ബുള്ളറ്റ് വാങ്ങാൻ വരട്ടെ, പുതിയ 350 സിസി ക്ലാസിക് ബൈക്കുമായി ഹോണ്ട വന്നിട്ടുണ്ട്; വില 2.01 ലക്ഷം മുതൽ

റോയൽ എൻഫീൽഡിനിട്ട് പണികൊടുക്കാനായി മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിൾ സെഗ്മെന്റിലേക്ക് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ട കൊണ്ടുവന്ന മോഡലായിരുന്നു ഹൈനസ് CB350. സംഭവം വേഗത്തിൽ ഹിറ്റായതോടെ ഇതിനെ അടിസ്ഥാനമാക്കി CB350, CB350 RS എന്നിങ്ങനെ രണ്ട് വേരിയന്റുകൾക്ക് കൂടി കമ്പനി രൂപം കൊടുക്കുകയുണ്ടായി. ഇതിൽ ആദ്യത്തേത് ക്ലാസിക് വൈബ് വേണ്ടവരെ തൃപ്ത്തിപ്പെടുത്താനായി എത്തിയതാണ്. റെട്രോ സ്റ്റൈലിംഗും കാര്യങ്ങളും ഉൾപ്പെടുത്തിയ മോഡൽ വിപണിയിൽ ചലനങ്ങളുണ്ടാക്കിയെന്ന് വേണം പറയാൻ. എൻഫീൽഡിന്റെ നിരയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ക്ലാസിക് 350-യുടെ കച്ചോടമായിരുന്നു ഇതിന്റെ ഉന്നം.

എന്തായാലും ഹോണ്ടയുടെ പദ്ധതികളെല്ലാം വിജയം കണ്ടുവെന്ന് വേണം പറയാൻ. വിപണിയിലെ ഡിമാന്റ് നിലനിർത്തുന്നതിനായി ഇപ്പോഴിതാ CB350C വേരിയന്റിന്റെ പുതിയ സ്പെഷ്യൽ എഡിഷൻ മോഡൽ പുറത്തിറക്കിയിരിക്കുകയാണ് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ. 2,01,900 രൂപയുടെ എക്സ്ഷോറൂം വിലയിലാണ് വാഹനം വിപണയിൽ എത്തിയിരിക്കുന്നത്.

Honda CB350C Special Edition Model Launched

CB350C സ്പെഷ്യൽ എഡിഷനായുള്ള ബുക്കിംഗും കമ്പനി രാജ്യത്തുടനീളം ആരംഭിച്ചിട്ടുണ്ട്. ഒക്ടോബർ ആദ്യ വാരം മുതൽ ഹോണ്ടയുടെ പ്രീമിയം ബിഗ്‌വിംഗ് ഡീലർഷിപ്പുകൾ വഴി മോട്ടോർസൈക്കിളിനായുള്ള ഡെലിവറികൾ ആരംഭിക്കുകയും ചെയ്യും. ഈ ലോഞ്ചിലൂടെ ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾ അവരുടെ CB350 ലൈനപ്പിൽ ചില മാറ്റങ്ങൾ വരുത്താൻ കൂടിയാണ് പദ്ധതിയിട്ടിരിക്കുന്നത്.

മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിൾ സെഗ്മെന്റിൽ വർധിച്ചുവരുന്ന മത്സരത്തെ നേരിടാനായുള്ള നവീകരണങ്ങളാണ് CB350C പതിപ്പിലേക്ക് എത്തിയിരിക്കുന്നത്. പേരിലെ മാറ്റം തന്നെയാണ് ആദ്യത്തേത്. ക്ലാസിക് മോട്ടോർസൈക്കിൾ വാങ്ങുന്നവരെ ആകർഷിക്കാനെത്തിയ മോഡലിന്റെ അവസാനത്തിൽ ക്ലാസിക് എന്ന പദത്തെ പ്രതിനിധീകരിക്കുന്ന C അക്ഷരം ഉൾപ്പെടുത്തിയത് പലരും ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ.

Honda CB350C Special Edition Model Launched

ഈ മാറ്റം പ്രതിഫലിപ്പിക്കുന്നതിനായി ബൈക്കിൽ പുതിയ "CB350C" ലോഗോയും ഫ്യുവൽ ടാങ്കിൽ ഒരു സ്പെഷ്യൽ എഡിഷൻ സ്റ്റിക്കറും കാണാനാവും. ഫ്യുവൽ ടാങ്കിലുടനീളം വ്യാപിച്ച് കിടക്കുന്ന പുതിയ ലൈനുകളുള്ള ഗ്രാഫിക്‌സും നന്നായിട്ടുണ്ട്. ഫ്രണ്ട്, റിയർ ഫെൻഡറുകളിലും ഈ സ്ട്രൈപ്പുകൾ ഇടംപിടിച്ചിട്ടുണ്ട്. ഇത് സ്റ്റാൻഡേർഡ് മോഡലിനെ അപേക്ഷിച്ച് കൂടുതൽ പ്രീമിയം ലുക്ക് കൈവരിക്കാൻ ഇത് ബൈക്കിനെ സഹായിച്ചു.

