പണിപാളി, ഈ വർഷം പുറത്തിറക്കിയ ബൈക്ക് തിരിച്ചുവിളിച്ച് ഹോണ്ട! തകരാർ ഫ്രീയായി നന്നാക്കി തരും

ഏത് കാറോ ബൈക്കോ സ്കൂട്ടറോ വാങ്ങിയാലും കുറച്ച് കാലം വിശ്വസിച്ച് കൂടെക്കൊണ്ട് നടക്കണമെന്ന ആശയിലാവും ഏവരും വാങ്ങാറുള്ളത്. ഇരുചക്ര വാഹന വിപണിയിൽ നല്ല സർവീസ്, കുറഞ്ഞ മെയിന്റനെൻസ്, വിശ്വസമുള്ള എഞ്ചിൻ എന്നിവ ഒന്നിച്ച് വേണ്ടവരെല്ലാം നേരെ പോവുന്നത് ഹോണ്ടയുടെ ഷോറൂമിലേക്കാവും. ആക്‌ടിവ മുതൽ വലിയ സൂപ്പർബൈക്കുകൾ വരെ നിർമിക്കുന്നതിൽ വിദഗ്ധരായ ബ്രാൻഡ് ഇതുപോലൊന്ന് വേറെയില്ല. ഒപ്പം വിൽപ്പനാനന്തര സേവനത്തിന്റെ കാര്യത്തിലായാലും ഇതുവരെ കാര്യമായ ചീത്തപ്പേരും കമ്പനി കേൾപ്പിച്ചിട്ടില്ലെന്നതാണ് സത്യം. കസ്റ്റമേഴ്‌സിനെ ചേർത്തുനിർത്തുന്നതിൽ ഹോണ്ട കാണിക്കുന്ന പരിശ്രമം ചെറുതൊന്നുമല്ല.

ഇപ്പോഴിതാ ചില തകരാറുകൾ കണ്ടെത്തിയതിനെ തുടർന്ന് തങ്ങളുടെ പ്രീമിയം CB1000 ഹോർനെറ്റ് SP മോഡൽ സ്വമേധയാ തിരിച്ചുവിളിച്ചിരിക്കുകയാണ് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ (HMSI). പ്രീമീയം ബൈക്കിന്റെ തെരഞ്ഞെടുത്ത യൂണിറ്റുകളെയാണ് ബ്രാൻഡ് വേഗം സർവീസ് സെന്ററിൽ എത്തിക്കാൻ പറഞ്ഞിരിക്കുന്നത്. 2025-ൽ നിർമിച്ച മോട്ടോർസൈക്കിളുകളെയാണ് തിരിച്ചുവിളിക്കൽ ബാധിക്കപ്പെടുകയെന്നാണ് റഷ്‌ലൈൻ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.

Honda CB1000 Hornet SP Premium Streetfighter Recalled in India

B1000 ഹോർനെറ്റ് SP ബൈക്കിന്റെ എക്‌സ്‌ഹോസ്റ്റ് സിസ്റ്റത്തിൽ നിന്നുള്ള അമിതമായ ഹീറ്റ് കാരണം പെയിന്റഡ് സീറ്റ് സർഫസിനെ തകരാറിലാക്കുമെന്നാണ് ഹോണ്ടയുടെ പറയുന്നത്. ഇത് പരോക്ഷമായി ഗിയർ ചേഞ്ച് പെഡൽ പിവറ്റ് ബോൾട്ട് കാലക്രമേണ അയയാനും ഊരിപ്പോവാനും കാരണമാകും. അങ്ങനെ സംഭവിച്ചാൽ, റൈഡർമാർക്ക് ഗിയർ മാറ്റാൻ ബുദ്ധിമുട്ട് അനുഭവപ്പെടാം. പ്രത്യേകിച്ച് അതിവേഗത്തിലോ മറ്റോ സഞ്ചരിക്കുമ്പോൾ ഇതൊരു സുരക്ഷാ പ്രശ്‌നമായി മാറുകയും ചെയ്‌തേക്കാം.

