ആൺപിള്ളേരെ പോലും സ്‌കൂട്ടർ വാങ്ങിക്കാൻ മോഹിപ്പിച്ച മൊതല്! ഡിയോയുടെ വിൽപ്പന കുറഞ്ഞതിൽ നിരാശരായി ഹോണ്ട

ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിൽ ഹോണ്ടയെ അതികായകൻമാരാക്കിയത് സ്‌കൂട്ടറുകളാണെന്ന് നിസംശയം പറയാം. ആക്‌ടിവയിലൂടെ കമ്പനി രാജ്യം വെട്ടിപ്പിടിച്ചപ്പോൾ ഡിയോ എന്ന സ്പോർട്ടി മോഡലിലൂടെ ബ്രാൻഡ് യുവാക്കൾക്കിടയിലും വലിയ ട്രെൻഡ് സെറ്ററായി. ഒരു കാലത്ത് ഇന്ത്യയിലെ യൂത്തൻമാരുടേയും കോളേജ് പിള്ളേരുടേയും വികാരമായിരുന്നു ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളുചെ ഡിയോ. ആൺപിള്ളേര് വരെ ബൈക്ക് വേണ്ട സ്‌കൂട്ടർ മതിയെന്ന തീരുമാനമെടുത്തതും ഈ കിടിലൻ സ്പോർട്ടി സ്‌കൂട്ടറിന്റെ വരവോടെയാണ്. ഇന്ന് ടിവിഎസ് എൻടോർക്കിന്റെ സ്ഥാനമായിരുന്നു ഒരു പത്ത് കൊല്ലം മുമ്പ് വരെ ഡിയോയ്ക്ക് ഉണ്ടായിരുന്നത്.

പിന്നീട് ആധുനിക എതിരാളികളെല്ലാം വിപണിയിൽ കളംനിറഞ്ഞതോടെ അപ്ഡേറ്റാവാൻ ഡിയോ മടികാട്ടിയതോടെ ഹോണ്ടയുടെ വണ്ടി പലരുടേയും മനസിൽ നിന്നും അകന്നു. പണ്ടത്തേത് പോലെ ഒരുപാട് പേർ വാങ്ങാൻ എത്തുന്നില്ലെങ്കിലും മോഡേൺ ലുക്കിൽ ഹോണ്ട ഡിയോ ഇപ്പോഴും വിപണിയിലെ സാന്നിധ്യമാണ്. പല മാസങ്ങളിലും ടോപ്പ് 10 സ്കൂട്ടറുകളുടെ പട്ടികയിലും ഡിയോയെ കാണാനാവും.

Honda Dio Scooter Sales Declined In September 2025

എന്നാൽ 2025 സെപ്റ്റംബർ മാസത്തെ വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോൾ നഷ്‌ടത്തോടെയാണ് ഡിയോയുടെ വിൽപ്പന ഹോണ്ട അവസാനിപ്പിച്ചത്. കഴിഞ്ഞ മാസം ഗിയർലെസ് സ്‌കൂട്ടറിന്റെ 23, 829 യൂണിറ്റുകളാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾ നിരത്തിലെത്തിച്ചത്. ഒരു വർഷം മുമ്പ്, അതായത് 2024 സെപ്റ്റംബറിൽ വിറ്റഴിച്ച 35,370 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ വാർഷിക വിൽപ്പനയിൽ ഡിയോയ്ക്ക് 32.63 ശതമാനത്തിന്റെ നഷ്‌ടമാണ് സംഭവിച്ചിരിക്കുന്നത്.

ഇത്സവ സീസൺ ആയിരുന്നിട്ട് കൂടി ഇതിഹാസ മോഡലിന് കാര്യമായ മെച്ചം ഉണ്ടായില്ലെന്നത് ഹോണ്ടയെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്. ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിൽ 2025 മോഡൽ ഇയർ പരിഷ്ക്കാരം വരെ ഹോണ്ട ഡിയോയ്ക്ക് ലഭിച്ചിരുന്നു. പണ്ട് 110 സിസിയിൽ വിപണിയിലെത്തിയിരുന്ന മോഡലിന് കഴിഞ്ഞ വർഷത്തോടെ കൂടുതൽ കാര്യക്ഷമമായ 125 സിസി എഞ്ചിനും കമ്പനി സമ്മാനിച്ചിരുന്നു.

