ആക്‌ടിവ വാങ്ങിയാൽ 3 വർഷം ഫ്രീ സർവീസ്, കൂട്ടിന് 5,500 രൂപയുടെ മറ്റ് ഓഫറുകളും, ഹോണ്ട ഹീറോ ആയത് കണ്ടോ

സ്‌കൂട്ടറുകളിലെ രാജാവാണ് ഹോണ്ട ആക്‌ടിവ (Honda Activa). ഏത് ഗിയർലെസ് (Gearless Scooter) മോഡൽ വാങ്ങിയാലും നീ ആക്‌ടിവ വാങ്ങിയല്ലേ എന്നാണ് നാട്ടിലെ പൊതുവേയുള്ള ചോദ്യം. കൈനറ്റിക് ഹോണ്ടയ്ക്ക് (Kinetic Honda) ശേഷം രാജ്യത്ത് വിപ്ലവം കുറിച്ച മോഡൽ ഇപ്പോഴും ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്. ഗിയർലെസ് സ്‌കൂട്ടറുകളിലേക്ക് പുരുഷൻമാർ വരെ ആകൃഷ്ടരായത് ആക്ടിവയുടെ വരവോടെയാണ്. ഇന്നത്തെ പല മോഡലുകളിലുമുള്ള മോഡേൺ ഫീച്ചറുകളുടെ അകമ്പടിയൊന്നും ഇല്ലെങ്കിലും വിശ്വാസത്തിന്റെ പര്യായമായി ആക്‌ടിവയെ രാജ്യം കാണുന്നതാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളുടെ വിജയം.

പണ്ട് വാങ്ങിയവർ പോലും വാഹനം പഴതാവുമ്പോൾ കൊടുത്ത് ആക്‌ടിവ തന്നെ വാങ്ങുന്നതും ഇവിടുത്തെ ട്രെൻഡാണ്. ഇതിനെല്ലാം കാരണം ഹോണ്ടയുടെ സർവീസും കുറഞ്ഞ മെയിന്റനെൻസ് കോസ്റ്റുമെല്ലാമാണ്. പുതിയ ആക്ടിവ 110, ആക്ടിവ 125 മോഡലുകൾ വാങ്ങുന്നവർക്കായി അഡാറ് ഓഫറുമായി രംഗത്തെത്തിയിരിക്കുകയാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾ.

Honda Activa Scooter Buyers Get 3-Year Free Service And Rs 5 500 Offer

പുതിയ ആക്ടിവ 110, ആക്ടിവ 125 സ്‌കൂട്ടറുകൾ വാങ്ങുന്നവർക്ക് 3 വർഷത്തെ സൗജന്യ സർവീസ് പാക്കേജും 5,500 രൂപ വരെ വിലയുള്ള അധിക ആനുകൂല്യങ്ങളും ഹോണ്ട ടു-വീലേഴ്‌സ് ഇന്ത്യ പ്രഖ്യാപിച്ചു. അടുത്തിടെ 2025 മോഡൽ ഇയർ അപ്‌ഡേറ്റോടെ എത്തിയ പുത്തൻ മോഡലുകളിലാണ് ഈ ഓഫർ അവതരിപ്പിത്തിരിക്കുന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. ആക്‌ടിവ ശ്രേണി ഇപ്പോൾ OBD 2B നിലവാരത്തിലുള്ള എഞ്ചിനുമായാണ് വരുന്നത്.

ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്‌കൂട്ടറുകളിൽ ഒന്നാണ് ആക്‌ടിവയുടെ 110 സിസി, 125 സിസി സ്‌കൂട്ടറുകൾ. പുതുതായി അവതരിപ്പിച്ചിരിക്കുന്ന ഈ പരിമിതകാല ഓഫറുകൾ 2025 ഏപ്രിൽ 30 വരെ മാത്രമേ ഉപയോഗപ്പെടുത്താനാവൂ എന്നതും ഉപഭോക്താക്കൾ പ്രത്യേകം ഓർമിക്കണേ. ഓഫർ ലഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ ആനുകൂല്യങ്ങളെക്കുറിച്ച് കൂടുതലറിയാൻ അടുത്തുള്ള ഡീലർഷിപ്പ് സന്ദർശിക്കാം.