ചെറുതും എന്നാൽ ചിന്തനീയവുമായ ഡിസൈൻ മാറ്റങ്ങൾ ബൈക്കിന്റെ റോഡ് പ്രസൻ കൂടുതൽ ഉയർത്താൻ സഹായിച്ചിട്ടുണ്ട്. പിൻഭാഗത്തെ ഗ്രാബ് റെയിൽ ഇപ്പോൾ ക്രോമിലാണ് പണികഴിപ്പിച്ചിരിക്കുന്നത്. കൂടാതെ നിറഭേദമനുസരിച്ച് സീറ്റിന് ബ്ലാക്ക് അല്ലെങ്കിൽ ബ്രൌൺ നിറത്തിലുള്ള അപ്ഹോൾസ്റ്ററി തിരഞ്ഞെടുക്കാനും ഉപഭോക്താക്കൾക്ക് അവസരമുണ്ട് കേട്ടോ.
മാറ്റ് ഡ്യൂൺ ബ്രൗൺ, റെബൽ റെഡ് മെറ്റാലിക് എന്നീ രണ്ട് നിറങ്ങളിൽ CB350C സ്പെഷ്യൽ എഡിഷൻ ബൈക്ക് ലഭ്യമാണ്.

രണ്ട് കളർ ഓപ്ഷനുകളും മോട്ടോർസൈക്കിളിന്റെ കൂടുതൽ റെട്രോ ആകർഷണം വർധിപ്പിക്കുന്നുണ്ട്. റെട്രോ ലുക്കാണെങ്കിലും ഫീച്ചറുകളുടെ കാര്യത്തിൽ ആളൊരൽപം മോഡേൺ ആണെന്ന് വേണം പറയാൻ. ഡിജിറ്റൽ-അനലോഗ് ക്ലസ്റ്ററാണ് വാഹനത്തിൽ കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. ഹോണ്ട സ്മാർട്ട്‌ഫോൺ വോയ്‌സ് കൺട്രോൾ സിസ്റ്റം (HSVCS), കണക്റ്റഡ് ഫീച്ചറുകൾ എന്നിയെല്ലാം ക്ലസ്റ്ററിലുണ്ട്.

ഡ്യുവൽ-ചാനൽ എബിഎസ്, ഹോണ്ട സെലക്ടബിൾ ടോർക്ക് കൺട്രോൾ (HSTC), അസിസ്റ്റ്, സ്ലിപ്പർ ക്ലച്ച് എന്നിവ പോലുള്ള സുരക്ഷാ സവിശേഷതകളും ഹോണ്ട CB350C സ്പെഷ്യൽ എഡിഷനിൽ ഒരുക്കിയിട്ടുണ്ട്. ബൈക്കിൽ മറ്റ് മെക്കാനിക്കൽ നവീകരണങ്ങളൊന്നുമില്ലാത്തതിനാൽ 348.36 സിസി, സിംഗിൾ-സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിൻ തന്നെയാണ് ക്ലാസിക് മോട്ടോർസൈക്കിളിന് തുടിപ്പേകാൻ എത്തിയിരിക്കുന്നത്.

സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 5-സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 5,500 ആർപിഎമ്മിൽ 21 bhp പവറും 3,000 ആർപിഎമ്മിൽ 29.5 Nm ടോർക്കും ഉത്പാദിപ്പിക്കാൻ കഴിയും. സിറ്റിയിലായാലും ഹൈവേയിലായാലും കിടിലൻ പെർഫോമൻസ് നൽകുന്ന ബൈക്ക് എല്ലാത്തരം ഉപഭോക്താക്കളെയും തൃപ്ത്തിപ്പെടുത്തുമെന്നതിൽ സംശമൊന്നും വേണ്ട. റോയൽ എൻഫീൽഡ് ക്ലാസിക് 350 ആണ് CB350C സ്പെഷ്യൽ എഡിഷന്റെ പ്രധാന എതിരാളി.

More from DriveSpark

Article Published On: Saturday, September 27, 2025, 11:35 [IST]
English summary
Honda cb350c special edition model launched price features specs
കൂടുതല്‍... #honda motorcycle #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X