പൾസറിനും അപ്പാച്ചെയ്ക്കും മുന്നിൽ വീഴാത്ത ഹോണ്ടയുടെ പടക്കുതിര; ഇന്നും വാങ്ങാൻ ആളുകൾ തള്ളിക്കയറുന്നു

ഹോണ്ട എന്ന് പറയുമ്പോഴേ എല്ലാവരുടേയും മനസിലേക്ക് ഓടിയെത്തുന്ന ബൈക്കായിരിക്കും യൂണികോൺ. ജാപ്പനീസ് വാഹന നിർമാതാക്കൾക്ക് ഇന്ത്യൻ വിപണിയിൽ വേരോട്ടം നൽകുന്നതിൽ ഈ കമ്മ്യൂട്ടർ ബൈക്ക് നൽകിയ സംഭാവന ചെറുതൊന്നുമല്ല. ഒരുകാലത്ത് യുവാക്കൾക്കിടയിൽ തരംഗമായിരുന്ന കക്ഷി 150 സിസി സെഗ്മെന്റിലെ സൈലന്റ് കില്ലറായിരുന്നു. ശബ്‌ദ കോലാഹലങ്ങളൊന്നുമില്ലാതെ ഓടിവരുന്ന യൂണികോൺ നിരത്തുകൾക്ക് ഇന്നും വിസ്‌മയമാണ്. ഫാൻസി ഫീച്ചറുകളുള്ള യൂത്തൻ മോഡലുകൾക്കിടയിലും ഇപ്പോഴും ആളുകൾ യൂണിക്കോൺ വാങ്ങാൻ വരി നിൽക്കുന്നുണ്ടെന്നതാണ് രസകരമായ സംഗതി. 2025 സെപ്റ്റംബർ മാസത്തെ വിൽപ്പന കണക്കുകൾ കണ്ടാൽ സംഗതി മനസിലാവും.

രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോട്ടോർസൈക്കിളുകളുടെ പട്ടികയിൽ യൂണിക്കോണിന് ഒമ്പതാം സ്ഥാനം കണ്ടെത്താൻ പോയമാസവും സാധിച്ചു. യമഹ FZ, ബജാജ് പൾസറുകൾ, ടിവിഎസ് അപ്പാച്ചെ തുടങ്ങിയ സ്റ്റൈലൻ മോഡലുകൾക്കിടയിലും ചൂടപ്പം പോലെ വിറ്റഴിക്കപ്പെടുന്ന മഹാവീരൻ മരണപ്പെടാതെ ഇന്നും വിപണനത്തിന് എത്തുന്നുണ്ടെന്നത് പലരേയും അതിശയിപ്പിച്ചേക്കാം.

Honda CB Unicorn Sales Up By 3 22 Per Cent In September 2025

ഇടയ്ക്കൊന്ന് നിർത്തലാക്കിയെങ്കിലും പലരും യൂണിക്കോൺ ചോദിച്ച് എത്തിയതോടെ 160 സിസി എഞ്ചിൻ വെച്ച് പുറത്തിറക്കാൻ ഹോണ്ട നിർബന്ധിതരാവുകയായിരുന്നു. 2004-ൽ ആദ്യമായി ഇന്ത്യൻ വിപണിയിലെത്തിയ ബൈക്ക് 22 വർഷങ്ങൾക്കിപ്പുറവും ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്. 2025 സെപ്റ്റംബറിൽ 32,361 യൂണിറ്റ് വിൽപ്പനയാണ് ഹോണ്ടയുടെ പടക്കുതിരയ്ക്ക് നേടാനയത്.

കഴിഞ്ഞ വർഷം ഇതേ മാസം വിറ്റഴിച്ച 31,353 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ വിൽപ്പനയിൽ 3.22 ശതമാനത്തിന്റെ വർധനവാണ് ഹോണ്ട യൂണിക്കോണ് നേടിയെടുക്കാനായത്. 1.10 ലക്ഷം രൂപയാണ് ബൈക്കിന് നിലവിൽ വരുന്ന എക്സ്ഷോറൂം വില. 7,500 ആർപിഎമ്മിൽ 13 bhp കരുത്തും 5,250 ആർപിഎമ്മിൽ 14.58 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാനാവുന്ന 162.71 സിസി എയർ-കൂൾഡ്, സിംഗിൾ സിലിണ്ടർ, ഫ്യുവൽ ഇഞ്ചക്ഷൻ എഞ്ചിനാണ് യൂണിക്കോണിന്റെ ഹൃദയം.

