ഇത് CB200X അല്ല! കുറഞ്ഞ വിലയിൽ പുത്തൻ അഡ്വഞ്ചർ ബൈക്കുമായി ഹോണ്ട, പേരും വിവരവും പറഞ്ഞുതരാം

അഡ്വഞ്ചർ മോട്ടോർസൈക്കിളുകൾ എന്ന് കേൾക്കുമ്പോൾ തന്നെ നമ്മൾ ഇന്ത്യക്കാരുടെ മനസിലേക്ക് ആദ്യം ഓടിയെത്തുന്നത് റോയൽ എൻഫീൽഡ് ഹിമാലയനോ അല്ലെങ്കിൽ ഹീറോ എക്‌സ്‌പൾസോ തുടങ്ങിയ ചില ബൈക്കുകളാവും അല്ലേ. പക്ഷേ പ്രീമിയം സെഗ്മെന്റിലേക്ക് വന്നാൽ ഹോണ്ടയാണ് അതികായകൻമാരെന്ന് വേണം പറയാൻ. ആഫ്രിക്ക ട്വിൻ, NX500 പോലുള്ള തട്ടുപൊളിപ്പൻ മോഡലുകളിലൂടെയാണ് ജാപ്പനീസ് ബ്രാൻഡ് ഇവിടെ കരുത്ത് തെളിയിച്ചിട്ടുള്ളത്. എന്നാൽ ഇന്ത്യൻ വിപണിയിൽ എഡിവി ബൈക്കുകളുടെ ജനപ്രീതി വർധിച്ച് വന്നതോടെ ഹോണ്ട പക്കാ അഡ്വഞ്ചറിലേക്ക് മാറാതെ ഒരു ക്രോസ്ഓവർ മോഡലിനാണ് രൂപംകൊടുത്തത്.

കഠിനമായ ഓഫ്-റോഡിംഗിന് കഴിവില്ലെങ്കിലും ചെറിയ ഓഫ്-റോഡിംഗ് ശേഷിയുള്ള CB200X മോട്ടോർസൈക്കിളാണ് ആ മുതൽ. അഡ്വഞ്ചർ ബൈക്ക് എന്ന വിശേഷണത്തിന് അർഹനല്ലെങ്കിലും ക്രോസ്ഓവറായിട്ടാണ് ഇതിനെ പലരും പരിഗണിച്ചത്. സാധാരണക്കാരായ പലരും ടൂറിംഗിന് പോലും ഉപയോഗിക്കുന്ന ഈ സുന്ദരക്കുട്ടപ്പൻ പേര് മാറി വിപണിയിൽ അവതരിച്ചിരിക്കുകയാണ് ഇപ്പോൾ. മുമ്പ് CB200X എന്നറിയപ്പെട്ടിരുന്ന മോഡൽ NX200 എന്ന പേരിലേക്കാണ് റീബ്രാൻഡ് ചെയ്‌തിരിക്കുന്നത്.

Honda NX200 ADV Motorcycle Launched

പുതിയ NX200 ഹോണ്ടയുടെ റെഡ് വിംഗ്, ബിഗ് വിംഗ് ഡീലർഷിപ്പുകളിൽ ലഭ്യമാകുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. 1.68 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് മോട്ടോർസൈക്കിൾ ഇപ്പോൾ വിപണിയിലെത്തിയിരിക്കുന്നത്. ഇനി എന്തൊക്കെയാണ് മാറിയിരിക്കുന്നത് എന്ന് ചോദിച്ചാൽ പേരിലൊഴികെ കാര്യമായ പരിഷ്ക്കാരങ്ങളൊന്നും വാഹനത്തിൽ കാണാനാവില്ല കേട്ടോ. ഡിസൈനിൽ മുൻവശത്ത് ബൈക്കിന് വലിയ മാറ്റങ്ങളൊന്നുമില്ല.

എൽഇഡി ഹെഡ്‌ലാമ്പ്, എൽഇഡി ഇൻഡിക്കേറ്ററുകൾ, X ആകൃതിയിലുള്ള എൽഇഡി ടെയിൽലൈറ്റ് എന്നിവയെല്ലാം ബൈക്കിൽ പഴയപടി തുടരുകയാണ്. എന്നാൽ പുതുമ സമ്മാനിക്കുവാനായി ഡീക്കലുകളിൽ ചില മാറ്റങ്ങൾ കമ്പനി സമ്മാനിച്ചിട്ടുണ്ട്. കൂടാതെ മസ്ക്കുലാർ ഫ്യുവൽ ടാങ്ക്, അഗ്രസീവ് ഗ്രാഫിക്സ്, ബോൾഡ് സ്റ്റാൻസ് എന്നിവ ഹോണ്ട NX200 അഡ്വഞ്ചർ സ്റ്റൈൽ മോട്ടോർസൈക്കിളിൽ മുമ്പോട്ട് കൊണ്ടുപോവുന്നുമുണ്ട്.

