എൻടോർഖ് വാങ്ങാനിരിക്കുന്നവരെ ചാക്കിലാക്കാൻ ഹോണ്ട, കൊണ്ടുവരുന്നത് അഡാറ് 125 സിസി സ്പോർട്ടി സ്‌കൂട്ടർ

സ്ത്രീകളെന്നോ പ്രായമായവരെന്നോ ചെറുപ്പക്കാരെന്നോയില്ലാതെ സ്‌കൂട്ടറുകൾ ഇഷ്‌ടപ്പെടുന്നവരും ഉപയോഗിക്കുന്നവരുമാണ് നാം ഇന്ത്യക്കാർ. എല്ലാത്തരം വിഭാഗങ്ങളേയും കൈയിലെടുക്കാൻ പറ്റിയ മോഡലുകളും സ്‌കൂട്ടർ നിരയിലുണ്ട്. യൂത്തൻമാർക്കിടയിൽ പണ്ട് ഹോണ്ട ഡിയോയായിരുന്നു തരംഗം എങ്കിൽ ഇപ്പോൾ ഈ സ്ഥാനം ടിവിഎസ് എൻടോഖിനാണുള്ളത്. നഷ്‌ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാൻ പുത്തനൊരു സ്പോർട്ടി സ്‌കൂട്ടറുമായി അരങ്ങത്തേക്ക് വരാൻ തയാറെടുക്കുകയാണ്. ഇതിന്റെ ഭാഗമായി ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾ NPF 125 എന്നൊരു പുത്തൻ മോഡലിനെയാണ് ആഭ്യന്തര വിപണിയിൽ അവതരിപ്പിക്കാൻ തയാറെടുക്കുന്നത്.

അവതരണത്തിന് മുന്നോടിയായി NPF 125 സ്‌കൂട്ടറിനായുള്ള പേറ്റന്റ് സ്വന്തമാക്കിയിരിക്കുകയാണ് ഹോണ്ടയിപ്പോൾ. പേറ്റന്റ് ഫയലിംഗ് പൂർത്തിയാക്കിയെങ്കിലും മോഡലിനെ ഇന്ത്യയിൽ അവതരിപ്പിക്കുമോ എന്ന കാര്യം കമ്പനി ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കാഴ്ച്ചയിൽ യുവാക്കളെ ആകർഷിക്കും വിധമാണ് NPF രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഡ്യുവൽ ഹെഡ്‌ലാമ്പ് സജ്ജീകരണവും മസ്ക്കുലാർ ബോഡി പാനലിംഗും കൂടിയാവുമ്പോൾ സംഗതി കളറാവുന്നുണ്ട്.

Honda NPF 125 Scooter Patented In India Ahead Of Launch

ടേൺ ഇൻഡിക്കേറ്ററുകൾക്കായുള്ള പ്രൊജക്ടർ സ്റ്റൈൽ ഹൗസിംഗുകൾ, സിംഗിൾ പീസ് സീറ്റ്, ചെറുതായി മുകളിലേക്ക് ഉയർത്തിയ എക്‌സ്‌ഹോസ്റ്റ്, H-ആകൃതിയിലുള്ള ടെയിൽ ലൈറ്റുകൾ എന്നിവയാണ് വരാനിരിക്കുന്ന ഹോണ്ട NPF 125 സ്‌കൂട്ടറിലെ മറ്റ് പ്രധാന സവിശേഷതകൾ. ആക്രമണാത്മക രൂപകൽപ്പന സ്‌കൂട്ടറിനുണ്ടെങ്കിലും ഇത് ധാരാളം ഉപയോഗപ്രദമായ സവിശേഷതകളും വാഗ്ദാനം ചെയ്യുന്നുണ്ട് കേട്ടോ.

ഉദാഹരണത്തിന് ഫ്ലോർബോർഡ് ഏരിയ പരന്നതും വളരെ നീളവും വീതിയുമുള്ളതാണ്. ആയതിനാൽ ഉയരമുള്ളവർക്ക് പോലും കാലുകൾ തട്ടാതെ കൊണ്ടുനടക്കാനാവും. അല്ലെങ്കിൽ കടയിൽ പോയി അത്യാവിശ്യം സാധനങ്ങൾ വാങ്ങി കൊണ്ടുപോകുന്നതിനും ഫ്ലോർബോർഡ് ഏരിയ പ്രയോജനപ്പെടുത്താം. സീറ്റിനടിയിൽ 14.3 ലിറ്റർ സ്റ്റോറേജ് സ്പേസാണുള്ളത്. ഇത് ഒരു ഹാഫ്-ഫേസ് ഹെൽമെറ്റ് അല്ലെങ്കിൽ മറ്റ് ചെറിയ ഇനങ്ങൾ സൂക്ഷിക്കാൻ പര്യാപ്തമാണ്.

