30 ലക്ഷത്തിന്റെ ബൈക്ക് വാങ്ങാനും ഇവിടെ ആളുണ്ട്, 1000 സിസി CBR മോഡലിന്റെ ഡെലിവറി തുടങ്ങി ഹോണ്ട

ഇന്ത്യയിലെ മോട്ടോർസൈക്കിൾ സംസ്ക്കാരം മാറിയത് വളരെ വേഗമായിരുന്നു. ഇന്ന് ഏതുതരം ബൈക്കുകളും വാങ്ങാൻ ആളുള്ള സ്ഥലമായി നമ്മുടെ രാജ്യം വളർന്നും കഴിഞ്ഞു. വില നോക്കാതെ ഏത് വണ്ടിയും ചൂടപ്പം പോലെയാണ് ഇവിടെ വിറ്റഴിയുന്നത്. അതിന് തെളിവാണ് ഹോണ്ടയുടെ ഏറ്റവും പുതിയ സൂപ്പർബൈക്കിന്റെ ഡെലിവറി തുടങ്ങിയത്. ഇന്ത്യയിൽ പുറത്തിറങ്ങി രണ്ടാഴ്ച്ച കഴിപ്പോഴേക്കുമാണ് 2025 CBR1000RR-R ഫയർബ്ലേഡ് SP മോഡലിന്റെ വിതരണം ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾ ആരംഭിച്ചിരിക്കുന്നത്. അതായത് വിലകൂടിയ ബൈക്കാണെങ്കിലും വിറ്റഴിയാൻ അധിക നാളൊന്നും കാത്തിരിക്കേണ്ടി വന്നില്ലെന്ന് സാരം.

28.99 ലക്ഷം രൂപയാണ് പുതിയ ഹോണ്ട 2025 CBR1000RR-R ഫയർബ്ലേഡ് SP സൂപ്പർബൈക്കിനായി ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. പുറത്തിറങ്ങിയിട്ട് രണ്ടാഴ്ച്ച പിന്നിടുന്നേയുള്ളൂവെങ്കിലും മോട്ടോർസൈക്കിൾ ഇതിനകം രാജ്യത്തുടനീളമുള്ള ഹോണ്ട ബിഗ് വിംഗ് ഡീലർഷിപ്പുകളിൽ എത്തിയിട്ടുണ്ട്. ഇൻഡോർ, കൊച്ചി തുടങ്ങിയ നഗരങ്ങളിൽ ഉപഭോക്താക്കൾ ഡെലിവറി എടുക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

Honda CBR1000RR-R Fireblade SP Deliveries Started In India

ഇന്ത്യയിലും വിദേശത്തുമുള്ള പെർഫോമൻസ് മോട്ടോർസൈക്കിൾ ആരാധകർക്കിടയിൽ ഫയർബ്ലേഡ് എന്ന പേര് ഒരു ആരാധനാപാത്രമാണ്. 2020-ൽ നിർത്തലാക്കിയ ശേഷം ഹോണ്ട സൂപ്പർബൈക്കിനെ അതിന്റെ ഏറ്റവും പുതിയ രൂപത്തിൽ വീണ്ടും പുറത്തിറക്കിയതാണ് CBR1000RR-R ഫയർബ്ലേഡ് SP. പഴയ പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ മോഡലിന് ഏകദേശം 2.23 ലക്ഷം രൂപ അധികം മുടക്കേണ്ടതായുണ്ട്.

കൂടാതെ എയറോഡൈനാമിക് വിംഗ്‌ലെറ്റുകളും മെച്ചപ്പെട്ട ഇലക്ട്രോണിക്‌സും ഉൾപ്പെടെ മോട്ടോജിപി പ്രചോദിത അപ്‌ഡേറ്റുകളുമായാണ് പുതിയ CBR1000RR-R ഫയർബ്ലേഡ് SP വരുന്നത്. 14,500 ആർപിഎമ്മിൽ 217.5 bhp പവറും 12,500 ആർപിഎമ്മിൽ 113 Nm ടോർക്കും ഉത്പാദിപ്പിക്കാൻ കഴിയുന്ന 999 സിസി ലിക്വിഡ്-കൂൾഡ് ഇൻലൈൻ-ഫോർ എഞ്ചിനാണ് ഈ സൂപ്പർബൈക്കിന്റെ ഹൃദയം.

