ഇത്രയും കുറഞ്ഞ വിലയ്ക്ക് ഈ ഫീച്ചറുള്ള ബൈക്കുകൾ ഉണ്ടായിരുന്നോ? ഇനി വാങ്ങുന്നേൽ നോക്കി വാങ്ങണേ

പുത്തനൊരു ബൈക്ക് വാങ്ങുമ്പോൾ അതിൽ എല്ലാത്തരം ഫീച്ചറുകളും ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. കേരളത്തിലെ കുണ്ടും കുഴിയും നിറഞ്ഞ റോഡുകൾക്ക് ശരിക്കും അഡ്വഞ്ചർ മോട്ടോർസൈക്കിളുകളാണ് നല്ലതെങ്കിലും എല്ലാവരുടേയും ടേസ്റ്റ് വ്യത്യസ്‌തമായിരിക്കുമല്ലോ. മികച്ച ഹാൻഡ്‌ലിംഗിനും സ്റ്റെബിലിറ്റിയും കിട്ടാൻ അപ്‌സൈഡ്-ഡൗൺ ഫോർക്കുകളുള്ള ബൈക്കുകളെങ്കിലും നോക്കി വാങ്ങാൻ ഇപ്പോൾ പലരും ശ്രമിക്കാറുണ്ട്. അടുത്തിടെയായി ഇന്ത്യയിലെ ബൈക്കുകളിൽ ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന സവിശേഷതകളിൽ ഒന്നായി ഇത് മാറിയിട്ടുമുണ്ട്. പണ്ട് വില കൂടിയ ബൈക്കുകളിൽ മാത്രമായിരുന്നു ലഭ്യമായിരുന്നതെങ്കിൽ ഇപ്പോൾ ചെറിയ വിലയുള്ള 125 സിസി മോഡലുകളിൽ പോലും ലഭ്യമായി തുടങ്ങിയിട്ടുണ്ട്.

മികച്ച ഹാൻഡ്‌ലിംഗിനും സ്റ്റെബിലിറ്റിക്ക് പുറമെ USD ഫോർക്കുകൾ ഫ്രണ്ട്-എൻഡ് ഫീലും കോർണറിംഗ് എബിലിറ്റിയും വരെ മെച്ചപ്പെടുത്താൻ സഹായിക്കും. ആയതിനാൽ ഇനി പുത്തനൊരു ബൈക്ക് വാങ്ങാൻ പ്ലാനുണ്ടേൽ ഈയൊരു ഫീച്ചറുള്ളത് ഒന്ന് നോക്കി വാങ്ങിക്കോ. ഹോണ്ട, ടിവിഎസ്, ബജാജ്, ഹീറോ തുടങ്ങിയ ബ്രാൻഡുകൾ ഈ സജ്ജീകരണമുള്ള മോഡലുകൾ ഇപ്പോൾ വാഗ്‌ദാനം ചെയ്യുന്നുണ്ട്. കുറഞ്ഞ വിലയിൽ അപ്‌സൈഡ്-ഡൗൺ ഫോർക്ക് ലഭിക്കുന്ന മോട്ടോർസൈക്കിളുകൾ ഏതെല്ലാമെന്ന് പരിചയപ്പെട്ടാലോ?

Honda CB 125 Hornet To TVS Ronin Affordable Bikes With USD Forks In India

ഹോണ്ട CB125 ഹോർനെറ്റ്: 125 സിസി പ്രീമിയം കമ്മ്യൂട്ടർ വിഭാഗത്തിലേക്ക് ഹോണ്ട അവതരിപ്പിച്ച മോഡലിൽ യൂത്തൻമാരുടെ കണ്ണുടക്കിയിട്ടുണ്ട്. അപ്‌സൈഡ്-ഡൗൺ ഫ്രണ്ട് ഫോർക്കുകളുള്ള ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന മോട്ടോർസൈക്കിളാണിത്. 1.02 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് ബൈക്ക് വിപണിയിൽ എത്തിയിരിക്കുന്നത്. സസ്പെൻഷൻ സെറ്റപ്പിൽ പിൻവശത്ത് 5-സ്റ്റെപ്പ് പ്രീലോഡ്-അഡ്ജസ്റ്റബിൾ റിയർ മോണോഷോക്കും ലഭിക്കുന്നതോടെ റൈഡ് കിടിലമാവും കേട്ടോ.

