ആക്‌ടിവ മുതലാളിയും വില വെട്ടിക്കുറച്ചു, ഇനി ഹോണ്ടയുടെ ഇരുചക്ര വാഹനങ്ങൾക്ക് 18,800 രൂപ വരെ വിലക്കുറവ്

രാജ്യത്തെ പ്രമുഖ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ്, ടിവിഎസ്, ബജാജ് തുടങ്ങിയ ബ്രാൻഡുകളെല്ലാം ജിഎസ്ടി പരിഷ്ക്കരണത്തോടെ മോഡൽ നിരയിൽ വമ്പൻ വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ വേളയിൽ തങ്ങളുടെ ശ്രേണിയിലെ ടൂവീലറുകൾക്കും വില കുറച്ച് മുമ്പോട്ട് എത്തിയിരിക്കുകയാണ് ഹോണ്ട. മോഡലിനെ ആശ്രയിച്ച് 5,672 രൂപ മുതൽ 18,887 രൂപ വരെയാണ് ഹോണ്ട മോഡലുകൾക്ക് എക്സ്ഷോറൂം വിലയിൽ കുറവുണ്ടായിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ആക്ടിവ 110 പോലുള്ള ജനപ്രിയ സ്കൂട്ടറിന് 7,874 വരെ ഇളവ് ലഭിക്കുന്നുണ്ടെന്നത് കച്ചോടത്തിന് മൈലേജാവുന്ന കാര്യമാണ്.

അതേസമയം CB350 സീരീസ് പോലുള്ള മോട്ടോർസൈക്കിളുകൾ ഏകദേശം 19,000 രൂപ വരെയും കുറയുമെന്നാണ് ഹോണ്ട മോട്ടോർസൈക്കിൾസ് ആൻഡ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. ഇനി ജിഎസ്ടി കുറച്ചതിന് ശേഷമുള്ള ഹോണ്ട മോഡലുകളുടെ വിലക്കുറവ് എങ്ങനെയയാണെന്ന് നോക്കിയാലോ? ആക്‌ടിവ 110 സിസി സ്കൂട്ടറിന് 7,874 രൂപ കുറയുമ്പോൾ 110 സിസി ഡിയോയ്ക്ക് 7,157 രൂപ കുറച്ചിട്ടുണ്ടെന്നും കമ്പനി പറയുന്നു.

Honda Motorcycles And Scooters Gets GST Benefits Up To Rs 18 800

ആക്ടിവ 125 സ്കൂട്ടറിന് 8,259 രൂപയും ഡിയോ 125 പതിപ്പിന് 8,042 രൂപയും കുറഞ്ഞിട്ടുണ്ടെന്ന് ഹോണ്ട അറിയിച്ചു. ബൈക്ക് സെഗ്മെന്റിലേക്ക് നോക്കുകയാണെങ്കിൽ ജാപ്പനീസ് ബ്രാൻഡിന്റെ എൻട്രി ലെവൽ മോഡലായ ഷൈൻ 100 മോഡലിന് 5,672 രൂപയുടെ വിലക്കുറവാണുണ്ടായിരിക്കുന്നത്. ഷൈൻ 100 DX വേരിയന്റ് നോക്കുന്നവർക്ക് 6,256 രൂപയുടെ ഇളവും പുതിയ ജിഎസ്‌ടി നിരക്കുകൾ കാരണം ലഭിക്കും.

ഹോണ്ട ലിവോ 110 സിസി കമ്മ്യൂട്ടർ മോട്ടോർസൈക്കിളിന് 7,165 രൂപയാണ് വിലക്കുറവുണ്ടായിരിക്കുന്നത്. അതേസമയം ഷൈൻ 125 മോഡലിന് 7,443 രൂപയും SP125 ബൈക്കിന് 8,447 രൂപയും വില കുറച്ചിട്ടുണ്ട് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾ. യൂത്തൻമാരെ കൈയിലെടുക്കാൻ കമ്പനി അവതരിപ്പിച്ച ഏറ്റവും പുതിയ 125 സിസി ഹോർനെറ്റിന് ഇന്ത്യൻ വിപണിയിൽ 9,229 രൂപയുടെ വിലക്കുറവും സംഭവിച്ചിട്ടുണ്ട്.

Honda Motorcycles And Scooters Gets GST Benefits Up To Rs 18 800

ഐക്കണിക് മോഡലായ യൂണിക്കോണിന്റെ വില 9,948 രൂപയോളമാണ് ഹോണ്ട വെട്ടിക്കുറച്ചിരിക്കുന്നത്. അതേസമയം ഒരേ എഞ്ചിൻ ഉപയോഗിക്കുന്ന SP160 മോഡലിന് 10,635 രൂപയുടെ വിലക്കുറവും കമ്പനി സമ്മാനിക്കുകയുണ്ടായി. ഹോർനെറ്റ് 2.0 ഇനി മുതൽ 13,026 രൂപ വിലക്കുറവിൽ വാങ്ങാനാവുമെന്നതും സന്തോഷം നൽകുന്ന കാര്യമാണ്. അഡ്വഞ്ചർ സ്റ്റൈലുള്ള NX200 13,978 രൂപ വിലക്കുറവിലും വീട്ടിലെത്തിക്കാം.

ഹൈനസ് CB350 മിഡ്-കപ്പാസിറ്റി ബൈക്കിന് 18,598 രൂപയാണ് പുതുക്കിയ ജിഎസ്ടി നിരക്കുകൾ കാരണം കുറയുന്നത്. ഇതിന്റെ മോഡേൺ പതിപ്പായ RS350 ആണെങ്കിൽ 18,857 രൂപയുടെ വിലക്കുറവിലും സ്വന്തമാക്കാം ഇനി മുതൽ. CB350 ക്ലാസിക് മോഡലിന് 18,887 രൂപ വില കുറയുമെന്നും കമ്പനി അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ ഏറ്റവും പുതിയ ജിഎസ്ടി പരിഷ്ക്കാരത്തെ തങ്ങൾ സ്വാഗതം ചെയ്യുന്നുവെന്ന് ഹോണ്ടയുടെ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഡയറക്ടർ യോഗേഷ് മാത്തൂർ പറഞ്ഞു.

Honda Motorcycles And Scooters Gets GST Benefits Up To Rs 18 800

ഇതേസമയം സെപ്റ്റംബർ 22 മുതൽ പുതിയ നികുതി നിരക്കുകൾ പ്രാബല്യത്തിൽ വരുന്നതോടെ 350 സിസി ശേഷിക്ക് മുകളിലുള്ള മോട്ടോർസൈക്കിളുകൾക്ക് ജിഎസ്ടിയിൽ 40 ശതമാനം വരെ വർധനവ് ഉണ്ടാവുന്നതിൽ ഹോണ്ടയ്ക്ക് അൽപം അതൃപ്ത്തിയുണ്ട്. ഈ മോഡലുകൾക്ക് നിലവിലുണ്ടായിരുന്നത് 28 ശതമാനം ജിഎസ്ടിയും 3 ശതമാനം സെസുമാണ്. അതായത് ഇനി മുതൽ അങ്ങോട്ട് ഏകദേശം 9 ശതമാനത്തിന്റെ വർധനവ് ബൈക്കുകളുടെ വിലയിലുണ്ടാവുമെന്ന് ചുരുക്കം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, September 11, 2025, 16:28 [IST]
English summary
Honda motorcycles and scooters gets gst benefits up to rs 18800 details inside
കൂടുതല്‍... #honda motorcycle #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X