ഏപ്രിലിൽ ആരും വാങ്ങിയില്ല, ഗുഡ്ബൈ പറഞ്ഞിറങ്ങി 74 കിലോമീറ്റർ മൈലേജുള്ള ഹോണ്ടയുടെ ബൈക്ക്

ഇന്ത്യയിലെ മോട്ടോർസൈക്കിൾ വിഭാഗത്തിലെ രാജാക്കൻമാരാണ് ഹീറോ മോട്ടോകോർപ്. ഇവരുടെ ഏറ്റവും വലിയ ശത്രുവാകട്ടെ പണ്ട് ഒന്നിച്ച് പ്രവർത്തിച്ച ഹോണ്ടയെന്ന ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളും. പണ്ട് ഹീറോ ഹോണ്ട ഒറ്റ പേര് മതിയായിരുന്നു എതിരാളികൾ വിറയ്ക്കാൻ. പിന്നീട് വേർപിരിഞ്ഞ് സ്വന്തന്ത്രമായി പ്രവർത്തിക്കാൻ ഹോണ്ട തീരുമാനിച്ചത് മുതൽ ഉന്നംവെച്ചത് ഹീറോയുടെ മാർക്കറ്റായിരുന്നു. ഒരു പരിധി വരെ വിജയം കണ്ട ബ്രാൻഡ് വെന്നിക്കൊടി പാറിച്ചത് ഗിയർലെസ് സ്‌കൂട്ടർ രംഗത്തായിരുന്നു. മറുവശത്ത് കമ്മ്യൂട്ടർ ബൈക്കുകളിലൂടെ ഹീറോയും പണംവാരി. ഇരുകൂട്ടരും അതത് മേഖലകളിലേക്ക് കടന്നുകയറാൻ ശ്രമിച്ചുവെങ്കിലും കാര്യമായി ശോഭിക്കാനായില്ല.

എങ്കിലും കഠിന പരിശ്രമവുമായി കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ വിഭാഗത്തെ കൈയിലെടുക്കാൻ ഹോണ്ട അഹോരാത്രം പരിശ്രമിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഷൈൻ 100, CD 110 ഡ്രീം ഡീലക്‌സ്, SP125, ഷൈൻ 125 പോലുള്ള ശക്തരായ മോഡലുകളെയാണ് ഈ ദൌത്യം കമ്പനി ഏൽപ്പിച്ചതും. കൂട്ടത്തിൽ ഒരാളൊഴികെ ബാക്കി മൂവരും ശ്രദ്ധിക്കപ്പെട്ടപ്പോൾ ഹോണ്ടയുടെ CD 110 വേണ്ടവിധം ക്ലച്ചുപിടിച്ചില്ലെന്നതാണ് സത്യം.

Honda CD 110 Discontinued In India Due To Poor Sales

ഇപ്പോഴിതാ CD 110 കമ്മ്യൂട്ടർ ബൈക്കിനെ തങ്ങളുടെ നിരയിൽ നിന്നും ഒഴിവാക്കിയിരിക്കുകയാണ് ഹോണ്ട. വെബ്സൈറ്റ് പുതുരൂപത്തിൽ പരിഷ്ക്കരിച്ചതിന് തൊട്ടുപിന്നാലെ മോഡലിനെ വെബ്സൈറ്റിൽ നിന്നും പിൻവലിക്കുകയും ചെയ്‌തിട്ടുണ്ട്. വിൽപ്പന കുറവായതിനാൽ മോട്ടോർസൈക്കിളിനെ നിർത്തലാക്കിയതാവാനാണ് സാധ്യത. ഹോണ്ടയുടെ ബൈക്ക് നിരയിലെ ഏറ്റവും താങ്ങാനാവുന്ന വിലയിൽ ലഭ്യമായ മോഡലുകളിൽ ഒന്നായിരുന്നു ഇത്.

2014-ലാണ് ഹോണ്ട CD 110 ആദ്യമായി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്. 42,000 രൂപ പ്രാരംഭ വിലയ്ക്ക് പുറത്തിറക്കിയ ബൈക്ക് അന്ന് രാജ്യത്തെ ഏറ്റവും ബജറ്റ് ഫ്രണ്ട്ലി മോട്ടോർസൈക്കിളുകളിൽ ഒന്നായിരുന്നു. എൻട്രി ലെവൽ തുടക്കത്തിൽ കത്തിക്കയറാൻ ആശാന് സാധിച്ചുവെങ്കിലും 2023 മാർച്ചിൽ ഹോണ്ട ഷൈൻ 100 പുറത്തിറങ്ങിയതോടെ കാര്യങ്ങൾ കൈവിട്ട് പോവുകയായിരുന്നു.

