3.50 കോടി ആളുകൾ വാങ്ങിയ ഇന്ത്യൻ സ്‌കൂട്ടർ, അപൂർവ നേട്ടവുമായി ഹോണ്ട ആക്‌ടിവ; വാങ്ങിയവരാരും കുറ്റം പറഞ്ഞിട്ടില്ല

കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഇന്ത്യക്കാരുടെ ഏറ്റവും ഇഷ്‌ടപ്പെട്ട സ്‌കൂട്ടറാണ് ഹോണ്ട ആക്‌ടിവ. കൈനറ്റിക് ഹോണ്ടയ്ക്ക് ശേഷം രാജ്യത്ത് വിപ്ലവം കുറിച്ച മോഡൽ ഇപ്പോഴും ഓരോ മാസവും ലക്ഷക്കണക്കിന് യൂണിറ്റുകളാണ് വിറ്റഴിയുന്നത്. നല്ല വിശ്വാസ യോഗ്യമായ എഞ്ചിൻ, കുറഞ്ഞ മെയിന്റനെൻസ്, കിടിലൻ ബിൽഡ് ക്വാളിറ്റി, തരക്കേടില്ലാത്ത മൈലേജ് എന്നിവയെല്ലാമാണ് ആളുകളെ ആക്‌ടിവയിലേക്ക് അടുപ്പിക്കുന്ന കാര്യങ്ങൾ. ഇന്നത്തെ പല മോഡലുകളിലുമുള്ള മോഡേൺ ഫീച്ചറുകളുടെ അകമ്പടിയൊന്നും ഇല്ലെങ്കിലും വിശ്വാസത്തിന്റെ പര്യായമായി ആക്‌ടിവയെ രാജ്യം കാണുന്നതാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളുടെ വിജയം.

ഇപ്പോഴിതാ സുപ്രധാനമായൊരു നാഴികക്കല്ല് ഇന്ത്യൻ വിപണിയിൽ താണ്ടിയിരിക്കുകയാണ് ആക്‌ടിവ. 2001-ൽ വിപണിയിലെത്തിയ ആക്ടിവ ഇന്ത്യയിൽ 3.50 കോടി വിൽപ്പന കടന്നിരിക്കുകയാണ്. മറ്റൊരു ഗിയർലെസ് സ്‌കൂട്ടറിനും അവകാശപ്പെടാനില്ലാത്ത നേട്ടമാണ് ജാപ്പനീസ് സുന്ദരി കൈവരിച്ചിരിക്കുന്നത്. നിലവിലെ ആക്ടിവ ശ്രേണിയിൽ ആക്ടിവ 110, ആക്ടിവ 125, ആക്ടിവ-i, ആക്ടിവ ഇ എന്നീ മോഡലുകളാണ് ഉൾപ്പെടുന്നത്.

Honda Activa Scooter Crossed 3 5 Crore Sales Milestone In India

ഹീറോ മോട്ടോകോർപ്പുമായുള്ള സംയുക്ത സംരംഭത്തിലൂടെ 1999-ലാണ് ഹോണ്ടയുടെ ഇന്ത്യയിലെ ഇന്നിംഗ്സ് ആരംഭിക്കുന്നത്. പിന്നീട് ഹോണ്ട മോട്ടോർസൈക്കിൾസ് ആൻഡ് സ്‌കൂട്ടേഴ്‌സ് ഇന്ത്യ (HMSI) എന്ന പേരിൽ സ്വന്തം നിലയിൽ പ്രവർത്തനം ആരംഭിച്ച ബ്രാൻഡിന്റെ ആദ്യത്തെ തദ്ദേശീയ ഉൽപ്പന്നമായി 2001-ലാണ് ആക്ടിവ പുറത്തിറങ്ങുന്നത്. പിന്നീട് നാട്ടിലെല്ലാം ഈ ഗിയർലെസ് മോഡൽ നിറയുന്നതാണ് കാണാനായത്.