ബൈ-ഡയറക്ഷണൽ ക്വിക്ക്ഷിഫ്റ്ററും റൈഡ്-ബൈ-വയർ ത്രോട്ടിലും ഉൾക്കൊള്ളുന്ന 6-സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഒരു ടൈറ്റാനിയം എക്‌സ്‌ഹോസ്റ്റ് ബൈക്കിന്റെ പെർഫോമൻസ് കഴിവുകളെ കൂടുതൽ മെച്ചപ്പെടുത്തുന്നുമുണ്ട്. റൈഡർ എയ്‌ഡുകളും റേസ്-ഡെറിവേഡ് സാങ്കേതികവിദ്യകളും കുത്തിനിറച്ചാണ് ഹോണ്ടയുടെ പുത്തൻ ഫയർബ്ലേഡ് SP മോഡൽ വിപണിയിലെത്തിയിരിക്കുന്നത്.

ഹോണ്ട സെലക്ടബിൾ ടോർക്ക് കൺട്രോൾ (HSTC), വീലി കൺട്രോൾ, 5 പവർ മോഡുകൾ, 9 ട്രാക്ഷൻ കൺട്രോൾ ലെവലുകൾ, റേസ് മോഡുള്ള ത്രീ-ലെവൽ എബിഎസ്, ത്രീ-ലെവൽ ഹോണ്ട ഇലക്ട്രോണിക് സ്റ്റിയറിംഗ് ഡാംപർ (HESD), ഒഹ്ലിൻസ് EC 3.0 ഫ്രണ്ട് ഫോർക്കുകളും മോണോഷോക്കും ഉള്ള ഇലക്ട്രോണിക് സസ്‌പെൻഷൻ സിസ്റ്റം എന്നിവയാണ് 2025 CBR1000RR-R ഫയർബ്ലേഡ് SP-യിലെ പ്രധാന ഫീച്ചറുകൾ.

ഭാരം കുറഞ്ഞ അലുമിനിയം ഡയമണ്ട് ഫ്രെയിമിൽ നിർമിച്ച ഈ ബൈക്ക് ഹോണ്ടയുടെ മോട്ടോജിപി അനുഭവത്തിൽ നിന്ന് വളരെയധികം പ്രയോജനം നേടുന്നുണ്ട്. 17 ഇഞ്ച് വീലുകളിൽ നിരത്തിലേക്ക് എത്തുന്ന സൂപ്പർബൈക്കിന്റെ ബ്രേക്കിംഗിനായി മുൻവശത്ത് ഡ്യുവൽ 330 mm ബ്രെംബോ സ്റ്റൈലമ ഡിസ്കുകളും പിൻവശത്ത് 220 mm റിയർ റോട്ടറുകളുമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.

ഉയർന്ന വേഗതയിൽ സ്റ്റെബിലിറ്റി മെച്ചപ്പെടുത്തുന്നതിന് എയറോഡൈനാമിക് ഫെയറിംഗ് വിംഗ്‌ലെറ്റുകളെ സംയോജിപ്പിക്കുന്നു. മുൻ പതിപ്പിൽ നിന്നുള്ള ഷാർപ്പ് ട്വിൻ-പോഡ് എൽഇഡി ഹെഡ്‌ലാമ്പുകളും സെൻട്രൽ എയർ ഇൻടേക്കുമുള്ള ഡിസൈൻ നിലനിർത്തിയാണ് ഹോണ്ട CBR1000RR-R ഫയർബ്ലേഡ് SP പണികഴിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലെ പ്രീമിയം സൂപ്പർബൈക്ക് ശ്രേണിയിൽ കവസാക്കി നിഞ്ച ZX-10R, ബിഎംഡബ്ല്യു S 1000 RR എന്നിവയുമായാണ് മത്സരം.

More from DriveSpark

Article Published On: Friday, October 3, 2025, 8:18 [IST]
English summary
Honda cbr1000rr r fireblade sp deliveries started in india priced at 28 99 lakh
കൂടുതല്‍... #honda motorcycle #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X