Honda CD 110 Discontinued In India Due To Poor Sales

മത്സരാധിഷ്ഠിത വിലയുമായി ഹോണ്ട ഷൈൻ 100 എത്തിയതോടെ ആളുകൾ അതിന്റെ പിന്നാലെ പായുകയായിരുന്നു. CD 110 പതിപ്പിനെ അപേക്ഷിച്ച് ഏകദേശം 8,000 രൂപ കുറവായിരുന്നു കുഞ്ഞൻ ഷൈനിന്. ഫീച്ചറുകളുടെ കാര്യത്തിലും വലിയ വ്യത്യാസമൊന്നുമില്ലാത്തതും പ്രകടനത്തിൽ നേരിയ വ്യത്യാസം മാത്രം ഉള്ളതുമായതിനാൽ ആളുകൾ ഷൈൻ തന്നെ തെരഞ്ഞെടുക്കാൻ തുടങ്ങി.

എന്നിരുന്നാലും ഷൈൻ 100 മോട്ടോർസൈക്കിളിനേക്കാൾ ചില അധിക പ്രായോഗിക കാര്യങ്ങളാൽ CD 110 സമ്പന്നമായിരുന്ന കാര്യം ആരും ശ്രദ്ധിച്ചില്ല. ഉദാഹരണത്തിന് ഷൈൻ 100 ട്യൂബ് ടൈപ്പ് ടയറുകളുമായി വിപണിയിലെത്തിയപ്പോൾ ട്യൂബ്‌ലെസ് ടയറുകളാണ് CD 110 വാഗ്ദാനം ചെയ്തത്. അതുപോലെ ഷൈൻ ലിറ്ററിന് 65 കിലോമീറ്റർ മൈലേജ് പറയുമ്പോൾ CD110 ലിറ്ററിന് 74 കിലോമീറ്റർ മൈലേജാണ് അവകാശപ്പെട്ടിരുന്നത്.

Honda CD 110 Discontinued In India Due To Poor Sales

എന്തായാലും CD 110 വിപണിയോട് വിടപറഞ്ഞത് വല്ലാത്തൊരു നഷ്‌ടം തന്നെയായിരിക്കും. 2025 ഫെബ്രുവരിയിൽ വാഹനത്തിന്റെ ഒരു യൂണിറ്റ് മാത്രമേ കമ്പനിക്ക് വിറ്റഴിക്കാനായിരുന്നുള്ളൂ. മാർച്ചിൽ വിൽപ്പന 33 യൂണിറ്റുകളായി അല്പം മെച്ചപ്പെട്ടുവെങ്കിലും. ഏപ്രിൽ മാസം ബൈക്കിന്റെ ഒരു യൂണിറ്റ് പോലും കമ്പനിക്ക് വിറ്റഴിക്കാനായിരുന്നില്ല. ബൈക്ക് നിർത്തലാക്കാനുള്ള പ്രേരണ ഇതുതന്നെയായിരിക്കാം എന്നാണ് നിഗമനം.

എന്നിരുന്നാലും, ഹോണ്ട ഇതേക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. ഒരൊറ്റ വേരിയന്റിലെത്തിയിരുന്ന മോട്ടോർസൈക്കിളിന് ഇപ്പോൾ 76,021 രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വന്നിരുന്നത്. ബ്ലാക്ക് വിത്ത് റെഡ്, ബ്ലാക്ക് വിത്ത് ബ്ലൂ, ബ്ലാക്ക് വിത്ത് ഗ്രീൻ, ബ്ലാക്ക് വിത്ത് ഗ്രേ എന്നിങ്ങനെ നാല് വ്യത്യസ്‌ത കളർ ഓപ്ഷനുകളിലാണ് ഹോണ്ടയുടെ 110 സിസി കമ്മ്യൂട്ടർ ബൈക്ക് വിപണനത്തിന് എത്തിയിരുന്നത്.

Honda CD 110 Discontinued In India Due To Poor Sales

109.51 സിസി എയർ കൂൾഡ്, 4-സ്ട്രോക്ക്, സിംഗിൾ-സിലിണ്ടർ എഞ്ചിനാണ് CD 110 മോഡലിന് തുടിപ്പേകിയിരുന്നത്. ഫ്യുവൽ-ഇഞ്ചക്‌റ്റഡ് സംവിധാനത്തിനൊപ്പം ഹോണ്ടയുടെ എൻഹാൻസ്‌ഡ് സ്‌മാർട്ട് പവർ (eSP) സാങ്കേതികവിദ്യയുമായി വരുന്ന ബൈക്കിന് 7,500 ആർപിഎമ്മിൽ 8.67 bhp പവറും 5,500 ആർപിഎമ്മിൽ 9.30 Nm ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരുന്നു. 4-സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

More from DriveSpark

Article Published On: Sunday, June 1, 2025, 15:00 [IST]
English summary
Honda cd 110 discontinued in india due to poor sales
കൂടുതല്‍... #honda motorcycle #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X