ബൈക്കുകളേക്കാൾ പ്രായോഗികമാണെന്നതാണ് ഏവരേയും ആക്‌ടിവയിലേക്ക് അടുപ്പിച്ചത്. 2015-ൽ തന്നെ ആക്ടിവയ്ക്ക് ആദ്യത്തെ ഒരു കോടി ഉപഭോക്താക്കളെ ലഭിച്ചതായും 2018-ൽ വിൽപ്പന രണ്ട് കോടി ആയതായും ഇപ്പോൾ 2025-ൽ 3.5 കോടി വിൽപ്പനയും മറികടന്ന് കുതിക്കുകയാണെന്ന് ഹോണ്ട അറിയിച്ചു. മോഡേൺ എതിരാളികൾക്ക് മുന്നിൽ പിടിച്ചുനിൽക്കാനുള്ള എല്ലാ ജാലവിദ്യകളും കോർത്തിണക്കിയാണ് ആക്‌ടിവയെ മെനഞ്ഞെടുത്തിരിക്കുന്നത്.

Honda Activa Scooter Crossed 3 5 Crore Sales Milestone In India

ഫീച്ചറുകളുടെ കാര്യത്തിൽ അൽപം പിന്നിലാണെങ്കിലും വിശ്വാസത്തിന്റെ കാര്യത്തിൽ മറ്റാർക്കും ആക്ടിവയെ മറികടക്കാനാവില്ല. നിലവിൽ ആറാം തലമുറ ആവർത്തനത്തിലാണ് ഈ ഗിയർലെസ് സ്‌കൂട്ടർ അരങ്ങ് വാഴുന്നത്. കഴിഞ്ഞ 24 വർഷമായി ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്കൂട്ടറാണിത്. പെട്രോൾ പതിപ്പിൽ 110 സിസി എഞ്ചിനും 125 സിസി എഞ്ചിനും ആക്‌ടിവയ്ക്കുണ്ട്.

ഇതുകൂടാതെ അടുത്തിടെ ആക്‌ടിവയുടെ ഇലക്ട്രിക് പതിപ്പിനേയും ഹോണ്ട ഇന്ത്യക്കാർക്കായി സമ്മാനിച്ചിരുന്നു. 7.73 bhp കരുത്തിൽ 8.9 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 109.51 സിസി BS-VI എഞ്ചിനാണ് ആക്ടിവ 110 വേരിയന്റിന്റെ ഹൃദയം. ഇത് ലിറ്ററിന് 60 കിലോമീറ്റർ ഇന്ധനക്ഷമതയോളം നൽകാൻ പ്രാപ്തമാണെന്നാണ് കമ്പനി പറയുന്നത്. അതേസമയം 78,684 രൂപയുടെ പ്രാരംഭ വില കൂടിയാവുന്നതോടെ സംഗതി നല്ലൊരു ഡീലാണ്.

Honda Activa Scooter Crossed 3 5 Crore Sales Milestone In India

OBD2B നിലവാരത്തിലുള്ള 123.92 സിസി, സിംഗിൾ-സിലിണ്ടർ എഞ്ചിനാണ് 2025 ഹോണ്ട ആക്ടിവ 125 മോഡലിന് കരുത്ത് പകരുന്നത്. ഈ എഞ്ചിൻ 8.3 bhp പവറിൽ പരമാവധി 10.15 Nm ടോർക്കാണ് നൽകുന്നത്. ലിറ്ററിന് 52 കിലോമീറ്റർ മൈലേജ് നൽകുന്ന ഈ പതിപ്പിന് 82,257 രൂപ മുതലാണ് എക്സ്ഷോറൂം വില മുടക്കേണ്ടതായി വരിക. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള പുതിയ 4.2 ഇഞ്ച് TFT ഡിസ്‌പ്ലേയോടെയാണ് ഇപ്പോൾ ആക്‌ടിവയുടെ രണ്ട് മോഡലുകളും വരുന്നത്.

ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ ആക്ടിവ ഇവിയുടെ തുടക്കം അത്ര നന്നായിരുന്നില്ല. പ്രതീക്ഷിച്ചത് പോലെ ഹിറ്റായില്ലെങ്കിലും പതിയെ ക്ലച്ചുപിടിക്കുമെന്നാണ് കമ്പനിയുടെ വിശ്വാസം. 1.17 ലക്ഷം രൂപ മുതൽ എക്സ്ഷോറൂം വില ആരംഭിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറിന് 6 kW മോട്ടോറിന് പവർ നൽകുന്ന 3 kWh ബാറ്ററി പായ്ക്കാണുള്ളത്. സിംഗിൾ ചാർജിൽ ഹോണ്ട ആക്ടിവ ഇവിക്ക് 102 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നു.

More from DriveSpark

Article Published On: Thursday, October 30, 2025, 9:04 [IST]
English summary
Honda activa scooter crossed 3 5 crore sales milestone in india
കൂടുതല്‍... #honda motorcycle #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X