Honda CB Unicorn Sales Up By 3 22 Per Cent In September 2025

5 സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. മികച്ച ലോ എൻഡ് ടോർക്ക് നൽകാനാവുന്ന മോഡലിന് ലിറ്ററിന് 60 കിലോമീറ്റർ മൈലേജ് വരെ ലഭിക്കും. കിക്ക്, സെൽഫ് സ്റ്റാർട്ട് സംവിധാനമുള്ളതും ഏറെ ശ്രദ്ധേയമായ കാര്യമാണ്. മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ ഫാൻസി സെറ്റപ്പൊന്നും കാണാനൊക്കില്ല കേട്ടോ. ഡയമണ്ട്-ടൈപ്പ് ഫ്രെയിലാണ് യൂണിക്കോൺ പണികഴിപ്പിച്ചിരിക്കുന്നത്.

സസ്പെൻഷനായി മുൻവശത്ത് ടെലിസ്കോപ്പിക് ഫോർക്കുകളും പിന്നിൽ ഹൈഡ്രോളിക് മോണോഷോക്കുമാണ് ഹോണ്ട ഒരുക്കിയിട്ടുള്ളത്. അതേസമയം 160 സിസി യൂണിക്കോണിന്റെ ബ്രേക്കിംഗിനായി മുൻവശത്ത് 240 mm ഡിസ്‌ക്കും പിന്നിൽ 130 mm ഡ്രമ്മുമാണ് ലഭിക്കുക. സിംഗിൾ-ചാനൽ ആന്റി-ലോക്ക് ബ്രേക്കിംഗ് സംവിധാനവും പുതിയ ഹോണ്ട യൂണികോണിലുണ്ട്. 18 ഇഞ്ച് അലോയ് വീലുകളാണ് മോട്ടോർസൈക്കിളിന് സമ്മാനിച്ചിട്ടുള്ളത്.

Honda CB Unicorn Sales Up By 3 22 Per Cent In September 2025

പേൾ ഇഗ്നിയസ് ബ്ലാക്ക്, മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക്, റേഡിയൻ്റ് റെഡ് മെറ്റാലിക് എന്നിങ്ങനെ യൂണികോൺ മൂന്ന് കളർ ഓപ്ഷനാണ് മോഡലിനുള്ളത്. എൽഇഡി ഹെഡ്‌ലാമ്പ്, പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററും മൊബൈൽ ഉപകരണങ്ങൾ ചാർജ് ചെയ്യുന്നതിനായി യുഎസ്ബി ടൈപ്പ്-സി പോർട്ടും ഹോണ്ടയുടെ മിടുക്കനിൽ ഇപ്പോൾ വാഗ്‌ദാനം ചെയ്യുന്നുണ്ടെന്നതും മേൻമയാണ്. ക്ലസ്റ്ററിൽ ഇപ്പോൾ ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ, സർവീസ് ഡ്യൂ ഇൻഡിക്കേറ്റർ, ഇക്കോ ഇൻഡിക്കേറ്റർ മുതലായ കാര്യങ്ങളാണ് അരിയാനാവുക.

ബൈക്കിന് 10 വർഷം വരെ വാറണ്ടിയാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ട വാഗ്‌ദാനം ചെയ്യുന്നത്. ഇതിൽ 3 വർഷത്തെ സ്റ്റാൻഡേർഡ് വാറണ്ടിയും 7 വർഷത്തെ ഓപ്ഷണൽ എക്സ്റ്റെൻഡഡ് വാറണ്ടിയുമാണ് ലഭിക്കുക. 20 വർഷം മുമ്പ് വിപണിയിലെത്തിയ മോട്ടോർസൈക്കിൾ ഇതിനോടകം 25 ദശലക്ഷത്തിലധികം യൂണിറ്റുകളുടെ വിൽപ്പന നേടിയിട്ടുണ്ടെന്നും കമ്പനി പറയുന്നു.

More from DriveSpark

Article Published On: Wednesday, October 29, 2025, 9:16 [IST]
English summary
Honda cb unicorn sales up by 3 22 per cent in september 2025 details inside
കൂടുതല്‍... #honda motorcycle #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X