ഒരൊറ്റ വേരിയന്റിലാണ് അവതരിപ്പിച്ചിരിക്കുന്നതെങ്കിലും അത്‌ലറ്റിക് ബ്ലൂ മെറ്റാലിക്, റേഡിയന്റ് റെഡ് മെറ്റാലിക്, പേൾ ഇഗ്നിയസ് ബ്ലാക്ക് എന്നിങ്ങനെ മൂന്ന് വ്യത്യസ്‌ത കളർ ഓപ്ഷനുകളിൽ ബൈക്ക് സ്വന്തമാക്കാനാവും. ഫീച്ചറുകളിലും മോശക്കാരനല്ല ഹോണ്ടയുടെ അഡ്വഞ്ചർ സ്റ്റൈൽ ബൈക്ക് എന്ന് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾ ഉറപ്പുവരുത്തിയിട്ടുണ്ട്. 4.2 ഇഞ്ച് ഡിജിറ്റൽ TFT ഡിസ്‌പ്ലേയും ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ഹോണ്ട റോഡ്‌സിങ്ക് ആപ്പ് സപ്പോർട്ടുമായാണ് പുതിയ NX200 വരുന്നത്.

നാവിഗേഷൻ, കോൾ നോട്ടിഫിക്കേഷനുകൾ, എസ്എംഎസ് അലേർട്ടുകൾ എന്നിവയും ഹോണ്ട റോഡ്‌സിങ്ക് ആപ്പിലൂടെ ഉപയോഗിക്കാനാവും. യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് പോർട്ടും ബൈക്കിൽ ലഭ്യമാണ്. ഫ്യുവൽ ടാങ്കിന്റെ ഭാഗത്തായി നൽകിയിരിക്കുന്ന കീഹോൾ, സ്റ്റൈലിഷ് അലോയ് വീലുകൾ, റഗ്ഗഡ് അണ്ടർ-കൗൾ, അപ്സ്വെറ്റ് എക്‌സ്‌ഹോസ്റ്റ് എന്നിവയാണ് ബൈക്കിലെ മറ്റ് ഫീച്ചറുകൾ.

OBD-2B മാനദണ്ഡങ്ങൾ പാലിക്കുന്ന 184.4 സിസി സിംഗിൾ സിലിണ്ടർ, ഫ്യുവൽ-ഇൻജെക്റ്റഡ്, 4-സ്ട്രോക്ക് എഞ്ചിനാണ് ഹോണ്ട NX200 മോഡലിന് തുടിപ്പേകുന്നത്. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 5-സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 8,500 ആർപിഎമ്മിൽ 16.76 bhp കരുത്തും 6,000 ആർപിഎമ്മിൽ 15.7 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാനാവുമെന്നാണ് ഹോണ്ട അവകാശപ്പെടുന്നത്.

സുഗമമായ പവർ ഡെലിവറി, ഇന്ധനക്ഷമത, വൈവിധ്യം എന്നിവ ഒരുമിച്ച് വാഗ്ദാനം ചെയ്യുന്നതാണീ 184.4 സിസി സിംഗിൾ സിലിണ്ടർ എഞ്ചിൻ. വ്യത്യസ്ത റോഡ് സാഹചര്യങ്ങളിൽ മെച്ചപ്പെട്ട റിയർ വീൽ ട്രാക്ഷനായി ഹോണ്ട സെലക്ടബിൾ ടോർക്ക് കൺട്രോളും (HSTC) മോട്ടോർസൈക്കിളിൽ ഒരുക്കിയിട്ടുണ്ട്. മെച്ചപ്പെട്ട ബ്രേക്കിംഗിംനും സുരക്ഷയ്ക്കും ഡ്യുവൽ-ചാനൽ എബിഎസിന്റെ പിന്തുണയും പുതിയ NX200-ൽ അവതരിപ്പിച്ചിട്ടുണ്ട്.

More from DriveSpark

Article Published On: Friday, February 14, 2025, 9:19 [IST]
English summary
Honda nx200 adv motorcycle launched priced at rs 1 68 lakh details inside
കൂടുതല്‍... #honda motorcycle #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X