Honda Activa Scooter Buyers Get 3-Year Free Service And Rs 5 500 Offer

2025 ഹോണ്ട ആക്ടിവയ്ക്ക് 80,950 രൂപ മുതലാണ് എക്സ്ഷോറൂം വില വരുന്നത്. ഏറ്റവും പുതിയ OBD-2B എമിഷൻ റെഗുലേഷനുകളിലേക്ക് അപ്‌ഡേറ്റ് ചെയ്‌ത അതേ 109.51 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് 110 മോഡലിന് തുടിപ്പേകുന്നത്. ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 8,000 ആർപിഎമ്മിൽ 7.8 bhp പവറും 5,500 ആർപിഎമ്മിൽ 9.05 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കാനുമാവും.

ഇന്ധനക്ഷമത വർധിപ്പിക്കുന്നതിന് ഐഡിൽ സ്റ്റാർട്ട്/സ്റ്റോപ്പ് സിസ്റ്റവും ഹോണ്ട ആക്‌ടിവ 110 പതിപ്പിൽ കമ്പനി ഒരുക്കിയിട്ടുണ്ട്. ഇതുകൂടാതെ 2025 മോഡൽ ഇയർ അപ്ഡേറ്റിന്റെ ഭാഗമായി ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള പുതിയ 4.2 ഇഞ്ച് TFT ഡിസ്‌പ്ലേയും ജനപ്രിയനിലേക്ക് ബ്രാൻഡ് അവതരിപ്പിക്കുകയുണ്ടായി. ഈയൊരു ഫീച്ചർ ഇന്ത്യയിലെ എല്ലാ ഹോണ്ട ഇരുചക്ര വാഹനങ്ങളിലും സ്റ്റാൻഡേർഡായി വരുന്ന കാര്യമാണ്.

Honda Activa Scooter Buyers Get 3-Year Free Service And Rs 5 500 Offer

നാവിഗേഷൻ, കോൾ, എസ്എംഎസ് അലേർട്ടുകൾ, കൂടുതൽ പ്രവർത്തനങ്ങൾ എന്നിവ നൽകുന്ന ഹോണ്ട റോഡ്‌സിങ്ക് ആപ്പുമായി ഡിസ്പ്ലേ പൊരുത്തപ്പെടുന്നുമുണ്ട്c. യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് പോർട്ടും സ്കൂട്ടറിൽ ലഭ്യമാണ്. 2025 ഹോണ്ട ആക്ടിവ ഇപ്പോൾ രാജ്യത്തുടനീളമുള്ള HMSI ഡീലർഷിപ്പുകളിൽ ലഭ്യമാണ്. ടിവിഎസ് ജൂപ്പിറ്റർ, ഹീറോ പ്ലെഷർ പ്ലസ് എന്നിവയ്‌ക്കെതിരെയാണ് സ്കൂട്ടർ മത്സരിക്കുന്നത്.

മറുവശത്ത് 2025 ഹോണ്ട ആക്ടിവ 125 വേരിയന്റിന് 94,922 മുതൽ 97,146 രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. OBD2B കംപ്ലയിന്റായി പുതുക്കിപ്പണിത 123.92 സിസി, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് സ്കൂട്ടറിന്റെ ഹൃദയം. മെച്ചപ്പെട്ട ഇന്ധനക്ഷമതയുള്ള ഒരു ഐഡ്ലിംഗ് സ്റ്റോപ്പ് സിസ്റ്റവും സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 8.3 bhp പവറിൽ പരമാവധി 10.15 Nm ടോർക്ക് വരെ നൽകാനുമാവും.

Honda Activa Scooter Buyers Get 3-Year Free Service And Rs 5 500 Offer

110 പതിപ്പിന് സമാനമായി ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള പുതിയ 4.2 ഇഞ്ച് TCT ഡാഷ്‌ബോർഡ് ഇതിലും കൊടുത്തിട്ടുണ്ട്. യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് പോർട്ട്, നാവിഗേഷൻ, കോൾ/മെസേജ് അലേർട്ടുകൾ തുടങ്ങിയ സവിശേഷതകൾ കൊണ്ടുവരുന്ന ഹോണ്ട റോഡ്സിങ്ക് ആപ്പുമായി പുതിയ ക്ലസ്റ്റർ ജോടിയാക്കാനും സാധിക്കും. സുസുക്കി ആക്‌സസ്, യമഹ ഫാസിനോ, യമഹ റേ ZR, ടിവിഎസ് ജുപ്പിറ്റർ 125, ടിവിഎസ് എൻടോർഖ് തുടങ്ങിയ പ്രമുഖരുമായാണ് സെഗ്മെന്റിൽ ആക്‌ടിവയുടെ മത്സരം.

More from DriveSpark

Article Published On: Thursday, April 17, 2025, 14:12 [IST]
English summary
Honda activa scooter buyers gets 3 year free service and rs 5500 offer
കൂടുതല്‍... #honda motorcycle #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X