ബജാജ് പൾസർ NS160: സ്റ്റാൻഡേർഡായി തന്നെ അപ്‌സൈഡ്-ഡൗൺ ഫ്രണ്ട് ഫോർക്കുകൾ അവതരപ്പിക്കുന്ന കുറഞ്ഞ വിലയുള്ള മറ്റൊരു എൻട്രി ലെവൽ മോട്ടോർസൈക്കിളാണ് ബജാജ് പൾസർ NS160 . 1.20 ലക്ഷം രൂപ എക്സ്ഷോറൂം വില വരുന്ന മോഡലിന്റെ പിന്നിൽ ഗ്യാസ്-ചാർജ്ഡ് റിയർ മോണോഷോക്കാണ് കമ്പനി നൽകുന്നത്. നാല് വ്ത്യസ്‌ത കളർ ഓപ്ഷനുകളിലും 160 സിസി പൾസർ സ്വന്തമാക്കാനാവും.

Honda CB 125 Hornet To TVS Ronin Affordable Bikes With USD Forks In India

ഇതുകൂടാതെ കോൾ നോട്ടിഫിക്കേഷനുകൾക്കും ടേൺ-ബൈ-ടേൺ നാവിഗേഷനുമായി ബ്ലൂടൂത്ത് കണക്റ്റിവിറ്റിയെ പിന്തുണയ്ക്കുന്ന ഒരു ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് ബജാജ് NS160-ൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതിനാൽ കൊടുക്കുന്ന പൈസ വസൂലാണെന്നതിൽ സംശയമൊന്നും വേണ്ട. 160.3 സിസി ഓയിൽ-കൂൾഡ്, ഫോർ-വാൽവ് FI DTS-i എഞ്ചിനാണ് ബൈക്കിന്റെ ഹൃദയം. ഇത് 5-സ്പീഡ് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്.

ടിവിഎസ് അപ്പാച്ചെ RTR 160 4V: വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്ട്രീറ്റ് ബൈക്കുകളിൽ ഒന്നാണ് അപ്പാച്ചെ RTR 160 4V. ഇതിന്റെ വില 1.15 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നതെങ്കിലും USD ഫ്രണ്ട് ഫോർക്കുകൾ വേണമെങ്കിൽ 1.28 ലക്ഷം രൂപ വില വരുന്ന ടോപ്പ് സ്പെക്ക് വേരിയന്റ് തെരഞ്ഞെടുക്കണമെന്ന് മാത്രം. 160 സിസി അപ്പാച്ചെയുടെ പിന്നിൽ മോണോഷോക്ക് യൂണിറ്റാണ് ലഭിക്കുക.

Honda CB 125 Hornet To TVS Ronin Affordable Bikes With USD Forks In India

ഹീറോ എക്സ്ട്രീം 160R: രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ്പിന്റെ എക്സ്ട്രീം 160R മോഡലും അപ്‌സൈഡ്-ഡൗൺ ഫ്രണ്ട് ഫോർക്ക് ലഭിക്കുന്ന ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള ബൈക്കുകളുടെ പട്ടികയിലുണ്ട്. 1.29 ലക്ഷം രൂപ എക്സ്ഷോറൂം വില വരുന്ന മോട്ടോർസൈക്കിളിന്റെ പിൻവശത്ത് 7-സ്റ്റെപ്പ് പ്രീലോഡ് അഡ്ജസ്റ്റബിലിറ്റിയുള്ള മോണോഷോക്കും ഉണ്ട്.

ടിവിഎസ് റോണിൻ: ഒരു നിയോ-റെട്രോ സ്റ്റൈലുള്ള ക്രൂയിസർ, റോഡ്സ്റ്റർ, സ്‌ക്രാംബ്ലർ ബൈക്കുകളുടെ മിശ്രണമാണെന്ന് വേണം പറയാൻ. 1.24 ലക്ഷം മുതൽ 1.59 ലക്ഷം വരെ എക്സ്ഷോറൂം വില വരുന്ന റോണിന്റെ മുൻവശത്തും USD ഫോർക്കുകളാണ് കമ്പനി ഒരുക്കിയിട്ടുള്ളത്. അതേസമയം പിന്നിൽ 7-സ്റ്റെപ്പ് പ്രീലോഡ്-അഡ്ജസ്റ്റബിൾ മോണോഷോക്കും കൂടിയാവുമ്പോൾ സംഗതി ഉഷാറാവുന്നുമുണ്ട്.

More from DriveSpark

Article Published On: Sunday, November 2, 2025, 14:30 [IST]
English summary
Honda cb 125 hornet to tvs ronin affordable bikes with usd forks in india
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X