10 വർഷം വാറണ്ടിയുള്ള ക്ലാസിക് ബൈക്കിനെ കൂടുതൽ സ്റ്റൈലാക്കി ഹോണ്ട, എൻഫീൽഡിന് പാരയാവുമെന്നാ തോന്നുന്നേ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കമ്പനികൾ ഒരുമിച്ച് മത്സരിക്കുന്ന സെഗ്മെന്റുകളിൽ ഒന്നായി മാറിയിരിക്കുകയാണ് മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിളുകളുടേത്. ഒരിടയ്‌ക്ക് റോയൽ എൻഫീൽഡ് (Royal Enfield) മാത്രം അരങ്ങുവാണിരുന്ന വിഭാഗത്തിൽ ഇന്ന് ഹോണ്ട (Honda), ജാവ (Jawa), യെസ്‌ഡി (Yezdi), ബിഎസ്എ (BSA), ട്രയംഫ് (Triumph), ഹാർലി ഡേവിഡ്‌സൺ (Harley Davidson), ഹീറോ മോട്ടോകോർപ് (Hero Motocorp) തുടങ്ങിയ വമ്പൻമാരെല്ലാം സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഇക്കൂട്ടത്തിൽ എൻഫീൽഡിന് കാര്യമായ പ്രഹരം ഏൽപ്പിക്കാനായത് ഹോണ്ടയ്ക്കും ട്രയംഫിനുമാണെന്ന് വേണം പറയാൻ. പണ്ടേ സാധാരണക്കാരുടേയും പണക്കാരുടേയും പ്രിയം പിടിച്ചുപറ്റിയിട്ടുള്ള കമ്പനിക്ക് ഇതും വളരെ നിസാരമായിരുന്നു.

റോയൽ എൻഫീൽഡിന്റെ ഏറ്റവും കച്ചോടമുള്ള ബുള്ളറ്റ് 350, ക്ലാസിക് 350 മോഡലുകളോട് മുട്ടാനെത്തിയ കൊമ്പനായിരുന്നു ഹോണ്ട ഹൈനസ് CB350. നിരത്തിലിറങ്ങിയാൽ ഈയൊരു ബൈക്കിന്റെ പ്രകമ്പനം കേൾക്കാതെ വീട്ടിൽ കയറാനൊക്കില്ലെന്നതാണ് സത്യം. മോട്ടോർസൈക്കിളിനെ കൂടുതൽ ആകർഷകമാക്കാനായി കമ്പനി ഇപ്പോഴിതാ പുതിയ കളർ ഓപ്ഷനുകൾ അവതരിപ്പിച്ചിരിക്കുകയാണ്.

Honda H ness CB350 New Colours Launched Price Starts From Rs 2 15 Lakh

2025 മോഡൽ ഇയർ പരിഷ്ക്കാരത്തിന്റെ ഭാഗമായാണ് ഹോണ്ട ഹൈനസ് CB350 മോട്ടോർസൈക്കിളിലേക്ക് പുതിയ നിറങ്ങൾ വന്നെത്തിയിരിക്കുന്നത്. ഉയർന്ന നിലവാരമുള്ള DLX പ്രോ ക്രോം വേരിയന്റുകളിലാണ് പുതിയ നിറങ്ങൾ ചേർത്തിരിക്കുന്നത്. പേൾ നൈറ്റ്സ്റ്റാർ ബ്ലാക്ക്, മാറ്റ് മാസിവ് ഗ്രേ മെറ്റാലിക്, അത്‌ലറ്റിക് ബ്ലൂ മെറ്റാലിക് എന്നിവയാണ് ഹൈനസിലെ പുത്തൻ കളർ ഓപ്ഷനുകൾ.

2.15 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് ഹോണ്ട ഹൈനസിന്റെ പുത്തൻ നിറങ്ങൾ വിപണിയിൽ ലഭ്യമാക്കിയിരിക്കുന്നത്. ചില ഡീലർഷിപ്പുകളിൽ ഇവ ഇതിനോടകം എത്തിയിരിക്കുന്നതിനാൽ ഡെലിവറിയും ഉടൻ ആരംഭിക്കുമെന്നാണ് വിവരം. CB350 നിലവിൽ DLX, DLX പ്രോ, DLX പ്രോ ക്രോം എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. ആദ്യത്തെ DLX പേൾ ഡീപ് ഗ്രൗണ്ട് ഗ്രേ, പേൾ ഇഗ്നിയസ് ബ്ലാക്ക് എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിൽ വാങ്ങാനാവും.