Honda Dio Scooter Sales Declined In September 2025

ഇതിൽ ഹോണ്ട ഡിയോ 110 സിസി പതിപ്പിന് 72,837 രൂപ മുതൽ 83,676 രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. അതേസമയം കൂടുതൽ പവർഫള്ളായ ഡിയോ 125 മോഡലിന് 90,342 രൂപ മുതൽ 95,292 രൂപ വരെയും എക്സ്ഷോറൂം വില വരും. മുകളിൽ പറഞ്ഞതു പോലെ ഏപ്രിലിൽ പുതിയ മോഡൽ ഇയർ പരിഷ്ക്കാരം ലഭിച്ച ഡിയോയുടെ 125 സിസി പതിപ്പ് കൂടുതൽ രസകരമായ ഡിസൈൻ, നവീകരിച്ച സവിശേഷതകൾ, മെച്ചപ്പെട്ട കാര്യക്ഷമത എന്നിവയെല്ലാമാണ് അവതരിപ്പിക്കുന്നത്.

മാറ്റ് മാർവൽ ബ്ലൂ മെറ്റാലിക്, പേൾ ഡീപ് ഗ്രൗണ്ട് ഗ്രേ, പേൾ സ്പോർട്സ് യെല്ലോ, പേൾ ഇഗ്നിയസ് ബ്ലാക്ക്, ഇംപീരിയൽ റെഡ് എന്നീ 5 കളർ ഓപ്ഷനുകളാണ് ഡിയോ 125 മോഡലിന് ലഭിക്കുക. മൈലേജ്, ട്രിപ്പ് മീറ്റർ, റേഞ്ച്, ഇക്കോ ഇൻഡിക്കേറ്ററുകൾ തുടങ്ങിയ തത്സമയ ഡാറ്റകൾ പ്രദർശിപ്പിക്കുന്നതിനായി സ്കൂട്ടറിൽ പുതിയ 4.2 ഇഞ്ച് TFT ഡിസ്‌പ്ലേയും ഇപ്പോഴുണ്ട്. കോൾ/മെസേജ് അലേർട്ടുകളും നാവിഗേഷനും പ്രാപ്തമാക്കുന്ന ഹോണ്ട റോഡ്‌സിങ്ക് ആപ്പുമായി ക്ലസ്റ്റർ ജോടിയാക്കാനുമാവും.

Honda Dio Scooter Sales Declined In September 2025

സ്മാർട്ട് കീ, യുഎസ്ബി ടൈപ്പ്-സി ചാർജർ, എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ് സിസ്റ്റം തുടങ്ങിയ സവിശേഷതകൾ സൗകര്യവും ഹോണ്ട ഡിയോ 125 പതിപ്പിന്റെ ഭാഗമാണിപ്പോൾ. 8.19 bhp കരുത്തിൽ പരമാവധി 10.5 Nm ടോർക്ക് ഉത്പാദിപ്പിക്കുന്ന 123.92 സിസി, സിംഗിൾ-സിലിണ്ടർ, PGM-Fi എഞ്ചിനാണ് സ്കൂട്ടറിന്റെ ഹൃദയം. സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് മികച്ച ഇന്ധനക്ഷമതയ്ക്കായി ഇതിന് ഐഡ്ലിംഗ് സ്റ്റോപ്പ് സിസ്റ്റവും ലഭിക്കുന്നു.

മറുവശത്ത് ഹോണ്ട ഡിയോ 110 മോഡലിന് 7.75 bhp പവറിൽ പരമാവധി 9.03 Nm ടോർക്ക് വരെ നിർമിക്കാൻ ശേഷിയുള്ള 110 സിസി സിംഗിള്‍ സിലിണ്ടര്‍, ഫ്യൂവല്‍ സിപ്പിംഗ് പെട്രോള്‍ എഞ്ചിനാണ് തുടിപ്പേകാൻ എത്തുന്നത്. ഇതിലും സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾ ഉപയോഗിച്ചിരിക്കുന്നത്. വിൽപ്പന കുറഞ്ഞുവെങ്കിലും സമീപമാസങ്ങളിൽ നഷ്ടം നികത്താനാവുമെന്ന പ്രതീക്ഷയിലാണ് ഹോണ്ട.

More from DriveSpark

Article Published On: Thursday, October 30, 2025, 6:00 [IST]
English summary
Honda dio scooter sales declined in september 2025
കൂടുതല്‍... #honda motorcycle #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X