa Clocked 2 37 413 Units Sales In July 2025

ഇന്ത്യയിലെ ഹോണ്ടയുടെ എല്ലാ മോഡലുകളിലും ഏതാണ്ട് സ്റ്റാൻഡേർഡായിക്കൊണ്ടിരിക്കുന്ന ഫീച്ചറുകളിൽ ഒന്നാണിത്. നാവിഗേഷൻ, കോൾ/എസ്എംഎസ് അലേർട്ടുകൾ തുടങ്ങിയ പ്രവർത്തനങ്ങൾ ആക്‌സസ് ചെയ്യാനാവുന്ന ഹോണ്ട റോഡ്‌സിങ്ക് ആപ്പുമായി പുതിയ ക്ലസ്റ്റർ പൊരുത്തപ്പെടുന്നുമുണ്ട്. മൈലേജ് ഇൻഡിക്കേറ്റർ, ട്രിപ്പ് മീറ്ററുകൾ, ഇക്കോ ഇൻഡിക്കേറ്റർ, ഡിസ്റ്റൻസ് ടു എംപ്റ്റി തുടങ്ങിയ നിരവധി വിവരങ്ങൾ ക്ലസ്റ്റർ പ്രദർശിപ്പിക്കുന്നുമുണ്ട്.

ഇന്ത്യയിലെ ഫാമിലി സ്‌കൂട്ടർ വിഭാഗത്തിൽ ടിവിഎസ് ജുപ്പിറ്റർ, ഹീറോ പ്ലെഷർ പ്ലസ് എന്നിവയ്‌ക്കെതിരെയാണ് ആക്‌ടിവയുടെ പ്രധാന മത്സരം. ഇനി 125 സിസി ആക്‌ടിവയിലേക്ക് നോക്കിയാൽ 94,922 രൂപ മുതൽ 97,146 രൂപ വരെയാണ് ഇതിന് എക്സ്ഷോറൂം വില. 6250 ആർപിഎമ്മിൽ 8.3 bhp പവറും 5000 ആർപിഎമ്മിൽ 10.4 Nm ടോർക്കും നൽകുന്ന 124 സിസി 4-സ്ട്രോക്ക് SI എഞ്ചിനാണ് 2025 ആക്ടിവ 125 സ്‌കൂട്ടറിന് തുടിപ്പേകുന്നത്.

More from DriveSpark

Article Published On: Saturday, August 30, 2025, 11:28 [IST]
English summary
Honda activa clocked 237413 units sales in july 2025
കൂടുതല്‍... #honda motorcycle #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X