Honda H ness CB350 New Colours Launched Price Starts From Rs 2 15 Lakh

ഹോണ്ട ഹൈനസ് CB350 DLX പ്രോയും ഇതേ നിറങ്ങളിലാണ് വിപണിയിലെത്തുന്നതെങ്കിലും ഇതോടൊപ്പം ഒരു റെബൽ റെഡ് മെറ്റാലിക് എന്നൊരു ഓപ്ഷനും ജാപ്പനീസ് ബ്രാൻഡ് സമ്മാനിച്ചിട്ടുണ്ട്. മുകളിൽ സൂചിപ്പിച്ചതുപോലെ മോട്ടോർസൈക്കിളിന്റെ DLX പ്രോ ക്രോമിന് മൂന്ന് പുതിയ കളർ സ്കീമുകൾ ലഭിക്കുന്നു. ഹൈനസിന്റെ DLX ട്രിമിന് 2.10 ലക്ഷവും DLX പ്രോയ്ക്ക് 2.13 ലക്ഷവുമാണ് എക്സ്ഷോറൂം വില.

അതേസമയം ടോപ്പ്-എൻഡ് DLX പ്രോ ക്രോമിന് 2.15 ലക്ഷവും മുടക്കേണ്ടി വരും. പുതിയ കളർ ഓപ്ഷൻ അവതരിപ്പിച്ചത് മാറ്റിനിർത്തിയാൽ ഹോണ്ടയുടെ മിഡ്-കപ്പാസിറ്റി ബൈക്കിന് മറ്റ് നവീകരങ്ങളൊന്നും കമ്പനി സമ്മാനിച്ചിട്ടില്ല. 348 സിസി സിംഗിൾ-സിലിണ്ടർ എയർ കൂൾഡ് ഫ്യൂവൽ ഇഞ്ചക്‌റ്റഡ് കൌണ്ടർബാലൻസ്ഡ് എഞ്ചിനാണ് ജനപ്രിയന് തുടിപ്പേകാൻ എത്തുന്നത്. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 5-സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നതും.

Honda H ness CB350 New Colours Launched Price Starts From Rs 2 15 Lakh

പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 348 സിസി എഞ്ചിന് 5,500 ആർപിഎമ്മിൽ പരമാവധി 20.8 bhp പവറും 3,000 ആർപിഎമ്മിൽ 30 Nm ടോർക്കും വികസിപ്പിക്കാൻ ശേഷിയുള്ളതാണ്. ഹാഫ്-ഡ്യൂപ്ലെക്സ് ക്രാഡിൽ ഫ്രെയിമിൽ പണികഴിപ്പിച്ചിരിക്കുന്ന ബൈക്കിന്റെ സസ്പെൻഷനായി മുൻവശത്ത് ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ ഇരട്ട ഷോക്ക് അബ്‌സോർബറുകളുമാണ് ഹോണ്ട ഒരുക്കിയിരിക്കുന്നത്.

ബ്രേക്കിംഗിലേക്ക് നോക്കിയാൽ ഡ്യുവൽ-ചാനൽ എബിഎസ് സിസ്റ്റത്തിന്റെ സഹായത്തോടെ മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്. ഇന്ത്യയിലെ മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിൾ സെഗ്മെന്റിൽ റോയൽ എൻഫീൽഡ് ഹണ്ടർ 350, ക്ലാസിക് 350, മീറ്റിയോർ 350, ട്രയംഫ് സ്പീഡ് 400, ഹാർലി ഡേവിഡ്‌സൺ X440, ജാവ 42, യെസ്‌ഡി റോഡ്സ്റ്റർ, ബജാജ് ഡൊമിനാർ 400 പോലുള്ള വമ്പൻമാരുമായാണ് ഹൈനസ് CB350 മത്സരിക്കുന്നത്.

More from DriveSpark

Article Published On: Thursday, March 6, 2025, 16:49 [IST]
English summary
Honda hness cb350 new colours launched price starts from rs 2 15 lakh
കൂടുതല്‍... #honda motorcycle #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X