Honda NPF 125 Scooter Patented In India Ahead Of Launch

പ്രായോഗികത വർധിപ്പിക്കാനായി മുൻവശത്തെ യൂട്ടിലിറ്റി പോക്കറ്റുകളിൽ വാട്ടർ ബോട്ടിലുകൾ, സ്മാർട്ട്‌ഫോൺ തുടങ്ങിയ ഇനങ്ങൾ സൂക്ഷിക്കാനും കഴിയും. പിന്നിൽ ഒരു ടോപ്പ് ബോക്‌സ് ഘടിപ്പിച്ച് സ്റ്റോറേജ് സ്പേസ് വർധിപ്പിക്കാൻ കഴിയുമെന്നും കമ്പനി പറയുന്നുണ്ട്. ഇതിനായി സ്‌കൂട്ടറിന് പിന്നിലേക്ക് നീളുന്ന ഒരു ഗ്രാബ് റെയിലാണ് ഹോണ്ട സമ്മാനിച്ചിരിക്കുന്നത്. ആയതിനാൽ വാണിജ്യ തലത്തിലും ഉപയോഗിക്കാൻ NPF 125 പ്രായോഗികമാണ്.

ഹോണ്ട NPF 125 സ്പോർട്ടി സ്‌കൂട്ടറിന് കരുത്ത് പകരുന്നത് 124 സിസി സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിനാണ്. സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 9.51 bhp കരുത്തിൽ പരമാവധി 10 Nm torque വരെ ഉത്പാദിപ്പിക്കാനാവും. സൈഡ് സ്റ്റാൻഡ് എഞ്ചിൻ കട്ട് ഓഫ്, 15-വാട്ട് ടൈപ്പ്-സി ചാർജർ, സ്മാർട്ട് കീ, അഡ്വാൻസ്ഡ് സസ്‌പെൻഷൻ സിസ്റ്റം, മെച്ചപ്പെട്ട പ്രകടനത്തിനായി eSP സാങ്കേതികവിദ്യ എന്നിവയാണ് ഹോണ്ട സ്കൂട്ടറിലെ മറ്റ് പ്രത്യേകതകൾ.

Honda NPF 125 Scooter Patented In India Ahead Of Launch

ഇനി ഇന്ധനക്ഷമതയുടെ കാര്യത്തിലേക്ക് വന്നാൽ ലിറ്ററിന് ഏകദേശം 50 കിലോമീറ്റർ വരെ മൈലേജ് നൽകാനാവുമെന്നാണ് കമ്പനി പറയുന്നത്. മോഡലിന്റെ പരമാവധി വേഗത മണിക്കൂറിൽ 90 കിലോമീറ്ററാണ്. ഫ്യുവൽ ടാങ്ക് ശേഷി 5.7 ലിറ്ററായിട്ടാണ് ഹോണ്ട ക്രമീകരിച്ചിരിക്കുന്നത്. ഫുൾ ടാങ്കിൽ ഏകദേശം 300 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുമെന്ന് സാരം. സ്കൂട്ടറിന് 12 ഇഞ്ച് ഫ്രണ്ട്, 10 ഇഞ്ച് റിയർ വീലുകളാണുള്ളത്.

സസ്പെൻഷൻ ക്രമീകരണവും ബ്രേക്കിംഗും പരമ്പരാഗത രീതിയിൽ തന്നെ തുടരുകയാണെങ്കിലും വിദേശ വിപണികളിൽ ഹോണ്ട NPF 125 സ്പോർട്ടി സ്‌കൂട്ടറിന്റെ ടോപ്പ് വേരിയന്റുകളിൽ സിംഗിൾ ചാനൽ എബിഎസിന്റെ പിന്തുണയും ലഭിക്കും. ടിവിഎസ് എൻടോർഖിന് പുറമെ 125 സിസി സെഗ്മെന്റിൽ സുസുക്കി ബർഗ്മാൻ സ്ട്രീറ്റ് 125, യമഹ ഫാസിനോ, ഹീറോ സൂം 125 എന്നിവയോടായിരിക്കും ഹോണ്ട NPF മത്സരിക്കുക.

More from DriveSpark

Article Published On: Thursday, January 30, 2025, 12:01 [IST]
English summary
Honda npf 125 scooter patented in india ahead of launch details inside
കൂടുതല്‍... #honda motorcycle #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X