മുൻകരുതൽ എന്ന നിലയിൽ മോട്ടോർസൈക്കിളിന്റെ വാറണ്ടി സ്റ്റാറ്റസ് പരിഗണിക്കാതെ തന്നെ ഹോണ്ട തകരാറിലായ ഭാഗങ്ങൾ സൗജന്യമായി പരിശോധിച്ച് മാറ്റി നൽകും. 2026 ജനുവരി മുതൽ ഇന്ത്യയിലുടനീളമുള്ള ഹോണ്ട ബിഗ്‌വിംഗ് ടോപ്‌ലൈൻ ഡീലർഷിപ്പുകളിൽ മാത്രമായിരിക്കും തിരിച്ചുവിളിക്കൽ പ്രവർത്തനം നടത്തുക. ഉപഭോക്തൃ വിശ്വാസം, സുരക്ഷ, ഉടമസ്ഥാവകാശ അനുഭവം എന്നിവയിൽ ബ്രാൻഡ് കൊടുക്കുന്ന പ്രത്യേക ശ്രദ്ധയേയാണ് ഇതെല്ലാം ചൂണ്ടിക്കാണിക്കുന്നത്.

Honda CB1000 Hornet SP Premium Streetfighter Recalled in India

ഹോണ്ടയും അതിന്റെ ബിഗ്‌വിംഗ് ഡീലർമാരും ഇന്ന് മുതൽ ഉപഭോക്താക്കളെ കോൾ, ഇമെയിൽ, എസ്എംഎസ് വഴി ബന്ധപ്പെടും. കൂടാതെ ഉടമകൾക്ക് ഹോണ്ടയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ അവരുടെ VIN (Vehicle Identification Number) പരിശോധിക്കാനും കഴിയും. ഡീലർഷിപ്പുകളിലെ കാലതാമസം ഒഴിവാക്കാൻ ഉപഭോക്താക്കളെ അവരുടെ സർവീസ് അപ്പോയിന്റ്മെന്റ് മുൻകൂട്ടി ബുക്ക് ചെയ്യാൻ ഹോണ്ട നിർദ്ദേശിക്കുന്നുമുണ്ട്.

ഈ വർഷം മെയ് മാസത്തിലാണ് CB1000 ഹോർനെറ്റ് SP ഇന്ത്യയിൽ പുറത്തിറക്കുന്നത്. 12.36 ലക്ഷം രൂപയാണ് ഈ പ്രീമിയം നേക്കഡ് ബൈക്കിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. 155 bhp കരുത്തിൽ പരമാവധി 107 Nm torque വരെ ഉത്പാദിപ്പിക്കുന്ന 999 സിസി ഇൻലൈൻ ഫോർ-സിലിണ്ടർ എഞ്ചിനാണ് ഇതിന്റെ ഹൃദയം. സ്ലിപ്പർ അസിസ്റ്റ് ക്ലച്ച്, ബൈ-ഡയറക്ഷണൽ ക്വിക്ക്-ഷിഫ്റ്റർ എന്നിവയുള്ള 6 സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

കൂടാതെ ഹോണ്ട സെലക്ടബിൾ ടോർക്ക് കൺട്രോൾ, അഞ്ച് റൈഡിംഗ് മോഡുകൾ എന്നിവയും CB1000 ഹോർനെറ്റ് SP പതിപ്പിന്റെ പ്രത്യേകതകളാണ്. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള 5 ഇഞ്ച് TFT ഡിസ്‌പ്ലേയാണ് ഇതിലെ മറ്റൊരു ഹൈലൈറ്റ്. ഇനി മെക്കാനിക്കൽ വശങ്ങളിലേക്ക് വന്നാൽ സസ്‌പെൻഷനായി മുന്നിൽ ഷോവ SFF-BP അപ്സൈഡ് ഡൌൺ ഫോർക്കും പിന്നിൽ ഓഹ്ലിൻസ് TTX36 മോണോഷോക്കുമാണ് വലിയ ഹോർനെറ്റ് ഉപയോഗിക്കുന്നത്. ബ്രേക്കിംഗിനായി ഡ്യുവൽ ഫ്രണ്ട് ഡിസ്‌കുകളും സിംഗിൾ റിയർ ഡിസ്‌കും ഡ്യുവൽ ചാനൽ എബിഎസിന്റെ സപ്പോർട്ടോടെ ലഭിക്കും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, November 15, 2025, 13:03 [IST]
English summary
Honda cb1000 hornet sp premium streetfighter recalled in india details inside
കൂടുതല്‍... #honda motorcycle #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X